Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മരണം തന്ന തിരിച്ചറിവ് 4
ജീവിതം തുടർക്കഥ / സീരീസ് പ്രണയം വിവാഹം

മരണം തന്ന തിരിച്ചറിവ് 4

By മുറുകൊടുങ്ങല്ലൂർFebruary 9, 2024Updated:February 10, 20242 Comments4 Mins Read61 Views
Bookmark Now
Please login to bookmark Close

No account yet? Register

മരണം തന്ന തിരിച്ചറിവ് ഭാഗം 1 

മരണം തന്ന തിരിച്ചറിവ് തുടരുന്നു.

ഭാഗം: 4.

“എന്താ സുലൈമാനെ, ഇയ്യ്‌ ഒറ്റക്ക് വന്നേക്കണേ, ഓല് വന്നില്ലേന്ന് ചോദിച്ച് കൊണ്ട് വാപ്പ പുറത്തേക്ക് പോയി.”.

“അത് പിന്നെ ഇക്ക, ഓല് കുറച്ച് കയിഞ്ഞാ ഇങ്ങ്ട് വരാന്ന് പറഞ്ഞിക്കി. ഞാൻ നേരത്തെ ഇങ്ങ്ട് പോന്നു.”

അതും പറഞ്ഞ് സുലൈമാനിക്ക വാപ്പയോടും ഉമ്മയോടും വർത്തമാനം പറഞ്ഞ് അവിടെ ഇരുന്നു.

കുറച്ച് കഴിഞ്ഞപ്പോഴേക്കും വീടിന്റെ ഉമ്മറത്ത് ഒരു കാർ വന്ന് നിന്നു. കാറിന്റെ ശബ്ദം കേട്ട ഞാൻ എഴുന്നേറ്റ് മുറിയിലേക്ക് പോയി. ഉമ്മ വന്ന് ഷാനുക്കയും വീട്ടുകാരും വന്നിരിക്കുന്നു എന്നും പറഞ്ഞ് അവർക്കുള്ള പലഹാരങ്ങൾ എടുക്കാൻ അടുക്കളയിലേക്ക് പോയി, സുബൈദിത്തയും ഉമ്മയുടെ കൂടെ പോയി.

അവിടുന്ന് കുറച്ച് കഴിഞ്ഞപ്പോൾ വന്നവർക്ക് ചായ കൊണ്ട് കൊടുക്കാൻ പറഞ്ഞ് ഉമ്മ വിളിച്ചു.

ചായയുമായി മുൻവശത്തേക്ക് ചെന്ന ഞാൻ എല്ലാവർക്കും ചായ കൊടുത്തു. ശാനുക്കാനെ ഒളികണ്ണിട്ട് നോക്കി. അപ്പോൾ ശാനുക്ക എന്നെ തന്നെ നോക്കി ഇരിക്കുന്നു. അവിടുന്ന് ഞാൻ അകത്തേക്ക് പോന്നു.

കുറച്ച് കഴിഞ്ഞപ്പോൾ “ഷാനിയോട് എനിക്ക് ഒന്ന് സംസാരിക്കണം, ” ശാനുക്ക വാപ്പയോട് പറഞ്ഞു. വാപ്പ അത് സമ്മതിച്ചു. വീടിന്റെ തെക്കേ വശത്തേക്ക് ശാനുക്ക വന്നു. സുബൈദത്തയും ഞാനും കൂടി അങ്ങോട്ട് പോയി. എന്നെ അവിടെ ആക്കി സുബൈദത്ത തിരിച്ച് പോയി.

മുഖത്ത് നോക്കാതിരുന്ന എന്നെ നോക്കി ശാനുക്ക വിളിച്ചു.

“ഷാനി, തനിക്ക് എന്നെ ഇഷ്ടമായോ”

” ഇക്കാനെ എനിക്ക് നേരത്തെ തന്നെ ഇഷ്ടമായിരുന്നു, പക്ഷെ എന്റെ വീട്ടിലെ അവസ്ഥ കൊണ്ടാണ് ഞാൻ മൈൻഡ് ചെയ്യാതിരുന്നത്. അല്ല ഇക്ക, ഇങ്ങള് എന്നെ ഏത് കല്യാണത്തിനാണ് കണ്ടത്.”

