Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഭൂത കാലാ താജ്
Contests ജീവിതം

ഭൂത കാലാ താജ്

By Amal FermisOctober 22, 2023Updated:December 4, 202347 Comments7 Mins Read804 Views
Bookmark Now
Please login to bookmark Close

No account yet? Register

നാഗിന പളളിയുടെ കൂർത്ത മിനാരങ്ങളിൽ തമ്പടിച്ച പ്രാവുകൾ കുറുകി കൊണ്ടിരിക്കുന്നത് കേട്ടുകൊണ്ടാണ് ഞാൻ തിരിഞ്ഞു കിടന്നത്. കിടക്കുന്നത് സ്വർണ്ണ കട്ടിലിലാണേലും കാരാഗൃഹം കാരാഗൃഹം തന്നെ! ഇടനാഴിയുടെ അറ്റത്തുള്ള മുറിയും കഴിഞ്ഞാൽ അപ്പുറത്ത് ജഹനാരയുണ്ട്. അവൾക്ക് മാത്രമേ എന്നോടൽപ്പമെങ്കിലും കരുണയുള്ളൂ എന്നു തോന്നുന്നു. മുംതാസിൻ്റെ മക്കളിൽ എന്നോട് ഇന്നും അലിവു സൂക്ഷിക്കുന്നവൾ. അവളോട് ഞാൻ ചെയ്തതിനെക്കുറിച്ച് ചിന്തിച്ചാൽ..ഞാനിതർഹിക്കുന്നില്ല. എൻ്റെ സ്വാർത്ഥത കാരണം ഇന്നും സ്വന്തമായി ഒരു കുടുംബജീവിതം ഇല്ലാത്തവൾ. മുംതാസിൻ്റെ ഭൂരിപക്ഷ സ്വത്തുക്കളുടെയും അവകാശി. സ്വത്തല്ല സന്തോഷത്തിൻ്റെ അളവുകോൽ നിശ്ചയിക്കുന്നത്. മനപ്പൂർവ്വമല്ലെങ്കിലും പല പെണ്ണിൻ്റെയും ജീവിതത്തെ ദുരിതമാക്കുന്നത് ഞങ്ങൾ ആണുങ്ങളുടെ സ്വാർത്ഥതയാണ്. അതിനി രാജകുമാരിയായാലും ശരി ചെറ്റക്കുടിലിലെ അടിയാളത്തി ആയാലും.

ദാര എവിടെ? അവൻ ജീവനോടുണ്ടോ? ഊണുമേശയിൽ കൊണ്ടുവന്നു തന്ന ദാരയുടെ ജീവനില്ലാത്ത തല ഞാൻ കണ്ട പേക്കിനാവ് മാത്രമല്ലേ? അവൻ കറുപ്പിൻ്റെ ലഹരിയിൽ ഏതെങ്കിലും അറയിൽ ആ അടിമപ്പെണ്ണിൻ്റെ ചൂട് പറ്റി കിടക്കുന്നുണ്ടോ? ദാരയും എൻ്റെ ബാബയും ഒരേ പതിപ്പാണ്. ഒരേ അച്ചിൽ വാർക്കപ്പെട്ടവർ. കറുപ്പിനും ആ അടിമപ്പെണ്ണിനും പിറകെ നടക്കുന്ന ദാര. മദ്യത്തിനും നൂർജഹാനും അടിമപ്പെട്ട ബാബ.. അല്ലെങ്കിലും ജനിച്ച് ആറാം ദിവസം ഉമ്മയിൽ നിന്നും അകറ്റിയവന് സ്വന്തം മോനോട് എന്നെങ്കിലും ഇത്തിരി കനിവ് തോന്നിയിരുന്നോ? ദാരയും ബാബയും കടലാസിൽ എന്തൊന്ന് പോറിയിട്ടാലും അതൊരു മനോഹര ചിത്രമാവും. ദാര അവൻ വരച്ചതാണല്ലോ താജ്മഹലും!

ആഗ്രാകോട്ടയിലെ ഈ ജാസ്മിൻ കൊട്ടാരത്തിൽ ഞാൻ മാത്രമാണോ ഇപ്പോൾ? ആകെ അന്തം മറിയുന്ന പോലെയാണ് ഇടക്കൊക്കെ. മോത്തി മഹലിലൂടെ പതിയെ നടന്ന് പള്ളിയിലെ തണുത്ത വെളുത്ത മാർബിൾ തറയിൽ മുഖമമർത്തി സുജൂദിൽ കിടന്ന് ഇന്നു വരെ ചെയ്ത പാപങ്ങൾക്കെല്ലാം തൗബ ചെയ്ത് മടങ്ങണമെന്നുണ്ട്. പക്ഷേ ഈ അന്തപുരം വിട്ട് പുറത്തിറങ്ങിയിട്ട് കാലമെത്രയായി.. ഒരു വർഷം രണ്ടു വർഷം ഏഴു വർഷം.. ഇരുപതു വർഷം.. ഘടികാരത്തിലെ സൂചികളുടെ ഘനം മുഴുവൻ പേറുന്നത് എൻ്റെ നെഞ്ചകമാണ്. ഓർമ്മകളിൽ വീണു കിടന്നുറങ്ങുന്നൊരുവന് ദിനരാത്രങ്ങൾ മാറിമറിയുന്നതെന്തിനറിയണം.

