Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇന്ന് ബാപ്പുജിയുടെ രക്തസാക്ഷിത്വദിനം….
അറിവുകൾ ഓർമ്മകൾ

ഇന്ന് ബാപ്പുജിയുടെ രക്തസാക്ഷിത്വദിനം….

By Muhammed‌ sageer Pandarathil RasheedJanuary 30, 2024Updated:January 30, 2024No Comments5 Mins Read98 Views
Bookmark Now
Please login to bookmark Close

No account yet? Register

1869 ഒക്ടോബര്‍ 2 ആം തിയതി ഗുജറാത്തിലെ പോര്‍ബന്തര്‍ ജില്ലയിലെ സുദാമാ പുരിയിൽ കരംചന്ദ് ഗാന്ധിയുടെയും പുത്തലീ ഭായിയുടെയും മകനായാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാഗാന്ധി ജനിച്ചത്.

കസ്തൂര്‍ബ ഗാന്ധിയുമായുള്ള വിവാഹശേഷം അദ്ദേഹം വക്കീല്‍ പഠനത്തിനായി ദക്ഷിണാഫ്രിക്കയില്‍ പോകുകയും അവിടെയുള്ള വർണ്ണവിവേചനം അദ്ദേഹത്തിന്റെ മനസ്സിനെ വല്ലാതെ ദുഃഖിപ്പിച്ചു. വെള്ളക്കാർ മറ്റെല്ലാ ആളുകളേയും അധമരായാണ് കണക്കാക്കിയിരുന്നത്.

തീവണ്ടിയിൽ ഉയർന്ന ശ്രേണികളിലെ കൂപ്പകളിൽ ഇന്ത്യക്കാരേയോ കറുത്ത വർഗ്ഗക്കാരെയോ കയറാൻ അനുവദിച്ചിരുന്നില്ല. വെള്ളം കുടിക്കാനുള്ള പൊതു ടാപ്പുകളിൽ നിന്ന് വെള്ളം കുടിച്ചാൽ പോലും അക്കൂട്ടർക്ക് കടുത്ത ശിക്ഷ നൽകപ്പെട്ടിരുന്നു.

ഒരിക്കൽ വെള്ളക്കാർക്ക് മാത്രം സഞ്ചരിക്കാവുന്ന എ ക്ലാസ് കൂപ്പയിൽ യാത്രചെയ്തതിന് ഗാന്ധിയെ മർദ്ദിക്കുകയും വഴിയിൽ പീറ്റർമാരീറ്റ്സ്ബർഗിൽ ഇറക്കി വിടുകയും ചെയ്തു. തുടർന്ന താഴ്ന്ന ക്ലാസിൽ യാത്ര തുടർന്ന അദ്ദേഹത്തെ തീവണ്ടിയുടെ ഗാർഡ് ഒരു വെള്ളക്കാരൻ സ്ഥലം കൊടുക്കാഞ്ഞതിന് തല്ലി.

ഈ സംഭവത്തിനുശേഷം ഗാന്ധി, ഇത്തരം അനാചാരങ്ങൾക്കെതിരെ പ്രവർത്തിക്കാൻ തീരുമാനിച്ചു. കുറച്ചു സമയം പ്രാക്ടീസിനും മറ്റുള്ള സമയം ഇത്തരം പ്രവർത്തനങ്ങൾക്കുമായി നീക്കിവച്ചു.

പ്രിട്ടോറിയയിലെ തയ്യബ് ഹാജി ഖാൻ മുഹമ്മദ് എന്ന ഇന്ത്യാക്കാരനായ വ്യാപാരിയുടെ സഹകരണത്തോടെ അവിടത്തെ ഇന്ത്യാക്കരുടെ ഒരു യോഗം വിളിച്ചു കൂട്ടി ദക്ഷിണാഫ്രിക്കയിലെ ഇന്ത്യാക്കാർ അനുഭവിക്കുന്ന കഷ്ടതകൾക്കെതിരെ അദ്ദേഹം സംസാരിച്ചു. ഇംഗ്ലണ്ടിൽ പോലും ഇത്തരം അനാചാരങ്ങൾ ഇല്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഗാന്ധിയുടെ ആദ്യത്തെ പൊതുപ്രസംഗം അതായിരുന്നു.

