Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മൈലാഞ്ചിപ്പാട്ടിലെ ജിന്ന് (2)
ഓർമ്മകൾ ജീവിതം തുടർക്കഥ / സീരീസ് പ്രണയം

മൈലാഞ്ചിപ്പാട്ടിലെ ജിന്ന് (2)

By Anu NazeerNovember 10, 2023Updated:November 14, 20232 Comments4 Mins Read143 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം

ആ നിമിഷം ഓജോ ബോര്ഡിന്റെ കാര്യം ഒരു കൊള്ളിയാൻ പോലെ മനസിലൂടെ കടന്ന് പോയി. ഒരു സ്വപ്നത്തിലെന്ന പോലെ അലമാരയിൽ വെച്ചിരുന്ന ഓജോ ബോർഡ് കയ്യിലെടുത്തു….

എന്തു ചെയ്യണം എന്നറിയാതെ കുറേ നേരം പിടിച്ചു നിന്നു… മനസ് ആകെ ഭയം കൊണ്ട് നിറഞ്ഞു നിൽക്കുകയാണ്. പക്ഷെ ആ ഭയത്തെ മാറ്റി നിർത്താൻ ഉതകുന്ന വിധം എന്തോ ആ ഓജോ ബോർഡിലേക്ക് ആകർഷിക്കുന്നുണ്ട്..

സമയം 11:42. ഓജോ ബോർഡിന്റെ പാക്ക് തുറന്നു അത് മേശമേൽ നിവർത്തി വെച്ചു. കാണാൻ നല്ല ഭംഗിയുണ്ട്. എങ്കിലും നിഗൂഢമായി മറഞ്ഞിരിക്കുന്ന എന്തോ ഒന്ന് അതിനുള്ളിൽ ഉണ്ട്. കുറേ സിനിമകളിൽ കണ്ടിട്ടുണ്ട് എന്നല്ലാതെ എന്തു ചെയ്യണം എങ്ങനെ ചെയ്യണം എന്നൊന്നും അറിയില്ല. ആകെ കൺഫ്യൂഷൻ.

ലൈറ്റ് ഇടണോ.. സ്വിച് ഓൺ ചെയ്യാൻ തുടങ്ങിയപ്പോ മനസ് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കുന്നു. ലൈറ്റ് കണ്ട് ഉമ്മ വന്നാൽ വേണ്ട ലൈറ്റ് ഇടേണ്ട. എങ്കിലും ഭയമുണ്ട്. ബെഡ് ലൈറ്റ് മാത്രം കത്തിച്ചു വെച്ചു. നേരിയ ഇരുണ്ട ചുവന്ന ലൈറ്റിൽ ആ റൂമിൽ വല്ലാത്തൊരു ഭീകര അന്തരീക്ഷം സൃഷ്ട്ടിച്ചു.

പുറത്തു നിലാവുണ്ട്. അത് കൊണ്ട് ഭയക്കാൻ ഇല്ല. ഭയത്തെ മാറ്റി മറക്കാൻ മനസിന്റെ ശ്രമം.

സിനിമയിൽ കണ്ടിട്ടുണ്ടല്ലോ മെഴുകുതിരി വേണം. തല്കാലം അത് കിട്ടണമെങ്കിൽ സ്റ്റോർ റൂമിൽ പോണം താഴെ. താഴെ ചെന്നാൽ പിടിക്കപ്പെടും. വീണ്ടും മനസ് തീരുമാനമെടുത്തു.

അതില്ലാതെ ശരിയായില്ലെങ്കിൽ ആ കാരണം കൊണ്ട് ഇത് നിർത്തി കളയാലോ.

വീണ്ടും ബുദ്ധിയേക്കാൾ വികാരം ഉത്തരം കണ്ടെത്തുന്നു. എന്നാലും ഇത് വേണ്ട എന്ന് മാത്രം മനസ് പറയുന്നില്ല. ഇനി ഒരു ഒരു രൂപ കോയിൻ വേണം.. ബാഗ് തപ്പി നോക്കി. കോയിൻ കിട്ടി. എനിക്ക് വട്ടു തന്നെ. ചുണ്ടിൽ ഒരു നേരിയ പുഞ്ചിരി വെച്ചു ബുദ്ധി പറഞ്ഞു. മനസും അത് കേട്ട് ചിരിച്ചു കാണും.

മനസിൽ ഒരാളുടെ പേര് മാത്രമേ നിറഞ്ഞു നിൽക്കുന്നുള്ളു. ആ ആൾ വരുമെന്ന് ഒരു ഉറപ്പുമില്ല. ഇനി പ്രതീക്ഷിക്കാത്ത മറ്റെന്തെങ്കിലും സംഭവിച്ചാൽ. ഒന്നുമറിയില്ല. പക്ഷെ ഇതിൽ നിന്നും പിന്തിരിയാൻ മനസ് സമ്മതിക്കുന്നുമില്ല.കേട്ടു മറന്ന കഥകൾ സത്യം ആണോ എന്നറിയണം. ഏതോ ഒരു ആകാംഷയുടെ പുറത്തു തുടങ്ങിയതാണ്.

