Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മരിയയുടെ പ്രതികാരം
പാരന്റിങ് സാമൂഹ്യപ്രശ്നങ്ങൾ

മരിയയുടെ പ്രതികാരം

By Nisha PillaiNovember 28, 20234 Comments8 Mins Read146 Views
Bookmark Now
Please login to bookmark Close

No account yet? Register

രാവിലെ മരിയ ജോലിയ്ക്കു പോകാനുള്ള തിരക്കിലായിരുന്നു. ഞായറാഴ്ച ആയതിനാൽ കാമുകൻ ടോണിയും മക്കളായ ആൻഡ്രുവും അനീറ്റയും നല്ല ഉറക്കത്തിലാണ്.

സാധാരണ ഞായറാഴ്ച അവൾ കുട്ടികൾക്കൊപ്പം ചെലവഴിക്കുകയാണ് പതിവ്. നാളെ സബ് ഇൻസ്‌പെക്ടർ ആനന്ദ് സാർ, അദ്ദേഹത്തിന്റെ ക്വാർട്ടേഴ്‌സ് വൃത്തിയാക്കാൻ ചെല്ലാൻ പറഞ്ഞിരിക്കുകയാണ്. നല്ല മനുഷ്യനാണ് അദ്ദേഹം, പറഞ്ഞാൽ ചെല്ലാതിരിക്കുന്നതെങ്ങനെയാണ്. അദ്ദേഹത്തിന്റെ ഭാര്യ നീന പ്രസവത്തിനു നാട്ടിൽ പോയിരിക്കുകയാണ്. മടങ്ങി വരുന്നതിനു മുൻപ് വീട് മൊത്തം ഒന്ന് അടിച്ച് വാരി തുടച്ചു വൃത്തിയാക്കണം. സാധാരണ പൊലീസുകാരെ പോലെയൊന്നുമല്ല, ചെയ്യുന്ന ജോലിക്കു കയ്യിലെ കൂലി എന്നാണ് അദ്ദേഹത്തിന്റെ പ്രമാണം. അത് കൊണ്ട് മറ്റൊരു വീട്ടിലെ പണി ഞായറാഴ്ച അവൾ ഏറ്റെടുത്തതാണ്. 

 മരിയയുടെ ഇരട്ട സഹോദരിയാണ് ആലിയ. മരിയയുടെ സുഹൃത്തായിരുന്ന സ്റ്റീവ് ഒരു പകുതി സായിപ്പായിരുന്നു, അയാളുടെ അച്ഛൻ അയർലണ്ട്കാരനായിരുന്നു. സ്റ്റീവും മരിയയും തമ്മിലുള്ള ബന്ധത്തെ ആദ്യം ആലിയ എതിർത്തിരുന്നു. എന്നാലും അവർക്കുണ്ടായ ഇരട്ട കുട്ടികളെ ആലിയ തന്റെ മക്കളെ പോലെ സ്നേഹിച്ചു. സ്റ്റീവിന്റെ അപകട മരണത്തോടെയാണ് മരിയ തകർന്നു പോയി. കുട്ടികളെ വളർത്താൻ അവൾ ചെയ്യാത്ത ജോലികളില്ല. അവൾ കഠിന പ്രയത്നം കൊണ്ട് ജീവിതത്തിൽ മുന്നേറി. 

 അങ്ങനെയുള്ളൊരു അവസരത്തിലാണ് അവൾ ആർട്ടിസ്റ്റായ ടോണിയെ പരിചയപ്പെടുന്നത്. കുടിയനായ ടോണി നാട്ടിൽ അറിയപ്പെടുന്ന ഒരു ചിത്രകാരനായിരുന്നു. അയാളുടെ ചരിത്രം അന്വേഷിച്ചറിഞ്ഞ ആലിയ ആ ബന്ധത്തെയും എതിർത്തു. 

