Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കൂട്ട്
കഥ ജീവിതം

കൂട്ട്

By Sajna.VpFebruary 8, 2024Updated:February 18, 202431 Comments5 Mins Read464 Views
Bookmark Now
Please login to bookmark Close

No account yet? Register

തൊണ്ട വരളുന്നതായി തോന്നിയപ്പോൾ അയാൾ കണ്ണുകൾ വലിച്ചു തുറന്നു. ജനൽ പാളികളിലൂടെ കടന്നുവരുന്ന സൂര്യപ്രകാശത്തിന്റെ തീക്ഷണതയിൽ അയാൾ കണ്ണുകൾ തുറക്കാൻ വല്ലാതെ ആയാസപ്പെട്ടു.

’ഇത്രയും സമയമായോ? സാധാരണ പുലർച്ചെ എന്നെ വിളിച്ചുണർത്തി എന്റെ കാര്യങ്ങളെല്ലാം ഹഫ്സ ചെയ്തു തരുന്നതാണ്. ഇന്നെന്തു പറ്റി?’

അയാൾ ആകുലതയോടെ ഓർത്തു. ഒന്ന് വിളിച്ചു നോക്കാമെന്നു വെച്ചാൽ തന്റെ നാവ് വഴങ്ങില്ലല്ലോ! ആകെ തന്റെ ശരീരത്തിൽ ജീവനുണ്ടെന്നുള്ളതിന്റെ തെളിവ് മിടിക്കുന്ന ഹൃദയവും ചലിക്കുന്ന കണ്ണുകളും ശ്വാസനിശ്വാസങ്ങളും മാത്രമല്ലേ.. വർഷം ഒന്ന് കഴിഞ്ഞു ഈ കിടപ്പ് തുടങ്ങിയിട്ട്. അയാളുടെ കണ്ണുകൾ ഈറനണിഞ്ഞു. കണ്ണുനീർ അയാളുടെ ഇരു ചെന്നിയിലൂടെയും ഒഴുകിയിറങ്ങി. തൊണ്ടയുടെ വരൾച്ച കൂടിക്കൂടി വരുന്നു. എന്നും രാവിലെ സുബ്ഹി നമസ്ക്കാരം കഴിഞ്ഞ് തന്നെ വൃത്തിയാക്കി തന്റെ തലഭാഗം ഉയർത്തി വെച്ച് സ്പൂൺ കൊണ്ട് വായിൽ കട്ടൻ ചായ ഒഴിച്ച് തരും ഹഫ്സ. മതിയാക്കാൻ സമ്മതിക്കാതെ അര ഗ്ലാസ്സെങ്കിലും അവൾ നിർബന്ധിച്ചു കുടിപ്പിച്ചിരിക്കും. ഓരോ നേരവും അങ്ങിനെത്തന്നെ. ഭക്ഷണവും മരുന്നുമെല്ലാം വേണ്ടെന്ന തന്റെ വാശിക്ക് മുൻപിൽ തോൽക്കാതെ സ്നേഹശാസനയോടെ അവൾ കഴിപ്പിച്ചിരിക്കും.

ഹഫ്സ അവളെന്നും തനിക്ക് അത്ഭുതമായിരുന്നു. ഇന്നീ ലോകത്ത് തന്റെ കണ്ണുകളുടെ ചലനങ്ങളുടെ അർത്ഥം കൃത്യമായി അറിയുന്നത് അവൾക്ക് മാത്രമാണ്. ഈ വീണു കിടന്ന ദിനങ്ങളിലത്രയും താനോർത്തതും അവളെപ്പറ്റി മാത്രമാണ്. അവളില്ലെങ്കിൽ തന്റെ അവസ്ഥ എന്താകുമായിരുന്നു? അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. അയാൾ കണ്ണുകൾ ഇറുക്കിയടച്ചു. അയാളുടെ മനസ്സ് ഭൂതകാലത്തിലേക്ക് ഊളിയിട്ടു.

