Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എന്നെന്നും നന്ദേട്ടന്റെ..
കഥ ജീവിതം പ്രണയം ബന്ധങ്ങൾ

എന്നെന്നും നന്ദേട്ടന്റെ..

By Sajna.VpFebruary 16, 2024Updated:July 8, 202421 Comments9 Mins Read418 Views
Bookmark Now
Please login to bookmark Close

No account yet? Register

“നന്ദേട്ടാ പ്ലീസ്, ഒന്നു  പോയിത്തരോ. എനിക്ക് ഒന്നും സംസാരിക്കാനില്ല..  നല്ല തലവേദനയാണ്… എനിക്ക് കിടക്കണം…”

കട്ടിലിന്റെ ഹെഡ്ബോർഡിലേക്ക് ചാരിയിരുന്ന്,  തന്റെ ഇരുവശവുമായി  തന്നോട് ചേർന്നു കിടന്നുറങ്ങുന്ന മക്കളുടെ തലയിലൂടെ പതിയെ തലോടിക്കൊണ്ടിരിക്കുമ്പോൾ  അല്പസമയം മുൻപ്  തന്റെ മുന്നിൽ കൂപ്പിയ കൈകൾ നെറ്റിയിൽ മുട്ടിച്ചു കൊണ്ട്  അഭിരാമി  പറഞ്ഞ  വാക്കുകൾ  നന്ദന്റെ ചെവിയിൽ മുഴങ്ങിക്കൊണ്ടേയിരുന്നു. കണ്ണുകൾ അമർത്തിയടയ്ക്കുമ്പോൾ കൺപീലികൾ മിഴിനീരിനാൽ നനഞ്ഞുകുതിർന്നിരുന്നു.

ഈശ്വരാ, എന്തുപറ്റി എന്റെ ആമിയ്ക്ക്..!?  ഒരു ചെറിയ പനി വന്നാൽ പോലും കൊച്ചുകുട്ടികളെപ്പോലെ തന്നെ അടുത്തു നിന്ന് മാറാൻ അനുവദിക്കാത്തവളാണ്.. തന്റെ മുഖഭാവമൊന്ന് മാറിയാൽ കണ്ണുനിറയ്ക്കുന്നവളാണ്..

” നന്ദേട്ടൻ തീരുമാനിച്ചാൽ ഏതു കാര്യവും പെർഫെക്ട് ആയിരിക്കും. ”   എന്നും പറഞ്ഞ്  ഒരു കാര്യവും  സ്വയം തീരുമാനിക്കാതെ, എല്ലാം തന്റെ ഇഷ്ടത്തിന് വിട്ടു തരുന്നവളാണ്..

തന്റെ മുൻപിൽ മാത്രം,കുസൃതിയും കുറുമ്പും കാട്ടുന്ന, അപ്പുവിനെക്കാളും അച്ചുവിനെക്കാളും ചെറുതായിരുന്നു അവളെന്നും.. അവളിലെ ആ കുറുമ്പും കുസൃതിയും താനും ഏറെ ആസ്വദിച്ചിരുന്നു.. തന്റെ മുന്നിലെ കുട്ടിത്തം വിട്ടുമാറാത്തവൾ  പക്ഷെ,തന്റെ വീട്ടിന്  പക്വതയുള്ള  മരുമകളായിരുന്നു ..! മരണം വരെ തന്റെ അച്ഛനമ്മമാർക്ക് അവൾ മരുമകളായിരുന്നില്ല, മറിച്ച് മകൾ തന്നെയായിരുന്നു.. തന്റെ മക്കളുടെ സ്നേഹനിധിയായ അമ്മയായിരുന്നു.. പരസ്പരം പങ്കു വയ്ക്കപ്പെടാത്തതായ ഒരു രഹസ്യവും തങ്ങൾക്കിടയിലുണ്ടായിട്ടില്ല..! സന്തോഷമായാലും സങ്കടമായാലും, അതാദ്യം തന്നോട് പങ്കുവയ്ക്കണമെന്ന് നിർബന്ധമുണ്ടായിരുന്നവളാണ്.. അവളിൽ ഈയിടെയായിട്ടുണ്ടായ മാറ്റം..! ആദ്യമൊക്കെ തന്റെ തോന്നലായിരിക്കാം എന്നാണ് കരുതിയത്. പോകപ്പോകെ അത് കൂടിക്കൂടി വന്നു..! ചോദിച്ചാൽ എവിടെയും തൊടാത്ത രീതിയിലൊരു മറുപടിയായിരുന്നു ഉത്തരം..!!  വല്ലപ്പോഴും താനൊന്ന് പിണങ്ങിയാൽ കണ്ണു നിറച്ചു കൊണ്ട്,

“നന്ദേട്ടാ വേണെങ്കിൽ എനിക്കിട്ട് രണ്ടെണ്ണം തന്നോ.. എന്നാലും എന്നോട് പിണങ്ങല്ലേ പ്ലീസ് ..”

