Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ധർമസ്ഥലയിലെ പ്രഭാതം
അനുഭവം യാത്ര

ധർമസ്ഥലയിലെ പ്രഭാതം

By Jayalekshmi krishnanFebruary 9, 2024Updated:February 13, 20241 Comment8 Mins Read166 Views
Bookmark Now
Please login to bookmark Close

No account yet? Register

യാത്രകൾ എനിക്ക് ഹരമാണ്.

കാനഡ യാത്ര കഴിഞ്ഞു നാട്ടിൽ എത്തിയതേ ഉള്ളു.

ക്ഷേത്ര ടൂർ നടത്തുന്ന എന്റെ സഹോദരൻ ശ്രീ. മൂർത്തി, അവരുടെ പുതിയ യാത്രയിൽ എന്നെ ക്ഷണിച്ചു.

ഇരുപത്തിയെഴു വർഷങ്ങൾക്കു മുന്നേ ഞാൻ പോയ സ്ഥലങ്ങളിൽ വീണ്ടും ഒരു ദിഗ്വിജയം ചെയ്തു വരാം.. മാറ്റങ്ങളെ തൊട്ടറിയാം എന്നൊരു ഉൾവിളി. തയ്യാർ ആയി ഞാൻ അടുത്ത യാത്രയ്ക്ക്.

തിരുവനന്തപുരം മുതൽ മംഗലാപുരം വരെയും തിരിച്ചു മംഗലാപുരം മുതൽ തിരുവനന്തപുരം വരെയും ട്രെയിനിൽ, നമ്മുടെ സാമ്പത്തിക ശാരീരിക പരിഗണനയിൽ ടിക്കറ്റ് എടുത്തു പോകുക എന്നതാണ് രീതി.

മംഗലാപുരത്ത് നിന്ന് തുടങ്ങി തിരികെ മംഗലാപുരം വരെയാണ് ടൂർ പാക്കേജ് ൽ ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും എല്ലാവർക്കും ട്രെയിൻ ടിക്കറ്റ്, രാത്രി ഭക്ഷണം കുടിക്കാൻ വെള്ളം യാത്രയിൽ പാലിക്കേണ്ട നിർദേശങ്ങൾ അടങ്ങിയ ഒരു ബാഗ്  നൽകി പരസ്പരം പരിചയപെടുത്തി സ്നേഹപൂർവ്വം നയിക്കാൻ ക്ഷേത്ര ടൂർ ശ്രദ്ധിച്ചു എന്നതും എടുത്ത് പറയേണ്ട ഒന്നാണ്.

എനിക്ക് ഏറെ സന്തോഷം തോന്നിയത്, പ്രായമായ യാത്രികളെ അവരുടെ ആഹാര ക്രമം തെറ്റാതെയും ഉറക്കം നഷ്ടപ്പെടാതെയും മരുന്നുകൾ കഴിക്കാൻ ഓർമിപ്പിക്കുകയും ചെയ്ത് ഒരു കുടുംബയാത്രയാക്കി മാറ്റി അല്ലെങ്കിൽ എല്ലാവരും പരസ്പരം അങ്ങനെ ഒരു രീതിയിൽ മാറി എന്നതാണ്.

ഞങ്ങൾ ഇരുപത് പേരുണ്ടായിരുന്ന ആ കൂട്ടായ്മയിൽ എന്റെ സഹോദരൻ ഒഴികെ മറ്റെല്ലാരും ഏറെ കുറേ അപരിചിതർ. ചിലരെ പറഞ്ഞു ഓർമപ്പെടുത്തിയപ്പോൾ പണ്ട് പരിചയപ്പെട്ടവർ എന്ന ബോധ്യം വന്നു.

ഞങ്ങൾ അതിരാവിലെ അഞ്ചു മുപ്പതിനു മംഗലാപുരത്ത് എത്തി.

പുറത്ത് ഞങ്ങളുടെ ബസ് കാത്ത് നിന്നിരുന്നു. ഒരു ഹോട്ടലിൽ എല്ലാവർക്കും പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യം ഒരുക്കിയിരുന്നു. അവിടെ നിന്ന് മംഗള ദേവി ക്ഷേത്ര ദർശനം കഴിഞ്ഞ് പ്രാതൽ കഴിച്ച് ഉഡുപ്പിയിലേക്ക് യാത്ര തിരിച്ചു.ഇടയ്ക്കു കദ്രി- മഞ്ജു നാഥ ക്ഷേത്രവും ബപ്പനാട്‌- ദുർഗ പരമേശ്വരി ക്ഷേത്രവും കുദ്രോളി- ഗോകർണ നാഥ സ്വാമി ക്ഷേത്രവും ദർശിച്ചു. ആദ്യത്തെ രണ്ടു ക്ഷേത്രങ്ങളും നിറച്ചാർത്തുകൾ നിറഞ്ഞു നിൽക്കുന്ന ക്ഷേത്രങ്ങൾ ആണ്.

