Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സായാഹ്‌നമേഘങ്ങൾ
ജീവിതം

സായാഹ്‌നമേഘങ്ങൾ

By Lekha JustinFebruary 6, 2024Updated:February 13, 202415 Comments6 Mins Read113 Views
Bookmark Now
Please login to bookmark Close

No account yet? Register

കുറേ ദിവസമായി അന്തരീക്ഷമാകെ വിങ്ങി നിന്നിരുന്ന മൂടാപ്പ് മാറിത്തുടങ്ങിയിട്ടുണ്ട്. പുത്തനിട്ടു സ്കൂളിൽ പോകാനിറങ്ങുന്ന ചുറുചുറുക്കുള്ളൊരു കുട്ടിയെ പോലെ സൂര്യൻ വെള്ളിമേഘങ്ങൾക്കിടയിലൂടെ തല ഉയർത്തി നിന്നു. പ്രകൃതി അതിന്റെ മാറ്റങ്ങളിലേക്ക് തന്മയത്വത്തോടെ
അലിഞ്ഞു ചേരുകയാണ്.

“പത്രം എത്തിയില്ലേ ഇതുവരെ?”, ഉമ്മറത്ത് നിന്നുള്ള കാലുഷ്യത്തിന്റെ കരകരപ്പു വീണ ശബ്‌ദം രേവതിയമ്മ കേട്ടില്ലെന്നു നടിച്ചു. രാവിലെ തുടങ്ങും. വീടാകെ നിറയുന്ന ശകാരത്തിന്റെ ശീലുകൾ.
“ഈ ചായ തണുത്തു പോയല്ലോ, ചൂടാക്കി കൊണ്ടു വരൂ.”

“രാമനെവിടെ? തേങ്ങയിടാൻ വിട്ടിട്ട് മണിക്കൂറ് രണ്ടു മൂന്നായല്ലോ.”

“ഹോ! ഇന്നും പുട്ട് തന്നെ? രേവതീ നിനക്കറിയില്ലേ ഈ പുട്ടും കടലയും എനിക്കത്ര പഥ്യല്ലാന്ന്? ഗ്യാസിന്റെ അസ്കിത വല്ലാണ്ട് കടുത്തു വരികയാണ്. അതെങ്ങനാ ഇവിടെല്ലാവർക്കും ഇപ്പൊ അവരവരുടെ കാര്യല്ലേയുള്ളൂ.”

ഇടവിടാതെയുള്ള പരാതികളുടെയും പരിഭവങ്ങളുടെയും വഴക്കുകളുടെയും ചൂടിലും പുകയിലും ഓരോ ദിവസങ്ങൾക്കു മേലും ഇരുൾ പരക്കുകയാണ്. രേവതിയമ്മ നെടുവീർപ്പിട്ടു. മുൻപ് ഇങ്ങനെയേ ആയിരുന്നില്ല രവി മാഷ്. വെളുപ്പിന് അഞ്ചു മണിക്കെണീറ്റാൽ, പറമ്പിൽ രാമനോടൊപ്പം കൃഷിയിൽ അല്പസ്വല്പം സഹായം. ചെടികളോടൊക്കെ സംസാരിച്ചും, കൃഷിത്തലപ്പുകൾക്കിടയിൽ മുളച്ചു പൊന്തുന്ന കള നുള്ളിക്കളഞ്ഞും പറമ്പിൽ ചുറ്റി നടക്കും. തിരികെ കയറാൻ തീരെ മനസില്ലാതെയാണ് കുളിക്കാനായി കിണറ്റിൻ കരയിലേക്ക് പോവുക. അപ്പോഴേക്കും താൻ എണ്ണയും തോർത്തും എടുക്കാനായി ഓടും. ആ വെപ്രാളം കാണുമ്പോ മാഷ് ചിരിക്കും.

