Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നിലാവ് പോലെ ഒരമ്മ
കഥ കുട്ടികൾ പാരന്റിങ് ബന്ധങ്ങൾ

നിലാവ് പോലെ ഒരമ്മ

By Jalaja NarayananOctober 4, 2023Updated:October 12, 20237 Comments5 Mins Read151 Views
Bookmark Now
Please login to bookmark Close

No account yet? Register

ഹാളിൽ നല്ല തിരക്കായിരുന്നു. ഞാൻ പിൻ നിരയിലുള്ള ഒരു കസേരയിൽ പോയിരുന്നു.

പരിചയക്കാർ ആരെയും കണ്ടില്ല. മുഹൂർത്തസമയം ആയി എന്നുതോന്നുന്നു. സ്റ്റേജിൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. നിലവിളക്കിന്റെ അടുത്തു നിന്നു പൂജാരിയോട് എന്തോ സംസാരിച്ചു നിൽക്കുന്ന ഉമയെ അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. ഫോൺ വിളി ഉണ്ടെന്നല്ലാതെ അവളെ നേരിട്ടു കണ്ടിട്ടു വർഷം രണ്ടാവാറായിട്ടുണ്ടാവും. പ്രായത്തിന്റെ ചെറിയ മാറ്റങ്ങൾ ഒഴിച്ചാൽ അവൾക്കു കാര്യമായ വ്യത്യാസം ഒന്നും വന്നിട്ടില്ല.

“അതാണോ രോഹിത്തിന്റെ അമ്മ? ”

അടുത്തിരിക്കുന്ന നീല സാരിക്കാരി പച്ച ചുരിദാർക്കാരിയോട് ഉമയെ നോക്കികൊണ്ട്‌ ചോദിച്ചു.
“അതേ,ഞാൻ നേരിട്ടു കണ്ടിട്ടില്ല. പക്ഷേ അവന്റെ മൊബൈൽ നിറയെ അവരുടെ ഫോട്ടോസാ. അവനു ജീവനാ അവന്റെ അമ്മയെ ”

ഞാൻ അവരുടെ മുഖത്തേക്ക് ഒന്നു നോക്കി. രോഹിത്തിന്റെ കൂടെ ഓഫീസിൽ ഒന്നിച്ചു ഉള്ളവരായിരിക്കും രണ്ടുപേരും.

സ്റ്റേജിൽ താലികെട്ട് തുടങ്ങിയിരുന്നു. ഗായത്രി രോഹിത്തിനു ചേർന്ന സുന്ദരിക്കുട്ടി ത്തന്നെ. വിവാഹത്തിന് ശേഷം രണ്ടുപേരും ഉമയുടെ കാലു തൊട്ടു അനുഗ്രഹം വാങ്ങുന്നതും ഉമ അവരെ ചേർത്തുപിടിക്കുന്നതും കണ്ടപ്പോൾ അറിയാതെ എന്റെ കണ്ണുകൾ നനഞ്ഞു.

സ്റ്റേജിൽ ഫോട്ടോ എടുക്കുന്നതിന്റെ തിരക്കായിരുന്നു. ഉമ അടുത്തു വന്നു
എന്റെ കൈയിൽ പിടിച്ചു.

” നിന്നെ ഞാൻ നേരത്തെ കണ്ടിരുന്നു. അവിടുത്തെ തിരക്കിൽ ഇങ്ങോട്ട്
ഇറങ്ങി വരാൻ പറ്റിയില്ല. വരൂ മക്കളുടെ കൂടെ ഒരു ഫോട്ടോ എടുക്കാം.”

അവൾ എന്നെ സ്നേഹത്തോടെ ക്ഷണിച്ചപ്പോൾ ഞാൻ ആ കൂടെ നടന്നു.

സ്റ്റേജിൽ കയറിയ ഉടനെ രോഹിത്ത് അടുത്തേക്കു വന്നു, എന്നിട്ടു ഗായത്രിയോട് പറഞ്ഞു.
“ഇതാണ് അനിതാന്റി. അമ്മയുടെ ബെസ്റ്റ് ഫ്രണ്ട് ”

അവൾ ചിരിച്ചു നിന്നതേ ഉള്ളു. ഞാൻ രണ്ടുപേരെയും ചേർത്തു പിടിച്ചു കുറച്ചു നേരം സംസാരിച്ചശേഷം പറഞ്ഞു.

