Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • സിമാരി
  • ഉറവിടം തേടി
  • മനസ്വി
  • ഒരിക്കൽ കൂടി
  • 🪐രുദ്രന്റെ ജാതകഫലം 🪐
  • ഉയർത്തെഴുന്നേൽപ്പ്
  • രണ്ടാമൂഴം
  • അന്ന
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Saturday, September 12
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സമയമാം രഥത്തിൽ ഞാൻ
ഓർമ്മകൾ കഥ

സമയമാം രഥത്തിൽ ഞാൻ

By Nisha RoseAugust 12, 2026Updated:September 11, 20261 Comment4 Mins Read269 Views
Bookmark Now
Please login to bookmark Close

No account yet? Register

മരണാനന്തരം എന്ത് എന്നതിനെ പറ്റി സോഷ്യൽ മീഡിയകളിൽ നടക്കുന്ന മിക്ക ചർച്ചകളും കൗതുകത്തോടെ ഞാൻ ശ്രദ്ധിക്കാറുണ്ട്. ആത്മാക്കളുമായി സംസാരിച്ചു എന്നും പുനർജ്ജന്മങ്ങളെ കുറിച്ച് കേൾക്കുമ്പോഴും ഏറെ ജിജ്ഞാസയോടെ ഞാൻ വീണ്ടും വീണ്ടും കേൾക്കും. ഇന്നും അഞ്ജാതമായി തുടരുന്ന ആ ലോകത്തിലേക്ക് പ്രവേശിക്കാൻ ഇന്നെനിക്ക് പണ്ടത്തെ പോലെ പേടി തോന്നുന്നില്ല.

എന്റെ മരണത്തെക്കുറിച്ച് ഇടക്കിടക്ക് സംസാരിക്കുന്ന ആൾ ആയിരുന്നു ഞാൻ. എന്റെ മരണത്തിന് ശേഷം എന്ത് സംഭവിക്കും എന്ന് അറിയാൻ കുറച്ചു കൗതുകം കൂടുതലാണ് പതിവ് പോലെ.

ഒരു മിനുട്ട് പോലും മിണ്ടാതിരിക്കാൻ കഴിയാത്ത ഞാൻ എങ്ങനെ ഇത്ര നേരം ഇങ്ങനെ കിടക്കും.. ഇതിന്റെ സ്വിച്ച് ഒന്ന് ഓഫ്‌ ചെയ്യാൻ പറ്റുമോ എന്ന് അടുത്തിടെ ചോദിച്ചു എന്റെ കസിൻ ചോദിച്ചു. വല്ലപ്പോഴും മാത്രം കണ്ടുമുട്ടുന്ന അവരെയൊക്കെ കാണുമ്പോൾ ഞാൻ പതിവിലും കൂടുതൽ സംസാരിക്കാറുണ്ട് എന്നത് സത്യം. അതൊക്കെ സന്തോഷം തരുന്ന നിമിഷങ്ങൾ ആയിരുന്നു. പേടിക്കാതെ മനസ്സ് തുറന്ന് ചിരിക്കുന്ന അപൂർവം നിമിഷങ്ങൾ..

അമ്മ ജീവിച്ചിരിക്കുമ്പോൾ മക്കൾ മരിച്ചുപോകുന്നത് വളരെ സങ്കടകരം തന്നെ. പക്ഷേ മമ്മി ബോൾഡ് ആണ്. അതിൽ നിന്നും കര കയറും. പക്ഷേ എന്റെ ഭർത്താവിനെ എന്തായാലും കുറ്റം പറയുന്നുണ്ടാകും. പൊതുവെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാത്ത ഒരാൾ ആയത് കൊണ്ട് എന്റെ കാര്യത്തിൽ എന്നും ടെൻഷൻ ആയിരുന്നല്ലോ.

ഇങ്ങനെ പൂക്കൾക്കിടയിൽ കിടക്കുമ്പോൾ ഇപ്പോൾ ഓർക്കുന്നത് എനിക്ക് അടുത്ത് നഷ്ടപ്പെട്ട എന്റെ പ്രിയ സുഹൃത്ത് ലിംസിയെയാണ്. അവൾ ഡാഡിയെ കണ്ടു കാണുമോ എന്ന് എന്നും ഞാൻ ചിന്തിക്കാറുണ്ട്. ഇനി അവിടെ ചെന്നാലും എനിക്ക് കൂട്ടായി അവളും ഉണ്ടാകുമല്ലോ..