ബാനു അവളെവിടെ? മുംതാസ്.. മുംതാസ്.. ചുളിവുകൾ വീഴാത്ത കിടക്ക വിരികൾ പിടിച്ചുലച്ച് ഞാൻ തിരിഞ്ഞു കിടന്നു. കവിളിണകൾ നനഞ്ഞു കുതിർന്നിരിക്കുന്നു. മട്ടുപ്പാവിലെ ചുമരുകളിൽ പതിച്ചിരിക്കുന്ന രത്നങ്ങൾ രാത്രിയിലും തിളങ്ങുന്നു. ചില രാത്രികൾ ഇങ്ങനെയാണ്. തിരിഞ്ഞും മറിഞ്ഞും കിടന്നാലും ഉറക്കം വരില്ലാ. പരിചാരകർ വെഞ്ചാമരം വീശി തരുന്നുണ്ട്. മയൂര സിംഹാസനത്തിൽ ഇരുന്നവനാണെങ്കിലും സ്വസ്ഥമായ ഉറക്കം നഷ്ടപ്പെട്ടവൻ എന്തു നേടിയിട്ടെന്താ! ലോകരെല്ലാം ഔറംഗസീബ് എന്നു വിളിക്കുന്ന എൻ്റെ രക്തം. ഇപ്പോഴത്തെ ചക്രവർത്തി. എൻ്റെ മുസാഫർ..
“ജനങ്ങളോട് നിങ്ങൾ കാണിക്കുന്നത് ക്രൂരതയാണ് ബാബാ. രാജാവ് എന്നാൽ നേതാവാണ്. നേതാവായിരിക്കാൻ യോഗ്യനെപ്പോഴും ജനങ്ങളെ ശരിയായി പരിപാലിക്കുന്നവനാണ്. തിന്നാൻ ഒന്നുമില്ലാതെ പട്ടിണി കിടക്കുന്നവൻ്റെ മുന്നിൽ സൗധങ്ങൾ കെട്ടിപ്പടുത്ത് അവനെ പരീക്ഷിക്കരുത് ബാബാ. അവനാവശ്യം ഭക്ഷണമാണ്, അല്ലാതെ കല്ലും മണ്ണും കൊണ്ട് കെട്ടിയൊരുക്കുന്ന ഭീമൻ കെട്ടിടങ്ങളല്ല. മലിക്കുൽ ജബ്ബാറായ അള്ളാഹു നിങ്ങൾക്ക് മാപ്പ് തരില്ല. ” എന്നെ തടവിലിട്ടു ഭരണം കൈയ്യടക്കുമ്പോൾ അവൻ ക്രൗര്യം അടക്കി പറഞ്ഞു കൊണ്ടിരുന്നു. ഖുർആൻ സ്വന്തം കൈപ്പടയിൽ എഴുതി വിറ്റും, തൊപ്പികളുണ്ടാക്കിയും ലളിത ജീവിതം നയിച്ചും അവൻ ഞങ്ങൾ മുഗളന്മാരുടെ ആഡംബരത്തെ കളിയാക്കി. സ്വന്തം ചോരയുടെ തല വെട്ടി ബാബക്ക് ഒരിക്കലും മറക്കാത്ത സമ്മാനമായ് അയച്ചു തന്നവൻ. ഈ നശിച്ച ഓർമ്മകൾ.. എന്നെ ശ്വാസം മുട്ടിച്ച് കൊല്ലാതെ കൊല്ലുന്നു.

അമ്മീ ജാനെ വിട്ടു പിരിഞ്ഞ ബാബയെ ഏകാന്ത തടവിലാക്കിയവൻ. മുസാഫർ അവനെന്തറിയാം! ഈ ഏകാന്ത തടവറ ഞാനാസ്വദിക്കുന്ന വിവരം അവനറിയില്ലല്ലോ. മുംതാസിൻ്റെ, … എൻ്റെ ബാനുവിൻ്റെ മരിക്കാത്ത ഓർമ്മകളുടെ തടവറയിലല്ലേ ഞാനെന്നും. പുറത്ത് ഇരുട്ടു കനക്കുന്നു. സ്ഫടികത്തിൽ നിർമ്മിച്ച തൂങ്ങിക്കിടക്കുന്ന ഷാൻ്റ്ലിയറുകൾ ഇപ്പോഴും മുനിഞ്ഞു കത്തുന്നു. ചുമരിലെ ജാലി ഡിസൈനിലേക്ക് നോക്കി കിടക്കുമ്പോൾ അവയൊക്കെ സൃഷ്ടിച്ച പല മുഖങ്ങളും മനസ്സിലൂടെ പാഞ്ഞു പോയി.. ഉസ്താദ് ഈസ എവിടെ? താജ്മഹലിലെ നിർമ്മാണ പ്രവൃത്തികൾക്കായി വന്ന നിരവധി നപുംസകങ്ങൾ. മുംതാസ് അവളെയീ ലോകം മറന്നു പോവരുത്.

ധൂപക്കുറ്റികൾ മുനിഞ്ഞു കത്തുന്നുണ്ട്. ഊദിൻ്റെ ഗന്ധം ചുറ്റും നിറയുന്നു. ഊദിൻ്റെ പരിമളത്തിന് പകരമെനിക്ക് ധൂപക്കുറ്റികളിൽ നിന്നും വമിക്കുന്ന കുന്തിരിക്കത്തിൻ്റെ മണമാണ് അനുഭവപ്പെടുന്നത്. പല മരണങ്ങളും കണ്ണിൽ തെളിഞ്ഞു. ഞാൻ കൊന്നവർ, കൊല്ലിച്ചവർ, എന്നെ കൊല്ലാൻ കാത്തു നിൽക്കുന്നവർ, മരണം.. ആരുടെയൊക്കെയോ മരണങ്ങൾ എൻ്റെ ചുറ്റും ശവക്കച്ച മുറുക്കുന്നു.

