Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നിന്നെ പ്രണയമെന്ന് വിളിക്കട്ടെ?(3)
ഓർമ്മകൾ തുടർക്കഥ / സീരീസ് പ്രണയം

നിന്നെ പ്രണയമെന്ന് വിളിക്കട്ടെ?(3)

By Anju RanjimaDecember 3, 2023Updated:December 4, 2023No Comments5 Mins Read83 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം

ചരിത്രപ്രധാനമായി രചിക്കപ്പെട്ട പുസ്തകങ്ങളുടെ ഏടുകൾ ചികഞ്ഞാൽ പോലും കണ്ടെത്താൻ സാധ്യതയില്ലാത്ത തരം ഒളിച്ചോട്ടം ആയിരുന്നത്.

തന്റെ അമ്പത്തിയാറാമത്തെ വയസ്സിൽ കാമുകനെ തേടി പുറപ്പെട്ട ഒരു വൃദ്ധ സ്ത്രീയുടെ കല്പ്പനിക മനോഹരമായ ഒരു യാത്ര.

അതും പതിനാറു വയസ്സിൽ പ്രണയിച്ച വർഷങ്ങൾക്ക് ശേഷം എങ്ങനെ ഇരിക്കുമെന്നോ ജീവനോടെ ഉണ്ടോ എന്ന് പോലും അറിയാൻ കഴിയാത്ത ഒരുവന് വേണ്ടി അങ്ങേയറ്റം വിഷമ സന്ധിയിൽ നിന്ന് കൊണ്ട്, വീടിനെയും വീട്ടുകാരെയും വിട്ട് അധികമൊന്നും പുറത്ത് പോയിട്ടില്ലാത്ത ഒരുവൾ എടുത്ത അനന്യസാധാരണമായ ഒരു തീരുമാനം.

കാറ്റ് വീശുമോ കോളും കൊണ്ട് കടൽ വരുമോ എന്നൊന്നും അറിയാതെ നടുക്കടലിൽ അന്നത്തെ അന്നത്തിനു വേണ്ടിയോ കാലങ്ങൾ ചേർത്തു വയ്ക്കുന്ന സമ്പത്തിനു വേണ്ടിയോ ആഴക്കടലിലേക്ക് തോണി ഇറക്കുന്ന മുക്കുവ മനസായിരുന്നു അപ്പോൾ ഡയാനയ്ക്ക്.

മെലിഞ്ഞ ആ ശരീരത്തിലെ വെളുത്ത മുഖത്ത് തെളിഞ്ഞിരുന്ന മന്ദഹാസം ആരെയും ആകർഷിക്കുന്നതായിരുന്നു.

ജീവിതം കൊണ്ട് ജീവിതത്തെ തോൽപ്പിച്ച ഏറ്റവും നല്ല തീരുമാനം ആയിരുന്നുവല്ലോ ഇത്.അതിന്റെ പ്രതിഫലനമാരുന്നു അവരുടെ പുഞ്ചിരി.

എപ്പോഴോ മനസ്സിൽ പതിഞ്ഞ ഒരു പഴയ മേൽവിലാസം മാത്രം കണ്ട് കൊണ്ടാണ് ഈ സാഹസിക യാത്ര എന്നത് ഡയാനയെ പരിഭ്രമിപ്പിച്ചില്ല.

ഇതിൽ കൂടുതൽ പരീക്ഷണങ്ങൾ ഒന്നും തന്നെ ഇനി ബാധിക്കാനില്ലെന്ന് അവർക്ക് അറിയാമായിരുന്നു. രാത്രി മുഴുവൻ ആലോചിച്ച് ശരിക്കും മനസ്സിൽ കൂട്ടിക്കിഴിക്കലുകൾ നടത്തി തെറ്റോ ശരിയോ എന്ന് മനനം നടത്തി ,അതിനും ശേഷം ഇറങ്ങി പുറപ്പെട്ടതാണ്.

റെയിൽവേസ്റ്റേഷനിൽ നിന്നും ആദ്യം പുറപ്പെടുന്ന ട്രെയിനിൽ കയറാൻ ആളുകളുടെ തിക്കും തിരക്കും.യാത്രയ്ക്ക് തയ്യാറായി വന്നവരും കൊണ്ടാക്കാൻ വന്നവരും ഒക്കെയായി ഒരു ജന സമുദ്രം.

