പുതുവർഷം പിറന്നു
ഇന്നലെകളിലെ അനുഭവങ്ങൾ കോർത്തിണക്കിയ പാദസരങ്ങൾ അണിഞ്ഞ്
ചേർത്ത് പിടിച്ചവരുടെ സ്നേഹം നിറച്ച മനസ്സുമായി
പീഢകൾ പകർന്നവരെ ദൂരേക്ക് മാറ്റി
പുതിയ പ്രതീക്ഷകൾ തൻ
പൊൻകിരണം തേടി ഞാനും ഇതാ
ഒരുങ്ങി കഴിഞ്ഞു,
ജീവിത യാത്രയിലെ
പുതിയ നാഴികക്കല്ല് പിന്നിടാൻ
മഞ്ഞ് പെയ്യുന്ന നാളിലെ നേർത്ത
തണുപ്പ് ഗ്രീഷ്മതാപത്തിന് വഴി മാറുമെന്നറിയാം
കത്തിയെരിയുന്ന വേനലിൽ ഒടുവിൽ വർഷ മേഘങ്ങൾ വിരുന്നെത്തി എന്നെ കുളിർമഴയാൽ തണുപ്പിക്കുമെന്നറിയാം
ഇടമുറിയാവർഷത്തിനൊടുവീൽ വീണ്ടുമൊരു വസന്തമെന്നിൽ വിരിയുമെന്നറിയാം
എങ്കിലും ആകാംഷയുണ്ട് ഈ വഴികളിൽ
എന്നെ കാത്തിരിക്കുന്ന നൂറായിരം പുതുവിസ്മയങ്ങൾ കാണുവാൻ..