Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കാണാതായ ആൺകുട്ടി
ഓർമ്മകൾ

കാണാതായ ആൺകുട്ടി

By Mary Josey MalayilJanuary 4, 2024Updated:January 8, 20242 Comments3 Mins Read107 Views
Bookmark Now
Please login to bookmark Close

No account yet? Register

1956 ലാണ് ആദ്യമായി കേരളത്തിലെ സ്കൂൾ വിദ്യാർഥികൾക്കു വേണ്ടി കേരള സ്കൂൾ കലോത്സവം സംഘടിപ്പിക്കാൻ തുടങ്ങിയത്. അന്ന് ഒരു ദിവസം മാത്രമായിരുന്നു ഇത് നടത്തിയിരുന്നത്. ആദ്യം നടക്കുന്നത് എറണാകുളത്ത്. 1970 ൽ  ഈ സ്കൂൾ കലോത്സവം നടത്താൻ തീരുമാനിക്കപ്പെട്ടത് ഇരിഞ്ഞാലക്കുട ഗവൺമെൻറ് ബോയ്സ് ഹൈസ്കൂളിൽ ആയിരുന്നു. കവി ശ്രീ ശങ്കരക്കുറുപ്പ്  ആണ്  അധ്യക്ഷൻ എന്ന് അറിഞ്ഞത് മുതൽ ഇരിഞ്ഞാലക്കുടയിലെ വീടുകളിൽ എല്ലാം അയൽ ജില്ലകളിൽ താമസിക്കുന്ന ബന്ധുജനങ്ങളും എത്തിത്തുടങ്ങി. അദ്ദേഹത്തെ കാണാനും പരിചയപ്പെടാനും ആളുകൾ തിങ്ങികൂടി. വൈകുന്നേരം ആറുമണി കഴിഞ്ഞാൽ സ്ത്രീകൾക്ക് പുറത്തിറങ്ങാൻ പോലും അനുവാദം ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ എല്ലാവരും അവരവരുടെ വീടും പൂട്ടി ഗവൺമെൻറ് സ്കൂളിലേക്ക് കുതിച്ചു. ഇന്നത്തെപോലെ ഘോഷയാത്രയോ അനാരോഗ്യകരമായ മത്സരമോ  ഒന്നുമില്ലായിരുന്നു.

കൃത്യസമയത്ത് തന്നെ കവിയുടെ അധ്യക്ഷ പ്രസംഗം കഴിഞ്ഞ് കലാപരിപാടികൾ ആരംഭിച്ചു.

ഉച്ചകഴിഞ്ഞപ്പോഴേ സ്കൂളിൽ പോയിരുന്ന മാത്തനും തൊമ്മനും ഏഴു മണി ആയപ്പോൾ തന്നെ വിശന്നിട്ടു കണ്ണു കാണാൻ വയ്യ. കുറച്ചുകഴിഞ്ഞപ്പോൾ മാത്തൻ പോയി. അവിടുന്ന് അര മണിക്കൂർ കഴിഞ്ഞപ്പോൾ തൊമ്മനും സ്ഥലംവിട്ടു. അവനവൻറെ വയർ ആണല്ലോ ഏതു കലാപരിപാടികളെക്കാളും വലുത്. 😜ഏകദേശം ഒമ്പത് മണിയോടെ കലാപരിപാടികൾ ഒക്കെ അവസാനിച്ചു.  അന്ന് മൂന്ന് ദിവസത്തെ പരിപാടി ആണത്രേ!

ഏഴര മണിയോടെ യുവജനോത്സവം കാണാൻ വന്ന അമ്മമാരാക്കെ ഓരോരുത്തരായി സ്ഥലം വിട്ടിരുന്നു. കാരണം  ഒന്നര മണിക്കൂർ  നേരത്തെ  പ്രാർത്ഥന കഴിഞ്ഞ് എട്ടരയോടെ അത്താഴം വിളമ്പണം. പാത്രം കഴുകലും അടുക്കള വൃത്തിയാക്കലും കഴിയുമ്പോൾ മണി ഒമ്പത്. അതോടെ ഏതാണ്ട് ഇരിഞ്ഞാലക്കുട നാടുമുഴുവൻ ഉറങ്ങും.ഇന്നത്തെ പോലെ ഫോണും തോണ്ടി ആരും പാതിരാ വരെ ഇരിക്കില്ല. 😜.