 “മരിയ നീ എന്താ ഇങ്ങനെ? ബന്ധങ്ങൾ തെരഞ്ഞെടുക്കുന്നതിൽ നീ യാതൊരു പക്വതയും കാണിക്കുന്നില്ലല്ലോ. നിനക്ക് അവന്റെ പഴയ കഥകൾ ഒക്കെ അറിയാവുന്നതല്ലേ. തള്ളയെ ചവിട്ടിക്കൊന്നവനാണ് അവൻ. “

 “പഴയതൊക്കെ മറക്കൂ ആലീ, എനിക്കവനോട് പ്രേമമാണ്. ഞങ്ങൾ ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചു. അവനും ഞാനില്ലാതെ വയ്യാ എന്നായിരിക്കുന്നു. കലാകാരൻമാരെക്കുറിച്ച് അങ്ങനെയൊക്കെ ചീത്ത കഥകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. “

 “നീ നിന്റെ മക്കളെ ഓർത്തോ? ആൻഡ്രുവിൻ്റെ കാര്യം പോകട്ടെ. അനീറ്റ മോൾക്ക് പത്തു വയസ്സ് കഴിഞ്ഞു. സ്റ്റീവിനെ പോലെ വെള്ളാരം കണ്ണുകളുള്ള അവൾ എന്ത് സുന്ദരിയാണ്. നീ ജോലിക്കു പോകുമ്പോൾ ഇവനോടൊത്തു കുട്ടിയെ എങ്ങനെ നിർത്തി പോകും. അവളുടെ സുരക്ഷ കൂടി നോക്കണ്ടേ. “

 “അങ്ങനെയാണെങ്കിൽ ഞാൻ അവനെ കൊന്നു കളയും. നീ ആരോടും പറയണ്ട, ഒറ്റമുറി വീടിന്റെ ചായ്പ്പിൽ ഞാൻ കുറച്ചു വിഷം വാങ്ങി കരുതിയിട്ടുണ്ട്. വിശ്വാസ വഞ്ചന അത് ഞാൻ സഹിക്കില്ല. എന്റെ മോൾ മിടുക്കിയാണ്, അവൾക്കറിയാം അവളെ നോക്കാൻ. “

 ടോണി അവർക്കൊപ്പം താമസമായി. ആദ്യത്തെ പ്രണയമൊന്നും അയാൾക്കിപ്പോൾ അവളോടില്ല. എപ്പോഴും അയാളെ മദ്യവും കഞ്ചാവും മണക്കും. കുട്ടികൾ അയാളുടെ അടുത്ത് പോലും പോകാതെയായി. 

 ഒറ്റമുറിയുള്ള വീടിന്റെ ഒരു വശം അവൾ അടുക്കള ആക്കിയിട്ടുണ്ട്. ഒരു വശത്തു ഒരു കട്ടിലും ഒരു മേശയും രണ്ടു കസേരയും, അത് കർട്ടനിട്ടു തിരിച്ചു കുട്ടികളുടെ റൂം ആക്കിയിട്ടുണ്ട്. ബാക്കി സ്ഥലത്തു ഒരു വലിയ കട്ടിലും അതിന്റെ വശത്തു ടോണിയുടെ വലിയ ക്യാൻവാസും ബ്രഷുകളും ഒരുക്കിയിട്ടുണ്ട്. 

 സാധാരണ ജോലിക്കാരെ പോലെയല്ല എപ്പോഴും മോഡേൺ വസ്ത്രം മാത്രം ധരിക്കാൻ ഇഷ്ടപെടുന്ന മരിയ ജീൻസും ടീഷർട്ടും അണിഞ്ഞു ജോലിയ്ക്ക് പോകാൻ തയാറായി. തോളിൽ ബാഗ് തൂക്കുമ്പോൾ അവൾക്കു പെട്ടെന്ന് സ്റ്റീവിനെയും ആലിയയെയും ഓർമ്മ വന്നു. കുട്ടികളുടെ നെറ്റിയിൽ ഉമ്മ വച്ച് ഉണർത്തി. 

 “ആൻഡ്രൂ, അനീറ്റാ രണ്ടു പേരും എഴുന്നേറ്റു ബ്രഷ് ചെയ്തേ. പത്തു മണിക്ക് ട്യൂഷനുണ്ട്, മടികാണിക്കാത്ത പോകണം രണ്ടാളും. മമ്മ ചോറും ബീഫും തയാറാക്കിയിട്ടുണ്ട്. ആൻഡ്രു നീ മടി പിടിച്ചു ഇവിടെ പപ്പയുടെ ഒപ്പം നിൽക്കരുത്. “

 ആൻഡ്രുവിനു ടോണിയുടെ വരകൾ ഇഷ്ടമാണ്. പഠനത്തേക്കാൾ അവനിഷ്ടം പാട്ടും ചിത്ര രചനയുമാണ്. എന്നാൽ അനീറ്റ മോൾ പഠിക്കാൻ മിടുക്കിയായിരുന്നു. ടോണിയെ അവൾ ചുംബിച്ചുണർത്തി. അവളുടെ തോൾ സഞ്ചിയിൽ പിടി മുറുക്കി അവളെ തന്നിലേക്ക് അടുപ്പിച്ചു. തന്നോടുള്ള പ്രേമം കൊണ്ടാണെന്നു കരുതി അവൾ കുതറി മാറി. അവന്റെ ലക്‌ഷ്യം അവളുടെ പേഴ്സ് ആയിരുന്നു. 

