മഞ്ഞപ്പൂക്കൾ നിറഞ്ഞ പൂവരശ്ശിന്റെ തണലിൽ നിന്നും ഓവർ ബ്രിഡ്ജിന്റെ പടികൾ കയറി കിഴക്കേയറ്റത്തായി ഒതുങ്ങി നിന്ന് അയാൾ താഴേക്കു നോക്കി.
വഞ്ചിനാട് എക്സ്പ്രസിൽ നിന്നിറങ്ങിയ ഒരുകൂട്ടം സ്ത്രീകൾക്കിടയിൽ അവളെക്കണ്ട് അയാളുടെ കണ്ണുകൾ വിടർന്നു. പടവുകൾ കയറി വരുന്നവർക്ക് പിന്തിരിഞ്ഞ്, കണ്ണടച്ചു നിന്ന്, കോട്ടൺ സാരി ഉലയുന്ന വേറിട്ട ശബ്ദത്തിനായി അയാൾ കാതോർത്തു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ, ഒരുകാലത്തു പരിചിതമായിരുന്ന ഒരു സുഗന്ധം അയാളെ കടന്നു പോയി. തിരിഞ്ഞു നോക്കാനുള്ള പ്രേരണ അടക്കി ഹൃദയവേദനയോടെ അയാൾ നിന്നു.
കടമകളുടെയും കർത്തവ്യങ്ങളുടെയും ഞെരുക്കത്തിൽ നഷ്ടപ്പെട്ടു പോയവളുടെ ഓർമ്മകൾ ആത്മാവിനോളം വേരാഴ്ത്തി ശ്വാസം മുട്ടിക്കും എന്നറിഞ്ഞപ്പോഴേക്കും വൈകിപ്പോയി.
പറിച്ചെറിയാൻ കഴിയാത്ത അവളെന്ന ഉന്മാദം.. അവളറിയാതെ അവളെ ഒന്ന് കാണുക. അങ്ങനെയും ചില ഭ്രാന്തുകൾ. ആ ഭ്രാന്തിൽ അയാളിന്നും ജീവിക്കുന്നു!
1 Comment
പെട്ടെന്നു തീർന്നു പോയി ഷീബാ