മരിച്ച മനസ്സുകളെ കുഴിച്ചു മൂടാനായ് മനോഹരമായ ഖബറൊന്നുണ്ടാക്കണം. പത്നിതന്നോർമ്മയ്ക്ക് ഷാജഹാൻ നിർമ്മിച്ച താജ്മഹലിനെപ്പോലെ മനോഹരമായൊന്ന്.
തേങ്ങുന്ന മനസ്സുകളുടെ തേങ്ങലിന്നലയൊലികൾ പുറത്തേയ്ക്കെത്താതിരിയ്ക്കാനായ് ബന്ധിച്ചിടേണം ഖബറിനെ മന്ത്രച്ചരടിനാൽ സസൂകഷ്മം.
സ്വപ്നങ്ങളിനിയും കാണാതിരിക്കാനായ് മനോരാജ്യങ്ങളിൽ മടങ്ങാതിരിക്കാനായ് മൂർച്ചയുള്ള വാക്കുകൾ തൻ മുനയാൽ കുത്തിനോവിച്ചുകൊണ്ടേയിരിക്കണം.
നൊന്തു പിടഞ്ഞു പിടഞ്ഞവസാനം ഖബറിനുള്ളിലവ നിശബ്ദരാകും സ്വപ്നം കാണാൻ പോലും മറന്ന് സ്വപ്നാടകരെപ്പോലങ്ങു വസിക്കും.