ബഹളങ്ങൾ ഒക്കെ കാതുകളെ വല്ലാതെ പൊള്ളിച്ചപ്പോൾ ഡയാനയ്ക്ക് ശരീരം തളരുന്നത് പോലെ തോന്നി. അവർക്ക് തൊണ്ട വരണ്ടു.വിരലുകളൊക്കെ വിറയ്ക്കുന്നത് പോലെ.അവർ മെല്ലെ ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിച്ചു.പക്ഷേ കാറ്റ് പോയ ബലൂൺ പോലെ ഭാരമില്ലാതെ താൻ നിലത്തേക്ക് വീഴുന്നതായി ഒരു മൂടൽമഞ്ഞിൽ എന്ന പോലെ അവർക്കനുഭവപ്പെട്ടു.

കണ്ണ് തുറക്കുമ്പോൾ കണ്മുന്നിൽ കാണുന്നത് വെളുത്ത് സുന്ദരമായ ഒരു പുരുഷമുഖം ആണ്. ചെറിയ കുറ്റി രോമങ്ങൾ കിളിർത്ത് നിൽക്കുന്ന താടിയും
ചെറിയ കട്ടിയുള്ളൊരു മീശയും.ചെറിയ ബ്രൗൺ നിറം പോലെയുണ്ട് അവന്റെ കണ്ണിന്. നെറ്റിയിലേക്ക് വീണ് കിടക്കുന്ന മുടിയിഴകളിൽ ചെമ്പൻ നിറം.

ജന്മനാ ഉള്ളതോ? അതോ കളർ തേച്ചതോ?
ശുഷ്‌കിച്ച വിരലുകൾ കൊണ്ട് അവർ കണ്ണുകൾ തിരുമ്മി.

“ആർ യൂ ഓക്കേ വല്യമ്മേ?”

അവൻ ചോദിക്കുന്നു.തലയാട്ടിയെന്നാണ് ഓർമ.തൊണ്ടക്കുഴിയിൽ നിന്ന് ശബ്ദങ്ങൾ ഒന്നും പുറത്ത് വരുന്നുണ്ടായിരുന്നില്ല.
അവൻ തന്നെ പതിയെ അവരെ ചാരി ഇരുത്തി.

കട്ടിലിന്റെ ക്രാസിയിലേക്ക് ചാഞ്ഞ് ഇരുന്നപ്പോഴാണ് അവരറിഞ്ഞത്, താൻ ഹോസ്പിറ്റലിൽ ആണെന്ന്.

“ന്റെ ട്രെയിൻ..?”

“അത് പോയി.. എനിക്കും അതിൽ ആയിരുന്നു കയറേണ്ടിയിരുന്നത്.വല്യമ്മയെ സഹായിക്കാൻ വന്ന് നമ്മൾ ഒരുമിച്ച് ട്രെയിൻ മിസ്സ് ചെയ്തു.”

അവൻ ചിരിച്ചു. ഡയാനയ്ക്ക് അവന്റെ മുഖം കണ്ടപ്പോൾ ഒരു വാത്സല്യം തോന്നി.

“എന്താ മോന്റെ പേര്?”

“ഇവാൻ.. തെക്കോട്ട് വച്ച് പിടിക്കുവാ.. നാട് ചുറ്റി കാണലാ പരിപാടി. ചുറ്റി ചുറ്റി ഇവിടെ വരെ എത്തി.. ഇനിയുമുണ്ട് കുറേ നാട് കാണാൻ.”

ഡയാന ചിരിച്ചു.

“അതിരിക്കട്ടെ വല്യമ്മ എങ്ങോട്ടാ?”

“ഒരു യാത്ര.. നീ നാട് ചുറ്റി കാണുന്നു.ഞാൻ മനുഷ്യനെ തപ്പി ഇറങ്ങിയതാ..”

അവനൊന്നും മനസിലായില്ലെങ്കിലും അവരുടെ നിഷ്കളങ്കതയ്ക്ക് മുന്നിൽ അവൻ മെല്ലെ ചിരിച്ചു.

ഹോസ്പിറ്റലിൽ നിന്ന് പുറത്തേക്ക് വന്നതും റയിൽവേ സ്റ്റേഷനിൽ അടുത്ത ട്രെയിനിനായി ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തു ഇരുന്നതും അതിനിടയിൽ അന്യോന്യം വിശേഷങ്ങളൊക്കെയും പങ്ക് വച്ചതുമൊക്കെ ഇരുവരുമായിരുന്നു.

ഒരു വൃദ്ധയുടെ അതിസാഹസികതയായി ഇവാന് ഡയാനയുടെ കഥ കേട്ടിട്ട് തോന്നിയില്ല.