ഇന്ത്യാക്കാരുടെ വിദ്യാഭ്യാസമില്ലായ്മയും ശുചിത്വക്കുറവുമാണ് ഇതിനു കാരണം എന്നു വിശ്വസിച്ച്, അവ പരിഹരിക്കാനുള്ള നടപടികൾ അദ്ദേഹം ആസൂത്രണം ചെയ്തു. തീവണ്ടികളിൽ ഒന്നും രണ്ടും ക്ലാസ്സുകളിൽ പ്രവേശനം കിട്ടാനായി റെയിവേ അധികൃതരുമായി ഗാന്ധി കത്തിടപാടുകൾ നടത്തി. ഇന്ത്യാക്കാരുടെ സാമ്പത്തിക-സാമൂഹികനിലവാരത്തെക്കുറിച്ച് അദ്ദേഹം പഠിക്കാൻ ആരംഭിച്ചു.

മതപരവും ആദ്ധ്യാത്മികവുമായ വളരെ ഗ്രന്ഥങ്ങൾ അദ്ദേഹം ഇക്കാലത്ത് പഠിച്ചു. അദ്ദേഹം താമസിയാതെ കൂടുതൽ സമയ രാഷ്ട്രീയ പ്രവർത്തനത്തിലെക്ക് ഇറങ്ങി. ഇതിന്റെ ഭാഗമായി, സുഹൃത്തുക്കളുമൊത്ത് നറ്റാൾ ഇന്ത്യൻ കോൺഗ്രസ്സ് എന്ന പ്രസ്ഥാനം ആരംഭിച്ചു. ഇത് ഇന്ത്യാക്കാരുടെ അവകാശബോധത്തിൽ കാതലായ മാറ്റം ഉണ്ടാക്കി. നറ്റാളിലെ കരാർ തൊഴിലാളികളുടെ പ്രശ്നങ്ങളിലും അദ്ദേഹം ഇടപെട്ടു. താമസിയാതെ ദക്ഷിണാഫ്രിക്കയിൽ അദ്ദേഹം ‘ഗാന്ധിജി’ എന്ന് അറിയപ്പെടാൻ തുടങ്ങി

1896 ൽ അദ്ദേഹം ഭാര്യയേയും കുട്ടികളേയും കൊണ്ടുവരാനായി നാട്ടിലേക്ക് ഹ്രസ്വസന്ദർശനം നടത്തി. രാജ്‌കോട്ടിലെത്തിയ ഗാന്ധി ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെ നില വിവരിച്ചുകൊണ്ട് ലഘുലേഖകളും പത്രപ്രസ്താവകളും ഇറക്കുകയും ജസ്റ്റീസ് റാനഡേ, ജസ്റ്റീസ് ബദറുദ്ദീൻ തയ്ബാജി, സർ ഫിറോസ് ഷാ മേത്ത എന്നിവരുമായി ഇക്കാര്യം ചർച്ച ചെയ്യുകയും ചെയ്തു.

ഇതിനിടക്ക് മുംബൈയിൽ പ്ലേഗ് പടർന്നപ്പോൾ ശുചീകരണപ്രവർത്തനങ്ങളിലും ഏർപ്പെട്ടു. പൂനെയിൽ ‘ലോകമാന്യ‘ ബാലഗംഗാധര തിലക്, ഗോപാലകൃഷ്ണ ഗോഖലെ എന്നിവരെ സന്ദർശിച്ചു.

1896 ൽ ഡർബനിലെ പാർലമെന്റ്, വോട്ടവകാശം കറുത്ത വർഗ്ഗക്കാർക്കും ഇന്ത്യാക്കാർക്കും വിലക്കിക്കൊണ്ട് നിയമം കൊണ്ടുവരാൻ തീരുമാനിച്ചപ്പോൾ ഇതിനെതിരായി പോരാടാൻ അവിടത്തുകാർ ഗാന്ധിയോട് അഭ്യർത്ഥിച്ചിരുന്നു.

അതിനായി 1897 ഡിസംബർ അവിടെ എത്തുകയും നിയമസഭയിൽ അവതരിപ്പിക്കപ്പെട്ട നിഷ്ഠുരമായ കരടുബില്ലുകൾക്കെതിരായി അദ്ദേഹം നിരവധി പ്രചാരണപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.

1901 ഡിസംബറിൽ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി. കൊൽക്കത്തയിലെ ദേശീയ കോൺഗ്രസ്സിൽ പങ്കെടുക്കുകയായിരുന്നു ലക്‌ഷ്യം.

1901 ഡിസംബർ 27 ആം തിയതി ഡി.എ. വാച്ചയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ്സിൽ അദ്ദേഹം ദക്ഷിണാഫ്രിക്കൻ ഇന്ത്യാക്കാരുടെ അവശതകളെക്കുറിച്ച് പ്രമേയം അവതരിപ്പിച്ചു. തുടർന്ന് കുറച്ചുകാലം ഗോഖലെയുടെഅതിഥിയായി നിരവധി സ്ഥലങ്ങൾ സന്ദർശിച്ചശേഷം ഗാന്ധി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചുപോയി.

