ഓരോ കുഞ്ഞു പൂവിനും
ഒരായിരം കഥകൾ പറയാനുണ്ട്.
നഷ്ടബാല്യത്തിന്റെ കഥ.
കൗമാര പ്രണയത്തിന്റെ കഥ.
യൗവ്വനത്തിലെ നഷ്ടപ്രണയത്തിന്റെ കഥ.
ജീവിതത്തിന്റെ പ്രതിസന്ധികളിൽ തകർന്നു പോയവരുടെ കഥ.
ചിറക് മുളക്കാത്ത തന്റെ കുഞ്ഞു സ്വപ്നങ്ങളുടെ കഥ.
മറ്റുള്ളവർക്ക് വേണ്ടി തന്റെ മോഹങ്ങൾ ബലിയർപ്പിച്ച കഥ.
അതേ ഒരുപാട് നൊമ്പരങ്ങളുടെ കഥ.
നൊമ്പരങ്ങൾ നെഞ്ചിലേറ്റി ഒരുനാൾ വാടിക്കരിഞ്ഞു.
പൊഴിഞ്ഞു വീഴുന്ന സ്വന്തം ജീവന്റെ കഥ.
അതെ ഒരു കുഞ്ഞു പൂവിന്റെ കഥ.
റംസീന നാസർ