Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇസ്രായേലോ പലസ്തീനോ ?
അറിവുകൾ ചരിത്രം / പൗരാണികശാസ്ത്രം സാമൂഹ്യപ്രശ്നങ്ങൾ

ഇസ്രായേലോ പലസ്തീനോ ?

By Rebecca IzhakNovember 2, 2023Updated:November 3, 20236 Comments10 Mins Read142 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇസ്രായേൽ – പാലസ്തീൻ സംഘർഷം ഇന്നും ഇന്നലെയും തുടങ്ങിയതല്ല, നൂറ്റാണ്ടുകളായി ഒരു ദേശത്തിന് വേണ്ടി പോരടിക്കുന്ന രണ്ട് വംശക്കാർ. എന്താണ് സത്യം എന്താണ് മിഥ്യയെന്ന് പലർക്കും അറിയില്ലെങ്കിലും പലരും ഇസ്രായേലിനൊപ്പവും പലരും പലസ്തീനൊപ്പവുമായി മാറുന്നു. ചരിത്രം പരിശോധിച്ച് നമുക്ക് ചിലതൊക്കെ അരിച്ചു പെറുക്കിയെടുക്കാം.

ഇസ്രായേലിന്റെ ചരിത്രത്തിൽ പരമപ്രധാനമായ ഒന്നാണ്, മിഡിൽ ഈസ്റ്റിൽ ഉൽഭവിച്ച ദൈവവിശ്വാസ സംബന്ധമായ മതങ്ങളെക്കുറിച്ചുള്ള ആശയങ്ങൾ. 2200 ബിസിയിലും അതിന് മുൻപും ജീവിച്ചിരുന്ന ജനങ്ങളെല്ലാം വിരലിലെണ്ണാവുന്നരൊഴിച്ച്, ഏതു വർഗ്ഗക്കാരാണെങ്കിലും അവർക്ക് പ്രത്യേകമായിട്ട് ഒരു ദൈവം എന്നുള്ളതല്ലായിരുന്നു. പലതിനും പല ദൈവീക ആശയങ്ങളായിരുന്നു ഉണ്ടായിരുന്നത്. ലോകം മൊത്തത്തിൽ ബഹുദൈവവിശ്വാസികളും വിഗ്രഹാരാധികളുമായിരുന്നു. വിഗ്രഹാരാധികളെന്നാൽ വിഗ്രഹങ്ങളെ ദൈവമായി കണ്ട് ആരാധിച്ചിരുന്നവർ.

അങ്ങനെയുള്ള കാലത്താണ് അതിൽ നിന്നും വ്യത്യസ്തനായി നോഹ ജീവിച്ചിരുന്നത്. അദ്ദേഹത്തിന്റെ സന്തതി പരമ്പരകളിൽ വലിയൊരു ഭൂരിപക്ഷവും ബഹുദൈവവിശ്വാസികളായി മാറി എങ്കിലും അതിലും വ്യത്യസ്തരുണ്ടായിരുന്നു.

നോഹയുടെ സന്തതി പരമ്പരയിൽപ്പെട്ടതാണ് വിശ്വാസത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന അബ്രഹാം. അദ്ദേഹം ഏകദൈവമെന്ന ആശയവുമായി ജീവിക്കുവാൻ തുടങ്ങി. സർവ്വശക്തനും സർവ്വജ്ഞാനിയും സർവ്വവ്യാപിയുമായ ആത്മാവായ ദൈവത്തെയാണ് അബ്രഹാം ആരാധിച്ചിരുന്നത്. ഈ ദൈവം തന്നെയാണ് തന്റെ നാമം യാഹ് വേ എന്ന് വെളുപ്പെടുത്തിയതെന്നും ബൈബിളും ചരിത്രവും പറയുന്നു. ഈ യാഹ് വേ മനുഷ്യർക്ക് ജീവിക്കാൻ ഉതകുന്ന നിയമങ്ങൾ (തോറ) നൽകി അവരെ വഴി നടത്തിയിരുന്നു. മോശേക്ക് ദൈവം കൊടുത്ത ന്യായപ്രമാണമാണിതെന്നും പറയപ്പെടുന്നു. അവരുടെ രാജ്യമായ ഇസ്രായേലിന്റെ രാജാവായ മെശിഹായെ കാത്തിരിക്കുന്ന ജനം. ഇതാണ് ജൂതമതത്തിന്റെ അടിസ്ഥാനവും.

അബ്രഹാമിന്റെ സന്തതി പരമ്പരകളെല്ലാം പിന്നീട് ജൂതമതം പിന്തുടരുന്നവരായി. ലോകത്തിലെ ആദ്യത്തേതും പുരാതനവുമായ ഏകദൈവ വിശ്വാസമുള്ള മതമാണ് ജൂതമതം.

യഹൂദ ഗോത്രത്തിൽ ജനിച്ച യേശുക്രിസ്തുവിന്റെ, ജനനം മുതൽ മരണംവരെ ജൂതന്മാരുടെ തോറയിലെ പ്രവചന പ്രകാരമാണ് സംഭവിച്ചതെന്ന് ക്രിസ്തുമതം വിശ്വസിക്കുന്നവർ വിശ്വസിക്കുന്നു. കൂടാതെ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് ആദാമ്യപാപമോചനവും രക്ഷയുമുണ്ടെന്ന് വിശ്വസിച്ച് യേശുക്രിസ്തുവിന്റെ രണ്ടാം വരവിൽ പുനരുത്ഥാനം ചെയ്യുമെന്ന പ്രത്യാശയിൽ ജീവിക്കുകയും ചെയ്യുന്നു.

പരീശന്മാരുടെ തോറയിലെ ദൈവവചന പഠിപ്പിക്കലുകൾക്കും പ്രവർത്തനങ്ങൾക്കും വിപ്ലവാത്മകരമായ ചോദ്യം ചെയ്യൽ യേശുക്രിസ്തുവിൽ നിന്നും അദ്ദേഹത്തിൻ്റെ ജീവിതകാലത്ത് ഉണ്ടായിരുന്നു. തോറയിലെ അതായത് ദൈവം തന്ന ന്യായപ്രമാണത്തിന്റെ ആത്മിക അർത്ഥങ്ങളായിരുന്നു യേശു ക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ. യേശുക്രിസ്തുവിന്റെ കുരിശുമരണത്തിനും സ്വർഗാരോഹണത്തിനും ശേഷം ജൂതമതത്തിൽ നിന്ന് തന്നെ ഉണ്ടായ ഒരു വിഭാഗമാണ് ക്രിസ്തുമതം. ക്രിസ്തുവിന് ശേഷം ജൂത മതത്തിൽ നിന്നും ക്രിസ്തുമതത്തിൽ നിന്നും ആശയങ്ങൾ ഉൾക്കൊണ്ടാണ് ഏഴാം നൂറ്റാണ്ടിൽ മുഹമ്മദ് ഇസ്ലാം മതം സ്ഥാപിക്കുന്നത്.