പള്ളിയിൽ കുർബാനയുടെ അവസാനം മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കേണ്ട സമയം എന്ന് പറയുമ്പോൾ എന്റെ മനസ്സിലേക്ക് ഓടി വരുന്ന മുഖങ്ങൾ.. എന്നും കരുതലായി കൂടെ ഉണ്ടായിരുന്ന ഡാഡി.. ജിജിയുടെ അപ്പച്ചൻ.. വല്യപ്പച്ചൻ, വല്യമ്മിച്ചി.. ആന്റിമാർ.. ചാച്ചന്മാർ.. എല്ലാവരെയും എനിക്ക് കാണാം എന്ന് ചിന്തിക്കുമ്പോഴും ഒരു ഭാഗത്ത് ആരൊക്കെ എന്നെ കാണാൻ വരുന്നു എന്ന് കാണാനുള്ള ആഗ്രഹവുമുണ്ട്.

എപ്പോഴും കേൾക്കുമ്പോൾ പേടി തോന്നാറുള്ള സമയമാം രഥത്തിൽ ഞാൻ സ്വർഗയാത്ര ചെയ്യുന്നു “എന്ന പാട്ട് അനുവും ബിട്ടുവും കുട്ടികളും എല്ലാവരും കൂടി പാടി കൊണ്ടിരിക്കുന്നു. എന്റെ അനിയത്തി പ്രിയ വീട് വൃത്തിയാക്കി ആളുകൾക്ക് ഇരിക്കാനും വന്നു പോകാനുമുള്ള സൗകര്യങ്ങൾ ഒരുക്കുന്ന തിരക്കിലാണ്. എന്നെ നന്നായി ഒരുക്കി കിടത്തണം എന്ന് ഞാൻ അവളെ ഏൽപ്പിച്ചിട്ടുണ്ടായിരുന്നത് കൊണ്ട് മേക്കപ്പ് ഒക്കെ ചെയ്തിട്ടാണ് എന്നെ കിടത്തിയിരിക്കുന്നത്. പക്ഷേ മുടി കുറച്ചു നരച്ചിട്ടുണ്ടല്ലോ. അതൊന്ന് കറപ്പിക്കാമായിരുന്നല്ലോടി എന്ന് അവളോട് ചോദിക്കണം എന്നുണ്ട്. മിണ്ടാൻ വയ്യാത്ത എന്നെ കുറിച്ച് എനിക്ക് ചിന്തിക്കാൻ വയ്യ. മന്ത്രക്കോടി മരുമകൾ മരിയക്ക് കാണിച്ചുകൊടുത്തിട്ടുണ്ട്. കാരണം ലിംസിയുടെ മന്ത്രക്കോടി അന്ന് കണ്ടു കിട്ടിയിരുന്നില്ല. അത് കൊണ്ട് മരിയ അതൊക്കെ എടുത്ത് പ്രിയക്ക് കൊടുത്തിട്ടുണ്ട്. അത് വേണോ.. വില കൂടിയ സാരി വെറുതെ കളയണോ. ഒരു വെള്ള സാരി പോരെ എന്ന് ചിന്തിച്ചു എങ്കിലും ഇനി ആരാണ് അതുടുക്കാൻ എന്ന് കരുതി ആശ്വസിച്ചു. ബാക്കി സാരിയൊക്കെ നാത്തൂൻ ബിജി കൊണ്ട് പൊയ്ക്കോട്ടേ.

 

ആ എന്റെ കൂട്ടുകാർ വന്നിട്ടുണ്ടല്ലോ.. അബി.. സ്വപ്ന.. സീമ. സുനി.. ഇന്ന് എല്ലാവരും ഉണ്ടല്ലോ തിരക്കൊക്കെ മാറ്റിവെച്ചിട്ട്.. എം എ കൂട്ടുകാരും ഉണ്ടല്ലോ.. ഇങ്ങനെ എങ്കിലും എല്ലാവരും ഒത്തുകൂടിയല്ലോ സന്തോഷം.

മാലിനി ചെന്നൈയിൽ ആകും. അവൾ വരും. എന്നിട്ടാകും സ്കൂൾ ഡിഗ്രി കൂട്ടുകാരുടെ വരവ്.