“വേണ്ട രേവുമ്മൊ…താനിങ്ങനെ ഓടി ക്ഷീണിക്കണ്ട. ഞാൻ അങ്ങട് വന്നെടുത്തോളാന്നെ.”

ധൃതിപ്പെട്ടുള്ള കുളിയും കഴിഞ്ഞ് സ്കൂളിലേക്കൊരോട്ടമാണ്. ഓരോ ദിവസവും അതിന്റേതായ ഭംഗിയിൽ ആസ്വദിച്ചുള്ള ജീവിതം. സങ്കീർണ്ണമായ പ്രശ്നങ്ങളോടു പോലും ശാന്തമായ സമീപനം. സ്‌കൂൾ വിട്ടു തിരികെ വന്നാൽ പിന്നെ അന്നത്തെ വിശേഷങ്ങളുടെ കെട്ടഴിക്കുകയായി.
“രേവുമ്മൊ; താനിവിടെ വന്നിരിക്കൂ. പറയട്ടെ. നമ്മുടെ ശേഖരൻ മാഷില്ല്യേ…? ആളിന്റെ മകൾക്കിന്നു ജോലി കിട്ടീ. സെക്രട്ടേറിയേറ്റിലാന്നാ കേട്ടെ. വീണടീച്ചറിന്റെ ഭർത്താവ് അടുത്താഴ്ച ഗൾഫീന്നു വരുമത്രെ. ആ പിന്നേയ്… ഇന്നൊരു പുതിയ കുട്ടി ടീച്ചറായി ജോയിൻ ചെയ്തു ട്ടോ. നമ്മുടെ മായ മോൾടെ പ്രായമേ ണ്ടാവൂ. ഭാഗ്യല്ലെ .. പഠിച്ചിറങ്ങുമ്പോഴേ ഒരു ജോലിയൊക്കെ കിട്ടുകാന്ന്വച്ചാ മഹാഭാഗ്യം തന്നെ.”

എല്ലാം കേട്ട് മറുപടി പറഞ്ഞും അതിശയപ്പെട്ടും എത്രനേരം ഒന്നിച്ചിരിക്കാറുണ്ടായിരുന്നു. ഇന്നിപ്പോ അതെല്ലാം നഷ്ടം വന്നിരിക്കുന്നു. എന്താണ് തങ്ങൾക്കിടയിൽ സംഭവിച്ചിരിക്കുന്നതെന്ന ചിന്ത ഉത്തരമില്ലാതെ അവിടെത്തന്നെ കറങ്ങി നിന്നു. രണ്ടു വർഷം മുൻപ് മുപ്പത്തിരണ്ടാം വിവാഹവാർഷികം ആഘോഷിച്ചതും രേവതിയമ്മ സങ്കടത്തോടെ ഓർത്തു. മക്കളും ചെറുമക്കളും കൂടി ആഘോഷപൂർവ്വം കൊണ്ടാടിയ സുദിനം. എല്ലാ ദമ്പതിമാരും ഈ അച്ഛനമ്മമാരെ കണ്ടു പഠിക്കണം എന്ന് ബന്ധുക്കളും മക്കളും ഉത്സാഹത്തോടെ പറയുന്നത് കേട്ടപ്പോൾ അഭിമാനവും മാഷിനോടുള്ള സ്നേഹവും കൊണ്ട് കണ്ണു നിറഞ്ഞു. എല്ലാം ഇന്നലെയെന്നോണം കൺമുൻപിൽ തെളിഞ്ഞു നിൽക്കുന്നു. ഇനി അങ്ങനെയൊരാഘോഷം ഉണ്ടാവില്ല എന്നു മനസു വിങ്ങുന്നുവോ? ഹൃദയത്തിനുള്ളിൽ ഭംഗിയേറിയൊരു കണ്ണാടിപ്പാത്രം ഉടഞ്ഞു ചിതറുന്ന അനുഭവം.