ഈ പറയുന്ന എല്ലാ മതങ്ങളും മിഡിൽ ഈസ്റ്റിൽ തന്നെയാണ് ഉത്ഭവിച്ചത്. അതായത് ഇപ്പോൾ പറയുന്ന ഇസ്രായേലിനെ കേന്ദ്രബിന്ദുവാക്കി ജൂതമതവും ക്രിസ്തുമതവും ഉണ്ടായി അതുപോലെ മക്കയെന്ന ആധുനിക സൗദി അറേബ്യയിൽ നിന്ന് ഇസ്ലാം മതവും ഉണ്ടായി.

ഇനി നമുക്ക് ഇസ്രായേലിനെ പറ്റി പറയാം.

ഇന്നത്തെ ഇസ്രായേലും പാലസ്തീനുമുൾപ്പെടുന്ന പ്രദേശങ്ങൾ പണ്ട് പാലും തേനുമൊഴുകുന്ന (ബൈബിൾ പരാമർശം) ദേശമായ കാനാൻ എന്നാണ് മധ്യ വെങ്കല യുഗമായ (മിഡിൽ ബ്രോൺസ് ഏജ്) 2100 -1550 BCE യിൽ പറയുന്നത്. അതൊരു സ്വതന്ത്ര നഗരമായിരുന്നു. ഇവിടെയുള്ളവർ സ്വാഭാവികമായും ബഹുദൈവവിശ്വാസികളായിരുന്നു. നോഹയുടെ മകനായ ഹാമിന്റെ സന്തതി പരമ്പരകളായിരുന്നു കാനാൻ ദേശവാസികൾ.

മുൻപ് പറഞ്ഞ അബ്രഹാമിനോട് പാലും തേനുമൊഴുകുന്ന കാനാൻ ദേശത്തേക്ക് അബ്രഹാമിന്റെ സന്തതി പരമ്പരയെ ഒരു ജനതയാക്കി അനുഗ്രഹിച്ച് കൊണ്ടുവരുമെന്ന് ദൈവം വാക്ക് കൊടുത്തിരുന്നു. ഈജിപ്ത് നദി മുതൽ യൂഫ്രട്ടീസ് നദി വരെ പരന്ന കിടന്നിരുന്ന കനാൻ ദേശത്തെ നിനക്ക് തന്നിരിക്കുന്നു എന്നാണാ വാഗ്ദത്തം. ഈ പ്രവചന പ്രകാരം അബ്രഹാം ഭാര്യ സാറായും ഭൃത്യന്മാരുമായി കൽദായ ഊരിൽ ( ഈജിപ്തിൽ) നിന്നും കാണാത്ത അറിയാത്ത ഒരു ദേശത്തേക്ക് യാത്ര പുറപ്പെട്ടു.

അബ്രഹാമിന് സന്തതിപരമ്പരകളുമുണ്ടായി. കാനാൻ ദേശത്ത് ക്ഷാമം നേരിട്ടപ്പോൾ അവർ മിസ്രയീമിലേക്ക് (ഈജിപ്തിലേക്ക്) വീണ്ടും മടങ്ങി. ഈജിപ്തിൽ അവർ 400 വർഷക്കാലം അടിമകളായി കഴിഞ്ഞു. അബ്രഹാമിന്റെ ഈ തലമുറയെ, പ്രവചന പ്രകാരം ഈജിപ്തിന്റെ അടിമത്തത്തിൽ നിന്നും മോശെയുടെ നേതൃത്വത്തോടെ ജൂതരെ മോചിപ്പിച്ചു. ജോഷ്വയുടെ നേതൃത്വത്തിൽ കനാൻ ദേശം പിടിച്ചടക്കുകയാണ് ചെയ്തത്.

കനാൻ ദേശത്തിൽ അന്നുണ്ടായിരുന്നത് നോഹയുടെ മകൻ ഹാമിന്റെ വംശ പരമ്പരകളായിരുന്നുവെന്ന് നേരത്തേ സൂചിപ്പിച്ചുവല്ലോ. ആക്രമണ സമയത്ത് കാനാൻ ദേശത്തിലെ ജനങ്ങൾ അരാജകത്വത്തിലായിരുന്നത് ജുതർക്ക് ഗുണം ചെയ്തു. അവർ പട്ടണങ്ങൾ പിടിച്ചടക്കിയെങ്കിലും അവിടെയുണ്ടായിരുന്ന കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, കെനീസ്യർ.. ഇവരുടെ ഇടയിൽ തന്നെയാണ് അവർ വസിച്ചത്. എല്ലാവരെയും അവർ നിർമൂലമാക്കിയില്ല, ദൈവം അബ്രഹാമിന്റെ സന്തതികൾക്ക് കൊടുത്ത വാഗ്ദത്ത ദേശമായിട്ടാണ് കാനാൻ ദേശത്തിൽ ജൂതർ ജീവിതം തുടങ്ങിയത്.

”imagesKGioFOs”

അബ്രഹാമിന്റെ സന്തതി പരമ്പരകളായ ജൂതന്മാർ 12 ഗോത്രങ്ങളിലാണുള്ളത്. അബ്രഹാമിനും സാറാക്കുമുണ്ടായ ഇസഹാക്ക് ( വാഗ്ദത്ത സന്തതി). ഇസഹാക്കിന് റബേക്കയിലുണ്ടായ യാക്കോബ്. യാക്കോബിന് ബിൽഹാ, ലേയ്ഹാ, സിൽപാഹ്, റാചേൽ എന്നീ നാല് ഭാര്യമാരിലുണ്ടായ 12 പുത്രന്മാരുടെ പേരിലാണ് ഈ 12 ഗോത്രങ്ങൾ. ഈ 12 ഗോത്രങ്ങൾക്കും ദേശത്തെ വിഭാഗിച്ചു കൊടുത്തു.

”images-2gafa0wF”

 

കാനാൻ ദേശത്തെത്തുന്നത് വരെ അബ്രഹാമിന്റെ സന്തതി പരമ്പരകൾക്ക് രാജ്യമോ രാജാക്കന്മാരോ ഉണ്ടായിരുന്നില്ല. കാനാൻ ദേശത്തിലെത്തിയതിനുശേഷം ആദ്യം ന്യായാധിപന്മാരും പിന്നീട് ബെന്യാമീൻ ഗോത്രത്തിലെ ശൗൾ ജൂതരുടെ ആദ്യത്തെ രാജാവായി അഭിഷേകം ചെയ്യുന്നത്.

 

ശൗലിന് ശേഷം യഹൂദ ഗോത്രത്തിലെ ദാവിദും അതിന് ശേഷം അദ്ദേഹത്തിന്റെ മകനായ ശ്‌ലോമും (സോളമൻ) രാജാവായി. ദാവിദിന്റെ ഭരണകാലത്ത് ദൈവം കൊടുത്ത ആലോചനയാണ് ദൈവത്തിന്റെ ആലയം പണിയുക എന്നത്. ദാവിദ് ആലയത്തിനുള്ള ചിട്ടവട്ടങ്ങൾ ഒരുക്കുകയു മകനായ സോളമനത് പണിത് പൂർത്തീകരിക്കുകയും (1000 – 800 BCE) ചെയ്തു. സോളമന്റെ ഭരണത്തിന് ശേഷം ഇസ്രായേലെന്നും യഹൂദയെന്നും രണ്ടായി രാജ്യം വിഭജിക്കപ്പെട്ടു.

