പ്രിയനേ,
ഞാനും നീയും നമ്മളായി മാറിയ ദിനങ്ങളിൽ മതിയാകാതെ പോയ സംസാരങ്ങൾ പൂരിപ്പിക്കാനായി ഞാനെഴുതിയ കത്തുകൾ ഓരോ വരിയും വീണ്ടും വീണ്ടും നീ പറഞ്ഞിരുന്ന വൈകുന്നേരങ്ങളിൽ പിന്നേ… എന്നതിൽ വീണ്ടും തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന അക്ഷരങ്ങളുടെ ലോകം.. ഇന്ന് നമ്മളിൽ നിന്നും ഓർമ്മാക്ഷരങ്ങളുടെ താഴ്വര കടന്നു നീയിറങ്ങി പോയിട്ടും ആ അക്ഷരങ്ങളുടെ ശരശയ്യയിൽ തടവിലാണ് ഇന്നുമെൻ മനസ്സ്. എന്തു കൊണ്ടോ ഇന്ന് പിന്നേ.. എന്നതിന് പിന്നിൽ നിറയാൻ അക്ഷരങ്ങൾ ശൂന്യമാണ് മനസ്സിൽ…