 “നീ പോകുവാണോ? എനിക്കൊരു ഫൈവ് ഹൺഡ്രഡ് റുപ്പീസ് വേണം. “

 “എന്റെ കയ്യിലില്ല, നാളെ മതിയോ, കുഞ്ഞുങ്ങളുടെ ഫീസിനുള്ള കുറച്ചു പൈസയെ എൻ്റെ കയ്യിൽ ഉള്ളൂ. “

 “കള്ളം പറയണ്ട. നീ എന്നോട് കള്ളം പറയുന്ന ദിവസമെല്ലാം നിന്റെ കുഞ്ഞുങ്ങൾക്ക് ദെണ്ണം വരും. “

 “ആ വന്നോട്ടെ, എന്റെ കയ്യിൽ പൈസയില്ല. “

 അവൾ ദേഷ്യപ്പെട്ടു ഇറങ്ങി പോയി. അവൾക്കു സങ്കടം വന്നു. പ്രേമം !! മണ്ണാങ്കട്ട പെണ്ണിനെ ചുഴിയിലാക്കാനുള്ള ഓരോരുത്തന്മാരുടെ തന്ത്രങ്ങൾ. അവനിപ്പോൾ അവളെ വേണ്ട, അവളുടെ പൈസ മാത്രം മതി. അവൾ സ്വയം ശപിച്ചു. ആദ്യമായി ടോണിയെ കണ്ട ആ നിമിഷത്തെ പഴിച്ചു. ഒന്നും വേണ്ടിയിരുന്നില്ല. ആലിയ പറഞ്ഞിട്ടും താൻ കേട്ടില്ലല്ലോ. അവൾ തന്റെ വിധിയെ ശപിച്ചു കൊണ്ടിരുന്നു. 

 മരിയ ഉച്ചയ്ക്ക് മടങ്ങിയെത്തിയപ്പോൾ മുറ്റത്തെ മാവിൻ ചുവട്ടിൽ, ഉറപ്പിച്ച ക്യാൻവാസിൽ ടോണി പുതിയ ചിത്രം വരയ്ക്കുന്നു. അവളെ കണ്ടപ്പോൾ അവന്റെ ചുണ്ടിൽ ഒരു വഷളൻ ചിരി വിരിഞ്ഞു. അവൾ ക്യാൻവാസിലേയ്ക്ക് ഒന്ന് നോക്കി. ഒരു പെണ്ണിന്റെ നഗ്നമായ ചിത്രം. അവൾക്കു ദേഷ്യം തോന്നി. 

 “ടോണി കുട്ടികൾ വളർന്നു വരുകയാണ്, ഇങ്ങനെയുള്ള വൃത്തികെട്ട ചിത്രങ്ങൾ കുട്ടികളുടെ മുന്നിൽ വച്ച് വരയ്ക്കരുതെന്നു പല പ്രാവശ്യം ഞാൻ പറഞ്ഞിട്ടുണ്ട്. “

 “വൃത്തികെട്ട ചിത്രമോ? ഇതൊരു ഉത്തമ കലാസൃഷ്ടിയാണെടോ. “

 അവനിൽ നിന്നും മദ്യത്തിന്റെയും കഞ്ചാവിന്റെയും വൃത്തികെട്ട ഗന്ധം അവിടമാകെ പടർന്നു. അവൾ വെറുപ്പോടെ വീട്ടിലേയ്ക്കു നടന്നു. കുട്ടികൾ രണ്ടു പേരും കട്ടിലിൽ കിടക്കുകയാണ്. അനീറ്റ കരയുന്നുണ്ട്, ആൻഡ്രു ആകട്ടെ കട്ടിലിൽ കമഴ്ന്നു കിടക്കുകയാണ്. 

