Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഞാൻ മലയാളി….
ആരോഗ്യം ഗർഭം ജീവിതം പ്രസവം ബന്ധങ്ങൾ വിവാഹം വീട് സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ സൗന്ദര്യസംരക്ഷണം

ഞാൻ മലയാളി….

By Aswathy Joy ArakkalFebruary 11, 20244 Comments4 Mins Read68 Views
Bookmark Now
Please login to bookmark Close

No account yet? Register

എന്നെ ഗർഭത്തിലായിരുന്നപ്പോഴേ അമ്മച്ചി നല്ല കപ്പയും മീൻകറിയും കുഴച്ചു തട്ടി അവിടെ വച്ചു തന്നെ എന്നെ വീർപ്പിച്ചൊരു ഫുട്ബോൾ പരുവാക്കി… അതുകൊണ്ടെന്നാ പറ്റി?  അമ്മച്ചിക്ക് തന്നെ പണി കിട്ടി. അമ്മച്ചി ആഞ്ഞു ശ്രമിച്ചിട്ടും പ്രസവിക്കാൻ സാധിക്കാതെ ഒരു സിസ്സേറിയൻ ബേബി ആയിട്ടായിരുന്നു എന്റെ ജനനം.

എന്റെ എന്നു പറയുമ്പോൾ, ഞാൻ സാറ സൂസൻ കുര്യൻ. കാഞ്ഞിരപ്പിള്ളി പ്ലാന്റർ കുര്യച്ചന്റെയും ഭാര്യ സിസിലി കുട്ടിയുടെയും ഒരേയൊരു പെൺതരി. മൂത്ത രണ്ടാണ്മക്കൾക്കു ശേഷം അപ്പനും അമ്മച്ചിയും നേർച്ചയും കാഴ്ചയും നടത്തി കിട്ടിയ പൊന്നോമന പുത്രി. സ്വതസിദ്ധമായ വണ്ണത്തിനൊപ്പം അപ്പന്റെയും ആങ്ങളമാരുടെയും സ്നേഹപ്രകടനങ്ങൾ കൂടി ആയപ്പോൾ സ്വതവേ ഉരുണ്ട ഞാൻ ഒന്നുടെ നന്നായൊന്നു ഉരുണ്ടു..

അന്നേ അമ്മച്ചി പറഞ്ഞു, “അച്ചായാ പെങ്കൊച്ചാണ്… ഇങ്ങനെ വണ്ണം വെച്ചാൽ നാളെ കെട്ടാൻ ചെക്കന്മാരെ തേടി നിങ്ങള് കൊറേ ഓടേണ്ടിവരും…”

അപ്പച്ചനുണ്ടോ വല്ല കുലുക്കവും. നല്ല നാടൻ പോത്തും ഉഷാറ് പന്നിയും ഇടക്കിടെ കിട്ടുന്ന കാട്ടിറച്ചിയും എന്തിനധികം പറയുന്നു തിരിച്ചു കടിക്കാത്ത എന്തും കഴിപ്പിച്ചാണ് അപ്പച്ചൻ എന്നെ വളർത്തിയത്. ഫലം ഉരുളിമ ഒന്നു കൂടെ ഉഷാറായി.

കുഞ്ഞുപ്രായത്തിൽ ആ തടി എല്ലാവർക്കുമൊരു കൗതുകമായിരുന്നെങ്കിലും പ്രായം കൂടുംതോറും ആളുകൾ മുറുമുറുക്കാൻ തുടങ്ങി.. ആളുകൾ മുറുമുറുക്കന്നതിന് നേരെ ‘പോട്ടെ പുല്ല്’ എന്നു പറഞ്ഞു മുഖം തിരിച്ചെങ്കിലും തടി കുറച്ചു കൂടുതലല്ലേ എന്നൊരു സംശയം സ്വയം തോന്നി തുടങ്ങിയപ്പോൾ കുറക്കാനുള്ള ശ്രമം തുടങ്ങി.