എന്ന് ചിണുങ്ങിപ്പറഞ്ഞിരുന്നവളാണ്, ഇന്നിപ്പോൾ കാരണങ്ങൾ തിരഞ്ഞു പിടിച്ച്  വഴക്കുണ്ടാക്കി മാറിക്കിടക്കൽ പതിവാക്കിയിരിക്കുന്നത്.. തന്റെ മുൻപിൽ വാതോരാതെ സംസാരിച്ചിരുന്നവളുടെ മൗനം വീർപ്പുമുട്ടിക്കാൻ തുടങ്ങിയപ്പോഴാണ്,  എന്തായാലും  ഇന്ന് അവളോട്  സംസാരിക്കണം എന്ന് ഉറച്ച തീരുമാനമെടുത്ത്  അവൾ കിടക്കുന്ന മുറിയിലേക്ക് ചെന്നത്..എന്നാൽ അവളുടെ  വാക്കുകൾ തന്റെ ഹൃദയം കീറിമുറിക്കുന്നതായിരുന്നു..എന്തു പറ്റി ആമി നിനക്ക്..!?  ആമിയെക്കുറിച്ചോർത്തപ്പോൾ ഹൃദയം  വല്ലാതെ വിങ്ങുന്നതായി തോന്നി നന്ദന്..

പുറത്തു പെയ്യുന്ന മഴയിരമ്പത്തിലേക്ക്  കാതോർത്തു കൊണ്ട് പതിയെ ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴും ആമി മാത്രമായിരുന്നു നന്ദന്റെ മനസ്സ് നിറയെ …

നന്ദേട്ടന് മുൻപിൽ വാതിൽ കൊട്ടിയടക്കുമ്പോൾ പകപ്പോടെ തന്നെ നോക്കുന്ന നന്ദേട്ടന്റെ കണ്ണുകളെ മനപ്പൂർവ്വം അവഗണിക്കുമ്പോഴും എന്തു കൊണ്ടോ ഒരു കുറ്റബോധവും തോന്നിയില്ല..മനസ്സിൽ മുഴുവൻ ഇന്നലെ രാത്രി മുതൽ അജുവിന്റെ കോളുകളോ മെസ്സേജുകളോ  ഒന്നും കാണാത്തത്തിലുള്ള നിരാശ മാത്രമായിരുന്നു… ഒരു നെടുവീർപ്പോടെ ഓർത്തു അഭിരാമി. താനെന്നും ആസ്വദിച്ചിരുന്ന നന്ദേട്ടന്റെ സ്നേഹവും കരുതലും അരോചകമായി തോന്നാൻ തുടങ്ങിയിട്ട് ആഴ്ചകളായി.

അന്ന്, നന്ദേട്ടന്റെ ഗൾഫിലുണ്ടായിരുന്ന ഒരു സുഹൃത്തിന്റെ കല്യാണത്തിന് പോയപ്പോൾ വളരെ യാദൃശ്ചികമായിട്ടായിരുന്നു കൂടെ പഠിച്ച അനൂപിനെ കാണുന്നത്. വിവാഹശേഷം കൂടെപ്പഠിച്ച ആരുമായും വലിയ ബന്ധമൊന്നും സൂക്ഷിച്ചിരുന്നില്ല. വിവാഹം കഴിഞ്ഞ് നന്ദേട്ടനൊപ്പം ഗൾഫിലേക്ക് പറന്നു. പിന്നെ, നന്ദേട്ടന്റെ അച്ഛന്റെ പെട്ടെന്നുള്ള മരണത്തെ തുടർന്ന് ഒറ്റയ്ക്കായ അമ്മയ്ക്ക് കൂട്ടായി താനും മക്കളും നാട്ടിലായി . പിന്നെ, വൈകാതെ രോഗിയായി മാറിയ അമ്മയുടെയും മക്കളുടെയും കാര്യങ്ങൾ ഓടിനടന്നു ചെയ്തിരുന്ന തന്റെ പ്രയാസങ്ങൾ മനസ്സിലാക്കി  പ്രവാസജീവിതം മതിയാക്കി  നന്ദേട്ടനും നാട്ടിൽ സെറ്റിലായി. ഒടുവിൽ, ഒരു വർഷം മുൻപുള്ള അമ്മയുടെ മരണം.!ജീവിതത്തിലെ ഈ തിരക്കുകൾക്കിടയിൽ കൂട്ടുകാരുമായുള്ള ബന്ധം നിലനിർത്താനൊന്നും മെനക്കെട്ടില്ല എന്നതായിരുന്നു സത്യം.