 “ഇവൻ ഇന്നും ട്യൂഷന് പോയില്ലേ, ആദ്യം പഠനം, പിന്നെ മതി നിന്റെ ചിത്ര രചന. “

 “മമ്മ വിശക്കുന്നു. “

 ” മോള് മമ്മ ഉണ്ടാക്കിയ ചോറും ഇറച്ചിയും കഴിച്ചില്ലേ. “

 “അവിടെ ഒന്നും ബാക്കിയില്ല മമ്മ. “

 അടുക്കളയിലെ ചോറ് കലത്തിൽ നാലഞ്ചു വറ്റ് ചോറ് മാത്രം ബാക്കിയുണ്ട്. ഇറച്ചി വച്ചിരുന്ന ചീനച്ചട്ടി കാലിയാണ്. 

 “ആൻഡ്രൂ നീ ചോറ് കഴിച്ചില്ലേ മോനേ, ഇതൊക്കെ ആരാ തിന്ന് തീർത്തത്. മോൾക്ക് മമ്മ എന്തേലും ഉണ്ടാക്കി തരാം. “

 ആൻഡ്രൂ കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു. ട്യൂഷന് പോകാത്തതിന് മമ്മ വഴക്ക് പറയുമെന്ന് പേടിച്ച് കമഴ്ന്ന് കിടക്കുകയായിരുന്നു അവൻ. 

 “പപ്പയും കൂട്ടുകാരൻ അരുണേട്ടനും കൂടി എന്നെ… മമ്മ എനിക്ക് വയറു വേദനയെടുക്കുന്നു. “

 “എന്നതാടാ നിനക്ക് പറ്റിയെ. “

 മരിയ കുനിഞ്ഞു അവന്റെ വയറു തടവി. അവൻ വേദന കൊണ്ട് പുളഞ്ഞപ്പോൾ അവൾ അവന്റെ ട്രൗസർ മെല്ലെ ഊരി നോക്കി. തുടയിടുക്കിൽ കടിപാടുകൾ, നഖത്തിന്റെ പോറലുകൾ കണ്ടു. കാലുകൾ ഉരഞ്ഞിരിക്കുന്നു. പിൻഭാഗത്ത് നല്ല രക്തസ്രാവം. അവന്റെ അടിവസ്ത്രത്തിൽ രക്ത തുള്ളികൾ. അവൾക്കു തല കറങ്ങി. 

 “അയ്യോ എന്റെ കുഞ്ഞു !! ആരാ മോനെ നിന്നോട് ഇങ്ങനെ. “

 അവളവനെ മാറോടു ചേർത്ത് പിടിച്ചു. ആൻഡ്രു അവളിലേക്ക്‌ ചേർന്ന് കിടന്നു. അവൻ കരച്ചിലിനിടയിൽ പറഞ്ഞു. 

 “ആദ്യം പപ്പാ, പിന്നെ അരുണേട്ടൻ… എന്നെ…. മദ്യം കഴിച്ചു കഴിഞ്ഞപ്പോൾ ആഹാരം കഴിക്കാൻ അടുക്കളയിലേയ്ക്ക് വന്നു. എല്ലാം തീർത്തു മമ്മ. അവര് തമ്മിൽ ഈ കട്ടിലിൽ വച്ച്. പിന്നെ എന്നെ ഉപദ്രവിച്ചു. പപ്പാ ചീത്തയാണ് മമ്മ. നമുക്ക് വേണ്ട അയാളെ. “

 മരിയ അടുക്കളയിലേയ്ക്ക് നടന്നു. ഇറച്ചിക്കറി വച്ചിരുന്ന ചീനച്ചട്ടിയുമെടുത്തു മുറ്റത്തേയ്ക്ക് നടന്നു. ടോണിയാകട്ടെ പെണ്ണിന്റെ തുടയിടുക്കുകളിൽ അവസാന മിനുക്കു പണിയിലായിരുന്നു. 

 “ടോണീ…. നീ എന്റെ മകനോട്…. “

 അവൾ ദേഷ്യം കൊണ്ട് ജ്വലിച്ചു. അയാൾ കഞ്ചാവ് പുകച്ച് കയറ്റി. 

 “നിന്നോട് ഞാൻ പൈസ ചോദിച്ചതല്ലേ, അരുൺ എനിക്ക് പൈസ തന്നു. അവനെനിക്ക് എല്ലാം തന്നു. ഞാൻ പറഞ്ഞിട്ടില്ലേ നിന്നോട്… എന്നോട് അനുസരണക്കേട് കാട്ടിയാൽ നിന്റെ മകനെ ഞാൻ കരയിക്കുമെന്ന്.. അവൻ കരഞ്ഞില്ലേ. “

