മണൽത്തരികൾ പോലെയാണു ബന്ധങ്ങൾ,
കൈപ്പത്തിയിൽ മുറുകെ പിടിച്ചു നിർത്താൻ ശ്രമിക്കുംതോറും,
വിരലുകൾക്കിടയിലൂടെ ഊർന്നു പോകും.
പകരം, കുറച്ചൊന്ന് തുറന്ന മനസ്സോടെ,
വിശ്വാസത്തോടെ, മൃദുവായി ലാളിച്ചു നോക്കൂ.
സ്നേഹവും വിശ്വാസവും സ്വാതന്ത്ര്യവും ഉണ്ടെങ്കിൽ,
ബന്ധങ്ങൾ ശക്തമാകും, മാനസിക സംതൃപ്തി നൽകും.
അപ്പോഴറിയാം, ബന്ധങ്ങളുടെ യഥാർത്ഥ സൗന്ദര്യം.
– ദീപ പെരുമാൾ
2 Comments
Super നന്നായിട്ടുണ്ട് 👍🏻👍🏻
Thank you dear 🙂