കദ്രി- മഞ്ജു നാഥ ക്ഷേത്രത്തിൽ സാധാരണ ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്ന വാദ്യോപകരണങ്ങൾ അല്ല മറിച്ച് സാക്സോഫോൺ (Saxophone)ആണ് ഉപയോഗിക്കുന്നത്.

ലോക പ്രസിദ്ധനായ കദ്രി ഗോപാലനാഥ് എന്ന സാക്സോഫോൺ സംഗീതഞ്ജനെ ഇവിടെ കുറിക്കാതെ പോകുക അസാധ്യം. വെസ്റ്റേൺ സംഗീത ശാഖയിലെ വാദ്യോപകരണമായ സാക്സോഫോണിലൂടെ കർണാടക സംഗീത ശ്രീണിയിൽ ലോക ആസ്വാദകരെ സൃഷ്ടിച്ച ആ മഹാ പ്രതിഭയെ നമിക്കുന്നു.

കർണാടകയുടെ തന്നതായ ശിൽപ്പനിർമാണ രീതിയാണ് ഗോപുരങ്ങളിൽ കണ്ടത്. ഗോപുരങ്ങൾ പൂർണ്ണ വൃത്താകൃതിയിലും ഏക വർണങ്ങളിലും ആണ് എന്നതും എടുത്ത് പറയണം.

തമിഴ്നാട്ടിലെ ക്ഷേത്ര ഗോപുരങ്ങളിൽ വർണങ്ങളുടെയും കഥ ശിൽപ്പങ്ങളുടെയും ഘോഷയാത്രയാണ്.നമ്മുടെ അയൽ സംസ്ഥാനമെന്ന രീതിയിൽ ഞാൻ ഒരു താരതമ്യ പഠനം മനസ്സിൽ നടത്തി നോക്കി എന്നേ ഉള്ളു.

കുദ്രോളി ഗോകർണ നാഥ സ്വാമി ക്ഷേത്രം ഇതിൽ നിന്നും വിഭിന്നമായി കേരള ത്തിന്റെ തനത് ശൈലിയിൽ നിർമിച്ചിരിക്കുന്ന, ശ്രീ നാരായണ ഗുരുദേവന്റെ പ്രതിഷ്ഠയും ദർശനവും ഉൾക്കൊണ്ട്‌ തല ഉയർത്തി നിൽക്കുന്നക്ഷേത്രമാണ്. അവിടെ നിന്നപ്പോൾ അഭിമാനവും സന്തോഷവും തോന്നി.

ഗുരുദേവ ദർശനം തൊട്ടറിയണമെങ്കിൽ കുദ്രോളി ഗോകർണ നാഥ സ്വാമി ക്ഷേത്രം ഒരിക്കൽ ദർശനം നടത്തിയേ മതിയാകു. ശ്രീ നാരായണ ധർമ പരിപാലന യോഗത്തിന്റെ അധീനതയിലാണ് കുദ്രോളി ഗോകർണ നാഥ സ്വാമി ക്ഷേത്രം.

ഉച്ചയൂണ് ഉഡുപ്പി ക്ഷേത്രത്തിൽ ആണ് എന്ന് അറിയിച്ചിരുന്നു.

കൃത്യം ഒന്ന് മുപ്പതിനു ഞങ്ങൾ ഉഡുപ്പിയിൽ എത്തി.

ശ്രീ. സത്യ നാരായണ സ്വാമി ഞങ്ങളെ കാത്ത് നിന്നിരുന്നു. ഗീഥ മന്ദിര കവാടത്തിലൂടെ ഉഡുപ്പി ക്ഷേത്രത്തിനുള്ളിൽ വളഞ്ഞും പുളഞ്ഞും പോകുന്ന ഇടനാഴികൾ പിന്നിട്ടു ഒരു വലിയ അങ്കണത്തിൽ എത്തി. അടുക്കി വച്ചിരിക്കുന്ന വ്യഞ്ജന ചാക്കുകളും നിരത്തി ഇട്ടിരിക്കുന്ന ഇളവനും ചേനയും ഏത്തക്കായും ഒന്നിന് മുകളിൽ ഒന്നായി അടുക്കി വച്ചിരിക്കുന്ന എണ്ണ, നെയ്യ് ടിന്നുകളും കാണേണ്ട കാഴ്ചയാണ്. സമ്പന്നത നിറഞ്ഞു നിൽക്കുന്ന സ്ഥലം.

