മരണം തന്ന തിരിച്ചറിവ്. 5
കുറച്ച് അധികം സമയം ഉറങ്ങിയത് കൊണ്ടാണെന്ന് തോന്നുന്നു, ക്ഷീണത്തിന് കുറവുണ്ട്. ഞാൻ നിങ്ങളെ കുറെ സമയം കാത്തിരുത്തിയല്ലേ. ക്ഷമിക്കണോട്ടോ.
നമ്മൾ എവിടെയാണ് പറഞ്ഞ് നിർത്തിയത്. ആ എന്റെ കല്യാണം.
ഇന്നാണ് എന്റെ കല്യാണം. ഞാനും ഷാനുക്കയുംകാത്തിരുന്ന ഞങ്ങളുടെ കല്യാണം. പടച്ച തമ്പുരാന്റെ അനുഗ്രഹം കൊണ്ട് ഇന്ന് മുതൽ ഞാൻ ഷാനുക്കാന്റെ വീട്ടിൽ ആയിരിക്കും ജീവിക്കുക.
രാവിലെ തന്നെ വീട്ടിൽ അതിഥികൾ എത്തി തുടങ്ങി. ഉച്ചക്ക് ശേഷം ആണ് ഷാനുക്കയും കൂട്ടരും വരുന്നത് എന്നെ കൊണ്ട് പോകാൻ. വീട്ടിൽ വരുന്ന അതിഥികൾക്ക് കൊടുക്കാൻ കോയിബിരിയാണി റെഡി ആക്കുന്നുണ്ട്.
രാവിലെ തന്നെ ഷാനുക്ക വിളിച്ച് കുറച്ച് സംസാരിച്ചിരുന്നു. ഞങ്ങൾ കണ്ട കിനാവുകൾ പൂവണിയാൻ പോകുന്ന സന്തോഷം ഞങ്ങൾ രണ്ടു പേർക്കും ഉണ്ട്. എന്നെ ഒരുക്കാൻ സുബൈത്തയും വേറെ കുറച്ച് പെണ്കുട്ടികളും ഉണ്ടായിരുന്നു. ഷാനുക്ക കൊണ്ടു വന്ന ഡ്രസ് ആണ് ഇന്ന് ഞാൻ അണിഞ്ഞിരിക്കുന്നത്. അതിൽ ഞാൻ തിളങ്ങുന്നു എന്നാണ് എല്ലാവരും പറയുന്നത്.
പുറത്ത് പുതിയാപ്ലയും കൂട്ടരും എത്തിയ ബഹളം കേൾക്കുന്നുണ്ട്. പടച്ചോനെ എന്റെ വീട്ടിലെ എന്റെ ജീവിതം ഇന്നോടെ കഴിയും. നാളെ മുതൽ ഷാനുക്കാന്റെ വീട്ടിൽ ഇക്കാന്റെ സന്തോഷത്തിലും ദുഃഖത്തിലും പങ്ക് കൊണ്ട് ഒരേ മനസ്സോടെ രണ്ട് ശരീരങ്ങളായി റൂഹ് പിരിയുന്ന വരെ ജീവിക്കണം. ‘അല്ലാഹുവെ ശരീരത്തിൽ നിന്ന് റൂഹ് പിരിയും വരെ ഞങ്ങളെ പിരിക്കലെ നാഥാ” ഞാൻ മനമുരുകി പ്രാർത്ഥിച്ചു. ഷാനുക്കാന്റെ കൂടെ വന്നവർ എല്ലാം ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോൾ എന്നെയും കൂട്ടി ഷാനുകയും കൂട്ടരും എന്റെ വീട്ടിൽ നിന്ന് പോന്നു. എന്നെ ഇറക്കി തന്നപ്പോൾ ഷാനുക്കാനോട് ഉപ്പ പറഞ്ഞത് എന്റെ മോളെ വിഷമിപ്പിക്കരുത് എന്ന് മാത്രം ആണ്. ഉമ്മയേം ഉപ്പയേം താഴെയുള്ള വരെയും വിട്ട് പോരുന്ന വിഷമത്തിൽ എല്ലാവരെയും കെട്ടിപിടിച്ച് ഞാൻ കുറച്ചധികം കരഞ്ഞു. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി എന്നെ യാത്രയാക്കുന്ന ഉപ്പയെയും ഉമ്മയെയും അവിടെയാക്കി
നിറ കണ്ണുകളോടെ വാഹനത്തിൽ കയറിയ ഞാൻ എന്റെയും ഷാനുക്കന്റെയും പുതിയ ജീവിതത്തിലേക്കുള്ള പ്രയാണം ആരംഭിച്ചു.
