Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കാനഡയുടെ ആകർഷണം
തുടർക്കഥ / സീരീസ് യാത്ര

കാനഡയുടെ ആകർഷണം

By Jayalekshmi krishnanOctober 12, 2023Updated:November 22, 202324 Comments3 Mins Read588 Views
Bookmark Now
Please login to bookmark Close

No account yet? Register

കഴിഞ്ഞ ദിവസം അനീഷ്‌ മോഹൻ സർ എനിക്കൊരു ഗൂഗിൾ ഫോം  അയച്ചു തന്നു..
എന്തുകൊണ്ടാണ് നമ്മുടെ നാട്ടിലെ കുട്ടികൾ കാനഡയിൽ പഠിക്കാൻ പോകുന്നത്?
നമ്മുടെ നാട്ടിൽ നിന്നും പോകുന്നവർ തിരിച്ചു വരാൻ ആഗ്രഹം ഉള്ളവർ ആണോ?
ആണെങ്കിൽ അവർ അവിടെ പഠിക്കുന്ന പാഠ്യ വിഷയങ്ങൾ നമ്മുടെ നാട്ടിൽ തൊഴിൽ സാധ്യത ഉള്ളതാണോ??
ഇങ്ങനെ കുറേ ചോദ്യങ്ങൾ ഉണ്ടായിരുന്നു.

ഇതിനെല്ലാം മറുപടി തരാൻ മാത്രം പോന്ന അറിവ് എനിക്കുണ്ടോ എന്നറിയില്ല.
എങ്കിലും ഞാൻ മനസ്സിലാക്കിയ ചില കാര്യങ്ങൾ നിങ്ങളുമായി പങ്കു വയ്ക്കുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു.

എന്റെ മകൾ 2019 ൽ ഇവിടെ കാനഡയിൽ പഠിക്കാൻ വരണം എന്ന് നിർബന്ധം പിടിച്ചു.
ഡിഗ്രി റാങ്കോട് കൂടി പാസ്സായി പോസ്റ്റ്‌ ഗ്രാജുവേഷനു യൂണിവേഴ്സിറ്റി കോളേജിൽ അഡ്മിഷൻ എടുത്ത് വച്ചിട്ട് ക്ലാസ്സിൽ പോകാതെ IELTS പഠിക്കാൻ പോകുന്ന അവളെ അതിൽ നിന്ന് പിൻതിരിപ്പിക്കാൻ എനിക്ക് കഴിഞ്ഞില്ല.
കാരണം IELTS അതും നല്ല സ്കോർ ൽ ആദ്യ തവണ തന്നെ പാസ്സായി.
മനശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം അതിനാണല്ലോ പോകുന്നത്.
തിരിച്ചു വന്ന ശേഷം ഏതെങ്കിലും കോളേജിൽ അദ്ധ്യാപിക ആയി ജോലി കിട്ടും അല്ലെങ്കിൽ സ്വന്തം ക്ലിനിക്.. ഇതൊക്കെയാണ് അന്ന് ഒരു മൗന സമ്മതം മൂളാൻ എന്നെ പ്രേരിപ്പിച്ച ഘടകം. സത്യം.
അങ്ങനെ 2019 ൽ ഒരു ഡിസംബർ ന്റെ മരം കോച്ചുന്ന തണുപ്പിൽ അവൾ ഇവിടെ വന്നു.
ഫാൻ ഒന്നാം സ്പീഡിൽ കൂടുതൽ ഇട്ടാൽ ചുമ പിടിക്കുന്ന കുഞ്ഞാണ്.
എത്ര ഇഷ്ടമുള്ളപ്പോഴും ഐസ്ക്രീം തിന്നാതിരിക്കാൻ കാരണങ്ങൾ കണ്ടു പിടിക്കും. നാളെ ഒരു കവർ സോങ് പാടാൻ ഉള്ളതാണ്. അല്ലെങ്കിൽ നാളെ പാട്ട് ക്ലാസ്സ്‌ ഉണ്ട്. ശബ്ദത്തിനു ചെറിയ മാറ്റം വന്നാലും സർ മനസ്സിലാക്കും.. ഇങ്ങനെ പല കാരണങ്ങൾ പറഞ്ഞോഴിയുന്ന കുഞ്ഞ്, മരം കോച്ചുന്ന തണുപ്പിൽ കാനഡയിൽ ചെന്നിറങ്ങി..
നെഞ്ചിൽ തീ പേറിയ സമയം.
അച്ഛൻ ഇല്ലാത്ത കുട്ടിയാണ്.. അമ്മയുടെ തെറ്റായ സമ്മതം മൂളൽ എന്തായി വരും എന്ന എന്റെ ആശങ്ക എന്നെ കൊല്ലാതെ കൊന്നു കൊണ്ടിരിന്നു.
ഇപ്പോൾ 2023 ൽ ഞാൻ ഇവിടെ കാനഡയിൽ എത്തി.. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല..
നാലു വർഷം കഴിഞ്ഞു എന്റെ കുഞ്ഞിനെ ഞാൻ കണ്ടിട്ട്..
ഇതാ ഞാൻ അവളെ കാണാൻ പോകുന്നു..
ബാംഗ്ലൂർ ൽ നിന്ന് വെളുപ്പിന് 3 മണിക്ക് വിമാനം എന്നെയും പേറി യാത്ര തിരിച്ചു.
Frankfurt ( ജർമ്മനി ) യിൽ എത്തിയപ്പോൾ ഉച്ചയായി.
അവിടെ നാലു മണിക്കൂർ കാത്തിരിപ്പിനു ശേഷം അടുത്ത വിമാനം.
ഫ്രാങ്ക് ഫുർട്ട് ൽ നിന്ന് മൗണ്ട്രോയേൽ ( കാനഡ ) ഏഴു മണിക്കൂർ യാത്ര കഴിഞ്ഞു, മൗണ്ട്രോയേൽ എത്തിയപ്പോൾ വീണ്ടും ഉച്ച സമയം.
സമയം, കാലം, ദേശം അറിയാത്ത യാത്ര.
മൗണ്ട്രോയേൽ, ഒരു വൻ ദുരന്തം എനിക്ക് സമ്മാനിച്ചു..
അത് പറഞ്ഞു തുടങ്ങിയാൽ ഒരു പക്ഷേ എന്റെ എഴുത്ത് വേറെ എവിടെയെങ്കിലും ചെന്നു ഇടിച്ചു നിൽക്കും.
വേണ്ട..
അത് പറയാൻ ഒരു അവസരം ഈ തുടരെഴുത്തിൽ ഉണ്ടാകും.
അപ്പോൾ പറയാം.