മക്കളുടെ വിവാഹമെല്ലാം കഴിഞ്ഞു ബാധ്യതകളെല്ലാം തീർത്ത് നീണ്ട കാലത്തെ പ്രവാസജീവിതം മതിയാക്കി തിരികെയെത്തുമ്പോഴേക്കും കൂട്ടായി ജീവിതശൈലീ രോഗങ്ങളായ ഷുഗറും പ്രഷറും എല്ലാം ഉണ്ടായിരുന്നു. എന്നാലും സന്തോഷമായിരുന്നു. രണ്ട് വർഷം കൂടുമ്പോഴുള്ള രണ്ട് മാസത്തെ ലീവ്. അതായിരുന്നു കുടുംബത്തോടൊപ്പം ജീവിക്കാൻ കിട്ടുന്ന ആകെ കുറച്ചു ദിവസങ്ങൾ. പരാതിയും പരിഭവങ്ങളും പറഞ്ഞു തീരുമ്പോഴേക്കും ദിവസങ്ങൾ കഴിഞ്ഞിരിക്കും. ഇനി അത് വേണ്ടല്ലോ…
മക്കൾക്ക്‌ കൊടുക്കാൻ കഴിയാത്ത സ്നേഹം പേരക്കുട്ടികൾക്കു നൽകണം. തന്റെ പ്രിയപ്പെട്ടവൾക്ക് ഇതുവരെ നൽകാൻ കഴിയാതെ മനസ്സിൽ കൂട്ടിവെച്ച സ്നേഹവും കരുതലും നൽകണം. താൻ ഇത് പറയുമ്പോൾ സൈനു കേറുവോടെ പറയും, “പിന്നെ. ഈ വയസ്സാംകാലത്തല്ലേ സ്നേഹിക്കാൻ പോണേ..”
“വയസ്സ് പത്തറുപത്തിരണ്ടു കഴിഞ്ഞെങ്കിലും ന്റെ മനസ്സിനിപ്പോഴും ചെറുപ്പാടീ…”

നെഞ്ച് വിരിച്ചു താനത് പറയുമ്പോൾ അവൾ പൊട്ടിച്ചിരിക്കുമായിരുന്നു. അപ്പോഴാ ചിരിക്ക് മധുര പതിനേഴിന്റെ മൊഞ്ചായിരുന്നു. സന്തോഷത്തോടെ നീങ്ങുന്ന നാളുകൾക്കിടയിൽ അവൾക്ക് ഇടയ്ക്കിടെ തലവേദന വരുമായിരുന്നു. എത്ര തന്നെ ആശുപത്രിയിലേക്ക് വിളിച്ചാലും അവൾ വരില്ല.

“ഇത് നിയ്ക്ക് ഇടയ്ക്കു വരുന്നതാ. അതൊരു ഗുളിക കഴിച്ചാലത് മാറേം ചെയ്യും. വെറുതെ ഇനി അവിടെ പോയിട്ട് ഓലോരോ ടെസ്റ്റിന് പറയും. വെറുതെ പൈസ കളയാൻ…”

എത്ര തന്നെ പറഞ്ഞാലും അവളിത് തന്നെ പറയും. ഒരു ശരാശരി ഗൾഫുകാരന്റെ ഭാര്യയായതു കൊണ്ട് തന്നെ അവൾ അളന്നു മുറിച്ചെ ഓരോ പൈസയും ചിലവാക്കുമായിരുന്നുള്ളു. അതിന്റെ ഗുണം കൊണ്ട് തന്നെയാണ് ഇപ്പോഴെങ്കിലും തനിക്ക് വിശ്രമിക്കാനായത്. എന്നാൽ രോഗനിർണ്ണയത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചയ്ക്കും താൻ തയ്യാറായിരുന്നില്ല. ഒടുവിൽ എന്റെ ശല്യം സഹിക്കവയ്യാതെ രണ്ടു ദിവസം കഴിഞ്ഞ് പോകാം എന്ന് അവൾ സമ്മതിച്ച അന്ന് രാവിലെ അവൾക്ക് പെട്ടെന്ന് ശക്തമായ തലവേദന വന്ന്‌ ബോധം പോയി. രണ്ടു ദിവസം ICU വിൽ. നെഞ്ച് പൊട്ടുന്ന തന്റെ പ്രാർത്ഥന വിഫലമാക്കി അവൾ പോയി.