അടുത്ത തന്നെ ഗോശാല ഉണ്ടെന്ന് അറിയിക്കുന്ന വൈക്കോലിന്റെയും ചാണകത്തിന്റെയും സമ്മിശ്രഗന്ധം മൂക്കിൽ നുഴഞ്ഞു കയറി കൊണ്ടിരിക്കുമ്പോൾ, അതിനെ തള്ളി മാറ്റി മൂക്കിൽ ഇരച്ചു കയറുന്ന ചന്ദന ഗന്ധവും മത്ത് പിടിപ്പിക്കുന്ന അവസ്ഥയായിരുന്നു. അതിൽ ചന്ദന ഗന്ധം കൂടെ തന്നെ പോരുന്നുണ്ടായിരുന്നു ഇടനാഴികളിലെല്ലാം.

ഒരു വലിയ തളത്തിൽ ഞങ്ങളെ ഇരിക്കാൻ വിനയപുരസരം പറഞ്ഞ് ശ്രീ.സത്യ നാരായണ സ്വാമി നടന്നു മാഞ്ഞു.

അധികം താമസിക്കാതെ ഇലയിട്ട് ഞങ്ങൾക്കും വേറെ കുറച്ചു പേർക്കുമായി ഊണ് വിളമ്പി.

അലുവ, ജിലേബി, പായസം തുടങ്ങി ഇരുപതോളം വിഭവങ്ങൾ വിളമ്പി ‘അതിഥി ദേവോ ഭവ ‘ എന്ന വാക്കിന്റെ പൊരുൾ തേടി ഇനി എങ്ങും പോകേണ്ടതില്ല എന്ന് സ്ഥാപിച്ച ആ ക്ഷേത്രഭരണ സംവിധാനം പ്രശംസ അർഹിക്കുന്നു. ദിനം പ്രതി മുപ്പത്തിനായിരം പേർക്ക് ഇത്രയും വിഭവങ്ങൾ നിലത്ത് ഇലയിട്ട് വൃത്തിയും വെടിപ്പും കൈ വിടാതെ നിറ പുഞ്ചിരിയോടെ വിളമ്പുന്ന ചെറുപ്പക്കാരെ കണ്ടാൽ എങ്ങനെ ഇവർക്ക് ഇതിനു കഴിയുന്നു വെന്ന് ആർക്കും അതിശയം തോന്നും.. തിക്കും തിരക്കുമൊന്നുമില്ലാതെ ക്ഷേത്ര ദർശനവും നടത്തി ഞങ്ങൾക്ക് എല്ലാ സഹായവും തന്ന് യാത്രയാക്കിയ ശ്രീ.സത്യ നാരായണ സ്വാമി അവർകളുടെ വിനയത്തിനു എന്ത് നൽകുമെന്ന ആശങ്കയ്ക്ക് ഇടം തരാതെ നിശബ്ദമായ കൂപ്പു കൈ മാത്രം സ്വീകരിക്കും എന്ന ലളിതമായ വാക്കുകളും എന്നെ അതിശയിപ്പിച്ചു.

സ്വാർത്ഥത നിറഞ്ഞ ലോകത്തിൽ ഇങ്ങനെയും ചിലർ ഉണ്ട്.എന്റെ പാഠ പുസ്തകത്തിലെ ഒരുതാൾ കൂടി ഞാൻ കുറിച്ചിട്ടു.ശ്രീ.സത്യ നാരായണ സ്വാമി.

മാർഗ മധ്യത്തിൽ മറവന്തേ സെറെൻസി എന്നൊരു കടൽ തീരത്തിൽ അല്പ്പം വിശ്രമവും വിനോദവും ആസ്വദിച്ചു.

രാത്രി മുരഡേശ്വര് എത്തുക എന്നതായിരുന്നു ക്ഷേത്ര ടൂർ ന്റെ അറിയിപ്പ്. അത് കൃത്യമായി നടപ്പാക്കുകയും ചെയ്തു.

ഡോക്ടർ. ശ്രീ.ആർ എൻ ഷെട്ടിയുടെ ട്രസ്റ്റ്‌ ന്റെ അധീനതയിലാണ് മുരഡേശ്വര് ക്ഷേത്രം.