ഇസ്രായേലും യഹൂദയും സോളമന്റെ തലമുറകൾ ഭരിച്ചു. പല അയൽ സാമ്രാജ്യ ശക്തികളും ഇവർക്കെതിരെ യുദ്ധത്തിന് വരികയും വളരെയധികം അതിശയകരമായി ഇവർ വിജയിക്കുകയും ചെയ്തിട്ടുണ്ട്. 587 ബിസി ഇയിൽ ബാബിലോണിയൻ രാജാവ് നെബുക്കദ്നേസർ ജറുസലേം കീഴടക്കുകയും ദേവാലയം ഇടിച്ചു കളയുകയും. ബാബിലോണിയൻ സൈന്യം യഹൂദ രാജ്യം പിടിച്ചടക്കുകയും ജനങ്ങളെ ബാബിലോണിലേക്ക് നാടുകടത്തുകയും ചെയ്തു.

അങ്ങനെ യഹൂദയെ യഹൂദ് പ്രവിശ്യയാക്കി പേർഷ്യൻ ഭരണം മാറ്റി. ബിസി 538 ൽ അക്കീമെനിഡ് സാമ്രാജ്യത്തിലെ മഹാനായ സൈറസ് ബാബിലോൺ പിടിച്ചടക്കുകയും അവിടെ അടിമത്തത്തിലായിരുന്ന എല്ലാ ജനവിഭാഗങ്ങൾക്കും മതസ്വാതന്ത്ര്യം നൽകുകയും ചെയ്തു. ബിസി 515 ൽ പേർഷ്യൻ സാമ്രാജ്യം ഭരിച്ചിരുന്ന കോരേശ് രാജാവിന് രണ്ടാമത്തെ ക്ഷേത്രം അതേ സ്ഥാനത്ത് പുനർ നിർമ്മിക്കുവാൻ ദൈവം ഹൃദയത്തിൽ ആഗ്രഹം കൊടുത്തു. അതിനായി ജൂതരെ അവരുടെ മാതൃരാജ്യത്തിലേക്ക് എത്തിക്കുവാൻ അദ്ദേഹം എസ്രാ പ്രവാചകനെ ഏൽപ്പിച്ചു. സെറുബാബേലിന്റെ നേതൃത്വത്തിൽ ആലയം പണിക്ക് ആരംഭം കുറിച്ചു. ഈ ദേവാലയം യേശു ക്രിസ്തുവിന്റെ കാലത്ത് ഹെരോദാവ് രാജാവ് പൂർത്തിയാക്കുകയും ചെയ്തു.

ഹെല്ലിനിസ്റ്റിക്ക് കാലാഘട്ടമായ ബി സി 333 – 64 ലും മാസിഡോണിലെ മഹാനായ അലക്സാണ്ടർ ഈ പ്രദേശം കീഴടക്കുകയും അതിന് ശേഷം വീണ്ടും യഹൂദർ ജെറുസലേം തിരിച്ച് പിടിച്ചടക്കുകയും ചെയ്തിരുന്നു. ബി സി 67 ൽ അലക്സാന്ദ്ര രാജ്ഞിയുടെ മരണശേഷം ഹസ്മോനിയൻ അനന്തരവകാശത്തെ ചൊല്ലി മക്കൾ പരസ്പരം ആഭ്യന്തരയുദ്ധത്തിൽ ഏർപ്പെടുകയും ചെയ്തു. ഇതിന്റെ പേരിൽ റോമൻ ജനറൽ പോംപിയുടെ സഹായം അഭ്യർത്ഥിച്ചത് ഇസ്രായേലിലേക്ക് റോമൻ സാമ്രാജ്യത്തിന്റെ കടന്ന് വരവിന് കാരണമായി.

ബിസിഇ 64-ൽ പോംപി സിറിയ കീഴടക്കിയ ശേഷം ജറുസലേമിലെ ഹാസ്മോനിയൻ ആഭ്യന്തരയുദ്ധത്തിൽ ഇടപെടുകയും ഹിർകാനസ് രണ്ടാമനെ മഹാപുരോഹിതനായി പുനരവരോധിക്കുകയും യഹൂദയെ റോമൻ സാമന്ത രാജ്യമാക്കുകയും ചെയ്തു.

ബിസി 37 മുതൽ 6 സി ഇ ഹെറോദിയൻ രാജവംശം യഹൂദ രാജ്യം ഭരിച്ചു. ആ കാലഘട്ടത്തിലാണ് ഹെരോദാവ് ദേവാലയത്തിന്റെ പണി പൂർത്തികരിച്ചത്. 66 സി യിൽ ഒന്നാം റോമൻ – ജൂത യുദ്ധം ആരംഭിച്ചു.

റോമൻ ചക്രവർത്തിമാരുടെ നേതൃത്വത്തിൽ പല പ്രധാന ജൂത ശക്തി കേന്ദ്രങ്ങളും ഉപരോധിക്കുകയും നശിപ്പിക്കുകയും ചെയ്തു. സി ഇ 70 ൽ ക്രൂരമായ ഉപരോധങ്ങൾക്ക് ശേഷം രണ്ടാമത്തെ ദേവാലയവും പൂർണമായി നശിപ്പിച്ചു കളഞ്ഞു. ഈ ദേവാലയത്തിന്റെ നാശം യേശുക്രിസ്തു പ്രവചിച്ചത് പോലെ തന്നെയായിരുന്നു.

ഈയൊരു കലാപം ജൂത ജനസംഖ്യയിൽ ഗണ്യമായ കുറവ് അനുഭവപ്പെടുവാൻ ഇടയാക്കി. കുറെ പേർ നാടുകടത്തപ്പെടുകയും കുറെ പേർ മരണപ്പെടുകയും ചെയ്തു.

സി ഇ 115 മുതൽ 117 വരെ റോമൻ സാമ്രാജ്യത്തിനെതിരായി ലിബിയ, ഈജിപ്ത്, സൈപ്രസ്, മെസൊപ്പൊട്ടേമിയ എന്നിവിടങ്ങളിലെ ജൂതർ കിറ്റോസ് യുദ്ധം എന്ന പേരിൽ വലിയൊരു യഹൂദ പ്രക്ഷോഭമുണ്ടാക്കി. ഇരുപക്ഷത്തിലും വളരെയധികം പേർ വീണ്ടും മരണപ്പെട്ടു. ജൂതന്മാർ സൈപ്രസ് ദേശത്ത് ജീവിക്കുവാൻ വിലക്കും വന്നു.

റോമൻ സാമ്രാജ്യത്തിനെതിരെ ബാർ കോഖ്ബ കലാപം പൊട്ടി പുറപ്പെട്ടത് സി ഇ 132 ലായിരുന്നു. ഈ കാലഘട്ടത്ത് ഇസ്രായേൽ രക്ഷിക്കുവാനും രാജ്യം ഭരിക്കുവാനുമായി പ്രവചിക്കപ്പെട്ട മെശിഹായെ ചില റബിമാർ കാത്തിരുന്നിട്ടുണ്ടെന്ന് ചരിത്രം പറയുന്നു. കലാപത്തെ തുടർന്ന് ഉണ്ടാക്കിയ നാണയത്തെ പ്രതി ജൂത രാഷ്ട്രത്തിന് ‘ ഇസ്രായേൽ ‘ എന്ന നാമകരണം ചെയ്യുവാൻ അവർ നിശ്ചയിച്ചു.