ഭൂതകാലം കയ്പുനീർ കുടിപ്പിച്ച ഒരു പ്രണയത്തിന്റെ നീറ്റലുള്ള ഒരു കഥ അവനുമുണ്ടായിരുന്നല്ലോ?

എങ്കിലും ഓരോരുത്തരിലും അവ വിഭിന്നമായി പ്രവർത്തിക്കുന്നതിന്റെ ധാർമ്മികതയും ശാസ്ത്രീയ സാമ്പത്തിക വശവും അതിന്റെ ഉറവിടത്തെ കുറിച്ചും അവൻ ഓർക്കാതെ ഇരുന്നില്ല.

കാശുള്ളവനെ കണ്ടപ്പോൾ കാശും പത്രാസും കുറഞ്ഞ തന്നെ വിട്ടിട്ട് വിദേശത്തേക്ക് ഓടി പോയ ഒരുവൾ ഹൃദയത്തിൽ ഏൽപ്പിച്ച മുറിവും അതിന്റെ ചുവട് പിടിച്ച് മനസ്സ് ചെറുതായി ഒന്ന് പാളം തെറ്റിയതും സ്വന്തമെന്ന് പറയാൻ ഈ ഭൂമിയിൽ ബാക്കിയായ അമ്മച്ചിയുടെ മരണം പോലും തിരിച്ചറിയാതെ സെല്ലിനുള്ളിലെ ഇരുട്ടിൽ വർഷങ്ങൾ കഴിച്ചു കൂട്ടി, ഒടുവിൽ ബോധ മണ്ഡലത്തിൽ എവിടെയോ മുടിനാര് പോലെ തെളിഞ്ഞ വെളിച്ചത്തിന്റെ പിന്നാലെ നടന്നെത്തിയ ഒരു ചെറുപ്പക്കാരന്റെ പ്രണയകഥയോളം ദുരന്തപർവ്വം ഏതൊരു ചരിത്രത്തിനുണ്ട്?

നെടുവീർപ്പിട്ട് കൊണ്ട് ഇവാൻ ഡയാനയെ നോക്കി.കണ്ണുകൾ അടച്ചു മയങ്ങുകയാണ് പാവം.

ആ മനുഷ്യൻ ഇപ്പോൾ ജീവനോടെ ഉണ്ടാകുമോ? പറഞ്ഞു കേട്ടിടത്തോളം അന്നത്തെ ജന്മിമാരായിരുന്ന അവരുടെ കുടുംബത്തിന് മുന്നിൽ എല്ലാം നശിച്ച് തകർന്ന് നാട് വിട്ട് പോയ ഒരുവനിൽ തിരിച്ച് തന്റെ പ്രേയസിയെ തേടി എത്താനുള്ള ധൈര്യം എവിടെ ഉണ്ടാവാൻ? നട്ടെല്ലില്ലാത്ത ഒരുവനെ ആണെങ്കിലോ ഈ അമ്മച്ചി ഇത്രയും കാലം നെഞ്ചിലിട്ട് നടന്നത്?

ഇവാൻ കണ്ണുകൾ ചിമ്മി അടച്ചു.

നല്ലത് മാത്രം നടക്കട്ടെ…
ഇവർ അയാളെ കണ്ടെത്തട്ടെ.ഇത്ര നാളും തേടി വരാഞ്ഞത് എന്തെന്ന് ചോദിച്ച് പരിഭവിക്കട്ടെ. വെള്ളിനിറം വീണ തങ്ങളുടെ മുടിയിഴകളെ നോക്കി പരസ്പരം കളിയാക്കി ചിരിക്കട്ടെ.

ഇവാനും പതിയെ കണ്ണുകൾ അടച്ച് ഉറക്കമായി.

മഞ്ഞു വീണ അടിവാരത്തിൽ നിന്നൊരാൾ ഉറക്കെ വിളിക്കുന്നു..

” ഡയാനാ… എന്റെ ഡയാനാ..”

ഡയാന ഞെട്ടി ഉണർന്നു. കർത്താവേ സ്വപ്നമായിരുന്നോ?

