ഉരുകിയുറഞ്ഞങ്ങു ശിലയായിടുമ്പോൾ പൂജിക്കുവാനോ പൂജാരിമാരെത്തും പൂമാലകൊണ്ടങ്ങു മൂടിമറയ്ക്കും. പൂമൂടൽ തന്നെ ചടങ്ങായ് നടത്തും. അർഘ്യങ്ങൾക്കായി നിവേദ്യവുമെത്തിടും. ആഭരണങ്ങളോ മഴയായി പെയ്തിടും. പരിഹരിക്കപ്പെടാൻ പരാതികളുമായി പതിനായിരങ്ങളോ മുന്നിലുമെത്തിടും. ഹൃദയം മുറിഞ്ഞങ്ങു നോവാൻ തുടങ്ങുമ്പോൾ കൈത്താങ്ങിനായൊരു കൈത്തണ്ട തിരയുമ്പോൾ പരിഹാസവാക്കോതി കല്ലുകളെറിഞ്ഞീടാൻ വ്യഗ്രത കാട്ടീടും മാലോകരെന്തിനാ ശീലയായുറയുമ്പോൾ തേടിയോയെത്തുന്നെ. പച്ചമനുഷ്യനാം ജീവനെക്കാളും മനസ്സു മരിച്ച മനുഷ്യനോ ശ്രേഷ്ഠൻ.

1 Comment
വളരെ മനോഹരമായ എഴുത്ത്. സറീന വഹാബിനെ ഓർക്കുമ്പോൾ സന്ധ്യേ കണ്ണീരിതെന്തേ എന്ന പാട്ടിനൊപ്പം ഓർമ്മ വരുന്ന മറ്റൊരു ഗാനമാണ് നിറങ്ങൾ തൻ നൃത്തം എന്ന ജാനകിയമ്മയുടെ പാട്ട്. അതുപോലെ റീമിക്സ് ചെയ്ത ആദ്യത്തെ പാട്ട് മിടുമിടുക്കിയിലെ അകലെയകലെ നീലാകാശം ആണ്. അതും ഒരു പ്രിയപ്പെട്ട ഗാനമാണ്. പിന്നീടാണ് കിളിയേ കിളിയേ വന്നത്. തേവർമകൻ എന്ന ചിത്രത്തിലെ ഇഞ്ചിയിടുപ്പഴകേ എങ്ങനെ മറക്കാൻ കഴിയും. മൗനരാഗം എന്ന ചിത്രത്തിലെ ചിന്ന ചിന്ന വണ്ണക്കുയിൽ എന്നും എപ്പോഴും പ്രിയപ്പെട്ട ഗാനം. MALE & Female version songs ഒരേ പാട്ട് വന്നതിൽ ജാനകിയമ്മയുടെ വേർഷൻ മാത്രം കേൾക്കുന്ന ഒരേയൊരു പാട്ടേ എൻ്റെ ലിസ്റ്റിൽ ഉള്ളൂ. ദേവദൂതൻ എന്ന ചിത്രത്തിലെ എൻ ജീവനേ എന്ന പാട്ട്. ജാനകിയമ്മ എൻ്റെയും പ്രിയപ്പെട്ട ഗായിക. ❤️❤️