“ഞാൻ സദ്യകഴിച്ചു വേഗം ഇറങ്ങും. ദൂരം കുറെ ഇല്ലേ?ട്രെയിൻ ഇനി വൈകുന്നേരമേ ഉള്ളു. രണ്ടരക്കു ഒരു ബസ് ഉണ്ട്. അതിനു പോയാൽ ത്തന്നെ അങ്ങു എത്തുമ്പോൾ അഞ്ചു മണി കഴിയും. മോൻ ലീവ് കഴിഞ്ഞു ജോയിൻ ചെയ്യുന്നതിന് മുമ്പു അങ്ങോട്ട്‌ എല്ലാവരും കൂടി വരണേ.”, ഞാൻ ഉമയോടും രോഹിത്തിനോടുമായി പറഞ്ഞു.

“നീ ഇങ്ങിനെ ക്ഷണിക്കയൊന്നും വേണ്ട. ഞങ്ങൾ അടുത്ത ആഴ്ച അങ്ങോട്ട്‌
വരും അല്ലേ രോഹിത്ത്? ”

ഉമ ചിരിച്ചു കൊണ്ടു പറഞ്ഞപ്പോൾ രോഹിത്തും പറഞ്ഞു, “നെക്സ്റ്റ് സൺ‌ഡേ ഞങ്ങൾ അവിടെ ഉണ്ടാവും ആന്റി.”

ഞാൻ ചിരിച്ചു കൊണ്ടു എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി.

രണ്ടാമത്തെ പന്തിയിൽത്തന്നെ ഊണ് കഴിക്കാൻ സ്ഥലം കിട്ടിയതുകൊണ്ട് കൃത്യസമയത്തു ബസ്സ്റ്റാൻഡിൽ എത്താൻ സാധിച്ചു. ബസ് പുറപ്പെടുമ്പോൾ അധികം
യാത്രക്കാർ ഉണ്ടായിരുന്നില്ല. ഉള്ളവർ പകുതിയും ഉച്ചമയക്കത്തിലും. ഞാൻ വെറുതെ പുറത്തേക്കു നോക്കിയിരുന്നു.മനസ്സിൽ മിന്നിമറയുന്ന ഓരോ ചിന്തകൾക്ക്
ഒടുവിൽ ഉമയുടെ മുഖം തെളിഞ്ഞു വന്നു.

ഞാനും ഉമയും അടുത്തടുത്ത വീടുകളിൽ ആയിരുന്നു. ഒന്നിച്ചു കളിച്ചു വളർന്നവർ. ഒന്നിച്ചു ഒരേ ക്ലാസ്സിൽ പഠിച്ചവർ.ഞങ്ങളുടെ കൂടെ കളിക്കാൻ ഒരു വലിയകുട്ടിയും ഉണ്ടായിരുന്നു. ഉമയുടെ ഹരിയേട്ടൻ. അന്നു കളിച്ചു നടക്കുന്ന സമയത്തൊക്കെ മുറച്ചെറുക്കന്റെ കുടെയാണോ കളി എന്നൊക്കെ എല്ലാരും കളിയാക്കുമ്പോൾ ഞങ്ങൾക്ക് ആർക്കും ഒന്നും അറിയില്ലായിരുന്നു. പിന്നെയാണ് മനസ്സിലായത് ഹരി അവളുടെ അമ്മാവന്റെ മോനാണെന്നും അവരുടെകല്യാണം മുത്തശ്ശി പണ്ടേ
തീരുമാനിച്ചതാണെന്നും ഒക്കെ.

പുറത്തു കാണിക്കുന്നില്ലെങ്കിലും ഉമക്ക് ജീവനായിരുന്നു അവളുടെ ഹരിയേട്ടനെ. ഞങ്ങൾ പത്താംക്ലാസ്സ്‌ ആവുമ്പോഴേക്കും ഹരി ടൗണിൽ ഉള്ള കോളേജിൽ ചേർന്നിരുന്നു. ഉമയും പഠിക്കാൻ മിടുക്കി ആയിരുന്നു. എങ്ങിനെയെങ്കിലും ഒരു
ബാങ്ക്ജോലിക്കാരി ആവുക എന്നതായിരുന്നു അവളുടെ ഏറ്റവും വലിയ മോഹം.