ഉഡുപ്പി മുതൽ മുരഡേശ്വര് ക്ഷേത്രം വരെയുള്ള യാത്രയിൽ റോഡിന്റെ ഇരുവശവും കോളേജുകൾ,സ്കൂൾ കൾ,വ്യവസായ സ്ഥാപനങ്ങൾ എല്ലാം തന്നെ ഡോക്ടർ.ശ്രീ.ആർ എൻ ഷെട്ടിയുടെ ട്രസ്റ്റ്‌ ന്റെ സാമ്പത്തിക അടിത്തറ വിളിച്ചോതും.

ബഹുനില ഗോപുരവും ഭീമകായ ശിവ രൂപ ശിൽപ്പവും അതി വിശാലമായ ക്ഷേത്ര അങ്കണവും മാത്രമല്ല ഗർഭ ഗ്രഹ പ്രതിഷ്ഠയും പ്രത്യേകത ഉണ്ട്‌.

ഗംഗയെ ജഡ മുടിയിൽ ഒളിപ്പിച്ചു വയ്ക്കാൻ പാകത്തിനു ജഡ മുടി യുള്ള ശിവനെ ഇവിടെ കാണാൻ കഴിയില്ല. തലയിൽ ജഡ മുടി പോയിട്ട് ഒരു കുഞ്ഞു രോമം പോലുമില്ലാത്ത, വലിയ കറുത്ത മീശയുള്ള ശിവ പ്രതിഷ്ഠയാണ് മുരദ്ദേശ്വറിൽ. അങ്ങനെ ഒരു രൂപവും ഹാലാസ്യ പുരണത്തിലെവിടെയെങ്കിലും ഉദരിച്ചിട്ടുണ്ടാവും. ഇത്തരം വിഷയങ്ങളിൽ എന്റെ അറിവ് പരിമിതമാണ്.

എന്തായാലും ഒന്നുറപ്പിച്ചു പറയാൻ പറ്റും പ്രസന്നത,പ്രകാശം ഇതൊക്കെ നിറഞ്ഞു നിൽക്കുന്ന സ്ഥലം.

ഉത്സവം കഴിഞ്ഞ് കൊടിയിറങ്ങിയ ദിവസം ആയിരുന്നിട്ടും ശുചിത്വം വിടാതെ, ദർശന സമയത്തിലെ നിഷ്ടകൾ പാലിച്ച് നല്ല സന്തോഷവാന്മാരായ ക്ഷേത്ര ജോലിക്കാരും സന്ദർശകർക്ക്  മാനസിക  ഉല്ലാസം തരുന്ന സവിശേഷതയാണ്.

കടലിന്റെ തീരത്ത് നിർമിച്ചിരിക്കുന്ന ടി ക്ഷേത്രത്തിന്റെ ഗോപുരവും അതികയാ ശിവ രൂപവും കാണേണ്ട കാഴ്ച്ച തന്നെയാണ്.

എല്ലാവരും ഭക്ഷണം കഴിച്ചു. ഹോട്ടലിൽ പോയി നന്നായി വിശ്രമിച്ചു, രാവിലെ ആറു നാൽപ്പത്തി അഞ്ചിന് റിസപ്ഷനിൽ എത്തിച്ചേരുവാൻ അറിയിപ്പ് ലഭിച്ചു.

എല്ലാം വളരെ കൃത്യതയോടെ അറിയിക്കുന്ന കാര്യത്തിൽ ശ്രീ.മൂർത്തി പ്രത്യേക പരാമർശം അർഹിക്കുന്നു.

രാവിലെ കൃത്യമായി യാത്ര തുടങ്ങി.

മുറാദ്ദേശ്വറിൽ നിന്ന് കൊലൂർ മൂകാംബിക ക്ഷേത്ര ദർശനം കഴിഞ്ഞ് ശ്രീ ആദി ശങ്കരന്റെ മഠമായ ശൃംഗേരിയിൽ ഞങ്ങൾ എത്തി.

ഇട ഭക്ഷണ മായി കഴിച്ച ‘മധുർ വട ‘ പുതിയ രുചി അനുഭവം ആയിരുന്നു.

