Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നിരപരാധി
ചരിത്രം / പൗരാണികശാസ്ത്രം

നിരപരാധി

By മെൽവിൻ പോൾ താഞ്ചൻJanuary 8, 2024Updated:January 14, 20246 Comments2 Mins Read93 Views
Bookmark Now
Please login to bookmark Close

No account yet? Register

1944 ജൂൺ 16

രാവിലെ 7:30

കൈയിൽ ഒരു ബൈബിളും പിടിച്ചു കൊണ്ട് ജോർജ്ജ് സ്റ്റിന്നി ജൂനിയർ ആ മുറിയ്ക്ക് പുറത്ത് നിന്നു. സമയം ഒരിയ്ക്കലും ഇനി മുന്നോട്ട് നീങ്ങരുതേ എന്ന് അവൻ ഉള്ളിൽ അലമുറയിട്ടിരിക്കും. അവന്റെ പ്രാർത്ഥന വകവെയ്ക്കാതെ സമയം പക്ഷെ മുന്നോട്ട് തന്നെ നീങ്ങി.

George_Stinney_led_to_execution

അവനെ അവർ ആ മുറിയ്ക്കകത്തേയ്ക്ക് നടത്തി, അവിടെയുള്ള ഒരേയൊരു കസേരയിൽ ഇരുത്തി. അവന്റെ ശരീരവലുപ്പത്തെ അപേക്ഷിച്ച് വളരെ വലുതായിരുന്നു ആ കസേര. അതിനാൽ, ജോർജ്ജിന്റെ കൈവശമുണ്ടായിരുന്ന ബൈബിൾ ആദ്യം കസേരയിൽ വെച്ചതിനു ശേഷം അതിനു മുകളിലാണ് അവനെ ഇരുത്തിയത്.

ശേഷം, അവന്റെ കൈകാലുകളും ശരീരവും ആ കസേരയോട് ചേർത്ത് ബന്ധിയ്ക്കപ്പെട്ടു.

“നിനക്ക് അവസാനമായി എന്തെങ്കിലും പറയാനുണ്ടോ?”

ഉദ്യോഗസ്ഥരിൽ ഒരാൾ അവനോട് ചോദിച്ചു.

നിർവ്വികാരതയോടെ, നിഷേധാർത്ഥത്തിൽ അവൻ തലകുലുക്കി.

ആരാച്ചാർ അവന്റെ വായ് ഒരു തുകൽപ്പട്ട കൊണ്ട് ബന്ധിച്ച സമയം അവന്റെ കണ്ണീർ ധാരധാരയായി ഒഴുകിത്തുടങ്ങി. അവന്റെ ഏങ്ങലടിച്ചുള്ള കരച്ചിൽ കാരണം അവനെ മുഖംമൂടി അണിയിയ്ക്കാൻ അവർ എറെ ബുദ്ധിമുട്ടി.

ഒരു switch അമർത്തിയതോടെ 2500 volt വൈദ്യുതി അവന്റെ ശരീരത്തിലേയ്ക്ക് പ്രവഹിച്ചു. മുഖാവരണം ഇളകിത്തെറിച്ചപ്പോൾ അവന്റെ കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീർച്ചാലുകൾ അവിടെ നിന്നവർക്ക് കാണാമായിരുന്നു.

Louisiana സംസ്ഥാനത്തെ Crowley-ൽ, പേര് രേഖപ്പെടുത്താത്ത ഒരു ശവക്കുഴിയിൽ അവന്റെ മൃതശരീരം അടക്കപ്പെട്ടു.

ചെയ്യാത്ത കുറ്റത്തിന് വധശിക്ഷ ഏറ്റുവാങ്ങേണ്ടി വന്ന കറുത്ത വർഗ്ഗക്കാരനായ ആ ബാലന് വെറും പതിനാല് വയസ്സായിരുന്നു അപ്പോൾ പ്രായം.

അമേരിക്കൻ ഐക്യനാടുകളിൽ വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു അവൻ.

ബെറ്റി (14), എമ്മ (7) എന്നീ ബാലികമാരുടെ തിരോധാനമാണ് എല്ലാത്തിനും തുടക്കം കുറിച്ചത്.

1944 മാർച്ച് 23-ന് അവരെ കാണാതായി. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ അവരുടെ മൃതദേഹങ്ങൾ പൊലിസ് കണ്ടെത്തി. ഇരുമ്പു കഷണം കൊണ്ടുള്ള അടിയേറ്റ് തലയോട്ടി തകർന്ന അവസ്ഥയിലായിരുന്നു ആ മൃതദേഹങ്ങൾ.

ജോർജ്ജ് സ്റ്റിന്നി ജൂനിയറും അനിയത്തിയും കളിച്ചു കൊണ്ടിരുന്ന സമയത്താണ് സ്റ്റിന്നി കുടുംബത്തിന്റെ പുരയിടത്തിന് സമീപത്തുകൂടെ കൊല്ലപ്പെട്ട പെൺകുട്ടികൾ തങ്ങളുടെ സൈക്കിളുകളിൽ കടന്ന് പോയത്. പൊലിസ് പിന്നീട് ജോർജ്ജിനെയും,  മൂത്ത സഹോദരനെയും കൊലപാതകക്കുറ്റം ചുമത്തി പിടിച്ചു കൊണ്ട് പോയി. കൊല നടന്നതായി പറയപ്പെടുന്ന സമയത്ത് ജോർജ്ജ് തന്റെ കൂടെ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്ന് അവന്റെ അനിയത്തി ഏയ്മി ആണയിട്ട് പറഞ്ഞെങ്കിലും പൊലിസുകാർ അത് ചെവിക്കൊണ്ടില്ല.

