അഴകിലൊഴുകിയ പ്രണയ നദിയിൽ
കളകളാരവം നിലച്ചല്ലൊ
നീഹാരമൂർന്നു കുളിർന്ന
കരളും
വിരഹ ചൂടിൽ എരിഞ്ഞല്ലൊ
എന്തിനെൻ്റെ നീല വാനിൽ
മേഘമായി വന്നു നീ.
എന്തിനെൻ്റെ കരളിനുള്ളിലെ
കനലിലൂതി പോയി നീ.
നീയെഴുതിയ പ്രണയ വരികൾ
നോവിനാൽ തറക്കണ്,
ചോപ്പ് മാഞ്ഞൊരു ചക്രവാളം
എന്തിനോ കൊതിക്കണ്.
നീലവാനിൽ കാർമേഘം
കുളിരിനാൽ മറക്ക്ണ്.
നിൻ പ്രണയമെഴുതിയ
വരികളാലെൻ
കരളിനുളളും തറക്ക്ണ്.
മധു നിറഞ്ഞു വിരിഞ്ഞ
സുമവും
വെയിലിനാലെ പൊഴിഞ്ഞല്ലൊ.
നിൻ സുഗന്ധമേകിയ
ഇരവിൽ ഞാനും
ഏകനായി അലഞ്ഞല്ലൊ.
പാടി പാടി നടന്ന വഴിയിൽ
ചെമ്പകം മണക്ക്ണ്.
നീ കാത്ത് കാത്ത് ഇരുന്ന
കണ്ണിൽ കാഴ്ചയും മറക്ക്ണ്
പ്രണയമെഴുതിയ വരികളാലെൻ
കരളിൻ മഷിക്കുപ്പിയൊഴിഞ്ഞല്ലൊ,
നിൻ കനവ് തുന്നിയ
നൂല് കൊണ്ടെൻ
കരളിനുളളും മുറിഞ്ഞല്ലൊ
മോഹമെന്ന പായക്കപ്പൽ
കാറ്റിലേറെയകന്നു പോയ്.
നീയൊഴുക്കിയ പ്രണയത്തിരയി-
ലിന്നെൻ്റെ തോണി മറിഞ്ഞു പോയ്.
ചിറകൊടിഞ്ഞ പക്ഷി ഞാനും
പറക്കുവാൻ കഴിയാതെയായ്.
നീയ് തുന്നിയ കൃത്രിമച്ചിറ-
കിൻ്റെ നൂലും അറ്റുപോയ്.
ഹുസൈൻ എം കെ