ടോരൊന്റോ വിമാനത്തതാവളത്തിൽ എന്റെ മകൾ എന്നെ കാത്ത്നിൽക്കുന്നു. എന്റെ കണ്ണുകൾക്ക്‌ താങ്ങാൻ ആകാതെ നിറഞ്ഞു പൊട്ടി ഒഴുകിയ കണ്ണീരിൽ അവൾ ഒരു ദേവതയാണെന്ന് തോന്നി.
അമ്മ, അമ്മ എന്ന അവളുടെ നേർത്ത വിങ്ങൽ ചെവിയോരത്ത് കേൾക്കുന്നുണ്ടായിരുന്നു..
എനിക്ക് തരുവാനായി ചുമന്ന റോസാ പൂക്കളുമായ്‌ കൈകൾ വിരിച്ചു നിൽക്കുന്ന മെലിഞ്ഞു ചെറു കുരുന്താടിയും പ്രസന്നമായ മുഖവും ഉള്ള ആ സ്നേഹം എന്നെ “അമ്മ ” ന്ന് ഉറക്കെ വിളിച്ചു..
സേഫ് ആയിട്ട് എത്തിയല്ലോ.. അതുമതി..
എന്റെ കണ്ണുകൾ തുടച്ചു ആ കൈകൾ..
വേണ്ട.. അമ്മ ഒന്നും ഓർക്കണ്ട.
ഇവിടെ എത്തിയല്ലോ.. അതുമതി.
എന്റെ ഇരുവശങ്ങളിലും കുട്ടികൾ എന്നെ താങ്ങി നടന്നു എയർപോർട്ടിൽ നിന്ന് പുറത്ത് വന്നു..
അപ്പോഴും തേങ്ങുന്ന എന്റെ മുഖം പ്രസന്നമാക്കാൻ അവർ പണിപ്പെടുന്നുണ്ടായിരുന്നു..
ടോരൊന്റോ എയർപോർട്ടിൽ നിന്ന് മാര്യോട് ഹോട്ടൽ ശൃങ്ലയുടെ ബസ്സിൽ ഞങ്ങൾ കയറി.
നമ്മൾ ബസ്സിൽ ആണോ പോകുന്നത്?
അല്ല ഇപ്പോൾ രാത്രി 11 ആയി.
ഇന്ന് നമ്മൾ മാര്യോട് ഹോട്ടലിൽ താമസിക്കും. നമ്മുടെ കാർ അവിടെ ഇട്ടിട്ടു ഞങ്ങൾ ഹോട്ടൽ ബസ്സിൽ ആണ് എയർപോർട്ടിൽ വന്നത്.
കാരണം ഞാൻ ചോദിക്കും എന്നറിയാവുന്ന മകൾ പറഞ്ഞു. എയർപോർട്ടിൽ പാർക്കിംഗ് വളരെ ദൂരെയാണ്.
അതുകൊണ്ട് കാർ ഹോട്ടലിൽ പാർക്ക്‌ ചെയ്തിട്ട് അവരുടെ ബസ്സിൽ വന്നു..
എന്റെ മകൾ എന്തെല്ലാം പഠിച്ചു.!!
അമ്മ ഒരു ടെൻഷനും ഇല്ലാതെ സുഖം ആയിട്ട് ഉറങ്ങിയിട്ട്.. നാളെ രാവിലെ നമുക്ക് കാറിൽ പോകാം.
ആ യാത്ര അമ്മ ഇഷ്ടപ്പെടും..
അതു ഒരു ഒന്ന് ഒന്നര യാത്ര യായിരിക്കും… ഉണ്ണിയുടെ വക.