കണ്ണടച്ച് ഉറക്കത്തിലേക്ക് വഴുതി വീഴാൻ തുടങ്ങുമ്പോൾ മസ്ജിദിൻ്റെ പുറത്തെ നടുമുറ്റത്തിന് അരികെ മീന ബസാറിലേക്കുള്ള വഴിയിൽ നിന്നാണോ കൊട്ടാരത്തിലെ സ്ത്രീകളുടെ കലപില ശബ്ദങ്ങൾ ഉയർന്നു കേൾക്കുന്നത്.. ആരുടെയൊക്കെയോ പൊട്ടിച്ചിരികൾ. ബാനുവും ജഹനാരയും ആഡംബര വസ്തുക്കൾ വാങ്ങാൻ പോവാനുള്ള പുറപ്പാടിലാവും. നാളെയാണോ ഈദ്? റുഖിയാ മാമയുടെ ശബ്ദം ഉയരുന്നുണ്ടല്ലോ..
” ഖുറം.. ”
ഈണത്തിലുള്ള ആ വാത്സല്യവിളി. വളർത്തുമ്മയുടെ അരികിലേക്കു പായുന്ന ഞാൻ, കുഞ്ഞു ഖുറം. എന്നെ വാരി എടുത്തു താലോലിക്കുന്ന അക്ബർ ദാദ.. ദാദയുടെ താടിരോമങ്ങൾ കഴുത്തിടുക്കിൽ ഉരസുമ്പോൾ ഇക്കിളിയായി പൊട്ടിച്ചിരിക്കുന്ന ഖുറം. കുഞ്ഞു ഖുറത്തിന് പുറകെ ഓടി വരുന്ന റുഖിയാ മാമ. അവരെൻ്റെ സ്വന്തം മാമയല്ലെന്ന് ഞാൻ തിരിച്ചറിഞ്ഞതെന്നാണ്? റുഖിയാ മാമയുടെയും അക്ബർ ദാദയുടേയും വിരലുകൾ വിടുവിച്ച് ഓടിയോടി പോകുന്ന ഖുറം.. ആഗ്രാ കോട്ടയുടെ മുന്നിലെ കിടങ്ങിലേ അഗാധതയിലേക്ക് ആരോ എന്നെ എടുത്തെറിയുന്നു.

“യാ അള്ളാഹ്”
വിയർപ്പൊലിച്ച കഴുത്തിടുക്ക് കൈ പുറം കൊണ്ട് അമർത്തി തുടച്ചു ഞാൻ എഴുന്നേറ്റിരുന്നു. കിളിവാതിലൂടെ പുറത്തേക്ക് നോക്കി. നിലാവിൽ വെണ്ണക്കൽ ശില്പം പോലെ താജ് മഹൽ തിളങ്ങുന്നു. ശാന്തമായി ഒഴുകുന്ന യമുനയുടെ അലകളിൽ താജ്മഹലിൻ്റെ പ്രതിബിംബം. അവൾ അവിടെ നിന്നെന്നെ മാടി വിളിക്കുന്നുണ്ടോ?

” മുംതാസ്..”
“എന്നെ ബാനുവെന്ന് വിളിച്ചൂടേ.. “മുഖം വീർപ്പിച്ചിരിക്കുന്ന പത്തൊമ്പതു വയസ്സുകാരി. കണ്ഠത്തിൽ കെട്ടിയിരിക്കുന്ന ഇളമിന്നി ലങ്കി മറിഞ്ഞു. കുസൃതിയോടെ അവളെ വീണ്ടും മുംതാസ് എന്ന് നീട്ടി വിളിച്ചു കാതിലെ രത്നകല്ലുകൾ പതിച്ച നീണ്ട ലോലാക്കിൽ പതിയെ തട്ടി. അവൾ ദേഷ്യത്തോടെ എൻ്റെ കൈ തട്ടി മാറ്റി. പട്ടുചേലകൾ മർമര ശബ്ദമുതിർത്തു.

“അല്ലെങ്കിലും നിങ്ങൾക്കെന്നുമിഷ്ടം ലീലാവതിയെ തന്നെയാണ്. അവൾടെ മരിച്ചു പോയ കുഞ്ഞിനെയും.”
എൻ്റെ മുഖം വിളറി വെളുത്തു. കുഞ്ഞ്.. കുഞ്ഞിനെക്കുറിച്ചോർക്കുമ്പോഴൊക്കെ എൻ്റെ ചങ്കിൽ ഒരു ലോഹക്കഷ്ണം വിലങ്ങനെ ചുട്ടു പൊള്ളിക്കുന്നു. പതിനഞ്ചാം വയസ്സിൽ എന്നെ ബാബയാക്കിയ കുഞ്ഞ്. ലീലാവതിയെ ഞാൻ സ്നേഹിച്ചിട്ടുണ്ടോ? എൻ്റെ ആദ്യ സന്താനത്തിൻ്റെ അമ്മയെ? അവളെ സ്നേഹിക്കാത്തത് കൊണ്ടായിരിക്കുമോ ആ കുഞ്ഞിനെ റബ്ബ് തിരിച്ചെടുത്തത്! അവനിന്നുണ്ടെങ്കിൽ.. എനിക്കു തലവേദനിക്കുന്നു. തലയിൽ അമർത്തി തിരുമ്മി കൊണ്ട് ഞാൻ മുഖം താഴ്ത്തി ഇരുന്നു.

“ഖുറം.. ” മുംതാസ് ക്ഷമാപണ സ്വരത്തോടെ എൻ്റെ നഗ്നമായ പുറത്ത് മുഖമമർത്തി തേങ്ങി.
” ഖുറം എന്നോട് ക്ഷമിക്കൂ. ഞാനെപ്പോഴും നിങ്ങളെ സങ്കടപ്പെടുത്തും.എത്ര വേണ്ടെന്ന് വെച്ചാലും.. ഞാനെന്താ ഇങ്ങനെ ഖുറം? കളിയായി പോലും നിങ്ങൾ മറ്റൊരാളിൻ്റേതാകുന്നത് എനിക്ക് സഹിക്കില്ല ഖുറം. ”
അവളുടെ ചൂടുള്ള മിഴിനീര് എൻ്റെ പുറത്തൂടെ ഉരുകിയൊലിക്കുന്നത് ഞാൻ അറിയുന്നുണ്ട്. പക്ഷേ എന്നത്തേയും പോലെ കൈയ്യെത്തിച്ച് അവളെ എൻ്റെ മാറത്തേക്ക് വലിച്ചിട്ട് ശ്വാസം മുട്ടുവോളം ആഞ്ഞു ചുംബിക്കാൻ തോന്നുന്നില്ല. അവളുടെ സംസാരത്തിലെ കറ എന്നെ കൂച്ചുവിലങ്ങിട്ടു നിർത്തിയിരിക്കുന്നു.
“നിങ്ങളുടെ കുഞ്ഞുങ്ങൾ, അവരെന്നിലൂടെ മാത്രം പിറവി എടുത്താൽ മതിയെന്ന് കരുതിയല്ലേ ഞാൻ എത്ര വയ്യെങ്കിലും..” അവൾ തേങ്ങലിനിടയിലും എണ്ണിപ്പെറുക്കി പതം പറഞ്ഞു.