വലിയ നാശനഷ്ടങ്ങളോടെ ബാർ കോഖ്ബ കലാപം ഹാഡ്രിയൻ ചക്രവർത്തി തകർത്തു. കലാപത്തെ തുടർന്നുള്ള നൂറ്റാണ്ടിൽ കാഷ്യസ് ഡിയോ എഴുതിയതനുസരിച്ച് , “യഹൂദരുടെ ഏറ്റവും പ്രധാനപ്പെട്ട 50 ഔട്ട്‌പോസ്റ്റുകളും അവരുടെ ഏറ്റവും പ്രശസ്തമായ 985 ഗ്രാമങ്ങളും നിലംപരിശാക്കി. വിവിധ ആക്രമണങ്ങളിലും യുദ്ധങ്ങളിലും 580,000 പേർ കൊല്ലപ്പെട്ടു. ക്ഷാമം, രോഗം, തീ എന്നിവയാൽ നശിച്ചുപോയവരുടെ എണ്ണം കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല, അങ്ങനെ ഏകദേശം യഹൂദ മുഴുവനും ശൂന്യമായി. യഹൂദന്മാരിൽ കൂടുതൽ പേരും കൊല്ലപ്പെടുകയും നാടുകടത്തപ്പെടുകയും അടിമത്തത്തിലേക്ക് വിൽക്കുകയും ചെയ്തു. കലാപ സമയത്ത് യഹൂദ്യ പ്രവശ്യ സിറിയ പലസ്തീൻ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.

യഹൂദ ജനതയെ മാതൃരാജ്യത്തിൽ നിന്നും പുറത്താക്കാനുള്ള ഹാർഡിയൻ ചക്രവർത്തിയുടെ തന്ത്രമായിരുന്നു ഇതിന് പിന്നിലെന്നുള്ള വിവാദം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

യഹൂദ ജനങ്ങളുടെ പാലായനം മൂലം ഇവിടേക്ക് മറ്റ് പല പ്രവശ്യക്കാരായ സിറിയൻ, ഫെനുഷ്യ, അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ നുഴഞ്ഞ് കയറി. പടിഞ്ഞാറൻ ഭാഗങ്ങളിൽ റോമൻ സാമ്രാജ്യകുടിയേറ്റക്കാരും ഉണ്ടായിരുന്നു.

പല ജൂതന്മാരും ക്രിസ്തുമതം സ്വീകരിക്കുകയും അവിടെത്തന്നെ തുടരുകയും ചെയ്തു. നാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കോൺസ്റ്റൻന്റൈൻ ചക്രവർത്തി കോൺസ്റ്റാന്റിനോപ്പിളിനെ കിഴക്കൻ റോമൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമാക്കുകയും ക്രിസ്തുമതത്തെ ഒരു അംഗീകൃത മതമാക്കി മാറ്റുകയും ചെയ്തു. അദ്ദേഹത്തിന്റെ അമ്മ ഹെലീന ജറുസലേമിലേക്ക് തീർത്ഥാടനം നടത്തുകയും (326-328) ചർച്ച് ഓഫ് നേറ്റിവിറ്റി (യേശുവിന് ബെത്‌ലഹേമിൽ ജനിച്ച സ്ഥലം), ചർച്ച് ഓഫ് ഹോളി സെപൽച്ചർ (ജറുസലേമിലെ യേശുവിന്റെ അടക്കം ചെയ്ത സ്ഥലം), മറ്റ് പ്രധാന പള്ളികൾ എന്നിവയുടെ നിർമ്മാണത്തിന് നേതൃത്വം നൽകുകയും ചെയ്തു. ജറുസലേം എന്ന പേര് എലിയ കാപ്പിറ്റോലിനായി പുനഃസ്ഥാപിക്കുകയും ക്രിസ്ത്യൻ നഗരമായി ജറുസലേമിനെ മാറ്റുകയും ചെയ്തു. യഹൂദന്മാർക്ക് ജറുസലേമിൽ താമസിക്കാൻ അപ്പോഴും വിലക്കേർപ്പെടുത്തിയിരുന്നു. എങ്കിലും നശിപ്പിച്ച ദേവാലയത്തെ (ടെമ്പിൾ മൗണ്ട്) സന്ദർശിച്ച് ആരാധന നടത്താൻ യഹൂദർക്ക് അനുവാദമുണ്ടായിരുന്നു.

390 CE-ൽ റോമൻ സാമ്രാജ്യം പിളരുകയും, ഈ പ്രദേശം ബൈസന്റൈൻ സാമ്രാജ്യം എന്നറിയപ്പെടുന്ന കിഴക്കൻ റോമൻ സാമ്രാജ്യത്തിന്റെ ഭാഗമാവുകയും ചെയ്തു. ബൈസന്റൈൻ കാലഘട്ടത്തിൽ, ഈ പ്രദേശത്തെ ജൂത സാന്നിധ്യം കുറയുകയും നാലാം നൂറ്റാണ്ടിൽ പലസ്തീനിലെ ജൂതന്മാരുടെ എണ്ണം ഇതിനാൽ തന്നെ താഴേക്ക് പോകുകയും ചെയ്തു. യഹൂദമതം ക്രിസ്ത്യാനികളല്ലാത്ത മതമായി നിലനിന്നപ്പോൾ, യഹൂദരുടെ മേലുള്ള നിയന്ത്രണങ്ങൾ ക്രമേണ വർദ്ധിച്ചു വന്നിരുന്നു.

CE 5-ഉം 6-ഉം നൂറ്റാണ്ടുകളിൽ, ബൈസന്റൈൻ ഭരണത്തിനെതിരായ സമരിയൻ കലാപങ്ങളുടെ ഒരു പരമ്പരയ്ക്ക് ഈ പ്രദേശം സാക്ഷ്യം വഹിച്ചിരുന്നു. സി ഇ 600 കാലഘട്ടത്തിലാണ് മുഹമ്മദ് സൗദ്യ അറേബ്യയിൽ നിന്നും മുസ്ലിം മതത്തിന്റെ പ്രചാരണം ഇസ്രായേലിൽ തുടങ്ങിയത്.

635ൽ ഉമർ ഇബ്‌നു അൽ-ഖത്താബിന്റെ നേതൃത്വത്തിൽ ഒരു അറബ് സൈന്യം ലെവന്റ് കീഴടക്കി, റാഷിദുൻ ഖിലാഫത്തിന്റെ ബിലാദ് അൽ-ഷാമിന്റെ പ്രവിശ്യയായി ഇത് മാറി. രണ്ട് സൈനിക ജില്ലകളായ – ജണ്ട് ഫിലാസ്റ്റിൻ, ജുൻഡ് അൽ-ഉർദുൻ – പലസ്തീനിൽ സ്ഥാപിതമായി. ഉമർ ഇബ്‌നു അൽ-ഖത്താബിന്റെ കീഴിലുള്ള റാഷിദൂൻ ഖിലാഫത്ത് CE 638 ൽ നഗരം ഉപരോധിക്കുകയും പിടിച്ചെടുക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ജെറുസലേമിൽ ഇസ്ലാമിക വൽക്കരണം ആരംഭിച്ചത്.