പിന്നെ ഒരുതരം മരവിപ്പായിരുന്നു. വീട് നിറയെ ആളുകളുണ്ടായിരുന്നിട്ടും താൻ ഒറ്റപ്പെട്ട പോലെ. ആരുടെയും ആശ്വാസവാക്കുകൾ തന്റെ മനസ്സിന്റെ ശൂന്യതയെ നികത്തുന്നതായിരുന്നില്ല. ചടങ്ങുകളെല്ലാം കഴിഞ്ഞ് ബന്ധുക്കളെല്ലാം പോയി. കുറച്ചു ദിവസങ്ങൾക്കു ശേഷം മൂത്തമകളും മക്കളും ഭർത്താവിന്റെ വീട്ടിലേക്ക് തിരികെപ്പോയി. ഇളയമകളും കുടുംബവും ഒപ്പം മകനും ലീവ് തീർന്നു ദുബായിലേക്ക് തിരികെപ്പോയി. വീട്ടിൽ താനും മരുമകളും പേരക്കുട്ടിയും മാത്രമായി. പേരക്കുട്ടി പഠിക്കുന്ന സ്കൂളിൽ തന്നെ ടീച്ചറായിരുന്നു മരുമകൾ. രാവിലെ എട്ടുമണിക്ക് വരുന്ന സ്കൂൾബസ്സിൽ അവർ രണ്ടുപേരും പോയിക്കഴിഞ്ഞാൽ പിന്നെ വല്ലാത്തൊരു ശൂന്യതയാണ്. കൂടുതൽ സമയവും പള്ളിയിലും സൈനുവിന്റെ കബറിനരികിലും പോയിരിക്കും. വീട്ടിലേക്ക് കയറിയാൽ അവളില്ലായ്‌മ തന്നെ ശ്വാസം മുട്ടിക്കുന്ന പോലെ. മരുന്നിന്റെ കാര്യത്തിലുള്ള ശ്രദ്ധയില്ലായ്‌മയും മനസ്സിന്റെ വിഷമവും കൂടിയായപ്പോൾ ഷുഗറിന്റെയും പ്രഷറിന്റെയും അളവ് വല്ലാതെ കൂടി. എന്റെ മനസ്സ് എന്റെ നിയന്ത്രണത്തിലല്ലാത്തപോലെ. ഏകാന്തത എത്ര ഭീകരമെന്ന തിരിച്ചറിവിന്റെ നാളുകൾ. ദിവസങ്ങൾക്ക് ദൈർഘ്യo കൂടിയതുപോലെ. തന്റെ അവസ്ഥ കണ്ടിട്ടാവണം അഞ്ചാറു മാസങ്ങൾക്കു ശേഷം പെങ്ങന്മാരും അളിയൻമാരും കൂടി ഒരു നിക്കാഹ് എന്ന ആശയവും കൊണ്ടു വന്നത്. പറ്റില്ലെന്ന് താൻ തീർത്തു പറഞ്ഞു. എന്റെ സൈനുവിന്റെ കുറവ് നികത്താൻ ആർക്കുമാവില്ലെന്നും ഈ പ്രായത്തിലൊരു നിക്കാഹിനെക്കുറിച്ച് ചിന്തിക്കാൻ പോലുമാവില്ലെന്നും താൻ ഉറപ്പിച്ചു പറഞ്ഞു. പെണ്മക്കൾ രണ്ടാളും “ഉപ്പ പറഞ്ഞതാ ശെരി.”എന്നും പറഞ്ഞ് ഒപ്പം നിന്നു.
പെങ്ങന്മാർ എന്നെ വിടാനുള്ള ഭാവമില്ലായിരുന്നു. അവർ നേരിട്ടും എന്റെ സുഹൃത്തുക്കൾ വഴിയും നിർബന്ധം തുടർന്ന് കൊണ്ടിരുന്നു. അത് കൊണ്ട് തന്നെ അമ്മായിമാർ എന്റെ പെണ്മക്കൾക്ക് ശത്രുക്കളായി മാറിയിരുന്നു. അവർക്ക് അവരുടെ ഉമ്മയുടെ സ്ഥാനത്ത് മറ്റൊരാളെ സങ്കല്പിക്കാൻ കഴിയാത്തത് കൊണ്ടാവാം. മോനും മരുമോളും ഈ കാര്യത്തിൽ എതിർപ്പ് കാണിക്കാത്തത് തന്നെ അത്ഭുതപ്പെടുത്താതിരുന്നില്ല. എന്നാൽ മരുമോൾ കുറച്ചായിട്ട് ഒരു അകൽച്ച കാണിക്കുന്ന കാര്യം ഒരിക്കൽ സംസാരത്തിനിടയിൽ കൂട്ടുകാരൻ കബീറിനോട് പറഞ്ഞപ്പോൾ
