Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഓർമകളുടെ തണലിൽ ഇത്തിരിനേരം കൂടി…
ഓർമ്മകൾ ജീവിതം പ്രണയം ബന്ധങ്ങൾ യാത്ര സിനിമ

ഓർമകളുടെ തണലിൽ ഇത്തിരിനേരം കൂടി…

By Pavithra UnniJanuary 11, 2024Updated:January 17, 20246 Comments3 Mins Read137 Views
Bookmark Now
Please login to bookmark Close

No account yet? Register

Spoiler Alert : Three Of Us

ഓർമകളുടെ ആകെത്തുകയാണ് ജീവിതം എന്ന് പറയാറുണ്ട്. ഭൂതകാലത്തിൽ അഭിരമിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന ഒരു ജീവിയാണ് മനുഷ്യൻ. ആ മനുഷ്യന്റെ ഏറ്റവും വലിയ വേദന ആ ഓർമ്മകൾ നഷ്ടമാകുന്നത് തന്നെയല്ലേ? ഇതളൂർന്ന് വീണ പനിനീർ ദളങ്ങൾ പോലെ ഓർമയുടെ ഏടുകൾ ഓരോന്നായി മാഞ്ഞു തുടങ്ങിയ ഷൈലജ തന്റെ ഓർമ്മകൾ മുഴുവൻ കടലെടുക്കും മുൻപേ ഒരു യാത്ര പോകുന്നു. ആ യാത്രയാണ് Three of Us. മനോഹരമായ ആ ബാല്യകൗമാരത്തിലേക്ക് ഒന്ന് കൂടി പോയി വരാൻ ഷൈലജ നമ്മളെയും ക്ഷണിക്കുന്നു. വരൂ, ഓർമ്മകളുടെ തണലിൽ ഇത്തിരിനേരം, കൃത്യമായി പറഞ്ഞാൽ ഒരു മണിക്കൂർ 39 മിനിറ്റുകൾ ഇരുന്നിട്ട് വരാം.

ഡിമെൻഷ്യ രോഗിയായ ഷൈലജ ദൈനംദിന ജോലികൾ പോലും എഴുതിവച്ചു ഓർക്കേണ്ട അവസ്ഥയിലൂടെ കടന്നു പോകുന്നവളാണ്. ഇനി എത്ര കാലം കൂടി ഓർമ്മകൾ കൂടെയുണ്ടാകും എന്നറിയില്ല. ജോലിയിൽ നിന്ന് നേരത്തെ വിരമിക്കുന്നു ഷൈലജ തന്റെ കുട്ടിക്കാലവും കൗമാരവും നിറഞ്ഞ വെങ്കുർലയിലേക്ക് പോകണമെന്ന് തീരുമാനിക്കുന്നു. അവിടെ അവളെ കാത്തിരിക്കുന്നത് ഒരു പഴയ പ്രണയത്തിന്റെ ഓർമകളും ഇനിയും ഇറക്കിവയ്ക്കാത്ത ഒരു കുറ്റബോധത്തിന്റെ ഭാരവുമാണ്.

ഷൈലജ താമസിച്ചിരുന്ന പഴയ വാടക വീട്, അവിടത്തെ കിണർ, വെങ്കുർലയിലെ ആ പഴയ സ്കൂൾ, അവിടത്തെ ബെഞ്ചും ഡെസ്കും, പഴയ സഹപാഠികൾ, അദ്ധ്യാപകർ…പിന്നെ പ്രദീപ് കാമത്തും. 8 ആം ക്ലാസിൽ പ്രണയപൂർവം ഒരു പൂവ് നൽകിയതിന് പിണങ്ങിപ്പോയവൾ 28 വർഷത്തിന് ശേഷം മടങ്ങി വന്നത് എന്തിനെന്ന് അറിയാതെ…ഓർമ്മകൾ നഷ്ടമാകുന്ന അസുഖമാണ് അവൾക്കെന്ന് ഭർത്താവ് ദീപാങ്കറിൽ നിന്നറിയുമ്പോൾ, തന്നെ അവൾ മറന്നില്ല എന്നതിൽ സന്തോഷിക്കുന്ന, കവിതയും കഥയും എഴുതുന്ന കഥയെന്ന് മകൾക്ക് പേരിട്ട, ഭാര്യക്ക് വേണ്ടി സ്വന്തമായി എംബ്രോയിഡറി ചെയ്ത ഷോൾ സമ്മാനമായി നൽകുന്ന, ജീവിതത്തിൽ നിന്ന് തന്നെ ഒളിച്ചോടിയ അച്ഛനെ കാത്തിരിക്കുന്ന, സ്കൂൾ കാലഘട്ടം മറ്റേതോ ജന്മത്തിലായിരുന്നോ എന്ന് സന്ദേഹിക്കുന്ന…എന്തൊരു കാമുകനും പങ്കാളിയും അച്ഛനും മകനും സുഹൃത്തും ഒക്കെയാണ് നിങ്ങൾ Mr പ്രദീപ് കാമത്ത്! ജയ്ദീപ് ആഹ്ലാവത്തിനെ ജാനേ ജാനിലാണ് ആദ്യമായി കാണുന്നത്. കൈയ്യടക്കമുള്ള സൂക്ഷ്മാഭിനയത്തിന്റെ എത്രയെത്ര മുഹൂർത്തങ്ങളാണ് ഇതിൽ എന്നോ?