“രേവതീ…താനെന്തെടുക്കുകയാ അവിടെ? ഭക്ഷണം എടുത്തു വയ്ക്കൂ. എനിക്ക് വില്ലേജോഫീസ് വരെ പോകാനുണ്ട്.” രേവുമ്മോ എന്ന വിളി കൂടി മാഷ് മറന്നിരിക്കുന്നോ? ചിന്താഭാരത്തിൽ നിറകണ്ണു തുടച്ച് രേവതിയമ്മ അടുക്കളയിലേക്കു നടന്നു.

അടുക്കളയ്ക്ക് പോലും പഴയ തിളക്കം നഷ്ടപ്പെട്ടിരിക്കുന്നതു പോലെ. എത്രയോ വിഭവങ്ങൾ രുചിയുടെ മേളക്കൊഴുപ്പിൽ ഒരുങ്ങിയിറങ്ങിയ സ്ഥലം. എല്ലാം ആ വീട്ടിലെ സ്നേഹക്കൂട്ടുകളുടെ സമന്വയമായിരുന്നു. മുൻപ് താനും മാഷും കൂടി എപ്പോഴും തൂത്തു തുടച്ചു വച്ചിരുന്ന പാത്രങ്ങളിലും ഗ്ലാസുകളിലും പോലും പരിഭവത്തിന്റെ മൂടാപ്പ് പടർന്നിരിക്കുന്നു. ഭക്ഷണം മനസു കൊണ്ടല്ലാതെ യാന്ത്രികതയിലൂടെ സൃഷ്ടിക്കപ്പെടുന്ന എന്തോ വസ്തുവായി രൂപാന്തരീകരണപ്പെട്ടിരിക്കുന്നു. രുചിയും കൈപ്പുണ്യവും പടിയിറങ്ങിപ്പോയതോടെ ജീവൻ നിലനിർത്താനുള്ളൊരുപാധി മാത്രമായ ഭക്ഷണത്തോട് തനിക്കും വിരക്തി മാത്രം. ആസ്വദിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഭക്ഷണത്തിന്റെ മൂല്യവും ചെറുതു തന്നെ.  മാഷിപ്പോൾ ഈ വഴിക്ക് തീരെയും വരാതായിരിക്കുന്നു. എപ്പോഴും ഒരേ ദേഷ്യം, അല്ലെങ്കിൽ ചടഞ്ഞുകൂടി മുറിക്കുള്ളിൽ ഇരിപ്പോ, കിടപ്പോ. പതിവു വായനയും യാത്രകളും വരെ കുറഞ്ഞു.

പുറംപണിക്കു വരുന്ന മിനിയോട് സങ്കടം പറഞ്ഞാണ് താനിപ്പോ അല്പമെങ്കിലും ആശ്വസിക്കുക. “സാരമില്ല രേവുമ്മാ… മക്കളോടൊന്നു പറഞ്ഞൂടേ? അവരെയൊക്കെ കാണാത്തേന്റെ ആവും. ഒന്നുകിൽ അവർക്കൊപ്പം പോയി കുറച്ചു നാൾ നിന്നിട്ടു വരൂ. അല്ലെങ്കിൽ മോൾക്ക് ഇപ്പൊ ജോലി ഒന്നും ആയിട്ടില്ലല്ലോ. ഇവിടെ നിന്നു പഠിക്കാൻ പറയൂ. മാഷിന് സന്തോഷമാകും.”

മിനി പറഞ്ഞ മാർഗ്ഗങ്ങൾ ശ്രമിച്ചു നോക്കാമെന്നു വച്ച് മാഷോട് പറഞ്ഞു തുടങ്ങിയതാണ്. മോനോടൊപ്പം പോകുന്നത് പറഞ്ഞപ്പോഴേ ശകാരം തുടങ്ങിക്കഴിഞ്ഞു.