തുടർന്ന് 1903 ഫെബ്രുവരി 14 ആം തിയതി ട്രാൻസ്‍വാൾ സുപ്രീം കോടതിയിൽ വക്കീൽ പണി ആരംഭിച്ചു. ജോഹന്നാസ്ബർഗിലായിരുന്നു താമസം. ഇന്ത്യക്കാർക്കെതിരായ കരിനിയമങ്ങൾ പിൻ‍വലിക്കണമെന്ന് അദ്ദേഹം അവിടെ മേയ് 6 ആം തിയതി കൂടിയ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ജൂൺ 4 ആം തിയതി ഗാന്ധി ‘ഇന്ത്യൻ ഒപ്പീനിയൻ‘ എന്ന പത്രം ആരംഭിച്ചു. ആ വർഷം അവസാനം ഡർബനിൽ നിന്ന് 14 മൈൽ അകലെ ഫീനിക്സ് എന്ന ആശ്രമം സ്ഥാപിക്കുകയും അങ്ങോട്ട് താമസം മാറ്റുകയും ചെയ്തു. ആശ്രമത്തിനായി അന്തേവാസികൾ ഒരോരുത്തരും അവരവരുടെ പ്രയത്നം സംഭാവനം ചെയ്യണം എന്ന ആശയം അദ്ദേഹം പ്രാവർത്തികമാക്കി. റസ്കിന്റെ “അൺ‍ ടു ദിസ് ലാസ്റ്റ്” എന്ന പുസ്തകമായിരുന്നു ഇതിനാധാരം.

ദക്ഷിണാഫ്രിക്കായിലേക്കുള്ള അദ്ദേഹത്തിന്റെ ഈ മൂന്നാം വരവിലാണ് സത്യാഗ്രഹം എന്ന ആശയം ഉരുത്തിരിഞ്ഞു വന്നത്.1906 ൽ അദ്ദേഹം ബ്രഹ്മചര്യം ജീവിതവ്രതമാക്കി. ഇതിനിടെ നാട്ടിലായിരുന്ന കസ്തൂർബായേയും കുട്ടികളേയും വിളിച്ചുവരുത്തി ടോൾസ്റ്റോയ് വിഭാവനം ചെയ്ത രീതിയിലുള്ള ടോൾസ്റ്റോയ് ഫാം സ്ഥാപിച്ചു അതിൽ മാതൃകാ കൂട്ടുകുടുംബസങ്കല്പം പരീക്ഷിച്ചു നോക്കി.

ട്രാൻസ്‍വാൾ പ്രവിശ്യാ സർക്കാരിനെതിരായി 1907 മാർച്ച് 22 ആം തിയതി ഗാന്ധി സത്യാഗ്രഹസമരം ആരംഭിച്ചു. എല്ലാ ഇന്ത്യക്കാരും വിരലടയാളം പതിച്ച രജിസ്ട്രേഷൻ കാർഡ് എപ്പോഴും സൂക്ഷിക്കണമെന്ന ഏഷ്യാറ്റിക് ലോ അമെൻഡ്മെൻറ് ഓർഡിനൻസ് എന്ന ബില്ലിനെതിരായിരുന്നു സത്യാഗ്രഹം.

ഈ രജിസ്ട്രേഷൻ കാർഡില്ലാത്തവരെ അറസ്റ്റ് ചെയ്യാനും നാടുകടത്താനും വ്യവസ്ഥയുണ്ടായിരുന്നു. 1908 ജനുവരി 10 ആം തിയതി അദ്ദേഹത്തെ അറസ്റ്റ് ചെയ്തു രണ്ടു മാസക്കാലത്തേയ്ക്ക് ജയിലിലടച്ചു. എങ്കിലും താമസിയാതെ ജനറൽ സ്മട്സിന്റെ നിർദ്ദേശപ്രകാരം മോചിപ്പിച്ചു. വീണ്ടും അദ്ദേഹത്തെ 1913 നവംബർ 6 ആം തിയതി അറസ്റ്റ് ചെയ്തു.

ഇതിൽ പ്രതിഷേധിച്ച് നവംബർ 25 ആം തിയതി നറ്റാളിൽ യോഗം ചേർന്നവർക്കു നേരെ പോലീസ് വെടിവയ്ക്കുകയും രണ്ടു ഇന്ത്യാക്കാർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് ഗാന്ധിജിയെ ഒൻപതു മാസത്തേയ്ക്ക് ജയിലിലടച്ചു.