” അത് അബി അവളെയും മോളെയും ദുബായിലേക്ക് കൊണ്ടോവാനുള്ള കാര്യങ്ങളൊക്കെ ശെരിയാക്കുന്നെനിടക്കാണല്ലോ സൈനു പോയത്. പിന്നെ നിന്നെ ഒറ്റക്കാക്കി പോകാനും പറ്റില്ലല്ലോ? അതോണ്ടാവും “. അപ്പോഴാണ് തനിക്കും അതിനെക്കുറിച്ചോർമ്മ വന്നത്.
പിന്നീട് താൻ കാരണം മകന്റെയും കുടുംബത്തിന്റെയും സന്തോഷം ഇല്ലാതെയാവുകയാണോ എന്ന കുറ്റബോധം കൂടിയായി. ഒടുവിൽ മകന്റെയും കുടുംബത്തിന്റെയും സന്തോഷത്തിന് വേണ്ടി എന്റെ തീരുമാനം ഞാൻ മാറ്റി. നിക്കാഹിനു താൻ സമ്മതമറിയിക്കുമ്പോൾ തന്നെ പെണ്ണന്വേഷണത്തിനൊന്നും തന്നെ നോക്കേണ്ടെന്നും വേണ്ടതെന്താണെന്നു വെച്ചാൽ നിങ്ങൾ തന്നെ ചെയ്തോളു എന്നും താൻ പറഞ്ഞപ്പോൾ പെങ്ങന്മാർക്ക് നൂറുവട്ടം സമ്മതമായിരുന്നു. അമ്പത് വയസ്സെങ്കിലും ഉള്ള പെണ്ണ് മതിയെന്ന കാര്യവും താൻ തീർത്തു പറഞ്ഞിരുന്നു. പെണ്ണിനെ ആദ്യം തന്നെ അവർ കണ്ടുവെച്ചിരുന്നു. ചെറിയ അളിയന്റെ അകന്ന ബന്ധത്തിലുള്ളതാണ്. മൂന്നു പെണ്മക്കളിൽ ഇളയവൾ. സ്ത്രീധനത്തിന്റെ പേരിൽ വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ വീട്ടിൽ തിരിച്ചെത്തിയവൾ. അവൾ തിരിച്ചു വന്ന വിഷമത്തിൽ കിടപ്പുരോഗിയായി മാറിയ ഉപ്പാക്കും നിത്യരോഗിയായ ഉമ്മാക്കും പിന്നിടങ്ങോട്ട് കൂട്ടായി മാറിയവൾ. വർഷങ്ങൾക്ക് മുൻപ് ഉപ്പ മരിച്ചപ്പോൾ ഉമ്മയായിരുന്നു അവളുടെ എല്ലാം. മാസങ്ങൾക്ക് മുൻപ് ഉമ്മയും മരണപ്പെട്ടു. പേര് ഹഫ്സ എന്നാണെന്നും വയസ്സ് നാൽപത്തിഒൻപതാണെന്നും ഇളയ സഹോദരി പറയുന്നത് കേട്ടിരുന്നത് ഒട്ടും താല്പര്യമില്ലാതെയാണ്. നിക്കാഹ് ഉറപ്പിച്ചതറിഞ്ഞ പെണ്മക്കൾ ശക്തമായി അതിനെ എതിർത്തപ്പോൾ താനും ധർമ്മസങ്കടത്തിലായി. എന്നാൽ അവരുടെ ഭർത്താക്കന്മാരും ഭർതൃ വീട്ടുകാരും ഇതാണ് ശെരിയായ തീരുമാനമെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ അവർ പിന്നീടൊന്നും പറഞ്ഞില്ല.
നിക്കാഹ് കഴിഞ്ഞതിനു ശേഷമാണ് ഹഫ്‌സയും താനും തമ്മിൽ കാണുന്നത് തന്നെ. മനസ്സ് മുഴുവൻ സൈനുവായതു കൊണ്ടുതന്നെ അവളെ ഒന്ന് നോക്കാൻ പോലും തോന്നിയില്ല. ചെയ്യുന്നത് തെറ്റാണെന്നു പൂർണ്ണബോധ്യമുള്ളത് കൊണ്ടാണ് തന്റെ മാനസികാവസ്ഥ അവളോട് തുറന്ന് പറഞ്ഞത്. ചെറുപുഞ്ചിരിയോടെ എല്ലാം കേട്ടുനിന്നതല്ലാതെ അവൾ മറുപടിയൊന്നും തന്നെ പറഞ്ഞില്ല. ഒരു പരാതിയും പരിഭവവും പറയാതെ എല്ലാ കാര്യങ്ങളും അവൾ ചെയ്തു.