“ന്തിനാ ഇപ്പോ അവരെ ശല്യപ്പെടുത്താൻ? നമ്മൾ ചെന്നു നിന്നാൽ അതവർക്ക് ഭാരക്കൂടുതലാവ്വേ ഉള്ളൂ. തന്നെയല്ല, ഇവിടത്തെ കൃഷിയൊക്കെ നശിച്ചങ്ങട് പോവ്വെം ചെയ്യും.” എന്തുകൊണ്ട് താൻ അങ്ങനെയൊരാഗ്രഹം പറഞ്ഞു എന്നുപോലും മനസിലാക്കാതെയുള്ള പ്രതികരണം. അല്ലെങ്കിലും തന്റെ മനസ് ഇപ്പോ മാഷ് കാണുന്നേയില്ലല്ലോ. ഒരു മാറ്റത്തിനായി കണ്ടുവച്ച ആ ഉപായവും അങ്ങനെ പെരുവഴിയിലായി.

സങ്കടങ്ങളുടെ മുറുക്കം വല്ലാതെ അലട്ടുന്നതു കൊണ്ടാവണം ഇപ്പോ പഴയ തലവേദനയും വിശേഷം ചോദിച്ചെത്തുന്നുണ്ട്. തലച്ചോറിനുള്ളിൽ എന്നോ വളർന്നു വന്ന ട്യൂമർ എത്ര നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് ഒന്നു സുഖപ്പെട്ടത്. മാഷ് ഒറ്റയൊരാളുടെ ശ്രദ്ധ കൊണ്ടാണ് താൻ അത്രവേഗം ആ അസുഖത്തെ അന്നു തരണം ചെയ്തത്.
രോഗാവസ്ഥയുടേതാണെങ്കിലും അതിനെ ഇന്നും നല്ല നാളുകളായി കാണാനാണ് താനിഷ്ടപ്പെടുന്നത്. ഇണകളുടെ പരസ്പരസ്‌നേഹം എല്ലാ ദുരിതങ്ങളെയും വല്ലാതെ നേർപ്പിച്ചു കളയുമെന്ന് കൂടുതലാഴത്തിൽ അന്നു മനസിലാക്കാൻ കഴിഞ്ഞു.

ഭക്ഷണം വിളമ്പുന്നതിനിടയിൽ തെക്കേ മുറിയിൽ നിന്നും അടുത്ത വിളി കേട്ടു. “രേവതീ…ഇന്നല്ലേ മരോട്ടിക്കാവിലെ ശന്തനൂന്റെ മോന്റെ കല്യാണം? ശ്യേ..അത്‌ മറന്നല്ലോ. ഇന്നലെ തനിക്കൊന്നോർമ്മിപ്പിച്ചു കൂടാരുന്നോ? ഡ്രസ്സ് ഒന്നും എടുത്തു വച്ചിട്ടില്ല. ആ കുട്ടിക്ക് എന്തെങ്കിലുമൊരു സമ്മാനം കൊടുക്കേണ്ടേ?”

രേവതിയമ്മ ചെറുതായൊന്നമ്പരന്നു. ശന്തനൂന്റെ മകന്റെയോ? അവന് കല്യാണമായിട്ടില്ലല്ലോ. ആലോചന കൊണ്ടുപിടിച്ചു നടക്കുന്നു എന്നറിയാം. ഇതിപ്പോ മാഷെന്താ ഈ ചോദിക്കുന്നത്? ഇനി താനില്ലാത്തപ്പോഴോ മറ്റോ ഇവിടെ വന്നു ക്ഷണിച്ചിരുന്നോ? കല്യാണക്കുറി ഒന്നും എവിടെയും കണ്ടില്ലല്ലോ. ആശയക്കുഴപ്പത്തിന്റെ കുത്തൊഴുക്കാണ് മനസിലേക്കിരച്ചെത്തിയതെങ്കിലും ശകാരമല്ലാതെ മറുപടി ഒന്നും ഉണ്ടാവാൻ പോണില്ലെന്നറിഞ്ഞു കൊണ്ടു തന്നെ രേവതിയമ്മ തിരിച്ചൊന്നും ചോദിക്കാൻ നിന്നില്ല.