661-ൽ, മുആവിയയെ ജറുസലേമിൽ ഖലീഫയായി കിരീടമണിയിച്ചു. ഉമയ്യദ് ഖലീഫ അബ്ദുൽ-മാലിക് മുഹമ്മദിന്റെ ഏറ്റവും അടുത്ത സഹയാത്രികനായിരുന്നു. 691 ൽ അദ്ദേഹം (685-705 കാലഘട്ടത്തിൽ) രണ്ട് ജൂത ക്ഷേത്രങ്ങളും സ്ഥിതി ചെയ്തിരുന്ന ടെമ്പിൾ മൗണ്ടിൽ ഡോം ഓഫ് ദി റോക്ക് ദേവാലയം നിർമ്മിച്ചു. 705-ൽ ടെമ്പിൾ മൗണ്ടിൽ അൽ-അഖ്‌സ മസ്ജിദ് എന്ന രണ്ടാമത്തെ കെട്ടിടവും സ്ഥാപിച്ചു. തുടർച്ചയായ ഭൂകമ്പങ്ങളെത്തുടർന്ന് പത്താം നൂറ്റാണ്ടിൽ രണ്ട് കെട്ടിടങ്ങളും പുനർനിർമിച്ചു.

1187-ലെ ഹാറ്റിൻ യുദ്ധത്തിൽ, ഒന്നാം കുരിശുയുദ്ധത്തിനുശേഷം സ്ഥാപിതമായ ക്രിസ്ത്യൻ രാജ്യമായ ജറുസലേം രാജ്യത്തിന്റെ പതനത്തിന് ശേഷമാണ് ഇസ്ലാമികവൽക്കരണത്തിന്റെ രണ്ടാം തരംഗം ഉണ്ടായത്.

11ാം നൂറ്റാണ്ട് മുതൽ 13 വരെ, ക്രിസ്ത്യൻ-മുസ്ലിം സൈന്യങ്ങൾ തമ്മിൽ ഇടയ്ക്കിടെ കുരിശുയുദ്ധം പോലുള്ള മതയുദ്ധങ്ങൾക്ക് കേന്ദ്രമായി ഇസ്രായേൽ ദേശം മാറി.

16-ാം നൂറ്റാണ്ട് വരെ മംലൂക്കുകൾ ഭരിക്കുകയും അവസാനം ഓട്ടോമൻ സാമ്രാജ്യം ഇവരെ പരാജയപ്പെടുത്തി ഇരുപതാം നൂറ്റാണ്ട് വരെ ഓട്ടോമന്റെ പ്രവശ്യയായി ഇസ്രായേൽ മാറുകയും ചെയ്തു,

19 ആം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് സയോണിസം എന്ന പ്രസ്ഥാനത്തിന്റെ ഏകീകരണമുണ്ടായത്. ജെറുസലേമിന്റെ ഹെബ്രായ പദമാണ് ‘ സിയോൻ ‘ ( zion) ഈ വാക്കിൽ നിന്നാണ് സയോണിസം ഉണ്ടായത്. ഇസ്രായേൽ രാജ്യത്ത് ജൂതന്മാരുടെ പുനരാധിവാസമാണ് ഇത് ലക്ഷ്യമാക്കിയിരുന്നത്. തങ്ങളുടെ വ്യക്തിത്വം സംരക്ഷിക്കാനായി പീഡിപ്പിക്കപ്പെട്ട യഹൂദന്മാർ അവരുടെ മാതൃരാജ്യത്തേക്ക് മടങ്ങാനും അവിടെ യഹൂദ സംസ്കാരം പുനഃസ്ഥാപിക്കാനുമുള്ള ആശയം പ്രോത്സാഹിപ്പിക്കാനുള്ള തുടക്കവുമായിരുന്നുയിത്.

1917-ൽ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ആർതർ ജെയിംസ് ബാൽഫോർ ബ്രിട്ടീഷ് ജൂത സമൂഹത്തിലെ ധനികനും പ്രമുഖനുമായ ബാരൺ റോത്ത്‌ചൈൽഡിന് ഒരു കത്തെഴുതി.

ചെറിയ കത്തിടപാടുകളിൽ, പാലസ്തീനിൽ ഒരു ജൂത മാതൃരാജ്യം സ്ഥാപിക്കുന്നതിനുള്ള ബ്രിട്ടീഷ് ഗവൺമെന്റിന്റെ പിന്തുണ ബാൽഫോർ പ്രകടിപ്പിച്ചു. ഈ കത്ത് ഒരാഴ്ച കഴിഞ്ഞ് പത്രങ്ങളിൽ പ്രസിദ്ധീകരിക്കുകയും ഇത് ” ബാൽഫോർ പ്രഖ്യാപനം ” എന്നറിയപ്പെടുകയും ചെയ്തു.

ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള പലസ്തീനിൽ ജൂത ദേശീയ മാതൃഭൂമി സ്ഥാപിക്കുന്നതിനുള്ള ഉത്തരവാദിത്തം ഗ്രേറ്റ് ബ്രിട്ടന് നൽകി കൊണ്ട് 1923-ൽ ലീഗ് ഓഫ് നേഷൻസ് പുറപ്പെടുവിച്ച മാൻഡേറ്റ് ഫോർ പാലസ്‌തീനിൽ ഒരു വാചകമുണ്ട്.

ഒന്നാം ലോക മഹായുദ്ധത്തിന് ലക്ഷക്കണക്കിന് പടയാളികളാണ് ജർമ്മനിക്കും ബ്രിട്ടനും വേണ്ടി പൊരുതിയത്. ആറ് ലക്ഷത്തോളം ജൂതന്മാർ ഹോളോകോസ്റ്റിൽ കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്കയുടെയും ബ്രിട്ടന്റെയും വിജയത്തിൽ ജൂതന്മാർ വളരെയധികം പങ്കുവഹിച്ചിട്ടുണ്ട്. ജപ്പാനിൽ ഇട്ട ന്യൂക്ലിയർ ബോംബ് ഉണ്ടാക്കുവാൻ പ്രധാന പങ്കുവഹിച്ച ജൂലിയസ് റോബർട്ട് ഓപ്പൻഹേയ്മര്‍ ഒരു ജൂത വംശജനായിരുന്നു. ഈയൊരു കാരണവും ജൂതന്മാരുടെ രാഷ്ട്രം പ്രഖ്യാപിക്കുവാൻ ബ്രിട്ടൻ നിർബന്ധിതമായി തീർന്നു എന്നും പറയപ്പെടുന്നു.

പലസ്തീനിൽ ബ്രിട്ടീഷ് സൈന്യം പിൻവാങ്ങുകയും ഗ്രേറ്റ് ബ്രിട്ടൻ ഭരണം അവസാനിപ്പിക്കുകയും ചെയ്തപ്പോൾ ഒരു സ്വതന്ത്രരാഷ്ടമായി ഇസ്രായേലിലെ 1948 മെയ് 14 ന് പ്രഖ്യാപിച്ചു. ഒരു ഭാഗം പാലസ്തീനുമായി ( അറബ് രാഷ്ട്രമായി) നിലനിന്നു.

