Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഭ്രമിതമീ രജനി
കഥ ത്രില്ലർ

ഭ്രമിതമീ രജനി

By ദേവദാസ്September 20, 2023Updated:October 7, 202314 Comments3 Mins Read276 Views
Bookmark Now
Please login to bookmark Close

No account yet? Register

അന്ന് നൈറ്റ് ഡ്യൂട്ടിയായിരുന്നു ഡോ. പവിത്രയ്ക്ക്. പകരം കിട്ടിയ ഡ്യൂട്ടിയാണ്. ശരിക്കും അന്ന് ഡ്യൂട്ടി വരേണ്ടത് ഡോ. ഇന്ദുവിനാണ്.

സർജറി ഡേ ആയതിനാൽ പകൽ മുഴുവൻ തീയറ്ററിലായിരുന്നു. അതങ്ങനെയാണ്. 2 മണി വരെയാണ് ജോലി സമയമെങ്കിലും പലപ്പോഴും കേസുകൾ തീരുന്നത് അഞ്ച് മണിയൊക്കെക്കഴിഞ്ഞാണ്. അന്നും അതു തന്നെ അവസ്ഥ. ക്ഷീണിതയായി ക്വാർട്ടേഴ്സിലെത്തി ഒരു കപ്പ് കാപ്പിയുടെ ആശ്വാസത്തിൽ കസേരയിലേക്ക് ചായുമ്പോഴാണ് ഇന്ദുവിൻ്റെ വിളി വന്നത്: അമ്മയ്ക്ക് സുഖമില്ല; നാട്ടിലേക്ക് പോകണം – ഇന്ദുവിൻ്റെ ആശങ്ക കലർന്ന സ്വരം. പിന്നെ എളുപ്പത്തിൽ പണികൾ തീർത്ത് ഏഴരയ്ക്ക് ആശുപത്രിയിലെത്തി.

പവിത്ര മൊബൈലിൽ നോക്കി. നേരം 12 മണിയാകുന്നു. ഭാഗ്യം! ഇതുവരെ കേസുകൾ ഒന്നും വന്നിട്ടില്ല. ഇത്തിരി ഉറങ്ങാമെന്നു കരുതി കുറെ നേരമായി കിടക്കുന്നു. ഒരു രക്ഷയുമില്ല. ഇരുമ്പു കട്ടിലിൻ്റെ ഞരക്കവും മരുന്നിൻ്റെ മണവും കൂടി മടുപ്പിക്കുന്ന അന്തരീക്ഷത്തെ ഇരുട്ട് പിന്നെയും കട്ടിയുള്ളതാക്കുന്നു.  പുറത്തെ ഇരുട്ടിൻ്റെ വേലിയ്സക്കപ്പുറം ജനലുകളിലെ വെളിച്ചത്തിൻ്റെ ചതുരങ്ങൾ വീഴുന്നു; കാതിൽ വീഴുന്ന  കരച്ചിലുകൾ മരിച്ചവരുടേതോ, ജീവിച്ചിരിക്കുന്നവരുടേതോ – ആർക്കറിയാം.

വർഷങ്ങൾക്കു മുൻപ് ഒരു ഡ്യൂട്ടി ഡോക്ടർക്ക് ഇതേ മുറിയിലുണ്ടായ അനുഭവം ഓർത്തപ്പോൾ പവിത്രയുടെ ഉള്ള് നടുങ്ങി. കഴിഞ്ഞ ദിവസമാണ് ഇന്ദു ആ കഥ പറഞ്ഞത്. തികഞ്ഞ യുക്തിവാദിയായ അവൾക്ക് ഇത്തരം കഥകൾ പറഞ്ഞ് ആളുകളെ പേടിപ്പിക്കുന്നത് ഒരു ഹരമാണ്.