ഭക്ഷണം മേശമേലെടുത്ത് വച്ച് രേവതിയമ്മ മാഷിനൊപ്പം നിശ്ശബ്ദം ഇരുന്നു. തങ്ങൾക്കിടയിൽ വന്നു കൂടിയ ഈ വിള്ളൽ വീടിനുള്ളിൽ വല്ലാത്തൊരു ഭീകരാവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. ഹുങ്കാരത്തോടെ ആഞ്ഞടിക്കുന്ന തിരമാലപ്പെരുക്കത്തിൽ കാൽ വഴുതി വീണതുപോലെ. രക്ഷപെടുത്താൻ ചുറ്റും ആരുമില്ല. മക്കൾ പോലും ഒരുപാട് ദൂരത്ത് അവരവരുടെ തുരുത്തുകൾക്കുള്ളിലായിരിക്കുന്നു. അച്ഛനിപ്പോ വല്ലാത്ത ദേഷ്യവും മറവിയും ഒക്കെയാണെന്ന് പറയുമ്പോൾ അവർ ചിരിക്കും.

“സാരമില്ലമ്മേ..പ്രായമാകുമ്പോൾ ഇതൊക്കെ പതിവാ…ഞങ്ങൾ വരട്ടെ. ഒക്കെ ശരിയാക്കാന്നേ.”

രേവതിയമ്മ കൂടെയിരിക്കുന്നു എന്നു പോലും ശ്രദ്ധിക്കാതെ മാഷ് ഭക്ഷണം കഴിച്ച്, കുടയും കുറച്ചു പേപ്പറുകളും എടുത്ത് മുറ്റത്തേക്കിറങ്ങി.
“മാഷ് വില്ലേജോഫീസിലേക്കാണോ?” പിന്നിൽ നിന്ന് വെറുതെ ചോദിച്ചു.
“അല്ല..ശന്തനൂന്റവിടേക്ക്‌. കല്യാണമല്ലേ. പോകുന്ന വഴി വല്ലതും വാങ്ങാം.”
രേവതിയമ്മ മിണ്ടാതെ അകത്തേക്കു നടന്നു. ഫോൺ എടുത്തു ശന്തനുവിന്റെ നമ്പർ തെരഞ്ഞു. ഒരുപാട് കാലം കൊണ്ടേ അടുത്ത സുഹൃത്തുക്കളാണ് സൈക്യാട്രിസ്റ്റ് ആയ ഡോക്ടർ ശന്തനുവും കുടുംബവും.
“രേവതി ഒരു കാര്യം ചെയ്യൂ… താനും ഇങ്ങോട്ടു പോന്നോളൂ. ഇവിടെ കല്യാണമൊന്നുമില്ല. എന്നാലും വെറുതെ കാണാലോ.” ഫോൺ സംഭാഷണത്തിനിടയിൽ ഡോക്ടർ ശന്തനുവിന്റെ സ്‌നേഹപൂർവമായ ക്ഷണം.