എല്ലാവർക്കും അവൾ പ്രിയപ്പെട്ടവളായിരുന്നു. തന്റെ മക്കൾക്കൊഴികെ. മകൻ അടുപ്പമൊന്നും കാണിച്ചില്ലെങ്കിലും അവന് ഹഫ്‌സയോട് വിരോധമൊന്നുമില്ലായിരുന്നു. മരുമക്കൾക്ക് അവൾ സൈനുവിനെ പോലെത്തന്നെയായിരുന്നു. പേരക്കുട്ടികൾക്ക് അവരുടെ സൈനുമ്മയെ പോലെ പ്രിയപ്പെട്ടവളായിരുന്നു അവരുടെ ഹഫ്‌സുമ്മയും. എന്നാൽ തന്റെ പെണ്മക്കൾ മാത്രം അകാരണമായി ഹഫ്‌സയോട് വിരോധം കാണിച്ചു തന്നെ നിന്നു. ആ വിരോധം അവർ തന്നോടും കാണിച്ചു. തന്നെ ഫോൺ ചെയ്യാതെയായി. താൻ അങ്ങോട്ട് വിളിച്ചാൽ അധികവും എടുക്കില്ല. അഥവാ എടുത്താൽ ഒന്നോ രണ്ടോ വാക്കിൽ സംസാരം നിർത്തും. മൂത്തവൾ മരുമകന്റെ നിർബന്ധം കാരണം ഇടയ്ക്ക് വന്നാൽ അവർക്ക് വേണ്ട എല്ലാ കാര്യങ്ങളും ഹഫ്സ ഒരുമടിയും കൂടാതെ ചെയ്തു കൊടുക്കുന്നത് താൻ അത്ഭുതത്തോടെയാണ് നോക്കിക്കാണാറ്. ഞങ്ങളുടെ നിക്കാഹ് കഴിഞ്ഞു മൂന്നു മാസത്തിനു ശേഷം മരുമകളും പേരക്കുട്ടിയും ദുബായിലേക്ക് പോയപ്പോൾ ഞങ്ങൾ രണ്ടുപേരും മാത്രമായി.
പിന്നിടങ്ങോട്ട് താൻ കൂടുതലായി അറിയുകയായിരുന്നു ഹഫ്സ എന്ന നന്മയെ. തന്നിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ പരാതികളോ പരിഭവങ്ങളോ ഇല്ലാതെ തന്റെ എല്ലാ കാര്യങ്ങളും ചെയ്തുതന്നപ്പോൾ തനിക്ക് ഹഫ്സ ഒരു അത്ഭുതം തന്നെയായിരുന്നു. തന്റെ എല്ലാ വേദനകളെയും ഒരു ചെറുപുഞ്ചിരിക്ക് പിന്നിലൊളിപ്പിക്കുന്ന ഹഫ്‌സ തന്റെ മനസ്സിലൊരു നോവാവാൻ തുടങ്ങിയിരുന്നു. ജരാ നരകൾ ബാധിച്ചു വരണ്ടുണങ്ങിയ തന്റെ മനസ്സിലേക്ക് ഒരു ചാറ്റൽ മഴയായി പെയ്തിറങ്ങാൻ ഹഫ്സ എന്ന നന്മയുള്ള മനസ്സിന് അധികനാൾ വേണ്ടി വന്നില്ല എന്നതാണ് യാഥാർഥ്യം…
