കാലത്തിൻ നിറം മാഞ്ഞ തിരശ്ശീല നീക്കി ഞാൻ
നോക്കിയാ പഴകിയ ജാലക വാതിലിനപ്പുറം
ചിരിയും കരച്ചിലും ഇടചേർന്ന് പെയ്യുമാ ഇടമുറിയാത്തൊരെൻ
ഓർമ്മതൻ പെയ്ത്തിനായ്
ചടുലതാളത്തിൽ മനസ്സിൽ നിന്നുർന്നുവീഴുന്നു
മുത്തുപോൽ മിഴിവാർന്ന മായാത്ത
അനുഭവചിന്തുകൾ
കണ്ണുനീരുപ്പു ചാലിച്ചു നൊമ്പരം നേദ്യമായ് തന്നില്ലേ പ്രിയമോടെ പണ്ടൊരാൾ
തെറ്റിനു നേരെ വിരൽ ചൂണ്ടി എന്നതേ കുറ്റമായ് എന്നിൽ നിരൂപിച്ചു ആരൊരാൾ
മധുരം കിനിയുന്ന യൗവനനാളുകൾ
കുരുതിയായ് നൽകി ഞാൻ ഒടുവിലോ ഭത്സനം..
ഇടയിലായി കേൾപ്പു ഞാൻ മധുരമൊരു മന്ത്രണം
തിരികെ വരാമോ ഒരുമാത്ര കൂടി നീ
വെറുതെയെൻ മിഴികളിൽ നീർ തൂവി ചുറ്റിലും ചിതറി തെറിക്കുന്നു
പ്രണയത്തിൻ തേൻമഴ
ജീവിച്ചതില്ല ഞാൻ ജീവിതമെങ്കിലും ജീവിപ്പൂ ഞാൻ നിന്റെ നല്ല ഓർമ്മപ്പയ്തിലായ്
ഇനിയും വരുമൊരു ജന്മമെന്നുണ്ടെങ്കിൽ ജീവിക്കണം നീ എന്നോതിയോ പൂമഴ
1 Comment
നന്നായിട്ടുണ്ട് ❤️🌹