Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കൗമാരചാപല്യങ്ങൾ
കഥ ബന്ധങ്ങൾ

കൗമാരചാപല്യങ്ങൾ

By Jalaja NarayananNovember 1, 2023Updated:November 1, 20234 Comments3 Mins Read158 Views
Bookmark Now
Please login to bookmark Close

No account yet? Register

കുളിരിൽ വിറക്കുന്ന പ്രഭാതത്തിലുംക്ഷേത്രത്തിൽ നല്ലതിരക്കായിരുന്നു.

പടിഞ്ഞാറു ഭാഗത്തുള്ള ആൽത്തറയിൽചമ്രം പടിഞ്ഞിരുന്നു നാമജപത്തിലാണ് കാവേരിയമ്മ. ഞങ്ങൾ ഇവിടെ വീട് വെച്ചു താമസിച്ചതു തൊട്ടേ കാവേരിയമ്മയെ ഈ ആൽത്തറയിൽ കാണാറുണ്ട്. എഴുപതു വയസ്സിനു മുകളിൽ പ്രായമുള്ള ഈ അമ്മ പൂജ കഴിഞ്ഞാൽ പാത്രം കഴുകാനും അടിച്ചു വരാനും ഒക്കെ ക്ഷേത്രത്തിലെ ജോലിക്കാരി അമ്മുമ്മയെ സഹായിക്കുന്നത് കാണാം.

മലയാളവും തമിഴും കുട്ടിക്കലർത്തി സംസാരിക്കുന്ന കാവേരിയമ്മ ഭർത്താവ് മുരുകന്റെ കൂടെ കേരളത്തിൽ എത്തിയിട്ടു മുപ്പതു വർഷം കഴിഞ്ഞിട്ടുണ്ടാവും എന്നാണ് പൊതുവെ ഉള്ള സംസാരം. അന്നൊക്കെ ക്ഷേത്രപരിസരത്ത് പൂ കച്ചവടമായിരുന്നു തൊഴിൽ. കുട്ടികളില്ലാതിരുന്ന ഇവർ ഭർത്താവിന്റെ മരണശേഷം ഈ ആൽത്തറയിൽ സ്ഥിരതാമസമാക്കി.

അമ്പലത്തിൽ പ്രദിക്ഷണം വച്ചു തൊഴുതിറങ്ങിയപ്പോൾ ആൽത്തറയിൽ കാവേരിയമ്മ ഉണ്ടായിരുന്നില്ല. എന്തെങ്കിലും ജോലികൾ ചെയ്യാൻ ഉള്ളിലേക്ക് പോയതാവും. രാവിലെ തിരുമേനിക്കു കഴിക്കാൻ ഉണ്ടാക്കുന്ന ഉപ്പുമാവിന്റെയും കാപ്പിയുടെയും ഒരു പങ്ക് കാവേരിയമ്മക്കും കിട്ടാറുണ്ട്.

നല്ല വൃത്തിയും വെടിപ്പും ആണു കാവേരിയമ്മക്ക്. അമ്പലത്തിന്റെ
അടുത്തു തന്നെ ആയതുകൊണ്ടാവാം എന്നും രാവിലെ കുളി കഴിഞ്ഞു നെറ്റിയിൽ
ഒരു ചന്ദനക്കുറി ഉണ്ടാവും. പഴകിയത് ആണെങ്കിലും വൃത്തിയുള്ള ചേല ഉടുത്തിട്ടുണ്ടാവും. ആകെ ഒരു ഐശ്വര്യമായിരിക്കും ആ മുഖത്ത്.

എന്നും കാണും ഒന്നു ചിരിക്കും എന്നല്ലാതെ കാവേരിയമ്മയോട് എനിക്കു ആദ്യം വലിയ പരിചയമൊന്നും ഉണ്ടായിരുന്നില്ല. ഒരു പാട് അടുക്കാനും സംസാരിക്കാനും ഒരു കാരണമുണ്ടായതു ഈഅടുത്താണ്. ക്ഷേത്രത്തിന്റെ ഉള്ളിൽ തൊഴുതതിന്റെ ശേഷമാണു എല്ലാവരും കുവളത്തറയിൽ പ്രദക്ഷിണം വയ്ക്കാൻ എത്തുക.
അങ്ങിനെ വന്നതായിരുന്നു ഞാനും. വലം വെക്കുന്നതിനിടയിൽ ആയിരുന്നു കുവള ചെടിയുടെ ഒരു മുള്ള് എന്റെ കാലിലേക്ക് തുളച്ചു കയറിയത്. മുള്ള് വലിച്ചെടുത്തുവെങ്കിലും ചോര ഒഴുകിക്കൊണ്ടിരുന്നു. ഞാൻ എന്തുചെയ്യണമെന്നു അറിയാതെ വിഷമിച്ചു നിൽകുമ്പോൾ ആണു കാവേരിയമ്മ അങ്ങോട്ട്‌ വന്നത്.