സൈനു മാത്രം നിറഞ്ഞു നിന്നിരുന്ന തന്റെ മനസ്സിലേക്ക് സൈനുവെന്ന വലിയ വിടവ് നികത്താൻ ഹഫ്‌സയ്ക്ക് കുറഞ്ഞ കാലമേ വേണ്ടിവന്നുള്ളു.മനസ്സിന്റെ ശൂന്യത വിട്ടൊഴിഞ്ഞു പോയി. തനിക്കൊരു കൂട്ടുണ്ടെന്നും ജീവിക്കണമെന്നും തോന്നിത്തുടങ്ങി. മനസ്സിനൊരൂർജ്ജം കിട്ടിയത് പോലെ. പെണ്മക്കളുടെ അകൽച്ച എന്നും ഒരു നീറ്റലായി മനസ്സിനെ വേദനിപ്പിച്ചിരുന്നെ ങ്കിലും അതിന് മരുന്നാവാൻ തങ്ങൾക്ക് പരസ്പരം സാധിച്ചു. ഏഴു വർഷവും സന്തോഷം നിറഞ്ഞത് തന്നെയായിരുന്നു. തനിക്ക് എന്തെങ്കിലും പറ്റിയാൽ അവൾ ഒറ്റപെട്ടു പോവുമോ എന്ന സങ്കടം എപ്പോഴും എന്റെ ഉള്ളിൽ മിധിച്ചു കൊണ്ടേയിരുന്നു.
അന്ന് വീട്ടിലേക്കു വേണ്ട സാധനങ്ങൾ വാങ്ങി മടങ്ങി വരുമ്പോൾ തന്റെ സ്‌കൂട്ടറിന് നേരെ നിയന്ത്രണം വിട്ട ഒരു കാർ വരുന്നത് മാത്രമേ തനിക്കോർമ്മയുള്ളൂ. ദിവസങ്ങൾക്ക് ശേഷം ബോധം വീണപ്പോൾ തന്റെ ശരീരം പൂർണ്ണമായി തളർന്നിരിക്കുന്നു എന്ന സത്യം ഞെട്ടലോടെ ഉൾകൊള്ളേണ്ടി വന്നു. നീണ്ട ആശുപത്രിവാസത്തിനിടയിൽ പലപ്പോഴും മനസ്സിന് മടുപ്പ് ബാധിച്ചു തുടങ്ങിയിരുന്നു. അപ്പോഴൊക്കെയും മനസ്സിനൂർജ്ജമായി വന്നു തന്റെ ഹഫ്സ. തന്റെ ഓരോകാര്യങ്ങളും സ്നേഹ ശാസനകളോടെ ചെയ്തു തന്നു.
ഫോണിന്റെ നിർത്തതേയുള്ള ബെല്ലടി ശബ്ദമാണ് അയാളെ ചിന്തകളിൽ നിന്നുണർത്തിയത്.അപ്പോഴേക്കും ദാഹം അയാളുടെ കൊണ്ട് അയാളുടെ തൊണ്ട വിടുപൊട്ടാറായിരുന്നു. “റബ്ബേ. എന്റെ ഹഫ്‌സയെവിടെ?”അയാളുടെ ഉള്ളം വിങ്ങി. നെഞ്ചിൽ എന്തോ കൊളുത്തി വലിക്കുന്നത് പോലെ. അധികഠിനമായ വേദന… അയാളുടെ കണ്ണുകൾ ഹഫ്‌സയെ തേടിക്കൊണ്ടേയിരുന്നു. തന്റെ അവസാനമടുത്തതായി ഉള്ളിൽ നിന്നാരോ അയാളോട് പറയും പോലെ. അയാളുടെ ഹൃദയത്തിലൂടെ സത്യവാചകം ഒഴുകിക്കൊണ്ടേയിരുന്നു. പതിയെ ആ ശ്വാസം നിലച്ചു. തൊട്ടപ്പുറമുള്ള കട്ടിലിൽ തന്റെ പ്രിയപ്പെട്ടവൾ മണിക്കൂറുകൾക്ക് മുൻപെ ഇഹലോകവാസം വെടിഞ്ഞെന്ന യാഥാർഥ്യം തിരിച്ചറിയാതെ അയാളും ദൈവവിളിക്കുത്തരം നൽകി.