ഓജോബോർഡിൽ ഒന്നു കൂടെ നോക്കി. ഇംഗ്ലിഷ് അക്ഷരമാലയിലെ അക്ഷരങ്ങളും പൂജ്യം മുതല്‍ ഒമ്പത് വരെയുള്ള അക്കങ്ങളുമാണ് ഓജോ ബോര്‍ഡില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ യെസ്, നോ, ഗുഡ് ബൈ, ഹലോ തുടങ്ങിയ വാക്കുകളും ചില ബോർഡിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. സമയം നോക്കി. ക്ലോക്കിൽ 12 മണി.

ബോർഡിന്റെ നടുവിൽ കോയിൻ വെച്ചു പതുക്കെ മനസ്സിൽ ആ പേര് ഉരുവിട്ട് കൊണ്ടിരുന്നു.കുറച്ച് നേരം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല.. ഭാഗ്യം എന്ന് മനസ്സിൽ പറഞ്ഞു തീർന്നതും പെട്ടന്ന് കറന്റ് പോയതും ഒരുമിച്ചായിരുന്നു. അത് വരെ പാൽ പ്രഭ വിതറിയ ചന്ദ്രനെവിടെ… ആകെ ഇരുട്ട്.. കാറ്റ് വളരെ ശക്തമായി വീശുന്നുണ്ട്. മരങ്ങൾ ആടി ഉലയുന്നുണ്ട്. പട്ടികൾ ഓരിയിടുന്നുണ്ടോ.. ചെവിയോർത്തു നോക്കി. ഇല്ല. അത്തരം ഭീകര ശബ്ദങ്ങൾ ഒന്നുമില്ല. ഒന്നു ഒച്ച വെക്കാൻ ആവാത്ത വിധം തൊണ്ട അടഞ്ഞു പോയിരിക്കുന്നു. പെട്ടന്ന് തന്നെ കറന്റ് വന്നു…

ബെഡ് ലൈറ്റിന്റെ അരണ്ട വെളിച്ചത്തിൽ ആദ്യം നോക്കിയത് ഓജോബോർഡിൽ വെച്ചിരുന്ന

കോയിൻ ദിശ മാറിയോ എന്നായിരുന്നു. ഇല്ല.. അത് വെച്ചിടത്ത് തന്നെ ഇരിക്കുന്നുണ്ട്.. ഭാഗ്യം. അവൾ ജഗ്ഗിൽ നിന്നും വെള്ളം എടുത്തു കുടിക്കുന്നതിനിടെ വീണ്ടും ഓജോ ബോർഡിലേക്ക് ഒന്നു പാളി നോക്കി..

കണ്ണുകൾക്ക് വിശ്വസിക്കാൻ ആവാത്ത വിധം കോയിൻ അനങ്ങുവാൻ തുടങ്ങി..

കുടിച്ച വെള്ളം മുഴുവൻ തൊണ്ട കുഴിയിൽ തടഞ്ഞു നിൽക്കുന്ന വിധം ശരീരത്തിൽ ആകമാനം ഭയം അരിച്ചു കയറാൻ തുടങ്ങി. എല്ലാം ഒരു തോന്നൽ മാത്രമാവണെ എന്ന് മനസിൽ വിചാരിച്ചു കണ്ണുകൾ ഒരിക്കൽ കൂടെ ചിമ്മി വീണ്ടും തുറന്നു നോക്കി.തോന്നൽ അല്ല നടക്കുന്നത് മുഴുവൻ സത്യം ആണെന്ന് തിരിച്ചറിയാൻ അധികം നേരം ഒന്നും വേണ്ടി വന്നില്ല..കുറച്ച് നേരം മുൻപ് തന്നെ ഇരുട്ട് കൊണ്ട് പേടിപ്പിച്ച നിലാവ് പാൽ പോലെ ഒഴുകി കൊണ്ടിരിക്കുന്നു… മുറി മുഴുവൻ മൈലാഞ്ചി മണം കൊണ്ട് തന്നെ വീർപ്പു മുട്ടിക്കുന്ന പോലേ തോന്നി.ആ നിലാവിനെ കൂട്ടു പിടിച്ചു ഏതോ ഒരു നിഴൽ തന്റെ മുന്നിൽ നിശബ്ദമായി തന്നെ നോക്കി നിൽക്കുന്നുണ്ട്..

എന്തു പറയണം എന്തു ചെയ്യണം എന്നറിയില്ല. കുടിച്ച വെള്ളം മുഴുവൻ ശിരസ്സിൽ കേറി. ഉറക്കെ ഒച്ചയിട്ട് ഉമ്മിയെ വിളിച്ചാലോ. അതിന് ശബ്ദം പുറത്തു വരുന്നില്ല. കാലുകൾ തറയിൽ ഒട്ടി ചേർന്ന പോലെ ഒന്നു അനക്കുവാൻ പോലും കഴിയുന്നില്ല…

ധൈര്യം സംഭരിച്ചു ചോദിച്ചു…

“ആരാ….”