“എന്നമ്മാ എന്നാച്ചു “എന്നു ചോദിച്ചു കൊണ്ടു അവരെന്റെ കാലിൽ പിടിച്ചു നോക്കി. എന്നിട്ടു നേരെ മതിലിന്റെ അരികിലേക്ക് പോയി ഒരു ചെടി പറിച്ചു അതിന്റെ ഇലകൾ കയ്യിലിട്ടു തിരുമ്മി എന്റെ കാലിൽ തേച്ചു തന്നു. പെട്ടന്നു ചോര നിൽക്കുകയും ചെയ്തു.

“എനി ഒന്നുമേ ഇല്ലൈ വിട്ടുക്കു പോയിട് “, അതും പറഞ്ഞു കാവേരിയമ്മ നടന്നുപോയി.

രണ്ടു ദിവസം കഴിഞ്ഞു മോന്റെ പിറന്നാൾ ആയിരുന്നു. ഞാൻ ഒരു ചെറിയ പാത്രത്തിൽ കുറച്ചു പായസവുമായി അന്നു ഉച്ചസമയത്തു ആൽത്തറയിൽ എത്തി. ഒരു തുണി വിരിച്ചു അതിൽ കിടന്നു മയക്കത്തിൽ ആയിരുന്നു കാവേരിയമ്മ. ഞാൻ വിളിച്ചപ്പോൾ ഒരു ചിരിയോടെ എഴുന്നേറ്റിരുന്നു. പായസം ഒരു കവിൾ കുടിച്ചിട്ടു
സന്തോഷത്തോടെ പറഞ്ഞു”. റൊമ്പ പ്രമാദമായിരിക്ക്മ്മാ “.ഞാൻ വെറുതെ ചിരിച്ചതേ ഉള്ളു.

പിന്നെ കുറച്ചു നേരം കാവേരിയമ്മ എന്തോ ആലോചനയിൽ ആയിരുന്നു. എന്നിട്ടു പറഞ്ഞു “ഊരിൽ അന്നേക്ക് എൻ പുറന്തനാളും ഇപ്പടി കൊണ്ടാടിയിട്ടേൻ “എനിക്കൊന്നും മനസ്സിലായില്ല. അപ്പോൾ കാവേരിയമ്മ മലയാളവും തമിഴും
കൂ ട്ടിക്കലർത്തി അവരുടെ കഥ പറയാൻ തുടങ്ങി.

തമിഴ് നാട്ടിലെ ഒരു ഗ്രാമത്തിൽ ഉള്ള ഒരു നാട്ടു പ്രമാണി ആയിരുന്നു കാവേരിയമ്മയുടെ അച്ഛൻ. നാലു ആങ്ങളമാർക്ക് ഒരേഒരു അനിയത്തി
ആയിരുന്നു അവർ. വീട്ടിലെ ഒറ്റ മോളായത് കൊണ്ടു ത്തന്നെ എല്ലാവരുടെയും പ്രിയപെട്ടവളായിരുന്നു കാവേരിയമ്മ. ഒരു പാടു പണിക്കാർ ഉള്ള ആ വീട്ടിൽ
കൃഷി പണി ചെയ്യുന്നവരായിരുന്നു മുരുകന്റെ അച്ഛനും അമ്മയും. ഇടക്ക് എത്തുന്ന മുരുകനെ കാവേരിയമ്മക്ക് ഇഷ്ടമായിരുന്നു. പിന്നെ അതു എപ്പോഴോ വിട്ടു പിരിയാത്ത വിധം ഉള്ള ബന്ധമായി മാറി. വീട്ടിൽ അറിഞ്ഞപ്പോൾ വലിയ ബഹളമായി. മുരുകനെ ഏട്ടന്മാർ അടിച്ചു അവശനാക്കി. അവന്റെ അച്ഛനെയും അമ്മയെയും ജോലിയിൽ നിന്നു പുറത്താക്കി. കാവേരിയമ്മയെ വീട്ടിൽ നിന്നു പുറത്തേക്കു ഇറക്കാതെയും ആയി.

പക്ഷേ മുരുകന്റെ കൂടെ മാത്രമേ ജീവിക്കൂ എന്നു കാവേരിയമ്മ ഉറപ്പിച്ചു പറഞ്ഞു.മുരുകന് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ജീവിതം അവസാനിപ്പിക്കും ഭീഷണിയും.

അങ്ങിനെ അച്ഛൻ ത്തന്നെ അവരുടെകല്യാണം നടത്തികൊടുത്തു. പക്ഷേ അച്ഛനു
പ്രിയപ്പെട്ട മകളോട് പൊട്ടിക്കരഞ്ഞുകൊണ്ട് ഒന്നേ പറയുവാൻ ഉണ്ടായിരുന്നുള്ളു. ഇനി
ഒരിക്കലും കൺവെട്ടത്തു വരരുത്. ഇങ്ങിനെ ഒരു മോൾ ഇനിയില്ല. സ്വന്തം അച്ഛനെയും പ്രിയപ്പെട്ട മുരുകനെയും സ്നേഹിക്കുന്ന കാവേരിയമ്മ ഒന്നും പറയാതെ പടിയിറങ്ങി.