”UN_Palestine_Partition_Versions_1947g0fjkTF”

 

1956 ലാണ് സൂയസ് പ്രതിസന്ധി എന്നറിയപ്പെടുന്ന ടിറാൻ കടലിടുക്കിനെ ചൊല്ലിയുള്ള സംഘർഷങ്ങൾ ഉടലെടുത്തത്. ഈജിപ്ത്, ഇസ്രായേൽ – ഈജിപ്ത് കടൽപ്പാതകൾ അടച്ചതിനെ തുടർന്ന് ഇസ്രായേൽ ഈജിപ്തിനെ ആക്രമിച്ചു. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ അത് തുറന്നെങ്കിലും വീണ്ടും സംഘർഷമുടലെടുത്തു. അതേതുടർന്നാണ് 1967 ലെ ആറു ദിവസത്തെ യുദ്ധം നടന്നത്. ഈ യുദ്ധത്തിൽ ഇസ്രായേലിനെതിരെ യുണൈറ്റഡ് അറബ് , റിപ്പബ്ലിക് സിറിയ, ജോർദാൻ ഇറാഖ് സൗദി, അറേബ്യ കുവൈറ്റ്, (ചെറിയ രീതിയിലുള്ള ഇടപെടലുകൾ) ലെബനൻ അന്നത്തെ അറബ് രാഷ്ട്രങ്ങളും ചേർന്ന് അണിനിരന്നു. ആറ് ദിവസത്തെ യുദ്ധത്തിൽ വലിയ യുദ്ധ സന്നാഹങ്ങളില്ലാതെ തന്നെ ഇസ്രായേൽ വിജയിക്കുകയും ചെയ്തു. ഈ യുദ്ധം 1970 ൽ ഊർജ്ജ പ്രതിസന്ധിക്കും 73 ൽ എണ്ണ പ്രതിസന്ധിയിലേക്കും നയിച്ചു.

സയണിസം തുടങ്ങിയപ്പോൾ ഇസ്രായിലിലേക്ക് വൻതോതിൽ ജൂതന്മാർ കുടിയേറിയിരുന്നു. ഓരോ വർഷത്തിലും അവരുടെ ജനസംഖ്യ കൂടി വന്നു. 1945 ൽ ഇസ്രായേലിൽ ഏകദേശം അഞ്ച് ലക്ഷത്തോളം ജൂതന്മാരായി. ഇന്ന് ലോകത്തിലെ 43 ശതമാനം ജൂതന്മാരും ഇസ്രായേലിൽ താമസിക്കുന്നെണ്ടെന്നാണ് കണക്ക്.

ജൂതന്മാരുടെ പൗരാവകാശങ്ങൾ സംരക്ഷിക്കുന്നതും മതപാരമ്പര്യങ്ങളിൽ അധിഷ്ഠിതവുമായ ഒരു സർക്കാരിനെ ഇപ്പോൾ തിരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട് തന്നെ അവർ പൊരുതുന്നു.

പുരാവസ്തു ഗവേഷകരും ചരിത്രകാരന്മാരും ഈ ദേശത്തിലെ ജൂതവേരുകളാണ് പൗരാണികമെന്ന് പറയുമ്പോൾ ഇത്ര തെളിവുകളുണ്ടായിട്ടും എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്ന് നമ്മളോരോരുത്തരും ചിന്തിക്കും.. സ്വാഭാവികം മാത്രം !

ടെമ്പിൾ മൗണ്ട് പ്രാചീനമായി അൽ അഖ്സ മോസ്ക് ആയിരുന്നെങ്കിൽ എങ്ങനെ ടെമ്പിൾ മൗണ്ടിന്റെ അവശിഷ്ടങ്ങൾ 20 ബിസി യിൽ ഉണ്ടായിരുന്നതാണെന്ന് തെളിഞ്ഞു ?

ഇസ്ലാമാണ് ആദ്യത്തെ ഏകദൈവ വിശ്വാസ മതമെങ്കിൽ ആദ്യം എഴുതപ്പെടേണ്ടത് ഖുർആൻ അല്ലയോ?

അബ്രഹാമിന് ഭൃത്യ ഹാജറിലുണ്ടായ (ഭാര്യ സാറായുടെ നിർബന്ധ പ്രകാരം പരിഗ്രഹിച്ച) മകനാണ് ഇസ്മയിൽ. ശേഷം ഭാര്യ സാറയ്ക്കും മകനുണ്ടായി – ഇസ്ഹാക്ക്. അബ്രഹാമും സാറായും ജൂതന്മാരായത് കൊണ്ട് വാഗ്ദത്ത സന്തതി (ദൈവത്തിന്റെ പ്രവചനപ്രകാരമുള്ള കുട്ടി) യായി ഇസ്ഹാക്കിനെ തിരഞ്ഞെടുക്കുന്നു. സാറായുടെ നിർബന്ധ പ്രകാരം അബ്രഹാം ഹാജറിനെയും ഇസ്മായിലിനെയും മരുഭൂമിയിൽ വിടുന്നു. അബ്രഹാമിന് അവരെ പറഞ്ഞയക്കാൻ അനിഷ്ടമായെങ്കിലും സാറാ പറഞ്ഞ പോലെ ചെയ്യുകയെന്ന് ദൈവം പറഞ്ഞത് കൊണ്ട് അബ്രഹാം അനുസരിച്ചു. മരുഭൂമിയിൽ ഒറ്റക്കായ അമ്മയേയും മകനെയും ദൈവം ദൂതന്മാരാൽ സംരക്ഷിക്കുകയും മരുഭൂമിയിലെ മണൽത്തരി പോലെ ജനതയാക്കുമെന്ന് ദൈവം അനുഗ്രഹിക്കുകയും ചെയ്തുവെന്നും ബൈബിൾ പറയുന്നു.

ഒറ്റക്കായ അമ്മയും മകനും ജൂർഹുമെന്ന പട്ടണത്തിൽ നിന്ന് വരുന്നവരുടെ കൂടെ മക്കയിലേക്ക് പോയി. അവിടെ താമസിച്ച് അറബിയും അവരുടെ രീതികളും പഠിക്കുകയും ചെയ്തു. അവിടുത്തെ തന്നെ ഒരു സ്ത്രീയെ വിവാഹം കഴിച്ചു. ഉപദേശങ്ങൾ പ്രകാരം ഇസ്മയേൽ മതം സ്വയമായി പഠിക്കുകയും പിന്നീട് ആ രാജ്യത്തിൽ മതത്തിന്റെ പ്രവാചകനായി. ഈ പറയുന്ന ഇസമായേലിന്റെ പരമ്പരയാണ് മുഹമ്മദ് എന്ന് ഖുറാനും പറയുന്നു.

ദൈവ വചനപ്രകാരം ഇസ്രായേലിനെതിരെ ലോകരാജ്യങ്ങളെല്ലാം അണിനിരക്കുമെന്നാണ്. അന്നാളിൽ മെശിഹാ അവരെ യഥാസ്ഥാനപ്പെടുത്തുമെന്നും വീണ്ടെടുക്കുമെന്നും ശേഷം ഭൂമിയിലെ എല്ലാ മനുഷ്യരെയും ന്യായം വിധിക്കുമെന്നും ജൂതർ വിശ്വസിക്കുന്നു.