കുറച്ച് സമയത്തെ യാത്രക്ക് ശേഷം ഞങ്ങൾ മലപ്പുറത്തിന്റെ തിരൂർ എന്ന ഗ്രാമത്തിൽ എത്തി. ഇവിടെയാണ് എന്റെ പ്രിയമാരൻ ഷാനുക്കാന്റെ വീട്. ഞങ്ങളുടെ കാർ ഷാനുക്കയുടെ വീടിന് മുന്നിലേക്ക് എത്തി. എന്നെ സ്വീകരിക്കാൻ ഷനുക്കയുടെ ഉമ്മയും ബന്ധുക്കളും കത്ത് നിൽക്കുകയാണ്. കാറിൽ നിന്നും എന്നെ കൈപിടിച്ച് ഇറക്കി ആ കൊട്ടാരം പോലുള്ള വലിയ വീടിന്റെ അകത്തേക്ക് ഉമ്മ കൊണ്ടു പോയി.
ഇനിയുള്ള എന്റെ സങ്കടവും സന്തോഷവും എല്ലാം ഈ വീട്ടിൽ ആയിരിക്കും.
“പടച്ചവനെ, എനിക്ക് നല്ലൊരു ജീവിതം നൽകണേ” എന്ന പ്രാർത്ഥനയോടെ ഞാൻ ആ വീട്ടിലേക്ക് കയറി.
എല്ലാവരും കൂടി എന്നെ ഷാനുക്കന്റെ മുറിയിൽ കൊണ്ടിരുത്തി. കുറച്ച് കഴിഞ്ഞപ്പോൾ ഷാനുക്ക മുറിയിലേക്ക് കയറി വന്നു. കുറച്ച് സമയം എന്നോട് സംസാരിച്ചിരുന്നതിന് ശേഷം പുറത്തേക്ക് പോകുന്നതിന് മുൻപ് എനിക്ക് മാറാനുള്ള വസ്ത്രങ്ങൾ വെച്ചിരിക്കുന്ന അലമാര കാണിച്ച് തന്നു.
“ഇതിൽ നിന്ന് നിനക്ക് ഇഷ്ടമുള്ള വസ്ത്രം എടുത്ത് കുളിച്ച് ഫ്രഷായി നിൽക്ക്, ഞാൻ ഒന്ന് പുറത്ത് പോയി വരാം.”
അതും പറഞ്ഞ് ഷാനുക്ക പുറത്തേക്കു പോയി.
അത് തുറന്ന് ഞാൻ ഞെട്ടി പോയി. എനിക്ക് ആലോചിക്കാൻ പോലും കഴിയാത്ത അത്ര വസ്ത്രങ്ങളും ആഭരണങ്ങളും. അതിൽ നിന്ന് വസ്ത്രം എടുത്ത് മാറി മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി.
വീടിന്റെ അകത്ത് ആരൊക്കെയോ ഉണ്ട്. എന്നെ കണ്ട ഷാനുക്കാൻറെ
ഉമ്മ വന്ന് കുറെ ബന്ധുക്കളെ പരിചയപ്പെടുത്തി. കുറെ സമയങ്ങൾക്ക് ശേഷം ഷാനുക്ക വന്നു.
രാത്രി വിഭാവസമൃതമായ ഭക്ഷണം കഴിഞ്ഞ് കണ്ണു കൊണ്ട് എന്നോടും വരാൻ പറഞ്ഞ് ഷാനുക്ക റൂമിലേക്ക് പോയി. അത് കണ്ട ഉമ്മയും ഷാനുക്കാൻറെ ബന്ധത്തിൽ ഉള്ള കുറച്ച് പെണ്ണുങ്ങളും കൂടി എന്നെ വിളിച്ച് കയ്യിൽ പാൽ തന്ന് എന്നെ റൂമിലേക്ക് കയറ്റി വിട്ടു.
