ഞാൻ രാഷ്ട്രീയമെഴുതാത്തത്തിനാലാകാം എന്നെ നക്സലൈറ്റെന്നു മുദ്ര കുത്താത്തത്.
ഞാൻ മതമെഴുതാത്തതുകൊണ്ടാകാം എന്നെ തീവ്രവാദിയാക്കാത്തത്.
ഞാൻ ജാതി എഴുതാത്തതുകൊണ്ടാകാം എന്നെ അടിയാളനാക്കാത്തത്.
ഞാൻ പ്രണയവും, വിരഹവും ജീവിതത്തിന്റെ ചവർപ്പും, മധുരവും എഴുതുന്നതുകൊണ്ടാകാം എന്നെ സ്മാർത്ത വിചാരത്തിനു വിധേയനാക്കുന്നത്.
എനിയ്ക്കു ശരി എന്നു തോന്നുന്ന കാര്യങ്ങൾ ഉറക്കെ വിളിച്ചു പറയുന്നതാകാം ഞാൻ ഭ്രാന്തനെന്ന ഓമനപ്പേരിന്നുടയവനായത്.