ക്രിസ്ത്യാനികളാണെങ്കിലോ ജൂതർ കാത്തിരിക്കുന്ന മെശിഹാ യേശു ക്രിസ്തുവായി ഭൂമിയിൽ ജനിച്ച് മരിച്ച് ഉയിർത്ത് സ്വർഗത്തിൽ പോയിയെന്നും ഇസ്രായേലിനെതിരെ എല്ലാവരും കൂടി വരുമ്പോൾ മെശിഹായായി ക്രിസ്തു രണ്ടാമത് വരികയും ക്രിസ്തുവിൽ വിശ്വസിക്കുന്നവരെ കുടെച്ചേർക്കുകയും ചെയ്യുന്നു. ഇസ്രായേലിനെതിരെ നിൽക്കുന്ന രാജ്യങ്ങളുടെ വലിയ സൈന്യത്തെ തന്റെ വായിലെ ശ്വാസത്താൽ ഒടുക്കി കളഞ്ഞ് ഇസ്രായേൽ രാജ്യം ജൂതർക്ക് പുനസ്ഥാപിച്ച് കൊടുത്ത് ക്രിസ്തു ഭരണം നടത്തുകയും ചെയ്യുമെന്ന് ദൈവവചനം ബൈബിളിൽ പറയുന്നു. സംഭവങ്ങൾ ഇത് കൊണ്ടും അവസാനിക്കുന്നില്ല.

ഇസ്ലാമിക ആശയത്തിലും ഇത് തന്നെ പറയുന്നു. പക്ഷേ ജൂതന്മാർ തോറ്റു പോകുമെന്നാണ് അവർ വിശ്വസിക്കുന്നത്.

എന്താണ് സംഭവിക്കുവാൻ പോകുന്നതെന്ന് നമുക്ക് കാത്തിരുന്നു കാണാം. മുകളിൽ പറഞ്ഞ ഏതെങ്കിലുമൊന്നാണോ അതോ വേറെ വല്ലതുമാണോ സംഭവിക്കുകയെന്ന് കാത്തിരിക്കാം.. ഇനി ഈ പറയുന്ന അവസാന യുദ്ധം ഇതുതന്നെയോ എന്ന് നിശ്ചയിക്കാൻ പറ്റുന്നതുമാണോ?

ഈ ലേഖനം ആരെയും മോശക്കാരാക്കാനല്ല, ഒരു മതത്തിന്റെ വിശ്വാസങ്ങളെയും ചോദ്യം ചെയ്യുന്നതുമല്ല. ജിജ്ഞാസ തോന്നി പഠിച്ചവ കുറിച്ചിട്ടുവെന്ന് മാത്രം. റഫറൻസുകൾ താഴെ കൊടുത്തിരിക്കുന്നു.

https://www.history.com/topics/middle-east/how-the-israeli-palestinian-conflict-began-video

https://study.com/academy/lesson/middle-eastern-religions-overview-beliefs-facts.html

https://en.m.wikipedia.org/wiki/History_of_Israel

https://www.google.com/amp/s/www.islamicfinder.org/knowledge/biography/story-of-prophet-ismail/amp/

https://www.history.com/topics/middle-east/six-day-war

https://mosaicmagazine.com/observation/history-ideas/2021/09/the-jewish-nucleus-of-the-second-world-wars-atomic-drama/

ലേഖനം എഴുതുവാൻ സഹായിച്ച മുസ്ലിം / ക്രിസ്ത്യൻ സഹോദരങ്ങൾക്കെല്ലാം ഹൃദയം നിറഞ്ഞ നന്ദി. ❤️

Post Views: 43
1
Rebecca Izhak

Love to read and write.

6 Comments

  1. Silvy on November 4, 2023 6:26 PM

    Congrats to the great effort and output. Hats off to you dear ♥️♥️

    Reply
  2. Rebecca izhak on November 4, 2023 12:39 PM

    സാബിറയ്ക്ക് വളരെ നന്ദിയുണ്ട്, എൻ്റെ മുൻപത്തെ പ്രണയകഥയിൽ ഇസ്രായേൽ – പലസ്തീൻ പ്രശ്നം നിസ്സാരവൽക്കരിക്കരുത് എന്ന് കണ്ടതിന്റെ പ്രചോദനം ഉൾക്കൊണ്ടാണ് ഈയൊരു ലേഖനം എഴുതുവാൻ ഇടയായത്.

    എനിക്ക് ജൂദായിസവും ക്രിസ്ത്യാനിറ്റിയും ഇസ്ലാമും ഇഷ്ടമാണ്. ഈ വക അറിയാനുള്ള ഒരാഗ്രഹം പണ്ടുമുതലേ ഉണ്ടായിരുന്നത് കൊണ്ടും ഇതിനെക്കുറിച്ചുള്ള പഠിത്തം കാലങ്ങളായി എനിക്കുള്ളതാണ്.

    എല്ലാവർക്കും സ്വന്തമായി രാഷ്ട്രങ്ങളുണ്ട് ജൂതന്മാർക്ക് മാത്രം കാലങ്ങളായില്ലായിരുന്നു ലോ ..

    രണ്ടാം മഹായുദ്ധങ്ങളുടെ സമയത്ത് പലസ്തീൻ ഗ്രേറ്റ് ബ്രിട്ടന്റെ ഭരണത്തിലായിരുന്നു അതുകൊണ്ടാണ് അന്നവർക്ക് രാജ്യം കൊടുക്കുവാനുള്ള പ്രസ്താവന ഉണ്ടായത് അല്ലാതെ വെറുതെ ഓടി വന്ന് ബ്രിട്ടൻ ഇടപെട്ടതല്ലല്ലോ ..

    ഈയൊരു ചരിത്രം പഠിച്ചപ്പോൾ വളരെ പ്രധാനപ്പെട്ട സംഭവങ്ങൾ കൊടുത്തുകൊണ്ടാണ് ഈ ലേഖനത്തിൽ ഉൾക്കൊള്ളിച്ചത്. വിശദമായി എഴുതിയാൽ ഒരു പുസ്തകം ആക്കേണ്ടി വരും.

    വായനക്കും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി. 🤗🤗❤️

    Reply
    • Sabira latheefi on November 4, 2023 7:20 PM

      ബ്രിട്ടീഷ്കാർ ഇന്ത്യ വിടുന്നതിനു മുമ്പ് നമ്മുട രാജ്യത്തിന്റെ ഒരു ഭാഗം വേറെ ഏതെങ്കിലും രാജ്യത്തെ പൗരന്മാർക്ക് എഴുതി കൊടുത്തിട്ട് പോയാൽ ഇന്ത്യക്കാർ അതനുവദിക്കുമോ?
      നമ്മൾ ചെയ്തത് പോലെ തന്നെ അധിനിവേഷ ശക്തികളോട് ഏറ്റുമുട്ടിയാണ് സ്വാതന്ത്ര്യം വാങ്ങിച്ചത്. അല്ലാതെ ബ്രിട്ടീഷുകാർ വെറുതെ കൊടുത്തതല്ല.