നിരസിക്കാനാവാതെ തിരക്കു പിടിച്ചാണ് വീടു പൂട്ടി ഇറങ്ങിയത്. മാഷിന്റെ കാർ പുറത്തുണ്ട്. രേവതിയമ്മയെ അവിടെ കണ്ടതും മാഷൊന്നു പരുങ്ങി. പെട്ടെന്ന് ആ മുഖത്ത് ദേഷ്യത്തിന്റെ കാളിമ പടരുന്നത് ശ്രദ്ധിച്ച ഡോക്ടർ രണ്ടാളെയും ചേർത്തു പിടിച്ച് അകത്തേയ്ക്കു നടന്നു.
ഡോക്ടർ ശന്തനുവിന് മുൻപിൽ രവി മാഷും രേവതിയമ്മയും അന്യോന്യം തീരെ അന്യരായി പോയവരെ പോലെ ഇരുന്നു. രണ്ടുപേരോടും ഒന്നിച്ചും വെവ്വേറെയും നിരവധി ചോദ്യങ്ങൾ ചോദിച്ചും സംസാരിച്ചും ഡോക്ടർ ഏറെ സമയമെടുത്തു വേണ്ട പരിശോധനകൾ നടത്തി. മറ്റു വിശദപരിശോധനകൾക്കായി ബ്ലഡ് സാംപിൾസും എടുപ്പിച്ചു ഹോസ്പിറ്റലിലേക്ക് അയച്ചു.

കുറ്റബോധം പൂണ്ട രണ്ടു കുട്ടികൾ മുൻപിൽ ഇരിക്കുംപോലെയാണ്‌ ഡോക്ടർക്ക് അവരെ കണ്ടപ്പോൾ തോന്നിയത്. തെല്ലു ഗൗരവത്തോടെ അദ്ദേഹം പറഞ്ഞു തുടങ്ങി. “രണ്ടാൾക്കും കാര്യമായ ഒരു കുഴപ്പവും ഇല്ല. ഇപ്പോഴുള്ള ഈ വിള്ളലുകളൊക്കെ ചില ദമ്പതികളിൽ മധ്യവയസു കടക്കുമ്പോൾ കണ്ടുവരാറുള്ളതാണ്. ഒരു വസ്ത്രം കീറിയാൽ കൂട്ടിത്തുന്നുന്ന നാം, വീട്ടിലുള്ള ഏതെങ്കിലുമൊരു മെഷീൻ അല്പം കേടു വന്നാൽ വേഗത്തിൽ നന്നാക്കിയെടുക്കുന്ന നാം ജീവിതത്തിലെ കേടുപാടുകളെ തിരിച്ചറിയാനോ, പരിഹരിക്കാനോ ശ്രമിക്കാതെ അത്‌ അതേപടി ഉന്തിത്തള്ളി കൊണ്ടുപോകും. നമ്മുടെ ജീവിതവും ഏറ്റവും ഉപയോഗമുള്ള ഒരു മെഷീൻ ആണെന്നങ്ങട് വിചാരിക്കുക. അപ്പോപിന്നെ എല്ലാ കേടുപാടുകളും നന്നാക്കി മുന്നോട്ടു കൊണ്ടുപോകേണ്ടേ? അങ്ങനെ തന്നെ ഇതിനെയും കരുതുക. രവി മാഷിന് പ്രായം കൂടി വരുന്നതിന്റെ മാനസികാസ്വസ്ഥതകൾ ഉണ്ട്. ഇത് ചിലരിൽ ഉണ്ടാവാറുള്ളതാണ്. ചെറിയ ക്ഷീണം പോലും മരണഭയം, രോഗഭയം, അനാഥത്വം