തുടരും…
✍️ജെകെ
11/10/2023

കാനഡയുടെ ആകർഷണങ്ങൾ ഭാഗം 2
Post Views: 61
11
Jayalekshmi krishnan

Personal Communication Coach, International Coach for communicative Malayalam,Radio jockey Kerala FM and blogger

24 Comments

  1. Sreelekha on January 19, 2024 9:49 AM

    കണ്ണ് നിറയാതെ വായിച്ചു തീർക്കാൻ പറ്റുന്നില്ല. Sooo touching 🙏🙏🙏

    Reply
  2. Anuja on January 11, 2024 6:05 AM

    You have great writing skills Ma’am. Really enjoyed this writing.. ❤️❤️

    Reply
  3. Pingback: കാനഡയുടെ ആകർഷണം ഭാഗം 6 - കടമ്പകൾ ചാടി കടന്നവർ - By Jayalekshmi krishnan - കൂട്ടക്ഷരങ്ങൾ

  4. ശ്രീഹരി on November 25, 2023 3:32 PM

    🦋❤🦋

    Reply
  5. Pingback: കാനഡയുടെ ആകർഷണം ഭാഗം 5 - By Jayalekshmi krishnan - കൂട്ടക്ഷരങ്ങൾ

  6. Binu T John on November 1, 2023 8:13 AM

    👏👏👏

    Reply
  7. Pingback: കാനഡയുടെ ആകർഷണങ്ങൾ -ഭാഗം 3 - By Jayalekshmi krishnan - കൂട്ടക്ഷരങ്ങൾ

  8. Pingback: കാനഡയുടെ ആകർഷണങ്ങൾ ഭാഗം 2 - By Jayalekshmi krishnan - കൂട്ടക്ഷരങ്ങൾ

  9. T K Jayaprakash on October 12, 2023 10:22 PM

    ഈ *ഉണ്ണി* ആരാണാവോ

    Reply
    • Jayalekshmi krishnan on October 12, 2023 11:26 PM

      തുടെരെഴുത്ത് അല്ലേ..തുടർന്ന് വായിക്കുക..
      അപ്പോൾ ഉത്തരം കിട്ടും 👍

      Reply
      • Ramlath beevi on October 13, 2023 10:37 AM

        മോളുമായുള്ള പുനസമാഗമം വായിച്ചപ്പോൾ ആ ഒരു നിമിഷത്തെ പറ്റി ഓർത്തു, ഞാനും കരഞ്ഞുപോയി, നിനക്കു 4വർഷമായി സ്വരു ക്കൂട്ടി വെച്ചിരുന്ന സന്തോഷ കണ്ണീർ ആയിരുന്നല്ലോ? പറ്റുന്ന അത്ര നാൾ ഗൗരി യുടെ കൂടെ ആട്ടും പാട്ടും, യാത്രയുമൊക്കെയായി അവിടെ നിൽക്കൂ…
        ഗൗരിയോടെ അന്വേഷണം പറയുക