എവിടെ കുറയാൻ? കഴിച്ചു വണ്ണം കൂട്ടുന്നത് പോലെ എളുപ്പത്തിൽ ഇതങ്ങു കുറഞ്ഞു കിട്ടുവോ? ഡയറ്റിങ്, വ്യായാമം എന്നൊക്കെ പറഞ്ഞു ചെറുതായൊക്കെ ഒന്നു കുറച്ചെടുത്തെങ്കിലും വണ്ണം കൂടുതൽ തന്നെ ആയിരുന്നു..

കളിയാക്കിയവരോട് നല്ല ഉഗ്രൻ മറുപടി തിരിച്ചു പറഞ്ഞും, പിന്നെ നമ്മള് നസ്രാണി പെങ്കൊച്ചുങ്ങൾക്കു കുറച്ചു തടി ഒരു അഴകാണെന്നു സ്വയം പറഞ്ഞുമാശ്വസിച്ചു…

പഠിത്തം കഴിഞ്ഞു, ജോലി ആയപ്പോഴേക്കും ഒത്ത ഒരുത്തൻ വന്നു. അപ്പച്ചന്റെ ക്ലോസ് ഫ്രണ്ട് കുന്നേലെ വർക്കിച്ചായന്റെ മകൻ സേവിച്ചൻ. കല്യാണം ആഘോഷമായി തന്നെ നടന്നു. അതുപിന്നെ ഒരേയൊരു പെൺന്തരിയുടെ കല്യാണം കുര്യച്ചൻ അങ്ങനെ നടത്തണ്ടായോ.

കല്യാണം കഴിഞ്ഞ് ഒരു കൊച്ചു സാറാമ്മ ഒക്കത്തായപ്പോഴാണ് ഈ തടി ശരിക്കുമോരു വില്ലനായത്.

പ്രസവത്തിന്റെ തലേന്ന് എന്നെ വെയിങ്ങ് മെഷീനിലേക്ക്  കയറ്റി നിർത്തിയപ്പോൾ ഡോക്ടറുടെ കണ്ണു തള്ളി വന്നെന്റെ വയറിലേക്ക് ഇടിക്കുമോ എന്നു വരെ ഞാൻ പേടിച്ചു പോയിരുന്നു.. 99.1kg…

“ഒന്നാഞ്ഞു ശ്രമിച്ചാൽ സെഞ്ച്വറി അടിക്കാമായിരുന്നു,” ക്രിക്കറ്റ്‌ പ്രാന്തനായ രണ്ടാമത്തെ ആങ്ങളയുടെ വക… ചൊറിഞ്ഞു വന്നെങ്കിലും പ്രസവിക്കാൻ നിക്കുവായതുകൊണ്ട് ഞാനൊന്നും പറഞ്ഞില്ല.

അപ്പൊ ഡോക്ടർ ഒന്നും പറഞ്ഞില്ലെങ്കിലും ഡിസ്ചാർജ് ആയി പോരാൻ നേരമാണ് ഉപദേശങ്ങളുടെ കെട്ടഴിച്ചത്. “കൊച്ചേ പ്രസവരക്ഷ എന്നും പറഞ്ഞു കണ്ണിൽ കണ്ടതൊന്നും വലിച്ചു വാരി തിന്നേക്കല്ലേ.. ഇപ്പൊ തന്നെ തടി വല്ലാതെ ഓവറാ. ഇതു കുറച്ചില്ലെങ്കി കൊച്ചിന് തന്നെയാ ബുദ്ധിമുട്ട്. ഇപ്പോഴേ ബിപി കൂടുതലാ. ഇങ്ങനെ പോയാൽ നടുവേദനയും , മുട്ടുവേദനയും ഒന്നും തല്ലി കളഞ്ഞ പോകേലാ.. ഇതു പോരല്ലോ ഒരു കുഞ്ഞു കൂടെ വേണ്ടേ.. അതിനു ഈ തടി ബുദ്ധിമുട്ടുണ്ടാക്കും.. ” ഡോക്ടർ പറഞ്ഞപ്പോൾ ഞാൻ ദയനീയമായി സേവിച്ചനെ ഒന്നു നോക്കി.. എവിടെ…