തുടങ്ങിയ അലട്ടലുകളിലേക്ക് മനസിനെ നയിക്കും. ഒന്നിലും ശ്രദ്ധയുറയ്ക്കാത്ത അവസ്ഥ, മറവി ഒക്കെ ചിലപ്പോൾ അതിൽ നിന്നുണ്ടാവാം. ഇതിന്റെയെല്ലാം പ്രകടഭാവമാണ് ഇക്കാണുന്ന ദേഷ്യവും അസ്വസ്ഥതകളും ഒക്കെ. സ്ത്രീകളിലും ആർത്തവവിരാമത്തോടനുബന്ധിച്ച് ഇത് സംഭവിക്കാവുന്നതാണ്. സ്വാഭാവികമായും വന്നു ഭവിക്കുന്ന ഈ അവസ്ഥയെ ആരും അത്രകണ്ട് മനസിലാക്കുന്നില്ല എന്നതാണ് പ്രശ്നം. നമ്മുടെ മനസിനെ ഇത് സ്വയം പറഞ്ഞു മനസിലാക്കിച്ച് തിരികെ നടത്തുകയാണ് വേണ്ടത്. ഓർമ്മകൾ പങ്കു വയ്ക്കുന്നതിലൂടെ, പുതിയ പുതിയ കാര്യങ്ങളിൽ ഏർപ്പെടുന്നതിലൂടെ, പഠിക്കുന്നതിലൂടെ, യാത്രകൾ പോകുന്നതിലൂടെ ഒക്കെ നമ്മുടെ ഊർജ്ജത്തെ തിരിച്ചു പിടിക്കാം. ശപിച്ചു കൊണ്ടോ, ഭയപ്പെട്ടു കൊണ്ടോ അല്ല…നാം മനോഹരമായി ജീവിച്ചു തീർത്ത സുന്ദരദിവസങ്ങളെ ഓർത്തു കൊണ്ട്, നേരിട്ട വെല്ലുവിളികളെ ഓർത്തുകൊണ്ട്, ഇത്രയും നീട്ടിക്കിട്ടിയ ആയുസ്സിനെ ഓർത്തു കൊണ്ട് പുഞ്ചിരിയോടെ വേണം വാർദ്ധക്യത്തെ വരവേൽക്കാൻ. അതിന് രണ്ടാളും പഴയ അതേ സ്നേഹത്തോടെ ചേർന്നു നിൽക്കണം. അത്രയുമായാൽ കാര്യങ്ങൾ ഏറെക്കുറെ ഭംഗിയായി എന്നുതന്നെ കരുതാം.” കുട്ടികൾക്കുള്ള പഠനക്ലാസ്സെന്ന പോലെ അങ്ങേയറ്റം സ്നേഹത്തോടെയാണ് ഡോക്ടർ സംസാരിച്ചു നിർത്തിയത്. ഒരുനിമിഷം രേവതിയമ്മ തന്നിലൂടെത്തന്നെ ഒന്നു സഞ്ചരിച്ചു. ശരീരം യൗവ്വനത്തോടു യാത്ര പറഞ്ഞു പിരിഞ്ഞതിന്റെ സങ്കടം ഉള്ളിലുണ്ട്. ജീവിതം തീർന്നു പോവുകയാണല്ലോ എന്നുള്ള ചിന്തകളും എത്രയോ തവണ വന്നുപോയിരിക്കുന്നു. എങ്കിലും താൻ അവയെയെല്ലാം പ്രകൃതിനിയമങ്ങളോടു ചേർത്തു കണ്ടു. നേർത്തൊരു നെടുവീർപ്പോടെ അവർ രവിമാഷിന്റെ കൈകളെ മുറുകെപ്പിടിച്ചു.