തമിഴ് വംശജരുടെ ഗുരു സ്ഥാനമാണ് ശൃംകേരി മഠം. അതുകൊണ്ട് തന്നെ മഠത്തിന്റെ പ്രധാന പ്രവേശന കവാടം തമിഴ് നാട്ടിലെ ക്ഷേത്ര നിർമാണ ശൈലിയിലാണ് നിർമിച്ചിരിക്കുന്നത്. ഉള്ളിൽ പ്രവേശിക്കുമ്പോൾ കൊണർക്ക് സൂര്യ ക്ഷേത്രത്തിനോട് സാമ്യം തോന്നുന്ന ശാരദ ദേവി ക്ഷേത്രവും ധ്യാന മണ്ഡപവും തുങ്ക ഭദ്ര നദിയുടെ മുകളിലൂടെ നരസിംഹ ഘട്( നരസിംഹ വനം )എന്നറിയപ്പെടുന്ന വനത്തിനകത്തേയ്ക്ക് തുറക്കുന്ന വതയാനമുള്ള ഒരു കൂറ്റൻ തൂക്കു പാലവും മനോഹര കാഴ്ചയാണ്.

ശുചിത്വത്തിൽ യാതൊരു വിട്ടു വീഴ്ചക്കും തയ്യാർ അല്ല എന്ന പറയാതെ പറയുന്ന ക്ഷേത്ര പരിസരം. ഭക്തി നിർബരമായ സായാഹ്നം ലഭിച്ച സന്തോഷത്തിൽ ഞങ്ങൾ പുറത്ത് ഇറങ്ങി.

ശൃംഗേരി മഠം ക്കൂർഗ് മല നിരകളുടെ ഏറ്റവും അടുത്ത് കിടക്കുന്ന നഗരം ആയത് കൊണ്ട് സുഗന്ധ വ്യഞ്ജനങ്ങൾ വിൽക്കുന്ന കടകൾ ധാരാളമുണ്ട്.

ഇവിടെ ചായ കുടിച്ചവർ വീണ്ടും വീണ്ടും വാങ്ങി കുടിക്കും. ചായ പൊടി വാങ്ങി കൊണ്ട് പോകാനും സഹ യാത്രികൾ മത്സരിക്കുന്നുണ്ടായിരുന്നു. ഇവിടുത്തെ മധുർ വട എണ്ണം നോക്കാതെ കഴിച്ചു എല്ലാവരും ചായ സമയം ആസ്വദിച്ചു.

എനിക്ക് ചായ,കാപ്പി ഒന്നും അത്ര താല്പര്യം ഉള്ള വിഷയം അല്ലാത്തത് കൊണ്ട് ഞാൻ തുംഗ  ഭദ്ര നദിയുടെ കൈ വഴിക്ക് മുകളിലൂടെ പോകുന്ന ഒരു തൂക്കു പാലത്തിലൂടെ നടന്നു.

പാലത്തിന്റെ മറു അറ്റം ചെന്നു നിൽക്കുന്നത് ഒരു ചെമ്മൺ വഴിയിലാണ് അവിടെ വൈകുന്നേരം ആറു മണിക്ക് ശേഷം യാത്ര നിരോധിച്ചിരിക്കുന്നുവെന്ന് വനപാലകരുടെ അറിയിപ്പ് കണ്ടിരുന്നു.

കടുത്ത പച്ച നിറമുള്ള കൂറ്റൻ വൃക്ഷങ്ങളും വള്ളി ചെടികളും നിറഞ്ഞ വനം പ്രദേശമാണ് ശൃംഗേരി മഠത്തിനു ചുറ്റും.

ഞങ്ങളുടെ അടുത്ത യാത്ര ധർമസ്ഥല യിലേക്ക് ആരംഭിച്ചു. ഏകദേശം ഒൻപത് മണിയോടെ ഞങ്ങൾ ധർമ്സ്ഥലയിൽ എത്തി.

ഇരുപത്തി ഏഴു വർഷങ്ങൾക്കു മുന്നേ ഞാനും എന്റെകുടുംബവും ചെല്ലുമ്പോൾ കണ്ട ധർമസ്ഥലഅല്ല ഇപ്പോൾ.

വർഷങ്ങൾ പിന്നിലേക്ക്  ഞാൻ സഞ്ചരിച്ചു.

അന്ന് ക്ഷേത്ര കവാടത്തിനുള്ളിൽ റോഡിന്റെ ഇരുവശത്തും യാത്രി കൾക്ക് താമസിക്കുവാൻ സത്രം മാത്രമാണ് ഉണ്ടായിരുന്നത്.

