കണ്ണുകളിൽ നോക്കി സംസാരിക്കാൻ കഴിയാതെ ഉൾവിറയലോടെ നിന്നിട്ടുണ്ടോ?
ആൾക്കൂട്ടത്തിൽ ഒരു മുഖം തിരഞ്ഞ്, കണ്ടെത്താതെ ഒടുവിൽ നിരാശ തോന്നിയിട്ടുണ്ടോ?
ഏറ്റവും വാചാലയാകുമ്പോഴും ഒരാൾക്ക് മാത്രം മൗനം കൊണ്ട് മറുപടി നൽകിയിട്ടുണ്ടോ?
ഒരു ചിരിയിൽ.. ഒരു നോക്കിൽ.. ഹൃദയം കുതിച്ചു തുള്ളുന്നത് അറിഞ്ഞിട്ടുണ്ടോ?
രണ്ടുപേർക്ക് ചുറ്റിലും പ്രപഞ്ചം നിശ്ചലമാകുന്നത് അനുഭവിച്ചിട്ടുണ്ടോ?
മിഴികൾ കോർക്കുമ്പോൾ ഉള്ളിൽ മഞ്ഞു വീണലിയുന്ന സുഖമറിഞ്ഞിട്ടുണ്ടോ?
ഉത്തരം എന്തായാലും
ഇതാണ് പ്രണയം…!!