“ഇനി രണ്ടാളും സമാധാനമായി പോകൂ. ബ്ലഡ് റിപ്പോർട്ട് കൂടി വന്ന ശേഷം ആവശ്യമായ മരുന്നുകൾ ഞാനവിടെ എത്തിച്ചു തരാം. പോരേ? പിന്നെ, മോന്റെ കല്യാണമാകുമ്പോൾ ഞങ്ങൾ ആ വഴി വരുന്നുണ്ട് കേട്ടോ മാഷേ.” ഡോക്ടർ ശന്തനു ചിരിയോടെ കൂട്ടുകാരന്റെ തോളിൽ തട്ടി.

രേവതിയമ്മയും മാഷും വലിയൊരു ഭാരമിറക്കി വച്ചപോലെ മുഖാമുഖം നോക്കി. മാഷ് അനുഭാവപൂർവ്വം അവരെ തന്റെ തോളോടു ചേർത്തു ചിരിയോടെ പറഞ്ഞു.
“നമുക്ക് എല്ലാം തിരിച്ചുപിടിക്കാം ല്ലേ രേവുമ്മോ..”
രേവതിയമ്മയുടെ ചുണ്ടിലേക്കും ആ നിറചിരിജ്വാല മെല്ലേ പടർന്നു.

ലേഖാ ജസ്റ്റിൻ

#വാർദ്ധക്യം

pic courtesy : Google

Post Views: 19
3
Lekha Justin

പൊയ്യല്ലൊരിക്കലും പൊയ്യല്ല ഞാൻ പൊയ്യായൊരു മുഖമണിയ വയ്യ പുറംപൂച്ച്, നാടകമാടുകയും വയ്യ. നേരായ നേരുള്ള, നേരേ ചരിക്കുന്ന ഞാനാവുകയാണെനിക്കേറെയിഷ്ടം ♥️!

15 Comments

  1. Manasi on March 12, 2024 4:22 PM

    💖💖🥰🥰

    Reply
  2. Sunandha Mahesh on March 11, 2024 5:17 PM

    സൂപ്പറായി എഴുതി 👍👍

    Reply
  3. Seena Navaz on February 11, 2024 3:03 PM

    മനോഹരം ❤️🥰

    Reply
    • Suma Jayamohan on March 11, 2024 1:46 PM

      നന്നായി എഴുതിയിരിക്കുന്നു. പ്രായത്തിൻ്റെ വിഹ്വലതകൾ അനുഭവിക്കാനൊരുങ്ങുന്ന എന്നേപ്പോലുള്ളവർക്ക് എങ്ങനെ ഇഷ്ടമാവാതിരിക്കും
      അഭിനന്ദനങ്ങൾ❤️💐

      Reply
  4. Sabira latheefi on February 7, 2024 7:13 AM

    നന്നായി എഴുതി. സൂപ്പർ ആയിട്ടോ. പല വീടുകളും ഇപ്പൊ ഇങ്ങനെയാ. നല്ല ഒഴുക്ക് ഉണ്ടായിരുന്നു വായിക്കാൻ കൂടെ നല്ല ഭാഷ പ്രയോഗങ്ങളും ചേർന്നപ്പോൾ കഥ മനോഹരമായി

    Reply
    • Jasna Basheer on February 7, 2024 5:21 PM

      👍🌹 നല്ല എഴുത്ത് ❤️

      Reply
      • Lekha Justin on February 8, 2024 7:33 AM

        സ്നേഹം Jasna

        Reply
        • Shreeja R on March 11, 2024 1:35 PM

          👍👍

          Reply
    • Manna Mereeza on February 7, 2024 10:07 PM

      നല്ല ഒഴുക്കോടെ വായിക്കാനും കഥാപാത്രങ്ങളായ രേവുമ്മേം മാഷിനെയും ഒക്കെ മനസ്സിൽ കാണാനും പറ്റി …. നന്നായി എഴുതി ട്ടോ

      Reply
      • Lekha Justin on February 8, 2024 7:33 AM

        വായനയ്ക്ക്, അഭിപ്രായത്തിന് ഏറെ സ്‌നേഹം my dear ♥️

        Reply
    • Lekha Justin on February 8, 2024 7:31 AM

      സ്‌നേഹം Silvy dear ♥️

      Reply
    • Lekha Justin on February 8, 2024 7:32 AM

      സ്നേഹം Sabira 🤗♥️

      Reply
    • Jalajanarayanan on February 9, 2024 8:59 AM

      നന്നായിട്ടുണ്ട് ട്ടോ എഴുത്തു നല്ല ഒഴുക്ക്
      ശ രിക്കും പല വീടുകളിലും നടക്കുന്നത് തന്നെ ♥️♥️

      Reply
  5. Joyce Varghese on February 7, 2024 3:19 AM

    നല്ല രചന ❤

    Reply
    • Lekha Justin on February 8, 2024 7:34 AM

      സ്നേഹം Joyce ♥️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.