Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പേരെന്റിങ്ങും ഒരു ‘കല’
ജീവിതം ജോലി പാരന്റിങ് മാനസികാരോഗ്യം സംഗീതം സിനിമ സ്ത്രീ

പേരെന്റിങ്ങും ഒരു ‘കല’

By Pavithra UnniDecember 12, 2023Updated:December 16, 202310 Comments3 Mins Read145 Views
Bookmark Now
Please login to bookmark Close

No account yet? Register

വിവാഹം കഴിക്കാൻ നമുക്ക് ഒരു യോഗ്യതയും ആവശ്യമില്ല, നിയമപരമായ പ്രായപൂർത്തി മാത്രം മതി. കുട്ടികളെ ‘ഉണ്ടാക്കാൻ’ അത്തരമൊരു നിബന്ധന പോലുമില്ല. എന്നാൽ നമ്മളിൽ എത്ര പേർക്ക് യോഗ്യതയുണ്ട് മാതാപിതാക്കളാകാൻ എന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ? സമകാലീന വാർത്തകളും സംഭവങ്ങളും കാണുമ്പോൾ ബഹുഭൂരിപക്ഷത്തിനും കുട്ടികൾ ഒരു സെക്ഷുൽ സൈഡ് എഫ്ഫക്റ്റ് മാത്രമായിരുന്നു എന്ന് തോന്നുന്നില്ലേ?

കുട്ടികളെ വളർത്താൻ ആദ്യം സ്വയം വളർന്നു തീരണ്ടേ? തീരാത്ത പാരന്റിങ് ട്രോമകളുമായി ജീവിക്കുന്ന, വളർച്ച മുരടിച്ച ഈ ബൂമേഴ്സ് പേരെന്റ്സ് തലമുറയിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കാനുമില്ല. നിങ്ങളുടെ കുട്ടിക്കാലം,കൗമാരം, നവ യൗവനം…എങ്ങനെ കടന്നു പോയാലും നിങ്ങൾ മാതാപിതാക്കളാകാൻ തീരുമാനിക്കും മുൻപ് അതിൽ നിന്നെല്ലാം പുറത്ത് കടക്കാൻ സാധിക്കണം. കുറഞ്ഞ പക്ഷം ഒരു നല്ല പാരന്റ് ആകണം,ടോക്സിക് പാരന്റ് ആകരുത് എന്ന ചിന്തയെങ്കിലും വളർത്തി എടുക്കണം. ഇല്ലെങ്കിൽ നമ്മൾ മാതാപിതാക്കൾ ആകുന്നത് കൊണ്ട് ഒരു പ്രയോജനവുമില്ല. മറ്റൊരു ആത്മാവിന് മുറിവേറ്റ മനുഷ്യനെക്കൂടി ലോകത്തിന് കൊടുക്കാം എന്നല്ലാതെ ഒരു ഫലവും ഉണ്ടാകുന്നില്ല. ഇനി വംശം നിലനിർത്താൻ ആണ് കുട്ടികൾ എന്നാണെങ്കിൽ മനുഷ്യർ വംശനാശ ഭീഷണി നേരിടുന്ന ജന്തുവർഗമല്ലെന്ന് ഓർക്കുക.

ഒരുപക്ഷെ പാരന്റിങ് അവനവന് തോന്നും പോലെ എന്ന ഒരു രീതിയാണ് കൂടുതൽ ഇന്ത്യക്കാരും പിന്തുടരുന്നത്. അതിൽ എന്തെങ്കിലും പഠിക്കാൻ ഉണ്ടെന്നോ വായിച്ചു മനസിലാക്കാനുണ്ടെന്നോ നമ്മൾ വിചാരിക്കുന്നില്ല. ഫലമോ? ടോക്സിക് മാതാപിതാക്കൾക്ക് കീഴിൽ സ്വന്തം സ്വപ്‌നങ്ങൾ മുതൽ ജൻഡർ ഐഡന്റിറ്റി വരെ മറന്നു ജീവിക്കേണ്ടി വരുന്നവരുടെ സംഖ്യ വളരെ കൂടുതലാണ്. ഹോ! ഇതൊക്കെ പഠിച്ചല്ലേ നമ്മളെ ഒക്കെ വളർത്തിയത്? എന്നിട്ട് ഒരു കുഴപ്പവുമില്ല എന്നല്ലേ ഇപ്പോൾ മനസ്സിൽ പറഞ്ഞത്? കുഴപ്പം ഉണ്ടെന്ന് പോലും മനസിലാക്കാൻ പറ്റുന്നില്ല എന്ന വലിയ കുഴപ്പമുണ്ട്. അതൊക്കെ പിള്ളേർ മറക്കുമെന്നെ! അവർ നന്നാകാൻ അല്ലെ ഞങ്ങൾ അല്പം ടോക്സിക് ആകുന്നത് എന്നാണോ? എങ്കിൽ നേരെ പോയി ഈ സിനിമ ഒന്ന് കാണൂ.