#വാർദ്ധക്യം #എന്റെ രചന

ഫോട്ടോ :കടപ്പാട് : ഗൂഗിൾ

Post Views: 21
13
Sajna.Vp

31 Comments

  1. Saleena kk on February 9, 2024 5:00 PM

    Super nalla story manassil thattippoyi

    Reply
    • Sajna on February 9, 2024 5:27 PM

      🥰🥰🥰

      Reply
      • Niyas on February 14, 2024 8:02 PM

        Nice story

        Reply
        • Sajna on February 15, 2024 5:17 PM

          Thank you🥰

          Reply
    • Jasna on February 10, 2024 8:24 AM

      Sajna… നല്ല എഴുത്ത്. ❤️❤️

      Reply
      • Sajna on February 10, 2024 4:14 PM

        🥰🥰🥰

        Reply
  2. Sunandha Mahesh on February 9, 2024 4:44 PM

    Superb 👍

    Reply
    • Sajna on February 9, 2024 5:26 PM

      നന്ദി 🥰🥰

      Reply
  3. Hajara on February 9, 2024 2:22 PM

    Nice work

    Reply
    • Sajna on February 9, 2024 2:40 PM

      Thank you🥰🥰

      Reply
  4. Shamla on February 9, 2024 1:48 PM

    Masha Allah. Heart touching story. ഒരു പ്രവാസിയുടെ ജീവിതവും ബന്ധങ്ങളുടെ ആഴവും യഥാർഥ സ്നേഹവുമെല്ലാം വളരെ മനോഹരമായി ഹൃദയം തൊടുന്ന രീതിയിൽ തന്നെ അവതരിപ്പിച്ചു. Keep going 👏👏

    Reply
    • Sajna on February 9, 2024 2:39 PM

      വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി.❤️❤️❤️

      Reply
    • Shreeja R on April 3, 2024 10:20 AM

      👌👌

      Reply
  5. M.R. K on February 8, 2024 6:09 PM

    Oru pavam pravasi. good job 👍👍👍👍

    Reply
    • Sajna on February 8, 2024 6:12 PM

      ❤️❤️

      Reply
      • Joyce Varghese on February 9, 2024 9:04 AM

        നന്മയുടെ വെട്ടം ഇനിയും അണഞ്ഞുപോയിട്ടില്ല എന്ന് പറയുന്ന കഥ.
        നന്നായി എഴുതി.
        👍

        Reply
        • Sajna on February 9, 2024 9:06 AM

          വായിച്ചതിന്. അഭിപ്രായം പറഞ്ഞതിന് ഒരുപാട് നന്ദി 🥰🥰

          Reply
          • Sajna on February 11, 2024 3:28 PM

            നന്ദി seena❤️

      • Seenanavaz on February 11, 2024 11:21 AM

        മരണത്തിലും ഒരുമിച്ച്.
        നല്ല കഥ👏👏

        Reply
  6. Saheeda on February 8, 2024 6:04 PM

    Oru full cinema Kanda feel. Karan poyi..

    Reply
    • Sajna on February 8, 2024 6:11 PM

      Thank you dear🥰

      Reply
    • Rani on February 9, 2024 2:43 PM

      Superb
      Inniyum nalla kathakal njangalku tharan sadhikatte
      Sarveswaranod prarthikam

      Reply
      • Sajna on February 9, 2024 2:48 PM

        നന്ദി. സ്നേഹം ❤️❤️❤️

        Reply
  7. Rasheed on February 8, 2024 5:55 PM

    ഹൃദയസ്പർശിയായ കഥ 🥰

    Reply
    • Sajna on February 8, 2024 7:48 PM

      നന്ദി ❤️❤️

      Reply
  8. Manna Mereeza on February 8, 2024 4:47 PM

    കണ്ണ് നനയിച്ചു 😢 ചില ദാമ്പത്യ ബന്ധങ്ങൾ മരണത്തിന് പോലും പിരിക്കാനാവാത്ത വിധം ദൃഡമാണല്ലേ…? Really touching 👍

    Reply
    • Sajna on February 8, 2024 5:27 PM

      Thank you dear🥰

      Reply
    • Nafs nafs on February 9, 2024 4:32 PM

      മരണത്തിനും തോൽപ്പിക്കാനാവാത്ത കൂട്ട് ഹൃദ്യമായിട്ടെഴുതി.💞💞👏👏👏

      Reply
      • Sajna on February 11, 2024 3:27 PM

        Thank you dear🥰🥰

        Reply
  9. sabira latheefi on February 8, 2024 4:30 PM

    ❤️❤️❤️

    Reply
    • Sajna on February 8, 2024 5:28 PM

      🥰🥰🥰🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.