എന്താണ് താൻ കണ്ടത്? വിക്ടറിനു തൊട്ട് അടുത്ത് എത്തിയപ്പോഴേക്കും തന്റെ പേര് ചൊല്ലി വിളിച്ചു കൊണ്ട് ഒരു ചതുപ്പ് നിലത്തിലേക്ക് അവൻ മുങ്ങി താഴുന്നു.
എന്താ അതിന്റെ അർത്ഥം?
വിയർത്ത് കുളിച്ച് ഡയാന ചുറ്റിനും നോക്കി. ട്രെയ്‌നിലെ കാറ്റിലും താൻ നന്നേ വിയർത്തിരിക്കുന്നു.

തൊട്ട് അപ്പുറത്ത് വിന്ടോ സീറ്റിൽ തല ചേർത്ത് വച്ച് ഇവാൻ ഉറങ്ങുന്നു.
മെല്ലെ എഴുന്നേറ്റ് വാഷ്‌റൂമിൽ പോയി ഫ്രഷായി അവർ തിരിച്ചു വന്നു.

ബാഗിൽ നിന്ന് ഏതോ ഒരു ബുക്ക് തുറന്ന് വച്ച് വായിക്കാൻ ശ്രമിച്ചെങ്കിലും മനസ്സ് നേരെ നിൽക്കാത്തതിനാൽ വരികളിലെ അക്ഷരങ്ങൾ കണ്ടെത്തുന്നതിൽ അവർ പരാജയപ്പെട്ടു.

വീണ്ടും പുറത്തേക്ക് നോക്കിയിരുന്നു.
കാഴ്ചകളും മരങ്ങളും മനുഷ്യരും പിന്നോട്ട് ഓടി മറയുന്നു.

കനലെരിഞ്ഞ മനസ്സുമായി ഓരോരുത്തരും സ്വന്തം മുറിവുകളിൽ ചിരിയുടെ കപട ഔഷധം പുരട്ടുന്നു.
ട്രെയിനിന്റെ ചൂളം വിളി ഉച്ചത്തിൽ കേട്ട് കൊണ്ടിരുന്നു.

വഴികൾ പിന്നോട്ടാക്കി ദൂരം ആഞ്ഞു കുതിച്ച് ലക്ഷ്യങ്ങൾ ആൾക്കാരെയും കാത്ത് കിടന്നു.

“ഞാനും പോരട്ടെ വല്യമ്മയോടൊപ്പം?”

സ്റ്റേഷനിൽ ഇറങ്ങി നിൽക്കുന്ന നേരം ഇവാൻ ഡയാനയോട് ചോദിച്ചു.

“എങ്ങോട്ടാണ് ഇവാൻ? എനിക്ക് തന്നെ നിശ്ചയമില്ലാത്ത ഒരു യാത്രയാണിത്. എങ്ങോട്ട് കയറണമെന്നോ എവിടെ ചെന്ന് അവസാനിക്കുമെന്നോ അറിയാത്ത ഒരു തീർത്ഥാടനയാത്ര.”

“എവിടെ ആയാലും ഞാനുമുണ്ട് കൂടെ. തനിച്ച് വിടാൻ ഒക്കത്തില്ല ഈ വല്യമ്മയെ. എനിക്ക് എന്റെ അമ്മച്ചിയെ പോലാ വല്യമ്മയും. അവർക്ക് ചെയ്യാൻ പറ്റാത്ത കടമ ഞാൻ ഇവിടെ ചെയ്തോട്ടെ.
എനിക്ക് വേണ്ടി. വിക്ടറിനെ ഡയാന കണ്ടു പിടിക്കുന്നിടം വരെ ഞാൻ കൂടെ നിന്നോട്ടെ”

അവർക്ക് ഒന്നും പറയാൻ ആകുമായിരുന്നില്ല.
കാരണം അങ്ങനെ ഒരു കൂട്ട് അവരും ആഗ്രഹിച്ചിരുന്നു.

പാതി വഴിയിൽ എവിടെങ്കിലും മരിച്ച് വീണാൽ പോലും തന്റെ ശരീരം എവിടെ എത്തിക്കണമെന്ന് വ്യക്തമായി അറിയാവുന്ന ഒരാൾ കൂടെയുണ്ടാവണമെന്ന് അവർക്ക് തോന്നിയിരുന്നു.

ലക്ഷ്യം കണ്ടെത്തും മുന്നേ മരിച്ചു പോകേണ്ടി വരുമോ എന്ന ഭയം നിമിത്തം അവരുടെ ഉള്ളം വിറച്ചിരുന്നു.

ഗുളികകൾ കൊണ്ട് തീർക്കാൻ പറ്റാത്തത്ര രീതിയിൽ അവരുടെ ഹൃദയം വേദനിക്കുന്നുണ്ടായിരുന്നു.

