മുറ്റത്തെ മുല്ലചെടിയിലെ മൊട്ടിനെ പോലും തല്ലി കൊഴിച്ചു ഒരുനൂറു പ്രതീക്ഷകളുടെ പവിഴമല്ലി പൂക്കളെ മുഴുവൻ നിലത്തു വീഴ്ത്തി തൊടിയിലെ മാവിന്റെ സ്വപ്നപൂക്കളെ തല്ലി കൊഴിച്ചു ഒരാരവത്തിൽ പെയ്തൊഴിഞ്ഞു പോയാലും വീണ്ടും നഷ്ടത്തിന്റെ മഴത്തുള്ളികൾ മരകൊമ്പുകളിൽ പെയ്യുന്ന കാലം തെറ്റി പെയ്തു ഭൂമിയെ കരയിക്കുന്ന മഴ പോലെ നമ്മിലേയ്ക്കും ചിലർ അപ്രതീക്ഷിതമായി വിരുന്നെത്താറുണ്ട്.
എന്തിന് എന്ന ചിന്തയ്ക്ക് മുൻപേ നമ്മളെയാകെ തച്ചുടച്ചു പോകുന്നവർ… ജീവിതപാതയിലെ അവസാന ചുവടു വരെയും മനസ്സും ചിന്തയും ബന്ധങ്ങളുടെ നൂലിഴകളിൽ പഴയതു പോലെ കോർത്തെടുത്തു കെട്ടാൻ കഴിയാത്ത രീതിയിൽ ഹൃദയ – ചിന്തകളുടെ താളം തെറ്റിച്ചു അവസാന വെളിച്ചത്തിന് മേൽ ഇരുട്ടിന്റെ തണുത്ത കറുത്ത കമ്പളം പുതച്ചു ദേഹമുറങ്ങിയിട്ടും ദേഹിയെ നോവിക്കുന്ന വേദന തന്നു മടങ്ങുന്ന ക്ഷണിക്കാത്ത അതിഥികൾ….
2 Comments
Super dear friend. Great job 👍👍👍👍
Super dear friend. Great job.