കല്യാണ നിശ്ചയം കഴിഞ്ഞ് മുംതാസിനെ നെഞ്ചിലിട്ട് മാത്രം താലോലിച്ചിരുന്ന അഞ്ചു വർഷങ്ങൾ.. കൊട്ടാരം ജ്യോത്സ്യൻമാരുടെ പേരും പറഞ്ഞ് അവളെ എന്നിൽ നിന്നകറ്റി നിർത്തിയത് ഇളയമ്മ നൂർജഹാൻ്റെ ബുദ്ധിയായിരുന്നോ? നൂർജഹാൻ്റെ വെറുമൊരു ചട്ടുകമായിരുന്നല്ലോ ബാബ. മുംതാസുമായിട്ടുള്ള എൻ്റെ കല്യാണം നടത്താതിരിക്കാൻ അവര് പരമാവധി ശ്രമിച്ചിരുന്നു. സാമ്രാജ്യവും രാജകൊട്ടാരവും ഭരണവും ഒന്നും വേണ്ട, ഒരു സാധാരണ മനുഷ്യനായി മുംതാസിൻ്റെ ഭർത്താവായി ദാരയുടെയും ഷാ ഷൂജയുടേയും ജഹന്നാരയുടേയും റോഷനാരയുടേയും ബാബയായി മാത്രം ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ. ഗൗഹാരയെ എന്തേ ഞാൻ വിട്ടു പോയത്. അവളെ ഞാൻ പലപ്പോഴും മക്കളുടെ കൂട്ടത്തിൽ ഗണിക്കാറില്ല!

ഗൗഹാര. എൻ്റെ വിധി തന്നെയാണല്ലോ അവൾക്കും അമ്മിജാൻ്റെ മുലപ്പാലു കുടിച്ചു വളരാൻ കഴിയാഞ്ഞവൾ. എൻ്റെ മുംതാസിൻ്റെ മരണത്തിന് കാരണക്കാരി ഗൗഹാരയാണെന്ന് ഞാൻ പോലും ചിന്തിച്ചില്ലേ പലപ്പോഴും. മുംതാസ്, ഇളംപ്രായത്തിൽ സ്നേഹിച്ചു കൊതിതീരാതെ ഈ ഭൂമിയിൽ നിന്നേ പോവേണ്ടി വന്നവൾ. അന്ന് വലിയ വയറും താങ്ങി എന്നോടൊപ്പം ആഗ്രയിൽ നിന്നും തൊള്ളായിരം മൈൽ പല്ലക്കിലേറി പോയത് എൻ്റെ ഒരാളുടെ സ്വാർത്ഥതയുടെ പുറത്തായിരുന്നില്ലേ? യുദ്ധഭൂമിയിൽ പോലും അവൾ കൂടെയുണ്ടാവണമെന്ന എൻ്റെ സ്വാർത്ഥത.

നിറവയറുമായി നീരുവന്നു വീർത്ത കാൽപ്പാദങ്ങളിൽ സുഗന്ധലേപനങ്ങൾ പുരട്ടി തോഴിമാർ പതിയെ ഉഴിഞ്ഞു കൊടുത്തു കൊണ്ടിരിക്കുന്ന ബാനുവിന് അടുത്തിരുന്ന് തമാശകൾ പറഞ്ഞു കൊണ്ടിരുന്ന സായാഹ്നം. അവളുടെ കൺപോളകൾ ഏറെ നാളായി ഉറങ്ങാത്തതുപോലെ വീങ്ങിയിരുന്നു. മുടിയിഴകളിൽ സുഗന്ധലേപനങ്ങൾ പുകച്ചു, തോഴിമാർ അരുമയായി തലോടുന്നുണ്ടായിരുന്നു. ചാരന്മാർ കാത്തു നിൽക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ അവൾ തന്നെയാണവരെ അകത്തേക്കു വിളിച്ചത്. അല്ലെങ്കിലും രാജകാര്യങ്ങളിൽ എന്നേക്കാൾ കുശാഗ്രബുദ്ധി അവൾക്കായിരുന്നല്ലോ.

ഖാൻ ജൊഹാനും അഹമ്മദ് നഗറിലെ നിസാം ഷായും എനിക്കെതിരെ കരുക്കൾ നീക്കുന്നുണ്ടെന്നു ചാരന്മാർ വന്നു പറഞ്ഞ ആ വൈകുന്നേരം. ഖണ്ഡദേശിലെ സുബ വിഭാഗക്കാരുടെ തലസ്ഥാനമായ ബർഹാൻപൂർ പിടിച്ചെടുക്കാൻ വേണ്ടി ഉപജാപങ്ങളിൽ മുഴുകിയ അവർക്കെതിരെ യുദ്ധം ചെയ്യാൻ മദ്ധ്യപ്രദേശിലെ ബർഹാൻപൂർ നഗരത്തിലേക്ക് പോകാൻ എനിക്ക് മടിയായിരുന്നു.
“ഖുറം നിങ്ങളുടെയീ അലസത മുഗൾ ചക്രവർത്തിക്ക് ചേർന്നതല്ല. അബ്ബാ ജാൻ അക്ബർ ചക്രവർത്തിയുടെ കൊച്ചുമോൻ ഇങ്ങനെ അലസനാവാമോ? ഡെക്കാനും ഉത്തരേന്ത്യയും തമ്മിലുള്ള വാണിജ്യ ഇടനാഴിയിൽ തന്ത്രപ്രധാനമായ സ്ഥാനം വഹിക്കുന്ന സ്ഥലമാണ് ബർഹാൻപൂർ. അതങ്ങനെ വിമതർക്ക് അലസമായി വിട്ടുകൊടുക്കാനുള്ളതല്ല ചക്രവർത്തീ.. ”