റൂമിൽ ഷാനുക്ക എന്നെയും കാത്ത് കട്ടിലിൽ ഇരിക്കുന്നുണ്ട്. പാൽ ഗ്ലാസ് അവിടെ ഇരുന്ന മേശയിൽ വെച്ച് ഞാൻ ഷാനുക്കാൻറെ അരികിലേക്ക് ചെന്നു. എന്റെ കയ്യിൽ പിടിച്ച് വലിച്ച് ഇക്കാടെ മേലേക്ക് ഇട്ടു. ആ നെഞ്ചിൽ തലവെച്ച് കുറച്ചധികം സമയം ഞാൻ കിടന്നു. വീട്ടുകാരെ ഓർത്ത് എന്റെ കണ്ണുകൾ നിറഞ്ഞു പോയി. നെഞ്ചിൽ നനവ് തോന്നി ഷാനുക്ക എന്റെ മുഖം ഉയർത്തി. എന്റെ കണ്ണുകൾ തുടച്ച് പറഞ്ഞു.
“ഇനി ഈ കണ്ണുകൾ നിറയരുത്. ഒരു കാരണവശാലും, അതെനിക്ക് സഹിക്കാൻ കഴിയില്ല. നിന്റെ എന്ത് വിഷമങ്ങളും എന്നോട് പറയാം. നിനക്ക് ഈ വീട്ടിൽ യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാകില്ല. വെറുതെ ഓരോന്ന് ഓർത്ത് കരഞ്ഞ് നമ്മുടെ ഈ രാത്രി കളയണോ”
ചിരിച്ച് കൊണ്ട് ഞങ്ങൾ കിടക്കയിലേക്ക് വീണു.
പെട്ടെന്ന് എഴുന്നേറ്റ് ഞാൻ പറഞ്ഞു
“ഇക്ക ഒരു മിനിറ്റ് ഇപ്പോ വരാം.”
എങ്ങോട്ടാണെന്ന ചോദ്യത്തിന് നെറ്റിയിൽ ഒരു ഉമ്മ കൊടുത്ത് “നിസ്കരിച്ചില്ല, നിസ്കരിച്ച് ദേ വരുന്നു, അത് വരെ അടങ്ങി ഇരിക്ക്” എന്നും പറഞ്ഞ് കവിളിൽ ഒന്നു കൂടി ചുംബിച്ച് ഞാൻ നമസ്കരിക്കാൻ പോയി. നമസ്കാരശേഷം എനിക്ക് വന്ന സൗഭാഗ്യങ്ങൾക്ക് പടച്ചവനോട് നന്ദി പറഞ്ഞ് എഴുന്നേറ്റ് വന്നു, ഇക്കാടെ അടുത്ത് കിടന്നു. “പിണങ്ങിയോ മുത്തേ” എന്ന ചോദ്യത്തിന് മറുപടിയായി “എനിക്ക് ഈ ജന്മം നിന്നോട് പിണങ്ങാൻ കഴിയില്ല” എന്നും പറഞ്ഞ് എന്നെ വലിഞ്ഞ് മുറുക്കി കെട്ടിപിടിച്ചു.
“പടച്ചോനെ, ലൈറ്റ് കെടുത്തിയില്ല” കൈ എത്തിച്ച് ഷനുക്ക ലൈറ്റും ഓഫാക്കി….
അങ്ങിനെ അവിടെ ഞങ്ങളുടെ ജീവിതം ആരംഭിക്കുകയാണ്. പിണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ ജീവിതം. സന്തോഷവും സങ്കടവും നിറഞ്ഞ ജീവിതം.
പക്ഷെ ആ സന്തോഷങ്ങൾ ജീവിതകാലം മുഴുവൻ അനുഭവിക്കാൻ യോഗം ഉണ്ടാകില്ല എന്നതായിരുന്നു എന്റെ വിധി.
ഇനി ഞാൻ അത് പറയാട്ടോ.
വീണ്ടും ഭയങ്കര ക്ഷീണം. കയ്യിൽ പിടിപ്പിച്ചിരിക്കുന്ന ഗ്ലൂക്കോസ് കുപ്പിയിലെ ദ്രാവകം തീർന്നു തുടങ്ങി. അത് മാറ്റാൻ നഴ്സ് വന്നിട്ടുണ്ട്. അവർ പോയി കഴിഞ്ഞ് ഞാൻ ബാക്കി പറയാം.
കാത്തിരിക്കണേ….
മുറു…