ഗുഡ്ഡുവിന് വീണ്ടും വരേണ്ടി വരുമല്ലോ.. പാവം ടിക്കറ്റിന് കുറെ കാശ് ആകുമല്ലോ.. അവൻ ഉള്ളത് കൊണ്ട് കാര്യങ്ങളൊക്കെ പ്ലാൻ ചെയ്തു നടത്തിക്കോളും. പേരകുട്ടി എസുകുട്ടനെ കണ്ടു കൊതി മാറിയില്ല. സാരമില്ല അവനെ കണ്ടല്ലോ.

 

ജിജി എവിടെ.. സംസ്ക്കാരം കഴിഞ്ഞ ഉടനെ ഭക്ഷണം കൊടുക്കുന്ന പതിവ് ഉണ്ടല്ലോ ഇവിടെ. അത് എവിടെ നിന്ന് വേണം.. വിലക്കുറവിൽ എവിടെ കിട്ടും എന്ന ചിന്തയിൽ ഇരിക്കുന്നു.

ഇന്നൊക്കെ ആൾക്കാർ ഉള്ളത് കൊണ്ട് ഒന്നും അറിയില്ല. ഇനി ഒറ്റക്കാകുമ്പോൾ ഭക്ഷണം.. വസ്ത്രം അലക്കൽ ഇതൊക്കെ നടക്കാതെ വരുമ്പോൾ കുറച്ചു വിഷമിക്കും.

 

എന്റെ മോൾ എവിടെ.. അവൾക്ക് പരീക്ഷയും പഠിപ്പും ആണല്ലോ എന്നും. കയ്യിൽ ഒരു പുസ്തകവുമായി പുറപ്പെട്ടു കാണും.

 

അഭി.. എന്റെ സഹോദരൻ വരുമായിരിക്കും. ബിജിയും ചുപ്പുവും. വലിയ ടിക്കറ്റ് റേറ്റ് ആയികാണുമല്ലോ.

 

എല്ലാത്തിനോടും നന്ദി പറയണം എന്നാണല്ലോ പുതിയ രീതി. അതേ ഇന്ന് ഞാൻ പോകുമ്പോൾ എനിക്ക് വലിയ ആധികളില്ല..

ഇരുപത്തിയൊന്ന് വയസ്സിൽ ഏറ്റെടുത്ത ഭാരം ഇത് വരെയും ഒഴിഞ്ഞിട്ടില്ല.. ഇപ്പോൾ മകനെ നോക്കാൻ ഭാര്യ ഉണ്ട്.. മകളെ നോക്കാൻ റോഹിൻ ഉണ്ട്.. ജിജിക്ക് കുറച്ചുനാൾ കഴിഞ്ഞാൽ വേറെ വിവാഹം ആകാമല്ലോ.

അയ്യോ പാവം എന്റെ റോക്കി.. അവൻ കുരക്കുന്നുണ്ടല്ലോ.. അവനെ കൂട്ടിൽ അടച്ചിരിക്കുകയാണല്ലോ പാവം. വെള്ളവും ഭക്ഷണവും ഒന്നും കൊടുത്തില്ലേ ആരും..

അത് ആരാണ്.. ഓ റീത്ത് കാണുന്നു. നിർമലം.. എന്റെ പ്രൈമറി ക്‌ളാസിന്റെ കൂട്ടായ്മ ആണ്. അവരും കുറേപേർ ഉണ്ടല്ലോ. എങ്ങനെ അറിഞ്ഞു. അനിയത്തി പ്രിയ അറിയിച്ചുകാണും.കിടന്നു മടുത്തല്ലോ. അച്ചനും കപ്യാരുമൊക്കെ വന്നല്ലോ. ഇനി ആ കുന്തിരിക്കം പുകക്കും. മണം എനിക്ക് ഇഷ്ടമാണ്. പക്ഷേ ശ്വാസം മുട്ടുമോ എന്ന് പെട്ടെന്ന് ഓർത്തു. പിന്നീട് മനസ്സിൽ ചിരിച്ചു. ആ ശ്വാസം നിലച്ച 🙏ദേഹത്തിൽ എന്ത് ശ്വാസംമുട്ട്..