 അയാൾ അട്ടഹസിച്ചു. തന്റെ കയ്യിലിരുന്ന ഇരുമ്പിന്റെ ചീന ചട്ടി കൊണ്ടു അവളവനെ തലയിൽ ശക്തമായി അടിച്ചു. പിന്നിൽ നിന്നുള്ള ആദ്യത്തെ അടിയിൽ അയാളൊന്നു കറങ്ങി നിന്നു. അവൾ നിർത്തിയില്ല രണ്ടും മൂന്നും തവണ തലയുടെ പിറകിൽ തന്നെ മർദ്ദിച്ചു. ശക്തമായ അടിയേറ്റു അയാൾ നിലം പതിച്ചു. അവളുടെ കയ്യിൽ നിന്നും ചീനച്ചട്ടി തെറിച്ചു ദൂരേയ്ക്ക് വീണു. അവൾ അയാളുടെ ക്യാൻവാസ്‌ ഉറപ്പിച്ച ഇരുമ്പു കമ്പിയിൽ പിടിച്ചു വലിച്ചു അതുകൊണ്ടു വീണ്ടും അടിച്ചു, തലപൊട്ടി, ചോര തെറിച്ചു അയാൾ നിശ്ചലനാകുന്ന വരെ അവൾ അടി തുടർന്നു. അവൾ നിന്ന് കിതച്ചു. അടുത്ത വീട്ടിലെ പട്ടി ചീനച്ചട്ടി നക്കി തുടച്ചു. അതിനെ കാല് കൊണ്ട് തട്ടി മാറ്റി അവൾ ചായ്പ്പിലേയ്ക്ക് നടന്നു. മുൻപ് എപ്പോഴോ വാങ്ങി വച്ച കൊച്ചു കുപ്പിയിലുള്ള നീല ദ്രാവകം അവൾ തന്റെ മുലക്കണ്ണുകളിൽ പുരട്ടി. ബാക്കി വന്ന ദ്രാവകം അവൾ തന്റെ ജീൻസിന്റെ പോക്കറ്റിൽ നിക്ഷേപിച്ചു. 

 കട്ടിലിൽ ഭീതി പൂണ്ടിരിക്കുന്ന കുഞ്ഞുങ്ങളെ അവൾ ചേർത്ത് പിടിച്ചു. 

 “മക്കൾ പേടിക്കണ്ട. മമ്മയില്ലേ കൂടെ, മമ്മ അവനെ കൊന്നു. ഈ ലോകം നമുക്ക് വേണ്ട, ചീത്തയാണ്. “

 കട്ടിലിൽ കിടന്നു കൊണ്ട് ഇരു വശത്തുമായി അവൾ തന്റെ കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ചു. ഭിത്തിയിൽ സ്റ്റീവിനൊപ്പമുള്ള കുഞ്ഞുങ്ങളുടെ ഫോട്ടോയിൽ അവളുടെ കണ്ണുടക്കി. ആദ്യമായി അമ്മയായ നിമിഷം അവൾക്കോർമ്മ വന്നു. അവൾ ടീഷർട്ട് മെല്ലെ പൊക്കി കുഞ്ഞുങ്ങൾക്ക് മുല കൊടുക്കാൻ ആരംഭിച്ചു. ആദ്യം കുടിക്കാൻ വിസമ്മതിച്ചെങ്കിലും രണ്ടു പേരും അമ്മയുടെ സ്നേഹം സ്വീകരിക്കാൻ തുടങ്ങി. കുഞ്ഞുങ്ങളോടുള്ള വാത്സല്യം മൂലം അവളുടെ സ്തനങ്ങളിലേയ്ക്ക് രക്തയോട്ടം കൂടുകയും അത് വികസിച്ചു പാൽ ചുരത്തുകയും ചെയ്തു. വീണ്ടും അവളൊരു അമ്മയായ പോലെ. അമ്മയുടെ സ്നേഹം കുഞ്ഞുങ്ങളിലേയ്ക്ക് ഒഴുകിയെത്തി. കുഞ്ഞുങ്ങളുടെ മുഖത്തു സംതൃപ്തി തെളിഞ്ഞു, വിശപ്പ് മറന്നു അവർ ഉറങ്ങാൻ തുടങ്ങി. 

