ഭാരങ്ങളൊക്കെയിറക്കിയോ വച്ച് ഏകിയ ഭാരങ്ങളൊക്കെ കുറച്ച് ഭാരരഹിതയായ് പോകുന്നിതാ ഞാൻ.
കാണുന്നിടത്തെല്ലാം ചോരച്ചുവപ്പ് പേടിപ്പെടുത്തുന്ന ചോരച്ചുവപ്പ്
നേട്ടങ്ങൾക്കായ് മാത്രം ജീവിക്കുന്നോർക്കുള്ള കോട്ടയായിന്നിതാ ഭൂമിയോ മാറി
സ്നേഹരാഹിത്യമതുള്ളൊരാ ഭൂവിതിൽ സ്നേഹം ലഭിപ്പോരത്രേ ഭാഗ്യവാന്മാർ.
ആത്മാഭിമാനമടിയറവയ്ക്കാതെയേറ്റം വിനയമായ് ജീവിപ്പതന്തസ്സ്.
ആത്മാർത്ഥമായങ്ങു സ്നേഹിച്ചിടുന്നോരെയാത്മാവിനോടങ്ങു ചേർത്തുപിടിക്കുന്നതാഭിജാത്യം വിളിച്ചോതുന്ന കർമ്മം.
ഭാഗീരഥിയ്ക്കു പ്രിയമായ് ഭവിച്ചവർ പാടത്തു പൊന്നു വിളയിച്ചെടുക്കുന്നോർ നമ്മുടെ പ്രാണനെ നിലനിർത്താൻ പണിയെടുക്കുന്നവർ അവരെയെന്നെന്നും അന്നദാതാവായിക്കണ്ട് ബഹുമാനം നൽകാൻ മറക്കരുതേയാരും.

1 Comment
നന്നായി എഴുതി ആശംസകൾ