2023 ൽ കണ്ട സിനിമകളിൽ ഇപ്പോഴും മനസിൽ നിന്ന് മായാതെ നിൽക്കുന്നത് ഒരു മ്യൂസിക്കൽ ഡ്രാമയാണ് Qala. Netflix ൽ കാണാൻ സാധിക്കുന്ന ‘കല’ ഒരു പീരീഡ് ഡ്രാമയാണ്. 1940 കളിൽ നടക്കുന്ന/ഒരുപക്ഷെ നടന്നിരിക്കാവുന്ന ഒരു കഥ. ലിംഗ വിവേചനത്തിന്റെ, സിനിമ ലോകത്തെ ചതിക്കുഴികളുടെ, കാസ്റ്റിംഗ് കൗച്ചുകളുടെ ഒക്കെ കഥയാണ് കല പറയുന്നത്. എന്നാൽ അതിന്റെ അന്തർലീനമായ തീം എങ്ങനെ മക്കളെ അറിയാൻ ശ്രമിക്കാത്ത മാതാപിതാക്കൾ അവരെ ഇഞ്ചിഞ്ചായി കൊന്നു കളയുന്നു എന്നതാണ്. ചിലർ ജീവിച്ചിരിക്കെ മരിച്ചു ജീവിക്കുന്നു. വിഷാദത്തിന്റെ വലകളിൽ ആത്മഹത്യയെ അഭയം പ്രാപിക്കുന്നു. എത്ര വലിയ സംഗീത പ്രതിഭ ആണെങ്കിലും പ്രശസ്തിയുടെ, പണത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴും മനുഷ്യർ തേടുന്നത് സ്നേഹവും പരിഗണനയുമാണെന്ന് പറയുന്നു കല.

ജന്മം കൊണ്ട് തന്നെ വിവേചനം അനുഭവിക്കുന്നവളാണ് കല മഞ്ജുശ്രീയെന്ന നായിക. ഇരട്ടകളിൽ ആൺകുട്ടി മരിച്ചു പോയത് പോലും അവളുടെ കുറ്റമാകുന്നു. പെൺകുട്ടി ആയതിനാൽ സംഗീതലോകത്ത് വൻ വിജയങ്ങൾ അപ്രാപ്യമാണെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാവും അമ്മ ഊർമിള മഞ്ജുശ്രീ എപ്പോഴും അവളോട് അനിഷ്ടം കാണിക്കുന്നത്. ഒരു മകൻ ഉണ്ടായിരുന്നെങ്കിൽ ആ ലക്‌ഷ്യം നേടാമെന്ന് കരുതി അനാഥനായ ജഗനെ(ബബിൽ ഖാൻ) ആ സ്ഥാനത്തേക്ക് പ്രതിഷ്ഠിക്കുമ്പോൾ മുതൽ കലയിൽ അസൂയ വളർന്നു തുടങ്ങുന്നു. അതെങ്ങനെ ഒക്കെ മുന്നോട്ട് പോകുന്നു, അതെന്തൊക്കെ ദുരന്തങ്ങൾ കൊണ്ട് വരുന്നു എന്നതൊക്കെ സിനിമ കണ്ടു തന്നെ മനസിലാക്കണം.

183083-mbnhwbybvn-1668888714വളരെ മെലങ്കോളിക്ക്(Melancholic) ആയൊരു സിനിമയാണ് കല. ആ വിഷാദഛായ പൂർണമായും പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കാൻ കലയായി തിളങ്ങിയ തൃപ്തി ഡിമ്രിക്ക് സാധിച്ചിട്ടുണ്ട്. ജഗനായി എത്തിയ ബബിൽ ഖാൻ അഭിനയത്തിൽ അച്ഛന്റെ (ഇർഫാൻ ഖാൻ) മകൻ തന്നെ. ഊർമിളയായി എത്തിയ സ്വാസ്തിക മുഖർജിയും കലയുടെ സെക്രട്ടറിയായി എത്തിയ സുധയും മികച്ച പ്രകടനം കാഴ്ച വച്ചു.

mkiqr2i_qala-review-_625x300_01_December_22സിനിമ എത്ര തന്നെ വിഷാദഛായ നിറഞ്ഞതാണോ അത്രത്തോളം മനോഹരമാണ് ഇതിലെ ഓരോ ഗാനങ്ങളും. മഴയുള്ള വൈകുന്നേരങ്ങളിൽ അല്ലെങ്കിൽ വല്ല പുഴയോരത്തോ ബീച്ചിലോ ഇങ്ങനെ ലൂപ്പിൽ ഇട്ടു കേൾക്കണം എന്റെ സാറെ! ഈ അടുത്ത കാലത്തൊന്നും ഇത്ര മനോഹരമായ ഹിന്ദി ഗാനങ്ങൾ കേട്ടിട്ടില്ല. വരികൾ ആകട്ടെ, ആലാപനമാകട്ടെ, സംഗീതം ആകട്ടെ ഏതാണ് കൂടുതൽ മികച്ചത് എന്ന് പറയാനാവില്ല. അമിത് ത്രിവേദിയുടേതാണ് സംഗീതം.

കലയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അൻവിത ദത്ത് ആണ്. അതുകൊണ്ട് തന്നെ ഒരു സ്ത്രീപക്ഷ ശൈലി സിനിമയിൽ ഉടനീളം കാണാനാവും. കുടുംബം, കരിയർ, ബന്ധങ്ങൾ എന്നിവയിലൊക്കെ സ്ത്രീകൾ അന്നും ഇന്നും അനുഭവിക്കുന്ന വിവേചനങ്ങൾക്ക് വലിയ മാറ്റമൊന്നുമില്ല എന്നാണ് കല കണ്ടു തീരുമ്പോൾ തോന്നുക. കാസ്റ്റിംഗ് കൗച്ച് ഒക്കെ പതിറ്റാണ്ടുകൾ ആയിട്ടും ഇപ്പോഴും മാറ്റമില്ലാതെ നിലനിൽക്കുന്നു എന്നത് ലജ്ജാകരമാണ്.

മാനസികാരോഗ്യത്തിന്റെ പ്രാധാന്യം, നല്ല പാരന്റിങ് എന്തുകൊണ്ട് ഓരോ കുട്ടിയും അർഹിക്കുന്നു എന്നൊക്കെ മനസിലാക്കാനെങ്കിലും ഈ സിനിമ നമ്മളെ സഹായിക്കുമെന്ന് തീർച്ച. കാണാത്തവർ കാണാൻ ശ്രമിക്കുക. കണ്ടവർ അഭിപ്രായം പറഞ്ഞിട്ടു പോകുമല്ലോ?

സിനിമയിൽ നിങ്ങൾ കണ്ടിട്ടുള്ള നല്ലൊരു പാരന്റ് ആരാണ്? ടോക്സിക് പാരന്റ് ആരാണ്?

ചിത്രങ്ങൾ: thenewindianexpress, scroll.in, ndtv

Post Views: 22
6
Pavithra Unni

I pen my thoughts here. I am here to make a signature…

10 Comments

  1. Pavithra Unni on December 14, 2023 12:50 PM

    വായനയ്ക്ക് നന്ദി 🙏

    Reply
  2. Silvy Michael on December 13, 2023 3:43 PM

    Beautiful and seriou review. സിനിമ കാണാൻ കൊതിയാവുന്നു

    Reply
    • Pavithra Unni on December 14, 2023 12:49 PM

      കാണൂ 👌

      Reply
  3. Neethu VR on December 12, 2023 11:31 PM

    👌👌

    Reply
  4. Jayasree John on December 12, 2023 4:36 PM

    Parenting is quite tricky and exhausting now a days.

    Reply
  5. Sunandha Mahesh on December 12, 2023 1:34 PM

    കാണാത്തവർക്ക് കാണാൻ പ്രചോദനം നൽകുന്ന പോസ്റ്റ്‌.. ഒപ്പം ഒരു മാറ്റത്തിനും 👍

    Reply
  6. Nafs nafs on December 12, 2023 12:55 PM

    റിവ്യൂ ഒരുപാടിഷ്ടം . ഈ ഫിലിം കാണാൻ കൊതിപ്പിക്കുന്നു👌👌

    Reply
  7. Jasna on December 12, 2023 11:28 AM

    ❤️❤️

    Reply
  8. Rebecca izhak on December 12, 2023 11:17 AM

    സിനിമ കണ്ടിട്ടില്ല, കാണണം 💞
    കുറേ സിനിമകളിൽ നല്ല പാരന്റിങ്ങും ഉണ്ട് , എടുത്തുപറയാൻ ഓർമ്മ വരുന്നില്ല . സ്വയം ത്യാഗം സഹിച്ചു മക്കൾക്ക് ചെയ്തു കൊടുക്കുക എന്നതിലുപരിയായിട്ട് ഒരുപാട് കഥാപാത്രങ്ങളുണ്ട്..

    Reply
  9. Sabira latheefi on December 12, 2023 11:16 AM

    സിനിമ റിവ്യൂ എന്ന നിലക്കല്ലാതെ തന്നെ ഉപകാരപ്പെടുന്ന ബ്ലോഗ്. മക്കൾക്കിടയിൽ വിവേചനം കാണിക്കുന്ന മാതാപിതാക്കൾ രണ്ട് പേരോടും ദ്രോഹമാണ് ചെയ്യുന്നത്. സിനിമ കാണാൻ നോക്കണംഈ എഴുത്തു ഒരുപാടിഷ്ടം

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.