രാത്രിയിൽ ഡ്യൂട്ടി റൂമിനു പുറത്തൊരു കുഞ്ഞിൻ്റെ കരച്ചിൽ കേട്ടാണ് ഡോക്ടർ ഞെട്ടിയുണർന്നത്. അവർ വാതിൽ തുറക്കാൻ ശ്രമിച്ചിട്ട് നടക്കുന്നില്ല. പെട്ടെന്ന് കതക് ശക്തിയായി തുറന്നടഞ്ഞു. അകത്തേക്ക് തള്ളിവന്ന കാറ്റിൻ്റെ ശക്തിയിൽ ഡോക്ടർ കട്ടിലിൻ്റെ വക്കിൽ തലയടിച്ചു വീണു. തൻ്റെ പിന്നിൽ ആരോ കരയുന്നതു കേട്ട് ഡോക്ടർ ചാടി എഴുന്നേറ്റു. ആരെയും കാണാനില്ല. അപ്പോഴാണ് മുറിയുടെ മൂലയിൽ വെളിച്ചത്തിൻ്റെ ഒരു പാറ്റേൺ കണ്ടത്. അതൊരു കുഞ്ഞിൻ്റെ രൂപമായിരുന്നു. പെട്ടെന്ന് പാറ്റേണിൻ്റെ നടുക്ക് വയറ്റിൽ നിന്നു താഴേക്ക് ചുവന്ന വരയായി രക്തം കിനിഞ്ഞു. ഡോക്ടർ നടുങ്ങി വിറച്ചു.

കഴിഞ്ഞ ദിവസം സർജറിക്കിടെ മരിച്ച കുഞ്ഞിനെ ഡോക്ടർ ഞെട്ടലോടെ ഓർത്തു. ജനിച്ച് നാലു മാസം മാത്രമായ കുഞ്ഞ്. പൈലൊറിക് സ്റ്റെനോസിസായിരുന്നു. ആമാശയത്തിനു താഴെ ഇൻസിഷൻ ഇടുമ്പോൾ അബദ്ധം പറ്റി. ബ്ലീഡിംഗ് നിറുത്താനായില്ല. ഒരു വശത്തേക്ക തലചരിച്ച് കിടക്കുന്ന ചേതനയറ്റ ശരീരം ഇപ്പോഴും ഓർമ്മയുണ്ട്.

കഴുത്തിൽ എന്തോ വലിഞ്ഞു മുറുകുന്നു. സ്റ്റെതസ്കോപ്പാണ്. ഡോക്ടർ  ശ്വാസം കിട്ടാതെ പിടഞ്ഞു. നിലവിളി തൊണ്ടയിൽ കുരുങ്ങി. അവർ കൈ കൊണ്ട് കഴുത്തിലെ പിടി അയയ്ക്കാൻ ശ്രമിച്ചു. കൈയിൽ നനവ് പടർന്നു. പിൻവലിച്ച കൈകളിൽ നിറയെ രക്തം!  പെട്ടെന്ന് ആരോ വാതിലിൽ മുട്ടി. കഴുത്തിലെ കുരുക്കഴിഞ്ഞു. ഡോക്ടർ ബോധമറ്റു വീണു.

വാതിലിലാരോ മുട്ടുന്നതു കേട്ട് പവിത്രയുടെ ചിന്തകൾ മുറിഞ്ഞു. അവരൊന്നു നടുങ്ങി. പിന്നെ ധൈര്യം സംഭരിച്ച് വാതിൽ തുറന്നു.

ഒരു യുവാവാണ്. അയാളുടെ മുഖത്ത് പരിഭ്രമവും തിടുക്കവും.
“എന്താ കാര്യം?”, പവിത്ര ചോദിച്ചു.
“ഡോക്ടർ കാഷ്വാലിറ്റിയിലേക്കു വരണം. ഒരാക്സിഡൻ്റ് കേസ്.”
“അവിടെ ഡോക്ടേഴ്സ് ഉണ്ടല്ലോ ”
“എല്ലാവരും ബിസിയാ. അവരാ എന്നെ ഇങ്ങോട്ട്…”
“സാധാരണ… ”
“ഡോക്ടർ, പ്ലീസ്. വളരെ ക്രിട്ടിക്കലാണ്.”
“ശരി.”
പവിത്ര കോട്ടും സ്റ്റെത്തും എടുത്ത് വേഗം മുറി പൂട്ടിയിറങ്ങി കാഷ്വാലിറ്റിക്ക് നേരേ നടന്നു. പിന്നാലെ യുവാവും.