      Reply
  3. Sunandha Mahesh on November 2, 2023 8:07 PM

    എന്റെ അമ്മോ എന്തൊരു എഴുത്ത്.
    ഞാൻ പഠിക്കുന്ന കാലത്തെ ഹിസ്റ്ററിയിൽ just pass ആയിരുന്നു… ഇപ്പൊ pine😔

    കുറെ നാളായി ഇതിന്റെ ചരിത്രം അറിയാൻ ശ്രമിക്കുന്നു.
    ഏതായാലും ഇത്രയും വിശദമായി എഴുതിയതിന് ഒരു hats off.

    റഫറൻസ് എടുത്ത് ക്ഷമയോടെ എഴുതക എളുപ്പമല്ല.
    വായിച്ചു മനസിലാക്കാൻ തന്നെ സമയം എടുത്തു… അപ്പോൾ എഴുതാൻ ശരിക്കും കഷ്ടപ്പെട്ടിരിക്കും.

    യുദ്ധങ്ങൾ ഇല്ലാത്ത ലോകത്തിനായി പ്രാർത്ഥിക്കാം..

    Reply
    • Rebecca izhak on November 4, 2023 12:24 PM

      ഹൃദയം നിറഞ്ഞ നന്ദി ❤️❤️

      എഴുതുകയാണെങ്കിൽ ഒരു പുസ്തകമായി ഇറക്കേണ്ടിവരും കാരണം അത്ര അധികം സംഭവങ്ങൾ ഉണ്ട് അതുകൊണ്ടുതന്നെ പ്രധാനപ്പെട്ടവ മാത്രമാണ് കുറിച്ചിട്ടിരിക്കുന്നത്.

      Reply
  4. sabira latheefi on November 2, 2023 7:50 PM

    പ്രിയപ്പെട്ട റെബേക്ക
    ലേഖനം വായിച്ചു, വളരെ ഇൻഫർമേറ്റീവ് ആയിരുന്നു. ചരിത്രത്തിന്റെ പല ഘട്ടങ്ങളിലും ജൂതന്മാർ പല തരത്തിലുള്ള കയ്യേറ്റങ്ങൾക്കും ഇരയായിട്ടുണ്ട്. എനിക്കറിയാവുന്ന ചില കാര്യങ്ങൾ പങ്ക് വെക്കാൻ ഉദ്ദേശിക്കുന്നു.
    എന്ത് കൊണ്ടാണ് അബ്രഹാം ഇപ്പോഴുള്ള മൂന്ന് സെമിറ്റിക് മതങ്ങളുടെയും പിതാവ് ആയി കാണുന്നു എന്നതാണ്. സെമിറ്റിക് മതങ്ങളുടെ ഉത്ഭവം ഒന്നിൽ നിന്നാണ് എന്നതാണ് അതിന്റെ മറുപടി. അബ്രഹാമിന്റെ രണ്ട് മക്കൾ ഇസ്മായിലും ഇസ്ഹാഖും. ഇസ്മായിലിന്റെ പിന്തുടരചക്കാരാണ് അറബികൾ. ഇസ്ഹാഖിന്റെ പിന്തുടർച്ചക്കാരാണ് മൂസ, ഈസ പ്രവാചകന്മാർ. ഇതിനിടയിൽ ഒട്ടനവധി പ്രവാചകന്മാർ ലോകത്ത് വന്നു പോയതായി ഖുർആൻ പറയുന്നു. അതിൽ അവസാനത്തെ പ്രവാചകനാണ് മുഹമ്മദ്‌.

    മുഹമ്മദ്‌ നബിക്ക് മുമ്പ് പ്രവാചകന്മാരെ എല്ലാം ഇസ്ലാം സത്യപെടുത്തുന്നു. ആരോടും വിവേചനം കാണിക്കരുത് എന്ന് പ്രത്യകം കല്പ്പിക്കുന്നു. എന്ത് കൊണ്ടു പ്രവാചകന്മാർ ലോകത്ത് വരേണ്ടി വന്നു എന്നതും, എന്ത് കൊണ്ടു മുഹമ്മദ്‌ ലാസ്റ്റ് പ്രവാചകനായി എന്നതും ഒരു ചോദ്യമാണ്. മറ്റുള്ള പ്രവാചകന്മാരെല്ലാം അതാത് കാലത്തേക്കുള്ള പ്രവാചകന്മാർ ആയിരുന്നു. മുഹമ്മദിന്റെ കാലം ആയപ്പോ ളേക്കും എഴുത്ത് ലിപി വളർന്നു. മനുഷ്യർ നാഗരികമായി ജീവിക്കാൻ തുടങ്ങി. അതി വിദൂര സ്‌ഥലത്തേക്കും യാത്ര ചെയ്യാനും, കച്ചവടം ചെയ്യാനും ഒക്കെ തുടങ്ങി. വേദ ഗ്രന്ഥം ഒരു മാറ്റവും ഇല്ലാത്ത രൂപത്തിൽ ക്രോടികരിക്കാനുള്ള അവസ്‌ഥ ഉണ്ടായി. ഖുർആൻ ഒഴിച്ച് ബാക്കി എല്ലാം ശിഷ്യന്മാർ ഓർമയിൽ നിന്നും പകർത്തി എഴുതിയതാണ്. ഖുർആൻ അന്നും ഇന്നും ഒരേ പോലെ നിലനിൽക്കുന്നു.

    പിന്നെ ചരിത്രം ഒരിക്കലും ഇപ്പോളത്തെ കയ്യറ്റത്തിന് കുട പിടിക്കാനുള്ള കാരണങ്ങൾ അല്ല.1947ൽ ഇവിടം വിട്ടു പാകിസ്താനിലേക്ക് പോയ ആളുകൾ തിരിച്ചു വന്നു ഇത് ഞങ്ങളുട മണ്ണ് ആണ് എന്ന് പറഞ്ഞാൽ നാം സമ്മതിക്കുമോ.
    ബ്രിട്ടീഷുകാർ അവിടുത്തെ തദ്ദേശ വാസികൾ അറിയാതെ ഒരു പ്രഖ്യാപനം നടത്താനും ഫലസ്തീൻ മണ്ണ് ജൂതന്മാർക്ക് വിട്ടു കൊടുക്കാനും ഇത്തവരുടേത് അല്ലല്ലോ. ചരിത്രത്തിൽ ഏറ്റവും കൂടുതൽ ജൂതരെ നരകിപ്പിച്ചത് യൂറോപ് ആണ്. അതിനു പരിഹാരം ചെയ്യേണ്ടത് അവരല്ലേ. അതിനു പകരം അത് അറബികളുടെ തലയിൽ കെട്ടി വെക്കുന്നത് നീതികരിക്കാമോ. മാത്രമല്ല അഭയാർത്ഥികൾ ആയി വന്ന ജൂതരെ നല്ല രൂപത്തിൽ സ്വീകരിച്ചവരാണ് പലസ്തീൻ ജനത. അവരോട് ജൂതർ കാണിച്ച നെറികേടിനു ചരിത്രത്തിൽ തുല്യത കാണാൻ സാധിക്കില്ല.
    ഇനിയും ഒരുപാട് സംഗതികൾ ഉണ്ട് എഴുതി പോകാൻ.

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.