M com കഴിഞ്ഞ ഉടൻ ത്തന്നെ അവൾ അതിനായി ബാങ്ക്ടെസ്റ്റുകൾ എഴുതിതുടങ്ങി. പെട്ടന്നു ത്തന്നെ ഒരു ബാങ്കിൽ പോസ്റ്റിങ്ങ്‌ ആവുകയും ചെയ്തു. അവൾക്കു ജോയിൻ ചെയ്യേണ്ടത് മറ്റൊരു ജില്ലയിലായിരുന്നു. അതൊരു ഗ്രാമമായതു കൊണ്ടു ഹോസ്റ്റലുകൾ ഒന്നും ഉണ്ടായിരുന്നില്ല. എവിടെ താമസിക്കും എന്നതു വലിയ പ്രശ്നമായി. എന്തായാലും അവിടെ എത്തിയിട്ടു അന്വേഷിക്കാം എന്നു കരുതി അവർ ജോയിൻ ചെയ്യാനായി പോയി. അവളുടെ അച്ഛനും ഹരിയും ആയിരുന്നു കൂടെ പോയത്.

അവിടെ എത്തിയപ്പോഴായിരുന്നു ഉമയുടെ അച്ഛന്റെ ഒരു പഴയപരിചയക്കാരനെ കണ്ടത്. അദ്ദേഹത്തിനോട് വിവരങ്ങൾ പറഞ്ഞപ്പോൾ അദ്ദേഹത്തിന്
വേണ്ടപ്പെട്ട ഒരു വീടുണ്ട് എന്നും പറഞ്ഞു താമസിക്കാൻ ഒരു വീട്
കാണിച്ചു കൊടുത്തു.

ഒരു റിട്ടയർ ടീച്ചറായ ഒരു അമ്മൂമ്മയും അവരുടെ മകളും മകളുടെ മകളും ആയിരുന്നു അവിടെ ഉണ്ടായിരുന്നതു. മകളുടെ മകൾക്കു ഏകദേശം ഉമയുടെ പ്രായം തന്നെ. നല്ല അന്തസ്സും തറവാടിത്തവും ഉള്ളവർ. ഉമയുടെ അച്ഛന് ഇഷ്ടായി.
ഹരിക്കും കുഴപ്പമൊന്നും തോന്നിയില്ല. നടന്നു പോവേണ്ട ദുരമേ ഉള്ളു വീട്ടിൽ നിന്നു ബാങ്കിലേക്ക്. അങ്ങിനെ ഉമയെ അവിടെ ആക്കി അവർ തിരിച്ചു വന്നു.

ഒന്നുരണ്ടു ദിവസം കൊണ്ടു ഉമക്ക് അവിടെ ഒക്കെ പരിചയമായി. വീട്ടുകാർക്കും പ്രത്യേകിച്ചു ഉമയുടെ പ്രായമുള്ള ആ പെൺകുട്ടിക്കും ഉമയെ ഒരു പാടു ഇഷ്ടമായി. നന്ദിനി എന്നായിരുന്നു അവളുടെ പേര്. കോളേജിൽ പഠിച്ചു കൊണ്ടിരിക്കുന്ന
അവൾ പഠിക്കാൻ അത്ര മിടുക്കിയൊന്നും അല്ല. അതുകൊണ്ട് ഒരു നല്ല ആലോചന വന്നാൽ കല്യാണം നടത്താൻ തയ്യാറായിരുന്നു വീട്ടുകാർ. എല്ലാ ശനിയാഴ്ചയും
വൈകുന്നേരം ഉമ വീട്ടിലേക്കു പോവും. തിങ്കളാഴ്ച രാവിലെ ബാങ്കിൽ എത്തും. ആദ്യമൊക്കെ ഹരി വന്നു കൂട്ടികൊണ്ടുപോകുമായിരുന്നു. പിന്നെ ശീലമായപ്പോൾ ഉമ ബസ് ഇറങ്ങുന്നിടത്തു ഹരി വന്നു നിൽക്കും. എന്നിട്ടു കൂട്ടിയിട്ടു പോവും.