ഒരു ഉത്തരവുമില്ല…നിഴൽ ഒന്നു ആടിയ പോലെ.

വീണ്ടും അതെ ചോദ്യം ചോദിച്ചു…

“ആരാ… ”

പടച്ചോനെ കർട്ടന്റെ വിരി അനങ്ങുന്നതാവണെ. എല്ലാം എന്റെ തോന്നലാവണെ. മനസ് മുഴുവൻ ആ പ്രാർത്ഥന മാത്രമായിരുന്നു. അപ്പോഴാണ് പണ്ടെങ്ങോ വായിച്ച ഒരോർമ്മ വന്നത്. ഇത്തരം സന്ദർഭങ്ങളിൽ ഭയം വന്നാൽ വിപരീത ഫലം ഉണ്ടാകും എന്നത്.

എല്ലാം നേരിടാൻ തന്നെ തീരുമാനിച്ചു ഒരു നിമിഷം കഴിയും മുന്നേ എന്റെ ചോദ്യത്തിന് ഉത്തരം കിട്ടി..

“നീ മനസ്സിൽ കരുതുന്ന ആൾ തന്നെ…”

കുപ്പിവളകൾ പൊട്ടിച്ചിതറുന്ന പോലെയുള്ള ശബ്ദം കേട്ടു

സത്യമാണോ എന്നറിയാൻ കയ്യിൽ നുള്ളി നോക്കി. പടച്ചോനെ സത്യം തന്നെ..

” ഞാൻ കരുതുന്ന ആൾ എന്നു വെച്ച….. ”

പറഞ്ഞു തീരും മുന്നേ ഉത്തരം കിട്ടി

” ബീയത്തുമ്മടെ വളർത്തു മകൾ ആമിന… ”

സന്തോഷമാണോ അതിശയമാണോ അപ്പോഴുണ്ടായതെന്നു അറിയില്ല…

” നീ എന്തിനാ എന്നെ കാണാൻ ഇത്ര ആഗ്രഹിക്കുന്നത്.. നിനക്ക് എന്താ അറിയേണ്ടത്.?

പിന്നീട് ചോദ്യം എന്നോടായിരുന്നു..

ഓജോ ബോര്ഡിലെ കോയിൻ അനങ്ങുന്നുണ്ടോ എന്നു നോക്കി.. കോയിൻ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്നുണ്ട്..ഇവൾക്ക് ഇംഗ്ലീഷ് അറിയോ.. കോയിൻ നീക്കാൻ.. ആവോ ആത്മാവ് അല്ലെ.. എല്ലാം ചെയ്യാൻ കഴിയുമായിരിക്കും.

മനസ് മുഴുവൻ ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു. പക്ഷെ ചോദ്യങ്ങൾക്കു മുന്നിൽ വാക്കുകൾ കീഴടങ്ങി.. എങ്കിലും ഒന്നു മാത്രം ചോദിച്ചു..

” നിങ്ങൾക് എന്റെ മുന്നിലേക്ക് ഒന്നു വരാമോ…

” നിനക്ക് പേടിയില്ലേ..

” ഇല്ല…

വീണ്ടും ഒരു നിശബ്ദത.. ഒരുപക്ഷെ തൊട്ടു മുന്നിലെ ആത്മാവിനെക്കാൾ ഭയപ്പെട്ടതു ഈ നിശബ്ദത ആയിരുന്നു..

പെടുന്നനനെ കാറ്റ് ആഞ്ഞു വീശുവാൻ തുടങ്ങി. ചന്ദ്രൻ ഒരിക്കൽ കൂടെ വെള്ളി വെളിച്ചം പൊഴിച്ചു കൊണ്ടിരിക്കുന്നു.. ഒന്നും കാണുവാൻ ആവാത്ത വിധം കണ്ണു ചിമ്മി പോയി.

കാറ്റും കോളും കെട്ടടങ്ങി കണ്ണുകൾ തുറന്നു നോക്കിയ നേരം വാ പൊളിച്ചു നിന്നു പോയി..

(തുടരും )

അനു ✍️

മൈലാഞ്ചിപ്പാട്ടിലെ ജിന്ന് (3)

Post Views: 40
1
Anu Nazeer

എഴുത്തിൽ വായനയും വായനയില്‍ എഴുത്തും അന്തര്‍ലീനമാണ്. ... വായിക്കുവാൻ ഏറെ ഇഷ്ടപെടുന്നവൾ.....

2 Comments

  1. Sabira latheefi on November 11, 2023 2:44 PM

    പേടിപ്പിക്കാൻ ഇറങ്ങിക്കാണ് ലെ, നിക്ക് പേടിയില്ലാത്തത് കൊണ്ടു ഞാൻ അടുത്തതിന് കാത്തു നിൽക്കുന്നു

    Reply
  2. Pingback: മൈലാഞ്ചിപ്പാട്ടിലെ ജിന്ന് (1) - By Anu Nazeer - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.