കാഷ്വാലിറ്റിയിലേക്ക് കയറുമ്പോൾ ഒരു സിസ്റ്റർ തിടുക്കപ്പെട്ടു വരുന്നു.
“ഞാൻ ഡോക്ടറെ ഇപ്പോ വിളിച്ചതേ ഉള്ളൂ. കിട്ടാത്തതു കൊണ്ട് വിളിക്കാൻ വരുവാരുന്നു.”
താൻ മൊബൈൽ എടുത്തില്ല എന്ന കാര്യം പവിത്ര അപ്പോഴാണോർത്തത്.
“എന്താ കാര്യം?”
“ഒരു ആക്സിഡൻ്റ് കേസ്. വളരെ ബാഡാണ് ”
“ആ കേസല്ലേ ഇയാൾ…”
പവിത്ര തിരിഞ്ഞു നോക്കി. പിന്നിൽ ഇരുൾ മാത്രം!
“ഡോക്ടർ വേഗം വരണം, എന്തെങ്കിലും ചെയ്തില്ലെങ്കിൽ…”
പവിത്ര സിസ്റ്റർക്കൊപ്പം വേഗം കാഷ്വാലിറ്റിയിലേക്കു നടന്നു.

അവിടെ സ്ട്രെച്ചറിൽ ഒരാൾ കിടക്കുന്നു.നേരിയ തുടിപ്പേ ഉള്ളൂ ശരീരത്തിൽ. മുഖമാകെ രക്തം പടർന്ന് വികൃതമായിരിക്കുന്നു.
“ക്ലീൻ ദിസ് പ്ലീസ്”, ഗ്ലൗസിടുന്നതിനിടയിൽ പവിത്ര സിസ്റ്ററോടു പറഞ്ഞു.
സിസ്റ്റർ മെല്ലെ അയാളുടെ മുഖത്തെ രക്തം തുടച്ചു മാറ്റി. പെട്ടെന്ന് അയാളുടെ ചലനം നിലച്ചു.
” ഡോക്ടർ…”, സിസ്റ്ററുടെ വിളി.
പവിത്ര അടുത്തു ചെന്നു. ഒരു നിമിഷം അവർ ഞെട്ടി പിറകോട്ടു മാറി. നേരത്തേ കണ്ട യുവാവ് നിശ്ചേതനായി കിടക്കുന്നു.

ഡോ. പവിത്ര നിലവിളിച്ചു കൊണ്ട് ഉണർന്നു. ഡ്യൂട്ടി റൂമിൻ്റെ വാതിലിൽ ആരോ മുട്ടുന്നു.

Post Views: 37
9
ദേവദാസ്

14 Comments

  1. മിനി സുന്ദരേശൻ on December 14, 2024 1:30 AM

    ഒട്ടും വിചാരിക്കാത്തെ അവസാനം….. നന്നായി എഴുതി👍🌹

    Reply
  2. Sheela on October 7, 2023 11:51 PM

    👍👍

    Reply
  3. Jalaja Narayanan on September 22, 2023 10:08 PM

    നന്നായിട്ടുണ്ട് ❤️❤️

    Reply
  4. Reshma lechus on September 22, 2023 8:46 PM

    ഭാഗ്യം രാത്രി വയ്ക്കാൻ തോന്നാത്തത് 😍😍

    Reply
    • Divya Sreekumar on September 23, 2023 5:34 PM

      Super

      Reply
      • Silvy Michael on September 23, 2023 7:30 PM

        കിടു 👌👌

        Reply
  5. Nishiba M on September 22, 2023 8:45 PM

    മനോഹരം

    Reply
  6. Jees Kaitharam on September 21, 2023 11:35 AM

    കൊള്ളാം …❤️

    Reply
  7. Jarin on September 21, 2023 1:09 AM

    നല്ലെഴുത്ത്

    Reply
  8. Thasmeer Muhammed on September 21, 2023 12:02 AM

    ❣️❣️❣️

    Reply
  9. Santhoshkumar.K on September 20, 2023 10:32 PM

    നല്ല എഴുത്ത്..👍💖

    Reply
  10. Neethu VR on September 20, 2023 4:47 PM

    വളരെ നല്ല എഴുത്ത് 👏🏻👏🏻🔥

    Reply
    • Rajanipriya Prakash on October 7, 2023 9:57 PM

      നന്നായിട്ടുണ്ട്…. വായിച്ചപ്പോൾ പേടിച്ചു…. എങ്കിലും രോഗി ആ വന്നു വിളിച്ച ആളാകും എന്ന് കരുതിയതേ ഇല്ല 👍👍

      Reply
    • ലിബിന on October 7, 2023 10:52 PM

      വളരെ നന്നായി

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.