Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പുഴയരികിൽ..
കഥ ബന്ധങ്ങൾ

പുഴയരികിൽ..

By Saritha SunilJanuary 7, 2024Updated:January 12, 20242 Comments2 Mins Read124 Views
Bookmark Now
Please login to bookmark Close

No account yet? Register

അമ്മ പോയ ശേഷം വല്ലപ്പോഴും മാത്രമേ കൃഷ്ണ തന്റെ വീട്ടിലേക്കെത്താറുള്ളു. പുഴയ്ക്ക് സമീപമൊരു വീട്. പുഴയിലേക്ക് കാഴ്ചയെത്തുന്ന ജനാലകൾ. മുന്നിലെ ചെടികളുടെ വർണ്ണാഭ. ഒക്കെയും അമ്മയുടെ ആഗ്രഹങ്ങളായിരുന്നു. അമ്മയും താനുമായി ഈ വീടൊരു കുഞ്ഞു സ്വർഗ്ഗമായിരുന്നു. അമ്മയുടെ എഴുത്തുകൾ, പുസ്തകങ്ങൾ അടുക്കി വച്ച അലമാര. അവിടേക്ക് കയറിയപ്പോൾ തന്നെ അമ്മ മണം. അവൻ മൂക്കു വിടർത്തി ശ്വാസമെടുത്തു. തണുത്ത കൈത്തലം കൊണ്ട് അമ്മയൊന്നു തലോടിയോ..

ഓർമ്മകൾ !!

പുഴയരികിൽ വസ്ത്രങ്ങൾ അലക്കുകയായിരുന്ന അമ്മയ്ക്കരികിലെത്തി. പുഴയിൽ കാലിട്ട് അനക്കി ഓളങ്ങളുണ്ടാക്കി അമ്മയോട് വർത്തമാനം പറഞ്ഞിരിക്കുന്ന തന്നെ,  കൃഷ്ണയവിടെ കണ്ടു.

” ഇങ്ങനെ ഇവിടെ ഇരിക്കാൻ എന്ത് രസമാ അല്ലേ അമ്മേ “.

അമ്മയൊന്നു വാത്സല്യത്തോടെ പുഞ്ചിരിച്ചു. തണുത്ത കൈത്തലം കൊണ്ട് തന്റെ കവിളിൽ തലോടി.

വേനൽക്കാലത്ത് പുഴയിലെ വെള്ളം കുറയുമ്പോൾ അമ്മ പരിതപിക്കും. മഴക്കാലത്ത് വെള്ളമങ്ങനെ നിറഞ്ഞൊഴുകുമ്പോൾ അമ്മ കൊച്ചു കുട്ടികളെപ്പോലെ സന്തോഷിക്കും.

ചിലപ്പോൾ അമ്മയുടെ മടിയിൽ തലവച്ച് കിടക്കുമ്പോൾ അമ്മ പഴയ കഥകൾ പറഞ്ഞു തരും. അമ്മയും ഇളയമ്മയുമായി കുളത്തിൽ കുളിക്കാൻ പോയതും. ആമ്പൽ പൂ പറിക്കാൻ ഇറങ്ങിയ ഇളയമ്മ വെള്ളത്തിൽ മുങ്ങിപ്പോയപ്പോൾ, അമ്മ രക്ഷിച്ചതുമൊക്കെ. അവരുടെ കുട്ടിക്കാലം കേട്ടിരിക്കുമ്പോൾ, ഒറ്റ മകനായ തനിക്ക്, വല്ലാത്ത ഏകാന്തത അനുഭവപ്പെട്ടിരുന്നു.