ഡോക്ടർ പറഞ്ഞത് അവിടെ തന്നെ മറന്നു, വീട്ടിലെത്തി പ്രസവ രക്ഷയും എല്ലാം കൂടെ ആയപ്പോ നല്ലൊരു റൗണ്ട് രൂപമായി കിട്ടി. ഒപ്പം നടക്കുമ്പോൾ കിതപ്പ്, മുട്ടുവേദന ഒന്നും പറയണ്ട

അതൊക്കെ ഞാൻ സഹിച്ചു. 26 വയസ്സുള്ള എന്നെ കണ്ടാലിപ്പോ 35 വയസു തോന്നിക്കുമെന്നും എന്നേക്കാൾ പ്രായം കൂടിയവർ വരെ ചേച്ചി എന്നു വിളിക്കുന്നതും അവിടെയും ഇവിടെയും തൂങ്ങി എന്നാ വൃത്തികേടാ കൊച്ചേ, സേവിച്ചനെ കണ്ടാൽ ഇപ്പൊ നിന്റെ അനിയനാണ് എന്നു പറയുവല്ലോ എന്ന ഡയലോഗുകളും എല്ലാം എന്റെ ഹൃദയത്തിൽ തറച്ചു. അതൊന്നും സഹിക്കാനുള്ള ശക്തിയെന്റെ ലോല ഹൃദയത്തിനുണ്ടായിരുന്നില്ല.. മാത്രവല്ല അതു കേക്കുമ്പോളുള്ള സേവിച്ചന്റെ അഹങ്കാരമോ ഞാൻ പറയാതെ തന്നെ നിങ്ങക്ക് ഊഹിക്കാമല്ലോ.

അങ്ങനെ ഒരുവിധത്തിൽ തിരക്കിൽ നിന്നും എനിക്കായി സമയം കണ്ടുവച്ചു കഷ്ടപ്പെട്ട് വ്യായാമവും നടത്തവും ഓട്ടവും ഡയറ്റിങ്ങും എന്നുവേണ്ട.. മണിച്ചിത്രത്താഴിൽ ലാലേട്ടൻ പറഞ്ഞതുപോലെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒക്കെ ഞാൻ സഞ്ചരിച്ചു ഒരു ഭ്രാന്തിയെ പോലെ. അവസാനം ഒരു വർഷത്തിനുള്ളിൽ 24 kg കഷ്ടപ്പെട്ട് കുറച്ചു സ്ലിം ബ്യൂട്ടി സോറി സ്ലിം ആയി…

ഇനിയാണ് രസം..

ഇത്രനാളും കൊച്ചേ വണ്ണം കൂടുതലാട്ടോ കുറക്കണം അല്ലേ വല്ല അസുഖോം വരും.. ബി. പി നോക്ക് , കൊളസ്ട്രോൾ നോക്ക്.. 35 തോന്നും 40 തോന്നും എന്നൊക്കെ പറഞ്ഞവർ പ്ലേറ്റ് നേരെ തിരിച്ചു.

ശോ.. എങ്ങനെ ഇരുന്ന പെങ്കൊച്ചാ ഇപ്പൊ അതിന്റെ കോലം നോക്ക് കാറ്റുപോയ ബലൂൺ പോലെ… തോട്ടിക്കോലു തന്നെ… പിന്നെ നമ്മളു പെണ്ണുങ്ങളെ വർണ്ണിക്കാറുള്ള കുറെ ഡയലോഗ്സ് ഇല്ലേ… അതുകൂടെ ചേർത്തു ചില വിശദീകരണങ്ങൾ. അതിവിടെ എഴുതാൻ പറ്റൂകേല കേട്ടോ.. മോളെ ഷുഗർ നോക്കൂട്ടോ… ചിലപ്പോ ഷുഗറു കാരണം ആകും ഇങ്ങനെ ആയതു. ചിലരത് കാൻസർ പോലുള്ള മാരകരോഗങ്ങളാക്കി കഥ മെനഞ്ഞു.