പിന്നീട് പുറത്തിറങ്ങിയ ഗാന്ധി, ഇന്ത്യാക്കാർ അവരവർ താമസിക്കുന്ന പ്രവിശ്യ വിട്ട് പുറത്ത് പോകാൻ പാടില്ല എന്ന നിയമത്തിനെതിരായി, 2037 പുരുഷന്മാരും 129 സ്ത്രീകളും 57 കുട്ടികളുമായി ട്രാൻസ്‍വാളിലേയ്ക്ക് ഒരു മാർച്ച് നടത്തി. അവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോൾ ലഹള പൊട്ടിപ്പുറപ്പെട്ടു. 1914 ജൂൺ 30 ആം തിയതി സർക്കാർ ഒത്തു തീർപ്പുകൾക്ക് തയ്യാറായി.

ദക്ഷിണാഫ്രിക്കയിലെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് 1915 ജനുവരി 9 ആം തിയതിയാണ് ഗാന്ധിജി ഇന്ത്യയിലേക്ക് മടങ്ങിവന്നത്. അതിനാല്‍ ജനുവരി ഒമ്പത് പ്രവാസി ദിനമായി ആചരിക്കുന്നു. 1915 ല്‍ തന്നെ അഹ്മദാബാദിനടുത്ത് കൊമ്മ്റാബില്‍ ആദ്യ സത്യഗ്രഹ ആശ്രമം സ്ഥാപിച്ചു.

ഇന്ത്യയില്‍ ബ്രിട്ടീഷുകാരുടെ കൊള്ളരുതായ്മക്കെതിരെ പോരാടാനുള്ള ഉറച്ച മനസ്സുമായാണ് ഗാന്ധിജിയുടെ രാഷ്ട്രീയ ജീവിതം സജീവമായത്. 1917 ചമ്പാരന്‍ സമരം നടത്തി. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യഗ്രഹമായിരുന്നു ചമ്പാരന്‍. നീലം കര്‍ഷകര്‍ക്കുവേണ്ടി നടത്തിയ ചമ്പാരന്‍ സത്യഗ്രഹം വലിയ കോളിളക്കങ്ങളുണ്ടാക്കി.

പഞ്ചാബിലെ അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ 1919 ഏപ്രില്‍ 13 ആം തിയതി നടന്ന ജാലിയന്‍വാലാബാഗ് കൂട്ടക്കൊല ഗാന്ധിജിയെ ഏറെ വേദനിപ്പിച്ചു. ഇതില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷുകാര്‍ നല്‍കിയ കൈസര്‍-ഇ-ഹിന്ദ് ബഹുമതി അവര്‍ക്കുതന്നെ തിരിച്ചുനല്‍കി.

നിസ്സഹകരണം ബ്രിട്ടീഷുകാരുടെ എല്ലാ നടപടികളോടും സഹകരിക്കാതിരിക്കാന്‍ ഗാന്ധിജി കണ്ടെത്തിയ സമരമാര്‍ഗമായിരുന്നു നിസ്സഹകരണം. രാജ്യവ്യാപകമായി വന്‍ സ്വീകാര്യതയാണ് ഈ സമരത്തിന് ലഭിച്ചത്. എന്നാല്‍, ഉത്തര്‍പ്രദേശില്‍ 1922 ല്‍ നടന്ന ചൗരിചൗരാ സംഭവത്തെ തുടര്‍ന്ന് നിസ്സഹകരണ സമരം ഗാന്ധിജി പിന്‍വലിച്ചു.

ഗാന്ധിജി ആകെ അഞ്ചു തവണയാണ് കേരളത്തിലെത്തിയത്. 1920 ല്‍ കോഴിക്കോടാണ് ആദ്യ പ്രസംഗം നടന്നത്. ഗാന്ധിജി ഇടപെട്ട ആദ്യ സത്യഗ്രഹ സമരം 1924 ലെ വൈക്കം സത്യഗ്രഹമായിരുന്നു. 1936 ലെ ക്ഷേത്ര പ്രവേശന വിളംബരത്തെ ‘ആധുനിക കാലത്തെ അദ്ഭുത സംഭവം’ എന്നു വിശേഷിപ്പിച്ചതും ഗാന്ധിജിയായിരുന്നു.