മറിയാമ്മച്ചേടത്തി അടുക്കള ജോലി ഒതുക്കി ആൺമക്കളുടെ മുറിയിൽ വന്ന് എല്ലാവരെയും ഒന്നുകൂടി പുതപ്പിച്ചു പോകുന്ന പതിവുണ്ട്. അപ്പോൾ അവിടെ എണ്ണത്തിൽ കൂടുതൽ ഒരു ആൺകുട്ടി പായയിൽ കിടന്നുറങ്ങുന്നത് കണ്ട് ചേടത്തി  അതിന്റെ മുഖം ഒന്ന് തിരിച്ചു നോക്കിയപ്പോൾ “അയ്യോ!ഇത്  അടുത്ത വീട്ടിലെ കുട്ടി ആണല്ലോ? ഇതെന്താ ഇവിടെ വന്നു കിടന്നുറങ്ങുന്നത്? ഈ കുഞ്ഞിനെ കഞ്ഞി കുടിക്കുന്ന നേരത്തും കണ്ടില്ലല്ലോ,സാരമില്ല ഏതായാലും രാത്രി ആയില്ലേ ഇനി നേരം വെളുക്കട്ടെ” എന്ന് ആത്മഗതം  പറഞ്ഞുകൊണ്ട് കിടക്കാൻ തുടങ്ങുമ്പോഴാണ് റോഡിൽനിന്ന് സ്ത്രീകളുടെ ഭയങ്കര കൂട്ടനിലവിളിയും കരച്ചിലും ആളുകളുടെ പതിവില്ലാത്ത ശബ്ദങ്ങളും കേൾക്കുന്നത്.ആ നേരത്ത് പുറത്തിറങ്ങി നോക്കാനുള്ള ധൈര്യം ഇല്ലാത്തതുകൊണ്ട് ഓടിച്ചെന്ന് ഈ കുഞ്ഞിനെ ഉറക്കത്തിൽ നിന്ന് വിളിച്ചെഴുന്നേൽപ്പിച്ച് കാര്യം ചോദിച്ചു. അപ്പോഴാണ് ആ കുഞ്ഞു പറയുന്നത്. “ഞാൻ 7 മണി ആയപ്പോൾ എൻറെ വീട്ടിലെത്തി. അപ്പോൾ വീടുപൂട്ടി കിടക്കുന്നു. എന്തെങ്കിലും കഴിച്ചു സ്കൂളിലേക്ക് തന്നെ തിരികെ പോകാമെന്നു വിചാരിച്ച് വന്നതായിരുന്നു . അപ്പോൾ ഇവിടെ ഓടി എത്തി.

വരാന്തയിൽ തന്നെ ഇരിക്കുന്ന വല്യ മുത്തച്ഛനെ(മുത്തച്ഛന്റെ ജേഷ്ഠൻ )കണ്ടപ്പോൾ എനിക്ക് വിശക്കുന്നു  എന്തെങ്കിലും ഭക്ഷണം തരുമോ എന്ന് ചോദിച്ചു. ഇവിടെ ഞാൻ മാത്രമേ ഉള്ളൂ. പെണ്ണുങ്ങൾ ആരും ഇവിടെ ഇല്ല കഞ്ഞി അടുക്കളയിൽ ഉണ്ട്, എനിക്ക് വിളമ്പി തരാൻ  ഒന്നും അറിയില്ല എന്ന് പറഞ്ഞു. കുറച്ചുനേരം അവിടെ കറങ്ങി നിന്ന് ഞാൻ അകത്തു കയറി ഒരു പായ വിരിച്ച് ക്ഷീണം കൊണ്ട് കിടന്നു ഉറങ്ങി പോയി.” എന്ന്

താമസിച്ചു വന്നതിന് ഉഗ്രപ്രതാപിയായ കാരണവർ വഴക്കു പറയുമോ എന്ന് ഭയന്ന് ആ വീട്ടിലെ സ്ത്രീകൾ ശരവേഗത്തിൽ പ്രാർത്ഥന മുറിയിൽ പായ വിരിച്ച് കുടുംബ പ്രാർത്ഥന തുടങ്ങി.അത് കഴിഞ്ഞു അത്താഴവും വിളമ്പി. ഈ കുഞ്ഞു അകത്തു പോയി കിടന്ന കാര്യം ആരും അറിഞ്ഞതുമില്ല. സമപ്രായക്കാരൊക്ക ആ മുറിയിൽ കിടക്കാൻ എത്തിയെങ്കിലും അമിത ക്ഷീണം കാരണം എല്ലാവരും ഉറങ്ങിയും കഴിഞ്ഞു. അതാണ് സംഭവിച്ചത്.