        Reply
        • Jayalekshmi on October 13, 2023 7:04 PM

          നന്ദി 🙏🏻 നിന്റെ പ്രോത്സാഹനം കൂടിയാണ് ഈ എഴുത്ത്.
          ഇതിന്റ എല്ലാ ഭാഗവും വായിക്കുക

          Reply
    • Divya Sreekumar on October 21, 2023 4:20 PM

      മനോഹരമായി എഴുതി ❤️❤️

      Reply
  10. Raju on October 12, 2023 10:06 PM

    മക്കൾ രക്ഷകർത്താക്കൾക്ക് വഴികാട്ടി?

    Reply
    • Jayalekshmi krishnan on October 12, 2023 11:30 PM

      ആർക്കും വഴി കാട്ടിയാകാം. ഏതു വഴി സ്വീകരിക്കുന്നു എന്നതിലാണ് വിഷയം.👍
      തുടർന്നും വായിക്കുക 🙏🏻
      നന്ദി 🙏🏻

      Reply
      • Mini Varma on October 13, 2023 6:18 AM

        Super. Assalayittundu.

        Reply
      • പ്രേമ on October 14, 2023 9:50 AM

        വിഷയവും അവതരിപ്പിച്ച രീതിയും നല്ല ഇഷ്ടമായി. തുടർന്നെഴുതുക. ആശംസകൾ.

        Reply
    • Mahesh on October 12, 2023 11:45 PM

      അമ്മയുടെ മൗന സമ്മതത്തോടെ മകളുടെ തീരുമാനവും പഠനവും സാധ്യമായി. എന്നും നല്ലത് വരട്ടെ. നന്മയുണ്ടാകട്ടെ. സ്നേഹാശംസകൾ

      Reply
      • Jayalekshmi krishnan on October 12, 2023 11:58 PM

        നന്ദി 🙏🏻

        Reply
  11. Anish Mohan on October 12, 2023 9:59 PM

    തുടക്കത്തിൽ പറഞ്ഞിരിക്കുന്ന അനീഷ് മോഹൻ ഞാനാണ്. മനോഹരമായ ഈ എഴുത്തിൽ എന്നെയും ഉൾപ്പെടുത്തിയതിന് നന്ദി. കാഴ്ചകളും, ഇമോഷനും
    അതേപടി വായനക്കാർക്ക് ലഭിക്കുന്ന എഴുത്ത്. മൗണ്ട്രോയേൽ ദുരന്തത്തെക്കുറിച്ചു കൂടി അറിയുവാൻ ആകാംക്ഷ…

    Reply
    • Jayalekshmi krishnan on October 12, 2023 10:11 PM

      അനീഷ്‌ മോഹൻ സർ ഒരു പ്രചോദനം ആണ് 🙏🏻

      Reply
  12. സിന്ധു on October 12, 2023 5:08 PM

    ഗംഭീരം 😍😍😍
    എന്തായാലും മാർക്ക്‌ കുറയാനുള്ള കാരണം ആരോടും പറയാതിരുന്നത് നന്നായി… 😁😁

    Reply
    • Jayalekshmi krishnan on October 12, 2023 9:54 PM

      എന്താ സിന്ധു ഉദേശിച്ചത്‌ എന്ന് എനിക്ക് മനസ്സിലായില്ല.
      എന്നാലും നന്ദിയുണ്ട്

      Reply
    • Remya Chippy on January 7, 2024 11:02 AM

      അമ്മയുടെ ആ സമ്മതം തെറ്റായിരുന്നില്ല. അമ്മയുടെ മകൾ ഇന്ന് കാനഡയിലെ ഒന്നാം നമ്പർ ബാങ്കിൽ ഏറ്റവും നല്ല ഒരു പദവിയിൽ ആയതിൽ അമ്മക്ക് അഭിമാനിക്കാം.

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.