വയറു താങ്ങി എഴുന്നേറ്റിരുന്ന മുംതാസ് രക്തഛവി വറ്റിയ അവളുടെ മുഖം പൊത്തി കളിയാക്കി ചിരിച്ചു.
“നിൻ്റെയീ അവസ്ഥയിൽ.. നീയില്ലാതെ ഒരു യാത്ര പോവാൻ ഞാനില്ല.” കാതരമായി അവളുടെ നെറ്റിയിൽ ചുംബിച്ച് ഞാനവളെ ചേർത്തു പിടിച്ചു.
അവൾ നിഷ്കളങ്കമായി അതീവ സ്നേഹത്തോടെ എന്നെ നോക്കി. ആ കണ്ണുകൾ സംതൃപ്തിയാൽ തിളങ്ങി.
“ഞാൻ വരും ഖുറം. ഏതവസ്ഥയിലും നിങ്ങളോടൊപ്പം ഈ ഭൂമിയുടെ ഏതറ്റം വരെയും ഞാൻ വരും.” അവളെൻ്റെ കൈകളിൽ അരുമയായ് തലോടി.

എഴുന്നേറ്റിരുന്നും കിടന്നും തോഴിമാരെ കൊണ്ട് കൈകാലുകൾ തടവിച്ചും യുദ്ധഭൂമിയിൽ എത്തിയപ്പോഴേ അവൾ വല്ലാതെ കുഴഞ്ഞിരുന്നു. ചെറിയ പ്രായത്തിൽ തുടർച്ചയായ പതിനാല് പ്രസവങ്ങൾ. അകാലത്തിൽ മരണപ്പെട്ട ഒമ്പത് കുഞ്ഞുങ്ങൾ. എന്നെ വിട്ട് അവരോടൊത്തു ചേരാൻ അവളേറെ കൊതിച്ചിരുന്നോ? മാതൃത്വം പ്രണയത്തേക്കാൾ ഉദാത്തമാണോ?

കുഞ്ഞിൻ്റെ ജനനത്തോടൊപ്പം പ്രിയപ്പെട്ടവളുടെ മരണവാർത്തയും അറിഞ്ഞ ആ യുദ്ധരാത്രി. ഒരു സാധാരണ മനുഷ്യനെ പോലെ പൊട്ടി പൊട്ടിക്കരയാൻ ഞാൻ കൊതിച്ച രാത്രി. പതിനഞ്ചു വയസ്സുള്ള എൻ്റെ പൊന്നുമോൻ ഷാഷൂജ അമ്മീജാൻ്റെ മയ്യിത്തുമായി സൈനാബാദിലേക്ക് നടന്നു നീങ്ങുന്നത് നോക്കി നിൽക്കാൻ കെൽപ്പില്ലാതെ മുഖം തിരിച്ച് ഞാൻ നിന്ന രാത്രി. മുംതാസിൻ്റെ മരണം സ്ഥിരീകരിച്ച കൊട്ടാരം ഭിക്ഷഗ്വരനായ വസീർ ഖാനാണ് ഷാഷൂജയുടെ കൂടെ ആ യാത്രയെ അനുനയിച്ചത്. പത്ത് ഭടന്മാർ ചേർന്നു ചുമന്ന സ്വർണ പല്ലക്കിൽ അവളുടെ മയ്യിത്ത്.. കൊടിക്കൂറകളേന്തിയ നിരവധി ഭടന്മാർ മയ്യിത്തിൻ്റെ കൂടെ അനുഗമിച്ചിരുന്നു.
“എത്ര ആളുകളാണ്,ആ അപൂർവ്വമായ കാഴ്ച കാണാൻ യാത്ര കടന്നു പൊയ്ക്കൊണ്ടിരുന്ന ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും തെരുവുകളിൽ കാത്തു നിന്നിരുന്നത് ബാബാ. പ്രായമായവർ തുടങ്ങി ചെറുപ്പക്കാർ വരെ.. ആരൊക്കെയോ നിർദ്ധനർക്കും അശരണർക്കും വിലയേറിയ നാണയങ്ങളും വിതരണം ചെയ്തിരു’ന്നു ബാബാ”. അതു പറയുമ്പോൾ അവൻ്റെ ശബ്ദം ചിലമ്പിച്ചിരുന്നു. അല്ലെങ്കിലും ഷാഷൂജ മുഗൾ ചക്രവർത്തിമാരുടെ തൻ്റേടവും താൻ പോരിമയുമുള്ളവനല്ല. പച്ച പാവം. അവൻ എങ്ങിനെയാവും ദുഃഖം കടിച്ചമർത്തി ഇക്കണ്ട ദൂരമൊക്കെ യാത്രചെയ്ത്, ഇരുപത്തിയൊന്നാമത്തെ ദിവസം വിലാപയാത്ര ആഗ്രയിൽ എത്തിച്ചേരുന്നത് വരെ കൂടെ പോയത്?

ബാനൂ.. അള്ളാഹുവിൻ്റെ ജന്നാത്തുൽ ഫിർദൗസിലെങ്കിലും എനിക്ക് മതിവരുവോളം നിന്നോടൊത്ത് ജീവിക്കാൻ കഴിയുമോ? ആരുടെയൊക്കെയോ ശാപങ്ങൾ, നിലവിളികൾ, വിശപ്പിനാലുള്ള ആർത്തനാദങ്ങൾ കാതിൽ മുഴങ്ങുന്നു.

“അല്ലയോ ഷാജഹാൻ ചക്രവർത്തി.. നിങ്ങൾ താജ് മഹലും ചെങ്കോട്ടയും ജുമാ മസ്ജിദും മയൂര സിംഹാസനവും നിർമ്മിക്കുമ്പോൾ ഞങ്ങളുടെ കുഞ്ഞു പൈതങ്ങൾ തിന്നാനും കുടിക്കാനുമില്ലാതെ ക്ഷാമമനുഭവിച്ച്..” അസംഖ്യം കൈചൂണ്ടലുകൾ ഉയരുന്നു. അന്ത്യനാളിൽ എന്നെ ചോദ്യം ചെയ്യുന്ന ആരുടെയൊക്കെയോ കലമ്പലുകൾ.. ഞാൻ ചെവി പൊത്തി വെറും നിലത്തിരുന്നു.