കര്‍ണാടകയിലെ ബെല്‍ഗാമില്‍ 1924 ല്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിലാണ് ഗാന്ധിജി പ്രസിഡന്‍റായത്. ഗാന്ധിജി അധ്യക്ഷത വഹിച്ച ആദ്യ സമ്മേളനവും ബെല്‍ഗാമിലായിരുന്നു.

1930 മാര്‍ച്ച് 12 ആം തിയതിയാണ് ഗാന്ധിജി തന്റെ ദണ്ഡിയാത്ര ആരംഭിച്ചത്. ഗാന്ധിജിയുടെ 61 ആം വയസ്സിലായിരുന്നു ഈ സമരം. 78 അനുയായികള്‍ ഈ യാത്രയില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. 1930 ഏപ്രില്‍ 6 ആം തിയതി ദണ്ഡി കടപ്പുറത്ത് ഉപ്പുനിയമം ലംഘിച്ച് ഉപ്പ് കുറുക്കി. 1931ല്‍ ഗാന്ധി-ഇര്‍വിന്‍ സന്ധി നടന്നു.

1930, 31, 32 വര്‍ഷങ്ങളിലായി മൂന്ന് വട്ടമേശ സമ്മേളനങ്ങളാണ് വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ അധ്യക്ഷതയില്‍ ലണ്ടനില്‍ നടന്നത്. മൂന്നു വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഏക ഇന്ത്യക്കാരന്‍ ബി.ആര്‍. അംബേദ്കറായിരുന്നു. രണ്ടാം വട്ടമേശ സമ്മേളനത്തിലാണ് ഗാന്ധി പങ്കെടുത്തത്. വട്ടമേശ സമ്മേളനത്തിന് ലണ്ടനിലെത്തിയപ്പോള്‍ ഗാന്ധിജി സന്ദര്‍ശിച്ച ബ്രിട്ടീഷ് രാജാവ് ജോര്‍ജ് അഞ്ചാമനായിരുന്നു.

എൻെറ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന പുസ്തകമാണ് ഗാന്ധിജിയുടെ ആത്മകഥ. ഗുജറാത്തി ഭാഷയിലാണ് ആത്മകഥ ആദ്യമായി പ്രസിദ്ധീകരിച്ചത്. മഹാദേവ് ദേശായി ഇത് ഇംഗ്ളീഷിലേക്ക് മൊഴി മാറ്റി.

ബാല്യം മുതല്‍ 1920 വരെയുള്ള കാലഘട്ടമാണ് ആത്മകഥയില്‍ പ്രധാനമായും ഉള്ളത്. യേര്‍വാഡ ജയിലില്‍ വെച്ചാണ് ആത്മകഥ എഴുതിത്തുടങ്ങിയത്. നവജീവന്‍ എന്ന പ്രസിദ്ധീകരണത്തിലാണ് ആത്മകഥ ആദ്യം പ്രസിദ്ധീകരിച്ചത്.

1948 ജനുവരി 30 വെള്ളിയാഴ്ച നാഥൂറാം വിനായക് ഗോഡ്സെ എന്ന മതഭ്രാന്തന്റെ വെടിയേറ്റ് അദ്ദേഹം മരിച്ചു. ഗാന്ധി വധക്കേസിലെ പ്രതികളെ 1949 ല്‍ തൂക്കിക്കൊന്നു. അംബാല ജയിലില്‍ വെച്ചാണ് ഇവരുടെ വധശിക്ഷ നടപ്പാക്കിയത്. ആത്മാചരണ്‍ അഗര്‍വാള്‍ എന്ന ന്യായാധിപനാണ് ഗാന്ധി വധക്കേസിലെ വിധി പ്രസ്താവിച്ചത്.

ഇന്ത്യയുടെ പ്രകാശമായ ഗാന്ധിജി തെളിച്ച മാനവസൗഹാര്‍ദമെന്ന പാതയാണ് നാം ഓരോരുത്തരും പിന്തുടരേണ്ടത്. അക്രമങ്ങള്‍ പെരുകിവരുന്ന പുതിയ കാലത്ത് ഈ അഹിംസാദിനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഗാന്ധിജിയുടെ പാത സ്വീകരിച്ച് രാഷ്ട്രത്തിന്റെ നല്ല കെട്ടുറപ്പിനായി നാം ഓരോരുത്തരും കൈകോര്‍ക്കേണ്ടതുണ്ട്.

കവർചിത്രത്തിന് കടപ്പാട് : ഹിന്ദുസ്ഥാൻ ടൈംസ്

Post Views: 32
1
Muhammed‌ sageer Pandarathil Rasheed
  • Website

വായന, എഴുത്ത്, സഞ്ചാരം….. ❤️

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.