അടുത്ത് താമസ യോഗ്യമായ ഒരു ഹോട്ടൽ പോലുമില്ലാത്ത ധർമസ്ഥലയിൽ രണ്ടു വയസ്സ് പ്രായമുള്ള മകനെയും പ്രായമുള്ള ഭർതൃ മാതാ പിതാക്കളും പോളിയോ ബാധിച്ച നാത്തൂനയും കൊണ്ട് എങ്ങനെ പോയി വന്നു എന്ന ചിന്ത ചില വസ്തുതകളെ ഓർമിപ്പിച്ചു.

രണ്ടു വയസ്സുള്ള കുഞ്ഞും വായോവൃദ്ധ ദാമ്പതികളും പോളിയോ ബാധിച്ച ചേച്ചിയും കൂടെ ഉണ്ടായിരുന്നത് കൊണ്ട് ക്ഷേത്ര ഭരണ സമിതിയുടെ പ്രത്യേക പരിഗണന ദർശനത്തിനും അന്നദാനത്തിനും ലഭിച്ചു.അതുകൊണ്ട് ധർമസ്ഥല യിലെ തിരക്ക് ഞങ്ങളെ ബാധിച്ചില്ല.എങ്കിലും ആ യാത്രയോ ആ പ്രദേശമോ ആസ്വദിക്കാൻ അന്ന് കഴിഞ്ഞില്ല.

എന്നാൽ ഇപ്പോൾ അതല്ല അവസ്ഥ.ഇപ്പോൾ ഞങ്ങൾ ഇരുപത് പേരുണ്ട്. ഒന്നോ രണ്ടോ പേർക്ക് നടക്കാനും വരിയിൽ നിന്ന് ദർശനം നടത്താനോ കഴിയാത്തവർ. ബാക്കി എല്ലാവർക്കും അന്ന് ലഭിച്ച പരിഗണന ലഭിക്കുകയില്ല എന്നറിയാം. അതുകൊണ്ട് തന്നെ ധർമസ്ഥല യാത്ര സസൂഷമം ഞാൻ കുറിച്ചിടുന്നു.

ഏകദേശം ഒൻപത് മണിയോടെ  ധർമ്സ്ഥലയിൽ എത്തിയ ഞങ്ങളുടെ ബസ് ഞങ്ങളെ “സഹ്യാദ്രി ” എന്ന ബഹുനില ദേവസ്ഥാനം വക സത്രത്തിൽ ഇറക്കി.

അതി വിശാലമായ സ്വീകരണ തളം.പുതിയ രീതിയിൽ രൂപകല്പന ചെയ്ത ഇടനാഴികൾ. ഇടനാഴികളുടെ ഇരുവശങ്ങളിലായി എപ്പഴും ചൂട് വെള്ളം ലഭിക്കുന്ന വൃത്തിയും വെടിപ്പുമുള്ള ശുചി മുറിയടങ്ങുന്ന രണ്ടു കിടക്കകൾ ഉള്ള അതി വിശാലമായ മുറിയും ലിഫ്റ്റ് കളും ശുദ്ധജലം എടുക്കാൻ പറ്റും വിധം എല്ലാ നിലകളിലും സ്ഥാപിച്ചിരിക്കുന്ന ജല ശുദ്ധികരണ സംവിധാനവും സർവോപരി സൗമ്യത കൈമുതലായുള്ള സേവകരും. മറ്റൊരു ധർമസ്ഥലയിൽ ഞാൻ എത്തിയപോലെ ഒരു തോന്നൽ എനിക്ക് തന്നു.

വെറും ഇരുന്നൂറ് രൂപയാണ് അവിടെ മുറി വാടക.

അവിടെ എത്തിയത് രാത്രിയായത് കൊണ്ട്, റൂമിൽ പോയി കുളിച്ചു കിടന്നു.

ഏറെ നാളത്തെ കാത്തിരിപ്പാണ് സഫലമാകാൻ പോകുന്നത്.

രാവിലെ ആറു മണിമുതൽ ദർശനം ഉണ്ടെന്നും സഹ്യാദ്രിയിൽ നിന്നും നടന്നു പോകാൻ ഉള്ള ദൂരമേ ക്ഷേത്രത്തിനു ഉള്ളു എന്നും റിസെപ്ഷനിൽ നിന്ന് അറിഞ്ഞത്.

ഞാനും എന്റെ സഹയാത്രിക ആനന്ദിയും അതിരാവിലെ തന്നെ ദർശനത്തിനു പോകാൻ തീരുമാനിച്ചു.

ധർമസ്ഥലയിലെ പ്രഭാതത്തിനായി കാത്ത് കിടന്നു.