അങ്ങിനെ വർഷം ഒന്നു കഴിഞ്ഞു. ഉമക്ക് ട്രാൻസ്ഫർ ശരിയായിട്ടു വേണം അവളുടെയും ഹരിയുടെയും കല്യാണം നടത്താൻ എന്നുള്ളത് കൊണ്ടു ട്രാൻസ്ഫറിനു കാര്യമായി
ശ്രമിക്കുന്നുണ്ടായിരുന്നു.

ആയിടക്ക്‌ ഉമ താമസിക്കുന്ന വീട്ടിൽ ഉള്ള അമ്മൂമ്മ മരിച്ചു. പ്രായമായി എന്നല്ലാതെ കാര്യമായ അസുഖം ഒന്നും ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞു ഉമയുടെ അച്ഛനും അമ്മയും അനിയനും ഹരിയും ഒക്കെ വന്നിരുന്നു.

പിന്നെയും കുറച്ചു മാസങ്ങൾ കുടി കഴിഞ്ഞപ്പോൾ ആണ് നന്ദനിക്കു ഒരു വിവാഹം ഒത്തു വന്നത് രണ്ടുമാസത്തിനുള്ളിൽ വിവാഹം ഭംഗിയായി നടക്കുകയും ചെയ്തു.
അപ്പോഴേക്കും അടുത്ത വർഷം ആവുമ്പോഴേക്കും ഉമയുടെ ട്രാൻസ്ഫർ കിട്ടിയേക്കും എന്നൊരു വിവരം അന്വേഷണത്തിൽ കിട്ടിയിരുന്നു. ഉമ ഹരിയോടൊത്തു
ജീവിതം തുടങ്ങുന്നതിന്റെ സ്വപ്‌നങ്ങൾ കണ്ടുതുടങ്ങിയിരുന്നു.

വിവാഹം കഴിഞ്ഞു ഒരു വർഷമായപ്പോഴേക്കും നന്ദിനിക്കു ഒരു മോൻ ഉണ്ടായി. പക്ഷേ പ്രസവത്തിനു ശേഷം നന്ദിനി വല്ലാതെ മാറിപോയിരുന്നു. ആരോടും സംസാരിക്കില്ല. കുഞ്ഞ് കരഞ്ഞാൽ എടുക്കില്ല, പാലു കൊടുക്കില്ല. ഉമയും നന്ദിനിയുടെ അമ്മയും കൂടി തന്നെയാണ് കുഞ്ഞിന്റെ കാര്യം നോക്കിയത്. ഡോക്ടറുടെ അടുത്ത് കൊണ്ടു പോയപ്പോൾ ഒരു തരം ഡിപ്രഷൻ ആണെന്നും പ്രസവത്തിനുശേഷം ചിലർക്ക് ഉണ്ടാകുമെന്നും അതു മാറിക്കോളും എന്നൊക്കെയാണ് പറഞ്ഞത്.

അങ്ങിനെ പ്രസവത്തിനു ശേഷം നന്ദിനിയെ ഭർത്താവിന്റെ വീട്ടിലേക്ക് കൊണ്ടുപോകുന്ന ദിവസം വന്നു. നന്ദിനി ആരോടും ഒന്നും പറയാതെ
ഒറ്റ ഇരിപ്പ് തന്നെ. പക്ഷേ നേരം പുലർന്നപ്പോൾ കണ്ടത് വീടിന്റെ അടുത്തുള്ള പുഴയിൽ നന്ദിനി മരിച്ചുകിടക്കുന്നതാണ്.

പിന്നെ മോന്റെ കാര്യങ്ങൾ നോക്കിയത് നന്ദിനിയുടെ അമ്മയും ഉമയും തന്നെയായിരുന്നു. നന്ദിനിയുടെ ഭർത്താവ് വേറെ വിവാഹം ചെയ്തു. അവർ ആരും മോനെ അന്വേഷിച്ചു വന്നില്ല.

അങ്ങിനെ മാസങ്ങൾ കഴിഞ്ഞു. മോന്റെ കാര്യങ്ങൾ നോക്കുന്നത് ഉമ തന്നെയായിരുന്നു. നന്ദിനിയുടെ അമ്മക്ക് പ്രായവും മോളു പോയ ദുഃഖവും ഒക്കെ ആയി ഒന്നിനും കഴിയാത്ത അവസ്ഥയായിരുന്നു.