ജോർജ്ജിന്റെ സഹോദരനെ പിന്നീട് വിട്ടയച്ചു. കൊലപാതകത്തിനുപയോഗിച്ച ഇരുമ്പുകഷണം ജോർജ്ജ് കാണിച്ചു തന്നുവെന്ന് പൊലിസ് അവകാശപ്പെട്ടു. തന്റെ അച്ഛനമ്മമാരോട് സംസാരിയ്ക്കാൻ അവർ ആ ബാലനെ അനുവദിച്ചില്ല.

ധൃതി പിടിച്ച ഒരു വിചാരണയ്ക്കൊടുവിൽ ജോർജ്ജ് സ്റ്റിന്നി ജൂനിയർ എന്ന പതിനാലുകാരൻ Electric Chair Execution എന്ന വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ടു.

————————————————–

ജോർജ്ജ് ജീവിച്ചിരുന്ന Alcolu എന്ന South Carolinian പ്രദേശത്ത് തന്നെ ജീവിച്ചിരുന്ന ഒരു ചരിത്രകാരനായിരുന്നു ജോർജ്ജ് ഫ്രയേഴ്സൺ. ജോർജ്ജ് സ്റ്റിന്നി ജൂനിയറിന്റെ  വധശിക്ഷക്കുറിച്ചുള്ള ഒരു ലേഖനം പത്രത്തിൽ നിന്നും വായിച്ചറിഞ്ഞ ഫ്രയേഴ്സൺ ആ കേസ് വീണ്ടും പുനർവിചാരണ നടത്തണമെന്ന് ആവശ്യമുന്നയിച്ചത് 2004-ൽ ആണ്.

വേണ്ടത്ര തെളിവുകളില്ലാതെയാണ് ജോർജ്ജ് സ്റ്റിന്നി ജൂനിയറിനെ കുറ്റക്കാരനായി വിധിച്ചതെന്ന് പുനർവിചാരണയിൽ കണ്ടെത്തി. മാത്രമല്ല, ജോർജ്ജ് ബ്യൂർക്ക് ജൂനിയർ എന്ന വെളുത്ത വർഗ്ഗക്കാരനായിരിക്കാം കൊലപാതകി എന്ന് ആധുനിക അന്വേഷകർ കണ്ടെത്തി. തന്റെ 26-ാം വയസ്സിൽ മരണക്കിടക്കയിൽ കിടന്നാണ് ബ്യൂർക്ക് ഈ വെളിപ്പെടുത്തൽ നടത്തിയതത്രെ.

അവസാനം, മരണത്തിന് 70 വർഷങ്ങൾക്ക് ശേഷം, 2014-ൽ ജോർജ്ജ് സ്റ്റിന്നി ജൂനിയർ കുറ്റക്കാരനല്ല എന്ന് കോടതി വിധിയുണ്ടായി.

ആധുനിക നിയമ വ്യവസ്ഥയ്ക്ക് സംഭവിച്ച ഏറ്റവും വലിയ കൈപ്പിഴകളിലൊന്നായിത്തീർന്നു ജോർജ്ജിന്റെ വധശിക്ഷ. നിയമവ്യവസ്ഥിതികൾ ഇത്തരം തെറ്റുകൾ വരുത്താം എന്നതിനാൽ കൂടിയാണ് മനുഷ്യാവകാശ പ്രവർത്തകരിൽച്ചിലർ വധശിക്ഷയെ എതിർക്കുന്നത്.

————————————————–

The Current : The Story of George Stinney, Jr. (2017)

83 Days (2018) എന്നീ ഹ്രസ്വചിത്രങ്ങൾ അവന്റെ കഥ പറയുന്നു.

————————————————–

ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും, ഒരു നിരപരാധി പോലും ശിക്ഷിയ്ക്കപ്പെടരുത് എന്നത് പൂർണ്ണാർത്ഥത്തിൽ മനസ്സിലാക്കാൻ ജോർജ്ജിന് നേരിട്ട ദുർവിധിയുടെ കഥ എന്നെ സഹായിച്ചിരിക്കുന്നു.

Post Views: 22
1
മെൽവിൻ പോൾ താഞ്ചൻ

seeing only is not believing

6 Comments

  1. Shreeja R on January 16, 2024 9:26 PM

    വല്ലാത്തൊരു അനീതി തന്നെ

    Reply
    • മെൽവിൻ പോൾ താഞ്ചൻ on January 17, 2024 2:05 PM

      👍🏽

      Reply
  2. Sunandha Mahesh on January 11, 2024 7:16 PM

    പോയ ജീവൻ തിരിച്ചു കിട്ടില്ല ല്ലോ..

    Reply
    • മെൽവിൻ പോൾ താഞ്ചൻ on January 12, 2024 1:53 PM

      👍🏽

      Reply
  3. drvenus on January 10, 2024 6:49 PM

    തിരുത്തപ്പെടാനാകാത്ത തെറ്റുകൾ ,
    തെറ്റാണെന്ന് തിരിച്ചറിഞ്ഞിട്ടെന്തു കാര്യം?

    Reply
    • മെൽവിൻ പോൾ താഞ്ചൻ on January 10, 2024 9:40 PM

      അവയെ അവലംബിച്ച് ലേഖനങ്ങൾ എഴുതാം.

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.