പുലർച്ചെ നാലു മണിക്ക് കുളിച്ചു ഞങ്ങൾ സഹ്യാദ്രിയുടെ മുഖ്യ കവാടത്തിൽ എത്തിയപ്പോൾ.. ഞങ്ങളെ പോലെ തന്നെ തീരുമാനം എടുത്ത മറ്റു അംഗങ്ങളെയും അല്ലാത്തവരെയും കണ്ടു.

എല്ലാവരും ക്ഷേത്രപരിസരത്തു ആദ്യം എത്താൻ ശ്രമിക്കും എന്നുറപ്പായി. ഒരുവിധം നല്ല തിരക്ക് പ്രതീക്ഷിച്ചു തന്നെ ഞങ്ങൾ നടന്നു തുടങ്ങി.

ചുറ്റും വനങ്ങൾ നിറഞ്ഞ ഭൂപ്രകൃതി യാണ്. ചെറിയ ഒരു കുന്ന് കയറുന്ന പ്രതീതി തോന്നുന്ന,നല്ല വീതി യുള്ള റോഡും റോഡിന്റെ ഇരുവശത്തും പ്രകാശം പരത്തുന്ന ഹൈ ഭീം ലൈറ്റ്റുകളും,ചെറിയ തണുപ്പും ഒരു പുതിയ പ്രഭാത അനുഭവം തന്നു.

റോഡിന്റെ ഇരുവശവും കടുത്ത പച്ച നിറത്തിലെ ചെടികൾ ആണ് കാണുന്നത്. അതുകൊണ്ട് തന്നെ റോഡിന്റെ പാർശ്വത്തിനു ഇരുട്ടിന്റെ രൂപം. എന്നാൽ പ്രകാശം പരത്തുന്ന ഹൈ ബീം ലൈറ്റ്റുകൾ ഉള്ളത് കൊണ്ട് ഇലകളും മരങ്ങളും എല്ലാം വ്യക്തമായി കാണാനും കഴിയുന്നുണ്ട്.ആ കുഞ്ഞു തണുപ്പിൽ കുളിച്ചു ഈറൻ ഇറ്റു വീഴുന്ന തല മുടിയിലും മുതുകിലും ആഞ്ഞടിച്ചു പോയ കാറ്റ് അടുത്ത് കൂടി പോയ ബസ്സ്ന്റെ സമ്മാനം ആയിരുന്നു. അത് എത്ര ആസ്വാദ്യകരമാണ് എന്ന് എഴുതാൻ എനിക്ക് അറിയില്ല.

ഇങ്ങനെ ഒരു പ്രഭാത സവാരി ഉണ്ടായിട്ടേ ഇല്ല.

ഏകദേശം അഞ്ഞൂറ് മീറ്റർ അകലെയാണ് ക്ഷേത്രം എന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു.

ആ പ്രഭാത സവാരി ഞങ്ങൾ രണ്ടുപേരും ആസ്വദിച്ചു.

അധികം വൈകാതെ ദർശനം നടത്തി തിരിച്ചു വരാൻ കഴിഞ്ഞു.

വളരെ ചിട്ടയായി തിരക്കിനെ നിയന്ത്രിക്കുന്ന രീതിയും അതിരാവിലെ ആയത് കൊണ്ട് എല്ലാവരിലും ഒരു പ്രസരിപ്പ് കാണാൻ കഴിഞ്ഞു.

രാവിലെ ഏഴു മണി മുതൽ ഉച്ചക്ക് 2 മണി വരെയും വൈകുന്നേരം 6 മണി മുതൽ രാത്രി 9 മണി വരെയും അന്നദാനം ഉണ്ട്.

എന്നാൽ ഞങ്ങൾക്ക് തിരിച്ചു കുക്കെ – സുബ്രഹ്മണ്യ ക്ഷേത്ര ദർശനം നടത്തി വൈകുന്നേരം 3 മണിക്ക് മംഗലാപുരം തിരിച്ചു എത്തേണ്ടതുണ്ട് എന്നതിനാൽ, അന്നദാനത്തിന് നിൽക്കാതെ എല്ലാവരും എട്ടു മണിക്ക് മടക്ക യാത്രക്ക് തയ്യാർ ആകുവാൻ നിർദേശമുണ്ടായിരുന്നു.