കുഞ്ഞിനും ഉമ സ്വന്തം അമ്മയെ പോലെത്തന്നെ. അവൾ ബാങ്കിൽ പോവുമ്പോൾ കരയും. അവൾ കൊടുത്താലേ ഭക്ഷണം കഴിക്കു. കുഞ്ഞ് അവളെ മെല്ലെമെല്ലെ
അമ്മേ എന്നു വിളിക്കാനും തുടങ്ങി.

ആ സമയത്തു ഒരു ദിവസം നാട്ടിലേക്കുള്ള അവളുടെ ട്രാൻസ്ഫർ ശരിയായി വന്നു. ഹരി
അവളെ കൊണ്ടുപോവനായി വന്നു. ഈ അസുഖക്കാരിയായ അമ്മയുടെ അടുത്തു കുഞ്ഞിനെ ആക്കിട്ടു എങ്ങിനെ പോവും. പോകാതിരുന്നാൽ ഭാവി എന്താവും? ഉമ എന്തു ചെയ്യണം എന്നറിയാതെ വിഷമിച്ചു. അവസാനം കുഞ്ഞിനേയും നന്ദിനിയുടെ അമ്മയെയും കൂടെ കൂട്ടാൻ ഉമ തീരുമാനിച്ചു.

പക്ഷേ ഉമയുടെ വീട്ടുകാരും ഹരിയും പറഞ്ഞത് കുഞ്ഞിനെ അവിടെ ആക്കിട്ടു വരാൻ ആയിരുന്നു. ഉമക്ക് അതിനു ഒട്ടും മനസ്സ് വന്നില്ല. കുഞ്ഞിനേയും കൊണ്ടു ഉമയെ കൂടെ കൂട്ടാൻ ഹരിയും മനസ്സു കാണിച്ചില്ല. ആ വാശി തീർക്കാൻ ഹരി മറ്റൊരാളെ വിവാഹം ചെയ്തു.

പിന്നെ ഉമ ജീവിച്ചത് രോഹിത്ത് എന്ന ആ കുഞ്ഞിന് വേണ്ടി ആയിരുന്നു.രക്ത ബന്ധമില്ലാതെ പേറ്റു നോവ് അറിയാതെ ഉമ അമ്മയാവുമ്പോൾ അവൾക്കു നഷ്ടങ്ങൾ ഏറെയായിരുന്നു.

ഒരു അമ്മയുടെ എല്ലാ വാത്സല്യവും സ്നേഹവും നൽകി അവൾ അവനെ വളർത്തി. പഠിപ്പിച്ചു ജോലി ആക്കി ഇപ്പോൾ നല്ലൊരു പെൺകുട്ടിയെ വിവാഹവും ചെയ്യിപ്പിച്ചു.

സ്വന്തം അമ്മ അല്ലെന്നറിഞ്ഞിട്ടും രോഹിത്ത് അവളെ ജീവന് തുല്യം സ്നേഹിക്കുന്നു. ആ സ്നേഹം എന്നെന്നും അവളുടെ ജീവിതത്തിൽ പ്രകാശം നിറക്കട്ടെ.

-ജലജ

Post Views: 35
4
Jalaja Narayanan

7 Comments

  1. Shreeja R on October 12, 2023 9:54 AM

    👌👌

    Reply
  2. Navin Asha on October 11, 2023 4:22 AM

    മനസ്സിൽ തട്ടി ❤

    Reply
  3. Reshma lechus on October 10, 2023 8:43 PM

    മനസ്സ് വല്ലാതെ നോവ് ആയി 😍🥰🥰

    Reply
  4. Sisily on October 10, 2023 6:47 PM

    Nice story….prasavichale ammayavan pattu ennillalo…nalla ezhuthu

    Reply
    • JalajaNarayanan on October 10, 2023 7:00 PM

      Thanks dear♥️♥️

      Reply
  5. Yesoda Sreedharan on October 5, 2023 6:42 AM

    വായിച്ചിരുന്നു. വീണ്ടും വായിച്ചു.

    Reply
    • JalajaNarayanan on October 9, 2023 6:39 PM

      Thank u chechi

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.