ഓർമ്മകൾക്കെന്തേ മരണമില്ലാത്തത്.
മൃതസഞ്ജീവനീ മന്ത്രമറിഞ്ഞിട്ടോ.
മൃത്യുവിനെത്താൻ കഴിയാത്ത ലോകമോ.
എത്രമേലാരോഗ്യദൃഡഗാത്രനെങ്കിലും
ഓർമ്മകളൊരുവനെ മൃതപ്രായനാക്കിടും.
ഓർമ്മകളേകും സുഖങ്ങളും ചെറുതല്ല.
ഓർത്തുചിരിക്കുവാനുണ്ടാകുമേറെ.
അതിലേറെയുണ്ടാകുമോർത്തു കരയാൻ.
ഓർമ്മകളിൽ തന്നങ്ങു
ജീവിച്ചിടുന്നവരെത്രയോ ഉണ്ടാകുമെന്നറിയാമോ.
ഓർത്തുചിരിക്കുവാനോർത്തു കരയുവാൻ
വിട്ടുപിരിഞ്ഞോരെയിടയ്ക്കൊക്കെയോർക്കുവാൻ
ഓർമ്മകളെന്നും ജീവിച്ചിരിക്കട്ട.

1 Comment
ഓർമ്മകൾ ഉള്ളിടത്തോളമാണ് നാം ജീവിക്കുന്നത്. ഓർമ്മകൾ മരിക്കുമ്പോൾ നമ്മളും മരിക്കും. ഓർമ്മകളാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്. ചിരിക്കാനും കരയാനും ചിന്തിക്കുവാനും എല്ലാം ഓർമ്മകൾ നമുക്ക് ഊർജ്ജം പകരുന്നു.
കവിത ഇഷ്ടമായി. ❤️👍