 കുഞ്ഞുങ്ങളെ ഉണർത്താതെ അവൾ മെല്ലെ എഴുന്നേറ്റു വസ്ത്രങ്ങൾ നേരെയാക്കി. കട്ടിലിന്റെ കാലിൽ ചുരുണ്ടു കിടന്ന പുതപ്പെടുത്തു അവരെ പുതപ്പിച്ചു. അവരുടെ ചുണ്ടുകളിൽ പറ്റി ഉണങ്ങാൻ തുടങ്ങിയ പാൽത്തുള്ളികൾ അവൾ ടീഷർട്ടിനെ മൂല കൊണ്ട് തുടച്ചു മാറ്റി. പുറത്തിറങ്ങി, അവരെ അവസാനമായൊന്നു നോക്കി. ഹൃദയം വിങ്ങിപ്പൊട്ടി പോയി. മെല്ലെ വാതിൽ ചാരി. മുറ്റത്ത് ടോണിയുടെ ശവം കിടക്കുന്നു. അയാളുടെ മുഖത്തെ ചോരത്തുള്ളികൾ പട്ടി നക്കി തുടക്കുന്നു. അവന്റെ ശരീരത്തെ മറി കടന്നു, അവൾ നാട്ടു വഴികളിലൂടെ നടന്നു. 

 പോലീസ് സ്റ്റേഷനിൽ ചെന്ന് കയറുമ്പോൾ ഇൻസ്‌പെക്ടർ ആനന്ദ് സർ ഇല്ല. ജെസ്സി മാഡം ആണ് സ്റ്റേഷൻ ചാർജ്. വിഷ്ണു സാറും ഷാനവാസ് സാറും ജെസ്സി മാഡവും ഒന്നിച്ചിരുന്നു ചായ കുടിക്കുമ്പോളാണ് മരിയ കയറി ചെന്നത്. 

 “സർ ഇല്ലല്ലോ, മരിയ, ഇപ്പോൾ വരും. നീ ഇരിക്ക് നാളെ ക്വാർട്ടേസിൽ വന്നാൽ മതിയായിരുന്നല്ലോ. “

 “എനിക്ക് സാറിനെ നേരിട്ട് കാണണ്ട ഒരു കാര്യമുണ്ട് മാഡം. “

 “എന്നാൽ നീ ആ ബെഞ്ചിൽ ഇരിക്ക്, ഷാനവാസേ മരിയക്ക് കൂടി ചായ കൊടുക്ക്. “

 സ്റ്റേഷനിൽ എല്ലാവർക്കും അവളെ ഇഷ്ടമാണ്. ആകെയൊരു ശല്യം ഷാനവാസിനെ കൊണ്ട് മാത്രമാണ്. 

 കപ്പിൽ ചായയുമായി ഷാനവാസ് വന്നു. അവൾ അയാളുടെ മുഖത്ത് നോക്കാതെ ചായ വാങ്ങി. അയാളുടെ കണ്ണുകളിലെ വിശപ്പ് അവൾക്കറിയാം, പലപ്പോഴും അയാളത് തൊട്ടുരുമ്മി പ്രകടമാക്കിയിട്ടുണ്ട്. അയാളെപ്പോഴും അവളുടെ ഉടയാത്ത ശരീരത്തെ നോക്കി വെള്ളമിറക്കാറുണ്ട്. 

 “മാഡം എനിക്ക് ഒന്ന് കിടക്കണം, ഞാൻ ആ ഒഴിഞ്ഞ സെല്ലിൽ കിടന്നോട്ടെ. “

 “നിയമ വിരുദ്ധമാണ്, പിന്നെ നീ ആയതു കൊണ്ട്. “

 അവൾ സെൽ തള്ളി തുറന്നു നിലത്തു വിരിച്ച പായയിൽ മലർന്നു കിടന്നു. സംഭവിച്ച കാര്യങ്ങളൊക്കെ അവളുടെ മനസിലേയ്ക്ക് കടന്നു വന്നു. കീഴടങ്ങാനാണ് അവൾ ആനന്ദ് സാറിനെ കാണാൻ വന്നത്. പഴയ സ്നേഹമൊന്നും ഇനി ആരിൽ നിന്നും പ്രതീക്ഷിക്കണ്ട. താനിപ്പോൾ ഒരു കൊലപാതകിയാണ്. ഒന്നായാലും രണ്ടായാലും ശിക്ഷ ഒന്ന് തന്നെയാണ്. അരുണിനെ കൂടി കാണണം എന്നവൾക്കു തോന്നി. 

 ജീപ്പിന്റെ ശബ്ദം കേട്ടവൾ പായയിൽ നിന്നും എഴുന്നേറ്റു, താൻ ഉറങ്ങി പോയോ? ശരീരത്തിന് കുറുകെ കിടന്ന ആ കാലുകൾ അവൾ തള്ളി മാറ്റി. 