അവസാനം ഒന്നുമറിയാത്ത എന്റെ സേവിച്ചനും അമ്മച്ചിയും വരെ പഴി കേക്കേണ്ടി വന്നു. എങ്ങനെ ജീവിച്ച കൊച്ചാ.. ഇപ്പൊ അതിന്റെ കോലം നോക്ക്. കെട്ടിച്ചിടത്തെ കഷ്ടപ്പാടാണ് അതിന്. കണ്ടാലറിഞ്ഞുടെ… ഓരോ വിധിയെ.. എന്നാലും ആർക്കും ഞാൻ ബുദ്ധിമുട്ടി ഇങ്ങനെ ആയതു അംഗീകരിക്കാൻ പറ്റില്ല. ഹും

കഷ്ടപ്പെട്ട് ബുദ്ധിമുട്ടി വണ്ണം ഞാൻ കുറച്ചതു ഇതിനനാണോ കർത്താവെ. ഞാൻ ആത്മഗതിച്ചു..

പിന്നെ പറയുന്നോരങ്ങു പറയട്ടെ.. ആരെന്തു പറഞ്ഞാലും വണ്ണം കുറച്ചപ്പോ ഒരു ഭാരം ഒഴിഞ്ഞുപോലെ..

പിന്നെ എന്തിലും കുറ്റം കണ്ടെത്തുക എന്നുള്ളത് നമ്മള് മലയാളികളുടെ ഒരു പൊതു സ്വഭാവം ആണല്ലോ. അങ്ങനെ അല്ലാത്തവരും ഉണ്ടെങ്കിലും…

ഒരാഴ്ച മോളെയും കൊണ്ട് വീട്ടിൽ പാർക്കാൻ വന്ന ഞാൻ എണീറ്റു വന്നതു അമ്മച്ചിയും രണ്ടു വീടപ്പുറത്തുള്ള മോളമ്മ ചേടത്തി എന്ന ഏഷണി ചേട്ടത്തിയും തമ്മിലുള്ള സംസാരം കേട്ടാണ്.

“എന്നാ സിസിലികുട്ടി… സാറാമ്മയും, സേവിച്ചനും തമ്മിലെന്നാ പ്രശ്നം? സാറാമ്മ ഇപ്പൊ ഇവിടെ തന്നാണല്ലോ?” മോളമ്മ ചേട്ടത്തിക്കാകെ സംശയമാണ്…

അവളിവിടെ പാർക്കാൻ വന്നതാ ചേടത്തി… അല്ലാത്തവക്കൊരു ഏനക്കേടും ഇല്ല. അമ്മച്ചി പറഞ്ഞു.

നീ ഒളിക്കണ്ട പെണ്ണെ… ആ കൊച്ചിനെ കണ്ടാലറിയാം അതിന്റെ കെട്ട്യോന്റേം തള്ളയുടെയും തനിക്കൊണം.

അതിനു മറുപടി പറഞ്ഞത് എനിക്കൊപ്പം എണിറ്റു വന്ന സേവിച്ചനാ..

അതേ ചേടത്തി.. ഇവളെ ഞങ്ങളവിടെ പട്ടിണിക്കിടുവാ. ഒന്നും കൊടുക്കാറില്ല. ഇടക്ക് തോന്നുമ്പോ തല്ലും.. ചവിട്ടും.. അങ്ങനെ ചില്ലറ ഉപദ്രവങ്ങൾ.

പിന്നെ ഇച്ചായാ ഇടയ്ക്കു മുറിയിൽ പൂട്ടിയിടാറില്ലേ?

അതു പറയാൻ ഞാനങ്ങു മറന്നു പോയി സാറ കൊച്ചെ..

മോളമ്മ ചേടത്തി പതുക്കെ വലിയാൻ തുടങ്ങി.

അങ്ങനങ്ങു പോയാലോ.. ബാക്കി കൂടെ കേട്ടേച്ചും പോ ചേടത്തി. സേവിച്ചൻ ഉഷാറായി.