“ഞാൻ അന്നെ കല്യാണത്തിനൊന്നും അല്ല ഷാനി കേണ്ടേക്കണത്. അന്റെ കടയിൽ വന്ന സമയത്താണ്. അത് പറയാൻ ഉള്ള മടി കൊണ്ടാണ് വീട്ടിൽ അന്നെ കല്യാണത്തിനാണ് കണ്ടത് എന്ന് പറഞ്ഞത്. പിന്നെ അന്നെ എല്ലാദിവസവും ഞാൻ കാണാറുണ്ടല്ലോ”.

“ഇക്ക, എന്റെ വീട്ടിലെ കാര്യങ്ങൾ എല്ലാം സുലൈമാനിക്ക ഇക്കാന്റെ വീട്ടിൽ പറഞ്ഞിട്ടുണ്ടല്ലോ. ഇപ്പോ ഇക്ക അത് നേരിട്ട് കാണുകയും ചെയ്തു. ന്റെ വീട്ടുകാരും ഇക്കാന്റെ വീട്ടുകാരും തമ്മിൽ ഒരുപാട് അന്തരം ഉണ്ട്. അത് കൊണ്ട് ഇക്ക നല്ലോണം ആലോചിച്ച് മാത്രേ എന്നെ കെട്ടാനുള്ള തീരുമാനം എടുക്കാവു. ഇക്കാന്റെ തീരുമാനം എന്തായാലും ഞാനും ന്റെ വീട്ടുകാരും അത് അനുസരിക്കും. ഞങ്ങൾ ആരെയും കുറ്റം പറയില്ല.”.

“ഷാനി, ഞാൻ അന്നെ കണ്ടതും ഇഷ്ടപ്പെട്ടതും ഇയ്യ് ആരാണെന്ന് അറിഞ്ഞ് കൊണ്ടല്ല, അത് കഴിഞ്ഞ് ഇയ്യ് ആരാണെന്നും അന്റെ വീട്ടുകാരെ കുറിച്ചും അറിഞ്ഞപ്പോൾ അന്നെ വിട്ടുകളയാൻ തോന്നുന്നുമില്ല. ഞാൻ ഇഷ്ടപ്പെട്ടതും സ്നേഹിച്ചതും അന്നെയാണ്, അന്റെ വീട്ടുകാരെയോ, പണമോ അല്ല. പടച്ചോന്റെ അനുഗ്രഹം കൊണ്ട് ദുബായിലും നാട്ടിലും എനിക്ക് വലിയ കുഴപ്പമില്ലാത്ത ബിസിനസ്സ് ഉണ്ട്. ന്റെ പെണ്ണിനെ പോറ്റാൻ ഇപ്പോ എനിക്ക് അരുടേം സഹായം ആവശ്യമില്ല. അത് കൊണ്ട് അനക്ക് എന്നെ ഇഷ്ടായാൽ, പടച്ചോന്റെ അനുഗ്രഹം ഉണ്ടെങ്കിൽ എന്റെ മഹർ ഞാൻ നിന്റെ കഴുത്തിൽ തന്നെ ഇടും. ഇൻഷാഅല്ലാഹ്. ഞാൻ ന്റെ ഉപ്പാട് ന്താ പറയേണ്ടത്. അനക്ക് ന്നെ ഇഷ്ടായിന്ന് പറയട്ടെ ഷാനി.”

മറുപടി ഒന്നും പറയാതെ ഞാൻ തലയാട്ടി സമ്മതം പറഞ്ഞു.

അതും കേട്ട ശാനുക്ക പിന്നെ കാണാം ഇൻഷാഅല്ലാഹ് എന്നും പറഞ്ഞ് അകത്തേക്ക് പോയി.

അത് കഴിഞ്ഞ് കുറച്ച് കഴിഞ്ഞപ്പോൾ ശാനുക്കാന്റെ ഉമ്മ അകത്തേക്ക് വന്ന് എന്നെ കെട്ടിപിടിച്ച് ” ന്റെ മോളെ ശാനുന്റെ പെണ്ണായി മ്മ്‌ടെ വീട്ടിലേക്ക് കൊണ്ട് പോകാൻ ഇൻഷാഅല്ലാഹ് ഉമ്മ ഉടനെ വരുന്നുണ്ട്” അതും പറഞ്ഞ് ഉമ്മ ന്റെ കവിളിൽ ഒരു മുത്തവും തന്ന് യാത്ര പറഞ്ഞു. അകത്തെ ജനലിലൂടെ നോക്കിയ എന്നോട് കണ്ണ് കൊണ്ട് യാത്ര പറഞ്ഞ് ശാനുക്കയും കാറിൽ കയറി, അവർ യാത്രയായി.