പഴയ പോസ്റ്റ് ഓഫീസും അവിടെ ജോലി ചെയ്തിരുന്നവരെയുമൊക്കെ തപ്പി കണ്ടു പിടിക്കാനും വിക്ടറിന്റെ ഇപ്പോഴത്തെ അഡ്രസ് കണ്ടു പിടിക്കാനും ഇവാൻ ചില്ലറയല്ല പാട് പെട്ടത്.

അഡ്രെസ്സ് സ്വന്തം മൊബൈലിൽ സേവ് ചെയ്ത് വയ്ക്കുമ്പോൾ അവൻ ഡയാനയെ ഒളി കണ്ണിട്ട് നോക്കി.

ആഹ്ലാദമോ പ്രതീക്ഷയോ അങ്ങനെ എന്തൊക്കെയോ വികാരങ്ങൾ കൊണ്ട് പ്രക്ഷുബ്ദ്ധമായ ആ മനസ്സിന്റെ വിങ്ങൽ മുഖത്ത് തെളിഞ്ഞു നിന്നിരുന്നു.

തെരുവോരത്ത് ചുവന്ന പൂക്കളും വെള്ള ജമന്തിയും കൊണ്ട് മറ തീർത്ത വലിയ മതിൽകെട്ടിനകത്ത് വളരെ സുന്ദരമായൊരു വീട്.

മുറ്റത്തെ വെട്ടിയൊരുക്കിയ പുൽപാതയ്ക്ക് സമാനമായി മുള്ളുകൾ ഇല്ലാത്ത ചെറിയ ബോയ്ഗൻ വില്ല പൂ ചെടികൾ ഡയാന കണ്ടു.
വിക്ടറിനു അത്രമേൽ ഇഷ്ടമായ കടലാസ് പൂക്കൾ.

വെളുപ്പും മഞ്ഞയും പർപ്പിൾ കളറും കൊണ്ട് സമ്പുഷ്ടമായിരുന്നു അവിടം.
ചുണ്ടിൽ തത്തി നിന്നിരുന്ന പുഞ്ചിരി പുറത്തേക്ക് ചാടാനായി വെമ്പി നിന്നു.

കോളിംഗ് ബെൽ അടിച്ചിട്ട് ഇവാൻ കാത്ത് നിന്നു.
കുറച്ച് സമയത്തിനുള്ളിൽ ആരോ വന്ന് മുൻവാതിൽ തുറന്നു.

തടിച്ചതും ഭംഗിയുള്ളതുമായ ഒരു സ്ത്രീ. വയസ്സ്  തോന്നിക്കുന്ന അവർക്ക് കാലിന് ഒരു ചെറിയ വളവ് ഉണ്ടായിരിക്കണം.
നടക്കുമ്പോൾ അവർ അല്പം മുന്നോട്ട് ശരീരം ഊന്നിട്ടാണ് നടന്നിരുന്നത്.

“ആരാ?”

“വിക്ടർ സാറിന്റെ വീടല്ലേ?”

അവർ ഒന്ന് അമ്പരന്നു. പിന്നെ തല കുലുക്കി.

“വിക്റ്റർ സാറിനെ ഒന്ന് കാണാൻ വന്നതാ. ഞാൻ ഇവാൻ. ഇതെന്റെ അമ്മച്ചി ഡയാന.”

അവർ അത്ഭുതത്തോടെ ഡയാനയെ നോക്കുന്നത് കണ്ടു.
വിക്ടർ അവരെ പറ്റി പറഞ്ഞിട്ടുണ്ടാകുമെന്ന് ഇവാന് തോന്നി.

“ചേച്ചി ആരാന്ന് പറഞ്ഞില്ല. വിക്ടർ സാറിന്റെ..?”

ഡയാനയെ ഒന്ന് നോക്കി കൊണ്ട് ശബ്ദം താഴ്ത്തി അവൾ പറഞ്ഞു.

“ഞാൻ അന്ന. വിക്ടറിന്റെ ഭാര്യ.”

ചിത്രം കടപ്പാട്: ഗൂഗിൾ

നിന്നെ പ്രണയമെന്ന് വിളിക്കട്ടെ? (4)

Post Views: 33
1
Anju Ranjima

കഥയില്ലാത്തവൾ..ഇരുട്ടിന് കൂട്ടിരിക്കുമ്പോൾ കാണുന്ന സ്വപ്നങ്ങളിൽ ജീവിതം തിരയുന്ന കിറുക്കുള്ളവൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.