നൃത്തത്തോട് ഒത്തിരി ഇഷ്ടമുണ്ടായിരുന്നവൾ സ്കൂളിലെ കലോത്സവത്തിനും, ആർട്സ് പരിപാടിക്കും ഡാൻസ് കളിക്കാൻ കൂടിയപ്പോൾ ടീച്ചേഴ്സും കുട്ടികളും ഒന്നടക്കം പറഞ്ഞുവത്രെ…
“ഡി, തടിച്ചി ഡാൻസ് നിനക്ക് പറ്റിയ പണിയൊന്നുമല്ല ”
എങ്ങനെയെങ്കിലും ഡാൻസ് പഠിക്കണമെന്ന് മോഹത്തോടെ ഡാൻസ് ക്ലാസിൽ പോയി ചേർന്നപ്പോൾ
അവിടെയും അവളെ കൂക്കി വിളിച്ചു
” ഈ തടിച്ചിയോ ഡാൻസ് പഠിക്കാനോ.. ആദ്യം നേരാവണ്ണം നടക്കാൻ പഠിക്ക് ”
അയൽവക്കത്തെ കല്യാണത്തിന് അണിഞ്ഞൊരുങ്ങി പന്തലിൽ എത്തിയ അവളെ നോക്കി… മറ്റുള്ളവർ പറഞ്ഞു അത്രേ.. ” ഇങ്ങനെ തിന്നു കൂട്ടിയിട്ടല്ലേ നടക്കാൻ പോലും പറ്റാത്ത ”
തിരിച്ചുവന്ന് അവൾ തീരുമാനമെടുത്തു..
നടക്കാൻ പറ്റാത്തവൾ ആടിത്തുടങ്ങും…
ഒരു യൂട്യൂബ് ചാനൽ ഉണ്ടാക്കി…
അവൾക്കറിയാവുന്ന ചുവടുകൾ വെച്ച്
അവൾ ഡാൻസ് തുടങ്ങി….
താഴെവരുന്ന കമന്റുകളെ അവഗണിച്ച്
നല്ല ഒഴുക്കോടെ അവൾ ആ അടിത്തുടങ്ങി….
ഇന്ന്…
അതേ ഡാൻസ് സ്കൂളിന്റെ പുതിയ ബ്രാഞ്ചിലേക്കുള്ള ഉദ്ഘാടനത്തിനായ് വിശിഷ്ടാതിഥിയായ ക്ഷണക്കത്ത് കിട്ടിയപ്പോൾ….
അവൾ ആടി തിമിർത്ത് കാൽച്ചുവടുകൾ എടുത്തുവെച്ചത് അരങ്ങിലോട്ട് ആയിരുന്നില്ല….
പകരം തടിച്ചി… എന്ന് മുദ്രകുത്തി താഴോട്ട് വലിച്ചിട്ടവരുടെ മനസ്സിലേക്ക് ആയിരുന്നു….