അപ്പോഴേക്കും മാത്തനെ ആരോ തട്ടിക്കൊണ്ടുപോയി എന്ന  വാർത്ത കാട്ടുതീ പോലെ പരന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോയി  കണ്ണിൽ ആസിഡ് ഒഴിച്ച് കാഴ്ച നഷ്ടപ്പെടുത്തിയോ കയ്യോ കാലോ ഒടിച്ചോ പിച്ച തെണ്ടിക്കുന്ന തമിഴത്തികൾ  കറങ്ങിനടക്കുന്ന കാലമായിരുന്നു. മാത്തന്റെ അമ്മയുടെയും സഹോദരങ്ങളുടെയും കൂട്ട കരച്ചിൽ ആയിരുന്നു റോഡിൽ നിന്നും കേട്ടത് എന്ന് അപ്പോൾ ആണ് മറിയാമ്മ ചേട്ടത്തിക്ക് മനസ്സിലായത്. ബസ് സ്റ്റാൻഡിലേക്കും  മാത്തന്റെ കൂട്ടുകാരുടെ വീട്ടിലേക്കും സ്കൂളിലേക്കും പല വഴിയ്ക്ക്ആളുകൾ അന്വേഷണം ആയി പോയി. എല്ലാത്തിനും ചുക്കാൻ പിടിക്കുന്നത് മുത്തച്ഛന്റെ ജേഷ്ഠൻ ആണ്. ഈ കുഞ്ഞു അകത്തു കയറി കിടന്നു ഉറങ്ങിയത് പുള്ളിയും കണ്ടില്ല. 😀അപ്പോൾ ആണ് ഒരു കൂട്ടർ മറ്റൊരു വിവരവുമായി എത്തിയത്.  ഒരു വൈക്കോൽ കൂനയുമായി  വന്ന ലോറി ഇലക്ട്രിക് ലൈനിൽ  തട്ടി തീ പിടിച്ചു അവിടെ മുഴുവൻ ആളുകൂടി ഇരിക്കുന്നു. തീയണക്കാൻ എല്ലാവരും വെള്ളവുമായി ഓടുന്നു എന്ന്. അതിലും വലിയ നെരിപ്പോടായിരുന്നു മാത്തന്റെ വീട്ടിൽ കത്തികൊണ്ടിരുന്നത്.

അന്വേഷണം പലവഴിക്കും നീങ്ങി. തൊമ്മനെയും മാത്തനെയും സ്കൂളിൽ ഒന്നിച്ചു കണ്ടവരുണ്ട്. എല്ലാവരുംകൂടി തൊമ്മന്റെ വീട്ടിലെത്തി.മാത്തൻ നേരത്തെ പോയെന്നും ഞാൻ അര മണിക്കൂർ കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ എന്റെ മുത്തച്ചൻ ഇവിടെ ഉണ്ടായിരുന്നു.അതുകൊണ്ട് ഞാൻ വീട്ടിൽ  കയറി കിടന്ന് ഉറങ്ങിപ്പോയി എന്നും പറഞ്ഞു.

ഏതായാലും ഒരു മണിക്കൂർ നേരത്തെ എല്ലാവരുടെയും മനസ്സമാധാനകേടിനു  വിരാമമിട്ടുകൊണ്ട് മറിയാമ്മച്ചേടത്തിയും ഭർത്താവും കൂടി മാത്തനെ കൊണ്ടുവന്ന് അമ്മയെ വിവരങ്ങൾ ഒക്കെ പറഞ്ഞു തിരിച്ചേൽപ്പിച്ചു. 😀

ഈയിടെ ഓയൂരിൽ തട്ടിക്കൊണ്ടുപോയ കുട്ടിയുടെ വിവരമറിഞ്ഞപ്പോൾ 90 വയസ് പ്രായം വരുന്ന എൻറെ ഒരു ബന്ധു പങ്കുവച്ച വിവരമാണിത്. ഒരു മണിക്കൂർ നേരം ആ അമ്മ അനുഭവിച്ച മനോവേദന തൊണ്ണൂറാം വയസ്സിലും ഇത്ര തെളിമയോടെ എന്നോട് പറയണമെങ്കിൽ അന്ന് അഭിഗേലിന്റെ അമ്മ അനുഭവിച്ച ടെൻഷൻ എത്രയായിരിക്കും?

“ ഓമന തിങ്കൾ കിടാവോ

നല്ല കോമള താമര പൂവോ…

പൂവിൽ നിറഞ്ഞ മധുവോ

പരിപൂർണ്ണേന്ദു തൻറെ നിലാവോ…..”

എല്ലാ അമ്മമാർക്കും അവരവരുടെ കുഞ്ഞുങ്ങൾ എന്നും കുഞ്ഞുങ്ങൾ തന്നെ. അഭിഗേലിന് വയസ്സ് 6. ഇതിലെ തൊമ്മനും മാത്തനും വയസ്സ് 66. എന്നാലും 90 വയസ്സായ ആ അമ്മയുടെ ഹൃദയം അഭിഗേലിന് വേണ്ടി പ്രാർത്ഥിക്കുകയും താനനുഭവിച്ച വേദന എന്നോട് പങ്കു വയ്ക്കുകയും ചെയ്തു. ഇതു പോലുള്ള ആയിരകണക്കിന് അമ്മമാരുടെ പ്രാർത്ഥന കൊണ്ടല്ലേ ആ മാലാഖ കുഞ്ഞിനെ ഒരു പോറൽ പോലും ഏൽക്കാതെ തിരികെ കിട്ടാൻ കാരണമായത്. 🙏🙏🙏

മേരി ജോസി മലയിൽ

തിരുവനന്തപുരം.

Post Views: 25
3
Mary Josey Malayil

Short story writer.

2 Comments

  1. Shreeja R on January 10, 2024 9:32 AM

    നന്നായി എഴുതി 👌

    Reply
  2. Sunandha Mahesh on January 10, 2024 8:04 AM

    മക്കൾക്കു എത്ര വയസ്സായാലും അമ്മമാരുടെ കണ്ണിൽ അവർ കുഞ്ഞങ്ങളാണ്..

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.