ഷൈലജയായി എത്തുന്നത് പ്രിയപ്പെട്ടൊരു അഭിനേത്രിയാണ്-ഷെഫാലി ഷാ. തന്നെ തന്നെ പലപ്പോഴും സന്ദേഹത്തോടെ നോക്കുന്ന, മകനെ മറന്നു പോയാലോ എന്ന് ഭയക്കുന്ന, പ്രദീപിന്റെ ഭാര്യ സാരികയ്ക്ക് സ്നേഹപൂർവ്വം ചുവന്ന സാരി സമ്മാനിക്കുന്ന, മറന്നു പോയ നർത്തകിയെ അല്പസമയമെങ്കിലും ഓർത്തെടുക്കുന്ന, പറയാൻ മറന്ന സോറി 28 വർഷങ്ങൾക്ക് ഇപ്പുറം ഒരു ആകാശ ഊഞ്ഞാലിൽ ഇരുന്ന് പറയുന്ന, അനിയത്തിയുടെ മരണത്തിന്റെ കുറ്റബോധം ഒടുവിൽ ആ കിണറിനരുകിൽ ഇറക്കി വച്ച് തിരിച്ചു പോകുന്ന ഒരു ഡിമെൻഷ്യ രോഗിയായി ഷെഫാലി നിറഞ്ഞാടിയിട്ടുണ്ട്. അലസമായ സാരികളിൽ എന്തൊരു രസമാണ് ചില നടിമാരെ കാണാൻ അല്ലെ?

ത്രീ ഓഫ് അസ്സിൽ മൂന്നാമൻ ഒരുപക്ഷെ യഥാർത്ഥ ജീവിതത്തിൽ കണ്ടുകിട്ടാൻ അല്പം ബുദ്ധിമുട്ടുള്ള ഒരു പങ്കാളിയാണ്-ഷൈലജയുടെ അസുഖത്തിനോടൊപ്പം നിൽക്കുന്ന, ആഗ്രഹങ്ങൾക്കൊപ്പം നിൽക്കുന്ന, പഴയ പ്രണയത്തിന് ഒറ്റയ്ക്കിരിക്കാൻ സ്വയം ആകാശഊഞ്ഞാലിൽ നിന്ന് വിട്ടുനിൽക്കുന്ന ഒരാൾ. ദീപാങ്കർ എന്നാൽ വെളിച്ചത്തിന്റെ ദേവൻ. പ്രദീപ് എന്നാൽ ദീപവും. ദീപത്തിൽ ചേരാതെ ഷൈലജ ദീപങ്ങളുടെ ദേവനിൽ എത്തിച്ചേർന്നതിൽ ഒരു ഭംഗിയുണ്ടല്ലേ?

സിനിമയുടെ പേരിൽ കയറിക്കൂടാൻ പറ്റിയില്ലെങ്കിലും ഒരു നാലാമൻ കൂടിയുണ്ട് സിനിമയിൽ-പ്രദീപിന്റെ ഭാര്യ സാരിക. ഇത്രയും പരസ്പര ധാരണയും സ്നേഹവും സുതാര്യതയും പരസ്പര ബഹുമാനവുമുള്ള ഒരു ദമ്പതികളെ കണ്ടിരിക്കുന്നത് തന്നെ സന്തോഷകരമാണ്.