“ഞാൻ നിങ്ങളിൽ നിന്നും പിരിച്ചെടുത്തതിൽ നല്ലൊരു ഭാഗം ക്ഷാമമനുഭവപ്പെട്ട സ്ഥലങ്ങളിൽ വിതരണം ചെയ്തിരുന്നു. എനിക്കു പൊറുത്തുതരണേ, ഇനിയും നരകത്തീയിലേക്ക് എന്നെ അയക്കരുതേ പ്രജകളേ.. “എൻ്റെ കണ്ണുകൾ നിറഞ്ഞു തൂവി. ചുറ്റിലും നിൽക്കുന്ന പരിചാരകരുടെ മിഴികളിൽ അവിശ്വസനീയത.

“പ്രജാപതി.. ഒരു നേരത്തെ അന്നത്തിനായി കൊതിച്ചിരുന്ന ഞങ്ങളിൽ നിന്നാണ് നിങ്ങൾ ജ സി യ പിരിച്ചത്.. സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കാനായി യുദ്ധങ്ങൾ നടത്തി കൊണ്ടിരുന്നത്.”
തലച്ചോറിൽ പലരുടേയും ആർപ്പു വിളികളും കൊലവിളികളും മുഴങ്ങി.
വെഞ്ചാമരങ്ങൾ പലതും വീശിയിട്ടും ഞാൻ വെട്ടിവിയർത്തു.
“നിങ്ങൾക്ക് മരിച്ചു കിടക്കാൻ.. അതേ ചക്രവർത്തി ചത്തു കിടന്നാലും ചമഞ്ഞു കിടക്കണമല്ലോ അതിന്നായി ‘കാലാ താജ് ‘പണിയാൻ ഇരുന്നവനല്ലേ നിങ്ങൾ. നിങ്ങൾക്ക് രാജകീയമായ മടക്കം, ഞങ്ങൾ.. ഞങ്ങളുടെ മക്കൾ.. ചത്തതിനൊക്കുമേ ജീവിച്ചിരുന്നു ഈ മണ്ണിൽ.” പൊതുജനം ആർത്തിരമ്പി.
എൻ്റെ കണ്ണുകൾ ഭയത്താൽ പുറത്തേക്കുന്തി. കൈകാലുകൾ ക്രമാതീതമായി വിറച്ചു. ശരീരം ചുട്ടുപൊള്ളി. മനസ്സിലൊരു ‘കാലാ താജ് ‘ ഉയർന്നുപൊങ്ങി. എൻ്റെ ശവകുടീരം! ജീവിച്ചിരിക്കുന്ന എൻ്റെ ശവകുടീരം..

* തൗബ – പശ്ചാത്താപം
* അമ്മി ജാൻ – മാതാവ്
* ദാദ – മുത്തശ്ശൻ
* മലിക്കുൽ ജബ്ബാർ – അഖില ലോകത്തിന്നുടയവനായ രാജാവ്

അമൽ ഫെർമിസ്

Post Views: 49
22
Amal Fermis

പ്രിയപ്പെട്ടവനും ഇഷ്ട പുസ്തകങ്ങളും ഇത്തിരി പച്ചപ്പും ഉണ്ടെങ്കിൽ ഈ ലോകത്തെവിടെയാണെങ്കിലും സന്തോഷമായിരിക്കുന്നവൾ

47 Comments

  1. Manju sreekumar on January 9, 2025 7:50 AM

    Noted this story . Will contact you personally 💜🧿👌

    Reply
    • Shreeja R on January 9, 2025 10:29 AM

      പണ്ടെഴുതിയത് ഇപ്പോഴാണ് വായിച്ചത്. മനോഹരം 👌👌👌

      Reply
  2. മിനി സുന്ദരേശൻ on January 9, 2025 2:08 AM

    ചരിത്രത്തിലെ ഒരു താളെടുത്ത് ഹൃദ്യമായി എഴുതി…… അവരുടെ പ്രണയത്തിൻ്റെ തീവ്രത നിറഞ്ഞുനിൽക്കുന്ന രചന …….ഒത്തിരി ഇഷ്ടമായി …..ആശംസകൾ👍🌹

    Reply
    • Shreeja R on January 9, 2025 10:31 AM

      വീണ്ടും വായിച്ചു. മനോഹരം 👌

      Reply
  3. Smitha Adharsh on November 20, 2023 10:42 PM

    അമലൂ
    As usual ഹൃദ്യമായ എഴുത്ത്.
    മനോഹരമായ കഥ.

    Reply
  4. Muhammed Basheer on November 20, 2023 2:51 AM

    വളരെ ഹൃദ്യമായ അവതരണം. ഷാജഹാൻ ചക്രവർത്തിയുടെ ഇതുവരെ അറിയാത്ത പല കാര്യങ്ങളും കഥാ രൂപേണ മനോഹരമായി കോർത്തിണക്കിയിട്ടുണ്ട്.

    Reply
  5. Nishiba M on November 17, 2023 5:14 PM

    മനോഹരം. വേറിട്ട വായനാനുഭവം.

    Reply
  6. Sreeja Ajith on November 4, 2023 12:21 AM

    മനോഹരമായ ആഖ്യാനം. മുംതാസിൻറെ ഓർമ്മകളുമായി ജീവിതം ജീവിച്ചു തീർക്കുന്ന ഷാജഹാൻ.വ്യത്യസ്തമായൊരു വായനാനുഭവം.

    Reply
  7. അനാമിക s on November 3, 2023 8:45 PM

    അമലിത്താ കഥ മനോഹരം താജ് മഹൽ പോലെ സുന്ദരം…അത്ഭുതം 🥰🥰🥰

    Reply
  8. SYED FERMIS on October 31, 2023 8:26 AM

    Good one

    Reply
    • Nisha Pillai on November 18, 2023 7:12 PM

      നല്ലൊരു വായനാനുഭവം.