പിറ്റേദിവസം വീട്ടിൽ നിന്ന് ഉമ്മാന്റേം വാപ്പന്റേം കുറച്ച് ബന്ധുക്കൾ കല്യാണം ഉറപ്പിക്കാൻ ശാനുക്കന്റെ വീട്ടിലേക്ക് പോയി.

കല്യാണം ഉറപ്പിച്ച സന്തോഷവുമായി അവരെല്ലാം തിരിച്ച് വീട്ടിൽ എത്തി.

അന്ന് രാത്രി എങ്ങിനെ എന്റെ കല്യാണം നടത്തും എന്നുള്ള ആലോചനയിലാണ് എന്റെ വീട്ടുകാർ. കല്യാണത്തിന് ഒരു പാട് പണം ആവശ്യമുണ്ട്. എങ്ങിനെ അത് സംഘടിപ്പിക്കും എന്ന് ആലോചിക്കുകയാണ് എല്ലാവരും.

ശാനുക്കാക്ക് ആണെങ്കിൽ അധികം ലീവ് ഇല്ല. ഉടൻ തിരിച്ച് പോകണം. ഗൾഫിലെ ബിസിനസിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട്. ഇക്ക ചെന്നിട്ട് വേണം അത് തീർക്കാൻ. കുറെ ആലോചിച്ചിട്ടും ഒരു വഴിയും കാണാതെ എല്ലാവരും കിടന്നുറങ്ങി.

കല്യാണം ഉറപ്പിച്ചത് കൊണ്ട് ഇനി മുതൽ കടയിൽ പോകേണ്ട എന്നാണ് ശാനുക്ക പറഞ്ഞിരിക്കുന്നത്.

പിറ്റേന്ന് രാവിലെ സുലൈമാനിക്ക വീട്ടിലേക്ക് വന്നത് ഒരു സന്തോഷവാർത്തയുമായാണ്.

എനിക്ക് വേണ്ടി ശാനുക്ക തരുന്ന മഹർ 50 പവൻ ആണ്. അത് കൊണ്ട് എനിക്ക് വേറെ സ്വർണ്ണം ഒന്നും വാങ്ങിക്കേണ്ടതില്ല. കൂടാതെ വിവാഹത്തിന്റെ ചടങ്ങിലേക്ക് ഒരു ലക്ഷം രൂപയും. അത് നിക്കാഹ് കഴിഞ്ഞ് കുറച്ച് കഴിഞ്ഞാൽ ഇക്ക വീട്ടിൽ എത്തിക്കും.

ഇത് കൂടി കേട്ടതോടെ പെണ്ണിന്റെ കുടുംബത്ത് നിന്ന് കൊണ്ട് വന്ന് കല്യാണം നടത്തുന്ന ഇപ്പോൾ നമ്മുടെ നാട്ടിൽ ഉള്ള സാധാരണ ആൺകുട്ടികളെ പോലെ അല്ല ശാനുക്ക എന്ന് മനസിലായി. എന്നെ അത്ര ഇഷ്ടം ആയത് കൊണ്ടാണല്ലോ ഇസ്ലാമിക നിയമ പ്രകാരം ഇങ്ങോട്ട് സ്ത്രീധനം തന്ന് എന്നെ കല്യാണം കഴിക്കാൻ തയ്യാറായത്.

“പടച്ചവനെ, എന്റെ ഇക്കാക്ക് നീ ആരോഗ്യവും ദീർഘായുസ്സും നല്കണേ, ഞങ്ങളെ റൂഹ് പിരിയും വരെ അകലാൻ ഇട വരില്ലേ നാഥാ” ഞാൻ മനസ്സറിഞ്ഞ് പ്രാർത്ഥിച്ചു.

അങ്ങിനെ 10 ദിവസം കൊണ്ട് എന്റെ നിക്കാഹ് കഴിഞ്ഞു. അത് കഴിഞ്ഞ് ഇക്ക തിരിച്ച് ഗൾഫിലേക്ക് പോയി. കല്യാണം 3 മാസം കഴിഞ്ഞ് ഇക്ക തിരിച്ച് നാട്ടിൽ എത്തിയിട്ട്. അത് വരെ ഞാൻ എന്റെ വീട്ടിൽ തന്നെ ആയിരിക്കും.

