“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു ‘ഭരണി’. എന്നാപ്പിന്നെ ബാക്കി നാളുകൾക്ക് കലമെന്നും ചീനച്ചട്ടിയെന്നുമൊക്കെ ഇട്ടാൽ പോരായിരുന്നോ.”
“നീ എൻ്റെ നാളൊന്നു നോക്കിയേ. ചതയം. കേൾക്കുമ്പോൾ തന്നെ ആകെ ചതഞ്ഞ ഒരു ഫീലിങ്ങ്. ഒരു എനർജിയില്ലാത്ത നാള്. ”
“നിങ്ങൾക്കിതൊക്കെ പറയാം. എൻ്റെയത്രേം വിഷമം വല്ലോം നിങ്ങൾക്കുണ്ടോ. ഒരമ്പലത്തിൽ ചെന്ന് പുഷ്പാഞ്ജലി പേരും നാളും പറയാൻ പോലും മടിയാ. ഏത് ദുഷ്ടനാണാവോ നാളിനിങ്ങനെ പേരിട്ട് ഈ കടുംകൈ ചെയ്തു വച്ചത്.”
“ശരിയാ മൂലയ്ക്കിരുന്ന് കരയുന്ന ഈ മൂലക്കാരിയുടെ വിഷമം വച്ചു നോക്കുമ്പോൾ നമ്മുടേത് ഒന്നുമല്ല. ഇങ്ങനെയൊക്കെ പേരിട്ട ആളെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ ഇടിച്ച് പപ്പടമാക്കാമായിരുന്നു.”
ബിന്ദു രാജേഷ്