      Reply
  9. Siju on October 26, 2023 9:57 AM

    അമലൂ…
    ചരിത്രത്തിലെ കാണാപ്പുറങ്ങളിലേയ്ക്കുള്ള യാത്ര മനോഹരമായിരിക്കുന്നു. എങ്ങനെയാണ് നിനക്ക് അവരെ നിന്റെ മനസ്സിലേ
    യ്ക്ക് ഇത്രത്തോളം സന്നിവേശിപ്പിക്കാനാവുന്നത്. എത്രമാത്രം തീവ്രമായാണ് ആ ദുഖങ്ങൾ നീ ഏറ്റുവാങ്ങുന്നത്. ചരിത്രം പറയാതെ പോയ, നമ്മളറിയാതെ പോയ പലതും മനോഹരമായ പല കൊട്ടാരക്കെട്ടുകൾക്കും പറയാനുണ്ടാവുമല്ലേ…
    വരികളിലൂടെ കടന്നു പോവുമ്പോൾ അത്ഭുതത്തോടെ അതിലേറെ അഭിമാനത്തോടെ ഞാനോർത്തു കൊണ്ടേയിരുന്നു … എന്റെ അമലൂ നീ വളർന്നുകൊണ്ടേയിരിക്കുന്നു വാനോളം !..

    Reply
    • Amal Fermis on October 26, 2023 5:26 PM

      സ്നേഹം സിജൂ.. നിങ്ങളുടെയൊക്കെ പോത്സാഹനമൊന്നുമാത്രമാണ് എഴുത്തിൻ്റെ കരുത്ത്

      Reply
  10. Pavithra Unni on October 25, 2023 8:11 PM

    ഉഗ്രൻ narration👌

    Reply
    • Amal Fermis on October 26, 2023 5:26 PM

      സ്നേഹം സിജൂ.. നിങ്ങളുടെയൊക്കെ പോത്സാഹനമൊന്നുമാത്രമാണ് എഴുത്തിൻ്റെ കരുത്ത്

      Reply
    • Amal Fermis on October 26, 2023 5:28 PM

      പവീ..സന്തോഷം

      Reply
  11. Manasi Akhil on October 25, 2023 1:20 PM

    ❤️❤️🥰

    Reply
    • Amal Fermis on October 29, 2023 10:39 AM

      Thanks Manasi 😊 🫂

      Reply
  12. Praseedha kamar on October 24, 2023 7:22 PM

    അമലൂ… കഥ വളരെ വളരെ മനോഹരമായിരിക്കുന്നു. മുഗൾ ചരിത്രത്തിൽ നിന്നും ഷാജഹാൻ ചക്രവർത്തിയേയും മുംതാസിനേയും അവരുടെ പ്രണയത്തെയും മനോവ്യഥകളെയും എത്ര രസകരമായിട്ടാണ് അമൽ അവതരിപ്പിച്ചിരിക്കുന്നത്. കഥയിലൂടെ അവരുടെ കൂടെ ഞാനും ഏറെ സഞ്ചരിച്ചു. പലപ്പോഴും ചെയ്തു പോയ തെറ്റുകളെയോർത്തു നീറിപ്പിടയുന്ന ഷാജഹാൻ ചക്രവർത്തിയെയും പ്രണയത്തിനു വേണ്ടി വളരെയേറെ ത്യാഗം സഹിക്കുന്ന മുംതാസിനെയും എത്ര മനോഹരമായിട്ടാണ് എഴുത്തിലൂടെ അമൽ വരച്ചു കാട്ടുന്നത്. കഥ വായിക്കും തോറും എവിടെയോ എന്തോ ഹൃദയത്തിൽ കൊളുത്തി വലിക്കുന്ന ഒരു ഫീൽ. മറ്റെല്ലാ രചനയേക്കാളും എനിക്കേറെ മനോഹരമായി തോന്നി.പ്രിയ സഖിയ്ക്ക് അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ 😍❤️🥰🌹🌹🌹🌹👏🏻👏🏻👏🏻

    Reply
    • Amal Fermis on October 25, 2023 12:09 AM

      ചരിത്രത്തെ കഥയാക്കുമ്പോൾ പാളിപോകുമോയെന്നൊരു ഭയം ഉള്ളിലുടനീളം ഉണ്ടായിരുന്നു. അൽഹംദുലില്ലാഹ് കഥ എല്ലാവർക്കും മനസ്സിലായെന്നറിഞ്ഞപ്പോൾ തന്നെ ഒത്തിരി സന്തോഷം

      Reply
      • Prasanna CK on October 25, 2023 1:20 AM

        താജ് മഹലിനുള്ളിലും പരിസരത്തും നിൽക്കുമ്പോൾ , red fort നുള്ളിൽ നിന്ന് ദൂരെ താജ്മഹലിനെ നോക്കുമ്പോൾ ഒക്കെ ഇത്തരം ചിന്തകൾ വരും. നിശ്ശബ്ദമായി അവിടെയുള്ള ആത്മാക്കൾ എന്തൊക്കെയാണ് നമ്മളോടു പറയാൻ ആഗ്രഹിക്കുന്നുണ്ടാവുക !!

        Reply
        • Amal Fermis on October 30, 2023 8:15 AM

          അതെ പ്രസന്നാ

          Reply
      • Nisha Pillai on November 18, 2023 7:13 PM

        നല്ലൊരു വായനാനുഭവം.

        Reply
  13. Zarina ali on October 24, 2023 5:40 PM

    Nammal ore classroom il irunnu padichatinekkalum manoharamayi eyuthiyirikkunu .valare nannayitund parayathirikkan vayya.very proud of u dear

    Reply
  14. Roy M on October 24, 2023 5:04 PM

    ജഹാംഗീറും മക്കളും .. അധികമാരും വായിക്കാത്തതും അറിയുവാൻ ഇടവരാഞ്ഞതുമായ ചില സത്യങ്ങൾ. ഇനിയുമുണ്ട് കറുത്ത താളുകൾ. അത്ര നല്ലതാവാത്തതു കാരണമാവാം ചരിത്ര പുസ്തകങ്ങളിൽ ( പാഠ്യ വിഷയം ) ഇടം പിടിക്കാഞ്ഞതും. ചികത്തെടുത്ത് ജീവൻ നൽകിയ അമൽ അഭിനന്ദനം അർഹിക്കുന്നു. 😊