പുഴയ്ക്കു കുറകേയുള്ള പാലം കടന്ന് അപ്പുറത്തു ചെന്നാൽ കൃഷ്ണന്റെ അമ്പലമാണ്, ഓഫീസിൽ നിന്നെത്തിയാൽ മടിപിടിച്ച്, മൊബൈലും നോക്കി ഇരിക്കുന്ന തന്നെ അമ്മ നിർബന്ധിച്ചാണ് അമ്പലത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാറുണ്ടായിരുന്നത്. വലിയ കൃഷ്ണഭക്തയായ അമ്മ തന്നെയാണ് തനിക്ക് കൃഷ്ണയെന്ന പേരിട്ടതും.

അച്ഛന്റെ മരണശേഷം, അമ്മയുടെ ഒറ്റപ്പെടലിൽ കൂട്ടായതും പുഴ തന്നെയായിരുന്നു. പുഴയുടെ പടവിൽ ചെന്നിരുന്ന് എന്തോ ഓർത്തിരിക്കുന്ന അമ്മ, അന്നൊക്കെ ആ നിശബ്ദത തന്നെ വല്ലാതെ സങ്കടപ്പെടുത്തിയിരുന്നു.

പുഴയ്ക്കരികിലെ കണിക്കൊന്ന മരത്തിൽ നിറയെ പൂക്കളുണ്ടാകുമ്പോഴും അമ്മ ഒത്തിരി സന്തോഷിച്ചിരുന്നു.

ഒടുവിൽ ആ പുഴ തന്നെ നിറഞ്ഞ ഒഴുക്കിൽ അമ്മയേയും കൊണ്ടു പോയി.

അന്ന് ഓഫീസ് മീറ്റിങ്ങിനായി കുറച്ച് അകലേക്ക് പോയതായിരുന്നു കൃഷ്ണ.

മഴയത്ത് നിറഞ്ഞൊഴുകിയ പുഴയിലേക്ക് വീട്ടിലെ പൂച്ചക്കുട്ടി അകപ്പെട്ടു പോയി. അവളെ രക്ഷിക്കാൻ ഇറങ്ങിയതാണത്രേ അമ്മ. നിലവിളി ശബ്ദം കേട്ട് അടുത്ത വീട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ഒഴുക്കിൽ പെട്ടിരുന്നു. അമ്മ ഏറെ സ്നേഹിച്ച പുഴ. അമ്മയെയും തിരികെ സ്നേഹിച്ചിരുന്നുവോ?  എവിടേക്കാവും കൊണ്ടു പോയത്. ശരീരം പോലും കിട്ടിയില്ല.

അമ്മ രക്ഷപെട്ട്  എവിടെയോ ജീവിച്ചിരിക്കുന്നു എന്നാണ് വിശ്വാസം. എന്നെങ്കിലും വീട്ടിലേക്ക് തിരികെ എത്തുമെന്ന പ്രതീക്ഷയിൽ അയലത്തെ വീട്ടിൽ താക്കോലേൽപ്പിച്ചാണ് പോകാറ്.

ചില നേർത്ത പ്രതീക്ഷയുടെ പച്ച ഞരമ്പുകൾ !!!

അമ്മ പോയതിൽ പിന്നെ  അത്രയും വലിയ മഴ പെയ്തിട്ടേയില്ല. കഴിഞ്ഞ ഒരു വർഷമായി വറ്റി വരണ്ടു നൂലുപോലെ, ഇതിലേ ഒരു പുഴ ഒഴുകിയിരുന്നു എന്നതിന്റെ അടയാളം പോലെ പുഴ..

സരിത സുനിൽ ✍️

Post Views: 31
2
Saritha Sunil

പ്രണയമാണ് അക്ഷരങ്ങളോട് മഴയോട്,മഞ്ചാടി മണികളോട്,കുപ്പി വളകളോട്…എല്ലാറ്റിലുമുപരി എന്റെ മാത്രം പ്രിയനോട്❤❤❤️❤️ Author of Rupali ❤️

2 Comments

  1. Sunandha Mahesh on January 13, 2024 1:50 PM

    അമ്മയോർമകൾ ❤️

    Reply
  2. Shreeja R on January 7, 2024 4:25 PM

    ❤️❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.