മുരുകൻ സ്നേഹിച്ചിട്ടേ ഉള്ളു.എന്നാലും ഞാൻ തന്നെ എന്റെ ജീവിതത്തിന്റെ താളവും രാഗവും നഷ്ടപ്പെടുത്തി. പ്രായത്തിന്റെ ഓരോ ചാപല്യങ്ങൾ. കാവേരിയമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

പിറ്റേദിവസം ഞാൻ അമ്പലത്തിൽ എത്തിയപ്പോൾ ആൽത്തറയിൽ ആളുകൾ കുടി നിൽക്കുന്നു. ഞാൻ ഓടി ചെന്നപ്പോൾ പൊട്ടി കരയുകയാണ് കാവേരിയമ്മ. അവിടെ ഉള്ള ഒരു സ്ത്രീയാണ് പറഞ്ഞതു അവരുടെ ഒരു തുണിസഞ്ചി കാണാനില്ല. കിടക്കുന്നതിന്റെ തൊട്ടടുത്തു എത്രയോ കാലമായി വെക്കുന്നതാണ്.

നല്ല പൈ സ സ്വരുകൂട്ടി വച്ചതാവും. എന്തെങ്കിലും മോഷ്ടിച്ചു വച്ചിട്ടുണ്ടാവോ. ഇങ്ങിനെ പല അഭിപ്രായങ്ങൾ അവിടെ ഉയർന്നുകേൾക്കുന്നുണ്ടായിരുന്നു.

അപ്പോഴാണ് ഒരാൾ അമ്പലകുളത്തിന്റെ ഭാഗത്തു നിന്നു ഒരു വെളുത്ത തുണിക്കെട്ടുമായി ഓടി വന്നത്. “ഇതാണോ നോക്ക് ” എന്നു പറഞ്ഞു അയാൾ അതു
അവരുടെ മുന്നിലേക്ക്‌ ഇട്ടുകൊടുത്തു. കാവേരിയമ്മയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു. “ഇതു താൻ “അവർ അതുവാ ങ്ങികൊണ്ട് പറഞ്ഞു.” അതിൽ നിറയെ പൈസയും സ്വർണവും ആയിരിക്കും ഒന്നുതുറക്കു എല്ലാരും കാണട്ടെ ”
ആളുകൾ ഒരേ ശബദ്ത്തിൽ പറയാൻ തുടങ്ങി. “ഒന്നും ഇല്ല എൻ
ചേല താൻ “കാവേരിയമ്മ പറഞ്ഞത് ആരും കേട്ടില്ല. ആ തുണിക്കെട്ട് തുറന്നു. അതിൽ ഒരു പഴയ ഷർട്ടും പിന്നെ ഒരു ജോഡി പഴക്കമേറിയ ചെരിപ്പും ആയിരുന്നു.

നോക്കി നിന്ന ആളുകളുടെ അതിശയം വകവെക്കാതെ കാവേരിയമ്മ പറഞ്ഞു. “ഇതു എൻ അപ്പായുടെ ഷർട്ടും ചെരിപ്പും. ഇതു എന്റെ കയ്യിൽ വച്ചാൽ അച്ഛൻ അടുത്തു ഉള്ളതു പോലെ എനിക്കു തോന്നും. ഇതു തൊട്ടുതൊഴുതിട്ടാണ് ഞാൻ ഉറങ്ങുന്നതും ഉണരുന്നതും. ഞാൻ വിട്ടിൽ നിന്നു പോന്നിട്ടു കാലം കുറെയായി. ഇപ്പോൾ പ്രായവും ആയി.. എൻ അപ്പാ മരിച്ചിട്ടു വർഷങ്ങൾ ആയിട്ടുണ്ടാവും. പക്ഷേ അതൊന്നും ഞാൻ അറിഞ്ഞിട്ടില്ല. ഈ ചെരിപ്പും ഷർട്ടും കൈയിൽ ഉള്ള കാലം വരെ അച്ഛൻ
എൻ കൂടെത്തന്നെ ഉണ്ട്.”

തമിഴും മലയാളവും കുട്ടിക്കലർത്തി അവർ നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു നിർത്തിയപ്പോൾ അവിടെ കണ്ണ് നിറയാത്തവരായി ആരും ഉണ്ടായിരുന്നില്ല.

ജലജ

Post Views: 39
3
Jalaja Narayanan

4 Comments

  1. Sunandha Mahesh on November 14, 2023 12:03 PM

    അസ്സലായി എഴുതി 👍

    Reply
    • Shreeja R on November 20, 2023 9:26 PM

      👌👌

      Reply
  2. JalajaNarayanan on November 2, 2023 1:54 AM

    ഇഷ്ടം വായനക്കും അഭിപ്രായത്തിനും സ്നേഹം dear

    Reply
  3. sabira latheefi on November 2, 2023 1:14 AM

    കണ്ണ് നിറഞ്ഞു 😥

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.