ദർശനം കഴിഞ്ഞ് ഞങ്ങൾ ഒരു ഓട്ടോ എടുത്തു സഹ്യാദ്രിയിൽ എത്തി. അതിന് അടുത്ത് തന്നെ ഉണ്ടായിരുന്ന ആദിത്യ എന്ന ഭക്ഷണ ശാലയിൽ നിന്ന് ഒരു റവ ഇഡ്ഡലി യും ഒരു വടയും വാങ്ങാം എന്ന് തീരുമാനിച്ചു.

റവ ഇഡ്ഡലി തമിഴ് നാട്ടിൽ സാധാരണ ഹോട്ടലുകളിൽ കിട്ടും. ഇവിടെ എങ്ങനെ ഉണ്ട് എന്നറിയാൻ ഒരാകാംക്ഷ .

ഒന്നും പറയാനില്ല..

ഇത്രയും രുചിയുള്ള റവ ഇഡ്ഡലി ഇതിനു മുന്നേ ഞാൻ കഴിച്ചിട്ടില്ല. സാമാന്യം നല്ല വലിപ്പവും. ക്യാരറ്റ്, മല്ലിയിലയെല്ലാം ഇട്ട് ഒരു സുന്ദരി ഇഡ്ഡലി ആയിരുന്നു

ഞാനും ആനന്ദിയും അതിന്റെ മുടി നാരിഴ കീറി പരിശോധിച്ചു.. അതിന്റെ രുചി ഇപ്പോഴും നാവിൽ തങ്ങി നിൽക്കുന്നു.

അവിടെ എന്നല്ല എല്ലാ ഭക്ഷണവും മിതമായ വിലയിലും വൃത്തിയും രുചിയും ഉള്ളതും ആയി ലഭിച്ചു. അതിനും ക്ഷേത്ര ടൂർ നെ അഭിനന്ദിക്കുക തന്നെ വേണം.

യാത്രയിൽ ആർക്കും ശാരീരിക പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാകാത്തതും അതുകൊണ്ട് തന്നെ.

ധർമസ്ഥലയിലെ പ്രഭാതം കണ്ടു കൊതി തീർന്നില്ല എന്ന സങ്കടത്തോടെ ഞങ്ങൾ അടുത്ത യാത്ര തുടങ്ങി.

ഏകദേശം പത്തര മണിയോടെ കുക്കേ – സുബ്രഹ്മണ്യ ക്ഷേത്രത്തിൽ എത്തി.അവിടെ തന്നെ ആധി കുക്കേ എന്നൊരു ഉൾ വന പ്രതിഷ്ഠ കൂടി ഉണ്ട് ഏകദേശം രണ്ടു കിലോമീറ്റർ വനം പ്രദേശ ത്തിലൂടെ നടന്നു പോകണം.

ഞാൻ പോയില്ല.

സഹ യാത്രികൾ ചിലർ പോയി.

പന്ത്രണ്ടു മണിയോടെ ഞങ്ങൾ മംഗലാപുരത്തേക്കു യാത്ര തിരിച്ചു.

ഇടയ്ക്കു ഉച്ച ഊണ് കഴിച്ചു.

കൃത്യം മൂന്നു മണിയോടെ ഞങ്ങൾ മംഗലാപുരം റെയിൽവേ സ്റ്റേഷനിൽ എത്തി.

ക്ഷേത്ര ടൂർ വക ഒരു ഭാഗ്യശാലിയായ യാത്രിയെ കണ്ടെത്തുന്ന ഒരു കുഞ്ഞു കുസൃതി യിലും ഞങ്ങൾ സന്തോഷിച്ചു.

ഒരു കുടുംബയാത്ര കഴിഞ്ഞു പോയത് പോലെ എല്ലാവരും പിരിഞ്ഞു പോയത് അടുത്ത യാത്രയിൽ ഒത്തു കൂടും എന്ന ഉറപ്പിചായിരുന്നു.

അടുത്ത യാത്രയെവിടെ എന്ന ചിന്തയിലാണ് ഞാനും.

✍️ജെകെ

Post Views: 26
1
Jayalekshmi krishnan

Personal Communication Coach, International Coach for communicative Malayalam,Radio jockey Kerala FM and blogger

1 Comment

  1. Vimitha on February 9, 2024 2:27 PM

    ഈ വിവരണം എനിക്ക് ഏറെ പ്രിയപ്പെട്ടത് ആകുന്നു. എന്റെ പഴയ ദിവസങ്ങളിലേക്ക് കൊണ്ടുപോയി. കദ്രി, കുദ്രോളി ഒക്കെ കോളേജ് പഠിക്കുന്ന സമയത്ത് സ്ഥിരമായി പോകാറുള്ളതാണ്. 🥰🥰🥰

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.