മനോഹരമായ കൊങ്കൺ ഗ്രാമഭംഗി ഒപ്പിയെടുത്ത ഈ സിനിമയിൽ ഒരു ആർട്ട് ഹൗസ് സിനിമയിൽ സ്ഥിരമായി കാണാറുള്ള മടുപ്പിക്കുന്ന ദൃശ്യങ്ങളൊന്നുമില്ല. ഒരു സങ്കടകരമായ അസുഖവും അതിന്റെ ബാക്കിയുമായിട്ട് കൂടി ഫീൽ ഗുഡ് ആയൊരു സിനിമയാണ് ത്രീ ഓഫ് അസ്.

പ്രദീപിന്റെ കവിതയുടെ മലയാളം വ്യാഖ്യാനം കൂടി പറഞ്ഞാലേ ഈ എഴുത്ത് പൂർത്തിയാകൂ.

പഴയ കാമിനിയുടെ തിരിച്ചുവരവിൽ മഷി ഉണങ്ങിയ കവിയുടെ സർഗാത്മക മനസ്സിൽ നിന്ന് വീണ്ടും ഉതിർന്നു വീണൊരു കവിത ഇതാ:

ഉത്ഭവം:

ലക്ഷക്കണക്കിന് മുത്തുകൾ നീ ശേഖരിച്ചു വച്ചാലും…

പോകുമ്പോൾ വെറുംകൈയോടെ തന്നെ പോകണമല്ലോ

നാളെയെന്നത് വരണമെങ്കിൽ

ഇന്ന് ജീവിച്ചു തീരണമല്ലോ!

ഓർമകൾ മാഞ്ഞു പോകും മുൻപേ തന്റെ ഏറ്റവും പ്രിയപ്പെട്ട ഓർമകളിലേക്ക്, കുട്ടിക്കാലത്തേക്കും കൗമാരത്തിലേക്കും ഒന്ന് വരാനാണ് ഷൈലജയ്ക്ക് തോന്നിയത്. ഒന്ന് ഓട്ടം നിർത്തി, വേഗത കുറച്ച്, ജീവിതത്തിലേക്ക് തിരഞ്ഞു നോക്കണം എന്നുള്ള ഒരു ചിന്തയാണ് ത്രീ ഓഫ് അസ് ബാക്കിവയ്ക്കുന്ന ചിന്ത.

നമുക്ക് പോകണ്ടെ ഒരിക്കൽ നമ്മുടെ ആ വേരുകളിലേക്ക്? നിങ്ങളുടെ വേരുകൾ എവിടെയാണ്? ഏത് കാലമാണ് re-live ചെയ്യണം എന്ന് ആഗ്രഹിക്കുന്നത്? ബാല്യം? കൗമാരം? കോളേജ് ലൈഫ്? പ്രണയകാലം?

കമെന്റ് ചെയ്യൂ.

Post Views: 20
1
Pavithra Unni

I pen my thoughts here. I am here to make a signature…

6 Comments

  1. സന്തോഷ് ഉള്ളന്നൂർ on January 11, 2024 9:23 PM

    നല്ല എഴുത്ത് . സിനിമ കാണും ❤️

    Reply
  2. Shreeja R on January 11, 2024 9:15 PM

    കണ്ടു. ഇഷ്ടപ്പെട്ടു. 👌

    Reply
  3. Neethi Balagopal on January 11, 2024 7:42 PM

    Very interesting review.. കാണണം..കാണും

    Reply
  4. Jayasree John on January 11, 2024 5:13 PM

    സിനിമ കണ്ടിട്ടേ വായിക്കുന്നുള്ളൂ .

    Reply
    • Silvy on January 11, 2024 7:31 PM

      ഷബാലി ഷാ എന്റെ പ്രിയപ്പെട്ട നടിയാണ്അ.തുകൊണ്ടുതന്നെ സിനിമയും അത്യുഗ്രനായിരിക്കുമെന്ന് ഒരു പ്രതീക്ഷ ഉണ്ട്. പവിത്രയുടെ റിവ്യൂ കണ്ടിട്ട് സിനിമ ഇപ്പോൾ തന്നെ കാണണമെന്ന് കൊതി തോന്നുന്നു 👌👌👌

      Reply
      • sabira latheefi on January 11, 2024 7:39 PM

        സിനിമ കാണാൻ പ്രേരിപ്പിക്കുന്ന എഴുത്ത്. തിരിച്ചു പോകേണ്ടത് ബാല്യത്തിലേക്കാണ്. ബാല്യത്തിന്റെ ഓർമ്മകൾ ഒരിക്കൽ ബ്ലോഗ് ആയി എഴുതിയിരുന്നു. നല്ലെഴുത്ത് 👍🏻👍🏻

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.