 

തൃശ്ശൂർ പള്ളിയിൽ ഡാഡിയുടെ കൂടെ വെക്കണം എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. അത് നടക്കും എന്ന് തോന്നുന്നില്ല. തെരുവ് പട്ടികളെ കൊണ്ടിരുന്നത് പോലെ ആ പഴയ പള്ളിയുടെ പുറത്ത് കൊണ്ട് വെക്കും. ദുഷ്ടന്മാർ.. ഓർത്തഡോൿസ്‌ യാക്കോബായ തർക്കത്തിൽ ഞങ്ങളുടെ പള്ളി ഓർത്തഡോൿസ്‌ വിഭാഗം പിടിച്ചു എടുത്തിരിക്കുകയാണല്ലോ.. അപ്പച്ചനൊക്കെ സംഭാവന കൊടുത്ത് വലുതാക്കിയ പള്ളിയാണ്. സെമിത്തേരി വരെ കമ്പിവല ഇട്ട് പൂട്ടിയത് കൊണ്ട് ആരും എന്നെ കാണാൻ വരില്ല. കാട് പിടിച്ചുകിടക്കുന്ന ആ സെമിത്തേരിയിൽ തെമ്മാടികുഴിയിൽ എന്ന പോലെ കിടക്കണം. സാരല്ല്യ.. അപ്പച്ചനും ബന്ധുക്കളും ഒക്കെ ഉണ്ടല്ലോ. ആ ആർത്താറ്റ് എങ്കിലും ആയിരുന്നെങ്കിൽ.. അപ്പച്ചനും വല്യപ്പച്ചനും വല്യമ്മിച്ചിയും വല്ല്യാന്റിയുമൊക്കെയായിരുന്നു കത്തി വെക്കാമായിരുന്നു.

 

ഇനി എല്ലാം കഴിഞ്ഞ് ചെല്ലുമ്പോൾ ഞാൻ എങ്ങോട്ട് പോകും.. സ്വർഗത്തിൽ പോകുമോ.. നരകത്തിൽ തീയിൽ ഇട്ട് പൊരിക്കും എന്നൊക്കെ കേട്ടിട്ടുണ്ട്. ജീവൻ ഇല്ലാത്ത ശരീരത്തിന് പൊള്ളൽ ഏൽക്കുമോ.. പല സംശയങ്ങളുമായി മുകളിലേക്ക് പറന്നു പൊങ്ങുമ്പോൾ ലിംസി ഒക്കെ അവിടെ ഉണ്ടല്ലോ കൂട്ടായി എന്ന് ആശ്വാസം തോന്നി. എനിക്ക് ഓർമ്മയില്ലാത്ത പ്രായത്തിൽ നഷ്ടപ്പെട്ട ഒരു അനിയൻ ഉണ്ടല്ലോ.. ഷൈൻ.. അവനെ ഡാഡി കണ്ടു കാണും. അപ്പോൾ ഡാഡി പരിചയപ്പെടുത്തുമായിരിക്കും. അല്ലേ..

 

പ്രിയപ്പെട്ടവരെ ഓരോന്നായി നഷ്ടപ്പെട്ടപ്പോളൊക്കെ ഒരുപാട് ചിന്തിച്ചിട്ടുണ്ട്.. അവർ നമ്മുടെ കൂടെ ഉണ്ടോ. നമ്മെ കാണുന്നുണ്ടാകുമോ.. അടുത്തുണ്ടെങ്കിൽ ഒരു കാറ്റായി എന്റെ അടുത്തൂടെ പോകുമോ.. മെഴുകുതിരി കത്തിച്ചുവെച്ച് അത് കെടുത്തുമോ എന്നൊക്കെ ഞാൻ പരീക്ഷിട്ടുണ്ട്. ഇനി അതൊക്കെ അറിയാനുള്ള കൗതുകത്തിൽ ഞാൻ എന്റെ യാത്ര തുടർന്നു.. ശേഷം ചിന്ത്യം.

 

2
Nisha Rose
  • Website

A blogger vlogger.. N a home maker..Love dance.. music..

1 Comment

  1. Joyce Varghese on August 14, 2026 5:51 PM

    മരിച്ചാൽ എങ്ങനെയൊക്കെയെന്ന് ജീവിച്ചിരിക്കുമ്പോൾ ആലോചിച്ചുള്ള കുറിപ്പ്.
    ചിന്തനീയം.👌
    Thoughtful write up.👏.

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.