    Reply
    • Amal Fermis on October 24, 2023 5:19 PM

      സർ,
      ഒത്തിരി സന്തോഷം. വായനക്കും ഈ അഭിപ്രായത്തിനും നന്ദി. നിങ്ങളുടെയൊക്കെ പ്രോത്സാഹനമാണ് കൂടുതൽ എഴുതാൻ എന്നും പ്രചോദനം

      Reply
    • Hemalatha on October 24, 2023 9:37 PM

      നന്നായിട്ടുണ്ട് അമൽ ❤

      Reply
      • Amal Fermis on October 25, 2023 5:56 AM

        ഒത്തിരി സ്നേഹം ഹേമേച്ചി

        Reply
  15. നിയാസ് on October 24, 2023 12:52 AM

    മനോഹരമായ കഥ. നല്ല ഒഴുക്കോടെ ചരിത്രമാണെന്ന് തോന്നിപ്പിക്കാതെ ഒരു ചരിത്ര കഥ പറഞ്ഞിരിക്കുന്നു. ഷാജഹാൻറെയും മുംതാസ്സിന്റെയും മക്കളുടെ പേരൊക്കെ ഇപ്പോഴാണ് അറിയുന്നത്. അങ്ങനെ കുറെ അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നു ഈ കഥയിലൂടെ. നല്ലൊരു കഥ വായിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.

    Reply
    • Amal Fermis on October 24, 2023 8:03 AM

      ഒത്തിരി സന്തോഷം നിയാസ് ഭായീ. വായനക്കും അഭിപ്രായത്തിനും നന്ദി

      Reply
  16. Sunandha Mahesh on October 22, 2023 1:47 PM

    എഴുത്ത്നോ ഹരമായിട്ടുണ്ട് അമൽ.. 👌

    Reply
    • Amal Fermis on October 22, 2023 3:04 PM

      സ്നേഹം നന്ദാ

      Reply
    • Sajna on January 1, 2024 4:16 PM

      അമാൽ
      വളരെ നന്നായി എഴുതി.. ഇന്നാണിത് വായിച്ചത്. മനോഹരമായ എഴുത്ത് 👍

      Reply
  17. SRUTHI K C on October 22, 2023 11:45 AM

    ❤️❤️👍

    Reply
    • Amal Fermis on October 22, 2023 12:37 PM

      സ്നേഹം

      Reply
    • Prasanna CK on October 25, 2023 1:21 AM

      താജ് മഹലിനുള്ളിലും പരിസരത്തും നിൽക്കുമ്പോൾ , red fort നുള്ളിൽ നിന്ന് ദൂരെ താജ്മഹലിനെ നോക്കുമ്പോൾ ഒക്കെ ഇത്തരം ചിന്തകൾ വരും. നിശ്ശബ്ദമായി അവിടെയുള്ള ആത്മാക്കൾ എന്തൊക്കെയാണ് നമ്മളോടു പറയാൻ ആഗ്രഹിക്കുന്നുണ്ടാവുക !!

      Reply
      • Amal Fermis on October 25, 2023 5:55 AM

        ശരിയാണ് പ്രസന്ന പറഞ്ഞത്. അവിടെയുള്ള ഓരോ കല്ലിനും പറയാൻ ഒരായിരം കഥകൾ കാണും

        Reply
        • Soumya Muhammad on November 7, 2023 10:17 PM

          മനോഹരം, അതിമനോഹരം 😘👌

          Reply
  18. SHYNI CELIN THOMAS on October 22, 2023 11:22 AM

    തെളിഞ്ഞും മറഞ്ഞും ചരിത്രം വിരാജിക്കുന്ന എഴുത്ത്.
    ങ്ങള് പുലിയാണ് കേട്ടാ…

    Reply
    • Amal Fermis on October 22, 2023 12:38 PM

      ഒത്തിരി സ്നേഹം ഷൈനി

      Reply
    • Nafs nafs on October 23, 2023 4:44 PM

      അതിമനോഹരം . താജിനെപ്പോലെ ഇത്താ🥰🥰

      Reply
      • Amal Fermis on October 23, 2023 9:46 PM

        സ്നേഹം ഹഫ്സൂ

        Reply
      • Joyce on October 26, 2023 2:35 AM

        നന്നായി എഴുതി.
        വളരെ ഇഷ്ടപ്പെട്ടു. ❤

        Reply
  19. Sabira latheefi on October 22, 2023 10:58 AM

    പറയാൻ വാക്കുകളില്ല അമൽ. ആദ്യം ഷാജഹാനെ വെള്ള പൂശുകയാണോ എന്ന് സംശയിച്ചു. ഔറംഗ സീബ് ചരിത്രഗ്രന്ഥങ്ങൾ മറച്ചു വെച്ച നീതിമാനായ ഭരണാധികാരി.ഷാജഹാന്റെ ചിന്തകളിലൂടെ മുഗൾ സാമ്രാജ്യത്തിന്റെ കഥ പറഞ്ഞ കഥയുടെ രാജകുമാരി… നിങ്ങളുടെ എഴുത്തിൽ ഒരു മാന്ത്രികത ഉണ്ട്. എന്നത്തേയും പോലെ അല്ല അതിനേക്കാൾ മനോഹരം.❤️❤️

    Reply
    • Amal Fermis on October 22, 2023 12:40 PM

      സാബീ .. കഥ വായിച്ചിട്ടുള്ള സാബിടെ അഭിപ്രായങ്ങൾ വായിക്കുമ്പോൾ കിട്ടുന്നൊരു സന്തോഷമുണ്ട്. അതൊരു ഒന്നൊന്നര സന്തോഷമാണ്. Thanks habibti

      Reply
      • Rasiya on October 24, 2023 12:31 PM

        കഴിഞ്ഞത് അറിഞ്ഞില്ല അത്ര മനോഹരം അറിയാത്ത പലതും വായിക്കാൻ കഴിഞ്ഞു 👍👌🌹🌹

        Reply
        • Amal Fermis on October 25, 2023 5:54 AM

          ഒത്തിരി സ്നേഹം

          Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.