 ആനന്ദ് സാർ അവളെ കണ്ടു ചിരിച്ചു. ആനന്ദിന്റെയും ജെസിയുടെയും മുന്നിലെത്തി അവൾ എല്ലാം തുറന്നു പറഞ്ഞു. ഞെട്ടി തരിച്ചിരുന്ന അവരുടെ അടുത്തേയ്ക്കു വിഷ്ണു സാർ ഓടി വന്നു. 

 “സാർ, ഷാനവാസ് സർ സെല്ലിൽ അനക്കമൊന്നുമില്ലാതെ കിടക്കുന്നു. പോയെന്നാ തോന്നുന്നേ. “

 “അയാൾക്ക്‌ വിശപ്പ് കൂടി എന്റെ അടുത്തേയ്ക്കു വന്നു. ഞാനയാളെ ഉറക്കിയതാ. “

 യാതൊരു കൂസലുമില്ലാതെ മരിയ പറഞ്ഞു. 

 “അവന്റെയൊരു പെണ്ണുപിടി. പക്ഷെ സെല്ലിൽ ഇങ്ങനൊരു കാര്യം നടന്നെന്നു പുറത്തു അറിഞ്ഞാൽ നമ്മുടെ എല്ലാവരുടെയും പണി പോകും സാർ. “

 ജെസ്സി മാഡം ആകുലപ്പെട്ടു. ഷാനവാസിന്റെ മരണത്തേക്കാൾ അവരുടെ ജോലി പോകുന്ന കാര്യമോർത്താണ് അവർ വിഷമിച്ചതെന്നു തോന്നി. 

 “ഇവളെ ഞാൻ… കൊന്നു കളയാം സാർ ഇവളെ.. നമുക്കിട്ടു പണി തന്നിട്ട്… “

 വിഷ്ണു ബൂട്ടിട്ട കാലുകൾ മരിയയ്ക്കു നേരെ ഉയർത്തി. ആനന്ദ് അയാളെ പിടിച്ചു മാറ്റി. അവരെല്ലാവരും എന്തൊക്കെയോ കൂടിയാലോചിച്ചു. മരിയ ബെഞ്ചിൽ കാത്തിരുന്നു. 

 “മരിയ, നീ ഒന്ന് സഹകരിക്കണം. ഷാനവാസ് നിന്നെ മറ്റൊരിടത്തു വച്ച് ഉപദ്രവിച്ചപ്പോൾ… അങ്ങനെയേ നീ പുറത്തു പറയാവൂ. “

 “സാർ പറയുന്ന പോലെ, പക്ഷെ ഈ സി സി ടി വി ദൃശ്യങ്ങൾ. “

 “അത് ശരിയാണല്ലോ, ഞാൻ ഒന്ന് കൂടെ ഒന്നാലോചിക്കട്ടെ. “

 അകത്തു ചർച്ച തകർക്കുന്നു. ഷാനവാസിന്റെ ശവത്തെ ഒന്ന് കൂടി നോക്കി പാറാവുകാരന്റെ കണ്ണ് വെട്ടിച്ചു അവൾ കവലയിലേയ്ക്ക് ഇറങ്ങി നടന്നു. അയാളുടെ ശ്രദ്ധ അകത്തെ ചർച്ചയിലായിരുന്നു. 

 അസ്തമയ സൂര്യൻ കുങ്കുമം ചാലിക്കാൻ തുടങ്ങിയ സമയം. തന്നെ അന്വേഷിച്ചു പോലീസ് ജീപ്പ് ഉടൻ പുറകെ വരുമെന്നവൾക്കു മനസിലായി. ജീപ്പ് കയറാത്ത നടവഴിയിലൂടെ അവൾ അരുണിന്റെ വീട്ടിലേയ്ക്കു നടന്നു. 

 വഴിയിൽ കണ്ട മുത്തശ്ശിയോട് അവൾ വഴി ചോദിച്ചു. ചാരിയിരുന്ന വാതിലിൽ അവൾ തട്ടി വിളിച്ചു. പരിചയമുള്ളതു കൊണ്ട് അവൻ്റെ പെങ്ങൾ ചിരിച്ചു കൊണ്ട് അകത്തേയ്ക്ക് ക്ഷണിച്ചു. 