ഈ മൂന്ന് മാസം ആണ് ഞങ്ങൾ ശരിക്കും പ്രണയിച്ചത്. ഇക്ക പോകുന്നതിന്റെ തലേദിവസം ഇക്ക എനിക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ കൊണ്ട് വന്ന് തന്നു, കൂടെ പുതിയ സിം കാർഡും. ദിവസവും ഇക്ക എന്റെ ഫോണിലേക്ക് വിളിക്കും. അതും ദിവസവും രണ്ടും മൂന്നും തവണ വിളിക്കും. ഞങ്ങൾ തമ്മിൽ പറയാത്ത കാര്യങ്ങൾ ഇല്ല. ഇക്ക ഓഫീസിലെയും മറ്റും കാര്യങ്ങൾ, ഞാൻ നാട്ടിലെ വിശേഷങ്ങൾ. ഞങ്ങൾ പരിചയപ്പെടുന്നതിന് മുൻപുള്ള കാര്യങ്ങൾ അങ്ങിനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത അത്ര വിശേഷങ്ങൾ. എത്ര സംസാരിച്ചാലും മതി വരാത്ത ദിനരാത്രങ്ങൾ. നേരിൽ അല്ലെങ്കിലും പ്രണയിച്ച് കൊതി തീരാത്ത ദിവസങ്ങൾ. എത്രയും പെട്ടെന്ന് കല്യാണം കഴിഞ്ഞാൽ മതി എന്നാണ് ഇപ്പൊ ഞങ്ങൾ രണ്ട് പേരുടെയും പ്രാർത്ഥന.

മൂന്ന് മാസം കടന്ന് പോയത് അറിഞ്ഞില്ല. അതിനിടയിൽ പലതവണ ഇക്കാന്റെ ഉമ്മ വീട്ടിൽ വന്നിരുന്നു. ഇക്കാന്റെ വീട്ടിൽ എല്ലാവരും ഞങ്ങളുടെ കല്യാണത്തിന് വേണ്ടി കാത്തിരിക്കുകയാണ്.

എന്റെ കല്യാണത്തിന് എനിക്കും എന്റെ വീട്ടുകാർക്കും ധരിക്കാൻ ഉള്ള എല്ലാ വസ്ത്രങ്ങളും ആ ഉമ്മയാണ് എടുത്ത് തന്നത്.

കഴിഞ്ഞ ആഴ്ചയാണ് ശാനുക്ക നാട്ടിൽ എത്തിയത്. വന്ന ഉടനെ തന്നെ ശാനുക്ക എന്നെ കാണാൻ വന്നിരുന്നു. വന്നപ്പോൾ കുറെ മിട്ടായിയും സ്വീറ്റ്സും എല്ലാം കൊണ്ട് വന്നിരുന്നു.

പിന്നെ ഒരു സന്തോഷ വാർത്തയുണ്ട്, നാളെയാണ് എന്റെ കല്യാണം. കല്യാണവും എന്റെ ബാക്കി ജീവിതവുമായി ഞാൻ വീണ്ടും വരാം.

ഇനി ഞാൻ ഒന്ന് കിടക്കട്ടെ. കുറെ നേരായില്ലേ, ഇരിക്കുന്നത്. ഇനിയും ഇരുന്നാൽ ശരിയാകില്ല. വേദന കൂടുന്നുണ്ട്. ബാക്കി ഞാൻ കുറച്ച് കഴിഞ്ഞ് പറയാം.

കാത്തിരിക്കും എന്ന വിശ്വാസത്തോടെ.

മുറു….

മരണം തന്ന തിരിച്ചറിവ് 6

Post Views: 40
1
മുറുകൊടുങ്ങല്ലൂർ

എന്നെ കുറിച്ച് ഞാൻ എന്ത് പറയാൻ ആണ്

2 Comments

  1. Nafs nafs on February 10, 2024 9:54 AM

    അടുത്ത ഭാഗത്തിനു കാത്തിരിക്കുന്നു

    Reply
    • മുറുകൊടുങ്ങല്ലൂർ on February 10, 2024 6:13 PM

      പോസ്റ്റ്‌ ചെയ്തിട്ടുണ്ട്

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.