കൊറച്ചു തിരക്കുണ്ട് മോനെ പിന്നെ വരാന്നു പറഞ്ഞു ചേടത്തി വലിഞ്ഞപ്പോൾ അവിടെ കൂട്ടച്ചിരി ഉയർന്നു.

അല്ലപിന്നെ മനീഷാ കൊയ്രാളയെ പോലെ ഇരിക്കണ എന്റെ കൊച്ചിനെ കണ്ടട്ടു തള്ളക്കു സഹിക്കുന്നില്ല. അതു അപ്പച്ചന്റെ വക ആയിരുന്നു.

അപ്പച്ചാ.. നിർത്തിക്കോ ഇനി ഞാൻ താങ്ങുകേലാ എന്നു പറഞ്ഞു താഴേക്കു ചെല്ലുമ്പോഴേക്കും അമ്മച്ചി നല്ല വെളുത്ത പാലപ്പവും, ആവിപറക്കുന്ന താറാവ് കറിയും മേശയിൽ നിരത്തിയിരുന്നു.

സാറാമ്മോ ഡയറ്റിംഗ് എന്നു പറഞ്ഞു സേവിച്ചൻ പിന്തിരിപ്പിക്കാൻ ശ്രമിച്ചപ്പോഴേക്കും നല്ല കിടിലനൊരു താറാവ് പീസ് എന്റെ വയറ്റിലെത്തിയിരുന്നു.

അതേ.. നമ്മളിൽ ചിലരെങ്കിലും അങ്ങനെയാണ് ഒരു കാര്യമില്ലെങ്കിലും വെറുതെ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തിനോക്കി എല്ലാത്തിനും കുറ്റം കണ്ടു പിടിക്കാൻ വെമ്പൽ കൊണ്ട് നിൽക്കുന്നവർ.. പറഞ്ഞിട്ട് കാര്യവില്ല. ഒരു ബനാന ടോക്ക് പോലെ ജാത്യാലുള്ളത് തൂത്താൽ പൊകുലല്ലോ..

Aswathy Joy Arakkal

Post Views: 27
3
Aswathy Joy Arakkal

ഞാനൊരു തൃശ്ശൂർക്കാരി, പാലക്കാടിന്റെ മരുമകൾ… പഠിച്ചത് ശാസ്ത്രം, ജനറ്റിക്‌സ് ആണ് പ്രൊഫെഷൻ, പുതിയ കാര്യങ്ങൾ പഠിക്കാൻ ഏറെ ഇഷ്ട്ടമായത് കൊണ്ടും, എന്നും മനഃശാസ്ത്രത്തോടു താല്പര്യം ഉള്ളത് കൊണ്ടും സൈക്കോളജിയും പഠിച്ചു… യാത്രയും, വായനയും, പാചകവും പ്രിയം… പാചകത്തെ പോലെ തന്നെ ഭക്ഷണം കഴിക്കുന്നതും ഇഷ്ട്ടം… ചെറുതായി എഴുതും, കുറച്ചൊക്കെ വരയ്ക്കും… അങ്ങനെ ഒഴുക്കിനനുസരിച്ചും, ചിലപ്പോഴൊക്കെ മത്സരിച്ച് ഒഴുക്കിനെതിരെയും നീന്തി ജീവിക്കുന്നൊരു പെണ്ണ്…

4 Comments

  1. sabira latheefi on February 12, 2024 5:37 PM

    🤣🤣സത്യം പറയുമ്പോ ഇങ്ങനെ തന്നെ പറയണം. എന്നാ രസമാ കൊച്ചേ വായിക്കാൻ.

    Reply
    • Aswathy Joy Arakkal on February 13, 2024 8:13 AM

      🤩🤩 സ്നേഹം ഇത്താ ♥️

      Reply
  2. Sreeja Ajith on February 12, 2024 7:36 AM

    സത്യങ്ങൾ 👌

    Reply
    • Aswathy Joy Arakkal on February 13, 2024 8:13 AM

      സ്നേഹം ♥️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.