 “ചേട്ടൻ ഉറങ്ങുവാണ്, ഇന്ന് നല്ലോണം കുടിച്ചിട്ടാണ് വന്നത്. “

 “ഉറങ്ങിക്കോട്ടെ എനിക്കൊന്നു കണ്ടാൽ മതി. “

 പെങ്ങളുടെ സാരിയും ബ്ലൗസും അണിഞ്ഞും കൊണ്ട് പത്തു പതിനഞ്ചു നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അവൾ പുറത്തിറങ്ങി. 

 “എന്താ അവനെ കണ്ടില്ലേ, “

 വഴിലെ മുത്തശ്ശി തിരക്കി. കണ്ടെന്നവൾ തലയാട്ടി. 

 “സാധാരണ അവനെ കാണാൻ വരുന്ന പെണ്ണുങ്ങൾ അന്ന് രാത്രി അവിടെയങ്ങ് കൂടും, കൊച്ചിങ്ങ് പെട്ടെന്നു പോന്നല്ലോ. പ്രായമായ ഒരു പെണ്ണ് വീട്ടിൽ ഉണ്ടെന്ന വിചാരം അവനു വേണ്ടേ. “

 പല്ലില്ലാത്ത മോണകാട്ടി മുത്തശ്ശി ചിരിച്ചു. പോക്കറ്റിൽ നിന്നും നൂറു രൂപയെടുത്തു അവൾ മുത്തശ്ശിക്ക് നീട്ടി. 

 “അയാൾ ഉറങ്ങുവാണ്. ഉടനെ എഴുന്നേൽക്കില്ല. മുത്തശ്ശിക്ക് മുറുക്കാൻ വാങ്ങാം ഇത് വച്ചോ. “

 ആ നാട്ടിൽ മരിയയെ അവസാനമായി കണ്ടത് ആ മുത്തശ്ശിയാണ്. ആരും അവളെ പിന്നെ കണ്ടിട്ടില്ല. 

 സസ്പെൻഷനിൽ നിന്നും രക്ഷപെടാൻ ആനന്ദ് വിഷ്ണുവിന്റെ കാലിൽ വെടി വച്ചു, ഒരു എൻകൗണ്ടറിൽ സംഭവിച്ചത് എന്ന് വരുത്തി തീർക്കാൻ. രണ്ടാം ഭർത്താവിനേയും മക്കളെയും അരുൺ എന്ന ചെറുപ്പക്കാരനെയും കൊന്നിട്ട് രക്ഷപെടാൻ ശ്രമിച്ചവളാണ് മരിയ എന്ന പ്രതി. സ്റ്റേഷനിൽ വച്ചു പോലീസുകാരൻ ഷാനവാസിനെ വിഷം കൊടുത്ത് കൊന്നു. മരിയ എന്ന പിടികിട്ടാപ്പുള്ളിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ അവൾ തോക്കെടുത്ത് വിഷ്ണു എന്ന പോലീസ്കാരനെ വെടി വച്ചു. കരുത്തയും ശക്തയുമായ മരിയയെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ എത്രയും പെട്ടെന്ന് പോലീസിൽ വിവരം അറിയിക്കണമെന്ന ലുക്ക്ഔട്ട് നോട്ടീസ് തെരുവുകളിൽ എങ്ങും പതിച്ചു. 

 പലരുടെയും വിശപ്പ് എന്നന്നേക്കുമായി തീർത്ത അവൾ ആ ഗ്രാമത്തിൽ തന്നെയുണ്ടെന്ന് എല്ലാവരും വിശ്വസിച്ചു. ആ ഗ്രാമത്തിൽ പലരും സ്ത്രീകളോടും കുട്ടികളോടും അപമര്യാദയായി പെരുമാറാൻ മടിച്ചു. കുറേ കാലം കഴിഞ്ഞപ്പോൾ വീണ്ടും ആളുകൾ പഴയ പോലെയായി. ഗ്രാമത്തിലെ അമ്മമാർ മരിയയുടെ രഹസ്യ വരവിനായി പ്രാത്ഥിച്ചു കഴിഞ്ഞു. 

 ✍️✍️✍️നിഷ പിള്ള

Post Views: 43
3
Nisha Pillai

4 Comments

  1. Shreeja R on December 4, 2023 11:29 AM

    👍

    Reply
    • Nisha Pillai on December 18, 2023 12:28 PM

      THank you

      Reply
  2. Sunandha Mahesh on December 4, 2023 9:35 AM

    എടുത്തു ചാടിയുള്ള തീരുമാനങ്ങൾ തരുന്ന ഫലം..
    നന്നായി എഴുതി 👍

    Reply
    • Nisha on December 4, 2023 9:58 AM

      Thank you,

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.