അത് കൊണ്ട് തന്നെ ഡിഗ്രിയ്ക്ക് ഒരുമിച്ചു പഠിച്ച എല്ലാവരും ചേർന്നുള്ള ഒരു ഗ്രുപ്പുണ്ടെന്നുള്ള കാര്യം അവൻ പറഞ്ഞപ്പോഴാണ് താനറിയുന്നത് തന്നെ. നന്ദേട്ടനെയും മക്കളെയും കൂടി പരിചയപ്പെട്ട് മടങ്ങും മുൻപ് തന്റെ നമ്പറും അവൻ വാങ്ങിയിരുന്നു. അന്ന് വൈകിട്ട് തന്നെ സ്വാഗതം ചെയ്തു കൊണ്ട് അനൂപ് മെസ്സേജിട്ടപ്പോഴാണ് അവൻ തന്നെ ഗ്രൂപ്പിൽ ആഡാക്കിയിട്ടുണ്ടെന്ന് മനസ്സിലായത്. പിന്നെ, വിശേഷം പറച്ചിലുകളുടെ തിരക്കായിരുന്നു. ഗ്രുപ്പിലെ വിശേഷങ്ങൾ പറഞ്ഞ് നന്ദേട്ടന് രണ്ടുമൂന്നു ദിവസം താൻ സ്വൈര്യം കൊടുത്തിരുന്നില്ല. പറഞ്ഞിട്ടും പറഞ്ഞിട്ടും മതിവരാത്ത പോലെ..! അതും പറഞ്ഞ് നന്ദേട്ടനും മക്കളും തന്നെ കളിയാക്കിയതിന് കയ്യും കണക്കുമില്ല.. ആദ്യത്തെ ബഹളത്തിന് ശേഷം പിന്നെ താൻ ഗ്രൂപ്പിൽ അത്ര ആക്ടിവൊന്നും ആയിരുന്നില്ലെങ്കിലും മിക്ക സമയവും ഗ്രൂപ്പിൽ തന്നെയായിരുന്നു.

അങ്ങനെയിരിക്കെ, ഒരു ദിവസം പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നും ‘ഗുഡ്മോർണിംഗ് ‘ എന്ന മെസ്സേജ്. അറിയാത്ത നമ്പർ ആയതു കൊണ്ട് തന്നെ മറുപടി അയക്കാനും മെനക്കെട്ടില്ല. രാത്രിയിൽ വീണ്ടും അതേ നമ്പറിൽ നിന്നും ‘ഗുഡ് നൈറ്റ്‌’ എന്ന മെസ്സേജ്. അപ്പോൾ ഡിപി എടുത്തു നോക്കാൻ തോന്നി. ഒരു മരത്തണലിൽ തജ്‌മഹലിലേക്ക് നോക്കി പുറംതിരിഞ്ഞു നിൽക്കുന്ന ഒരു യുവാവ്. ആളെ മനസ്സിലാവാത്തതിനാൽ ആരാണെന്ന് ചോദിച്ചു കൊണ്ട് മെസ്സേജ് അയച്ചു. ’ഒരിക്കലും സ്വന്തമാവില്ലെന്നറിഞ്ഞിട്ടും ഒരുപാട് പ്രണയിച്ചൊരാൾ ‘ എന്ന മറുപടി കണ്ടപ്പോൾ ഒരു ഞെട്ടലോടെ എന്റെ ചുണ്ടുകൾ  അറിയാതെ ആ പേര് മൊഴിഞ്ഞു “അജു ”.

കോളേജിൽ തന്റെ സഹപാഠിയായിരുന്നു അജയ് എന്ന അജു. പെൺകുട്ടികളുടെ ഹീറോ ആയ അവന്റെ ഉള്ളിൽ തനാണെന്നറിഞ്ഞ നിമിഷം ഞെട്ടിപ്പോയിരുന്നു. വിദേശത്തു ബിസിനസുകാരായ മാതാപിതാക്കളുടെ മൂത്ത മകൻ. സ്കൂൾ വിദ്യാഭ്യാസം മുഴുവൻ വിദേശത്ത്. ഡിഗ്രി രണ്ടാം വർഷമാണ് അവൻ തങ്ങളുടെ കോളേജിൽ ജോയിൻ ചെയ്യുന്നത്.  കോളേജ് മാനേജ്മെന്റിലുള്ള  നാട്ടിലെ അറിയപ്പെടുന്ന വ്യക്തിയുടെ അനന്തിരവൻ… അങ്ങിനെയുള്ള അവന്റെ ഇഷ്ടം നിരസിക്കുമ്പോൾ ഒരിക്കലും ഒന്നിക്കില്ലെന്ന ഉറപ്പ് തന്നെയായിരുന്നു കാരണം. മോഹിച്ചു നിരാശപ്പെടാൻ താൻ ഒരുക്കമല്ലായിരുന്നു.അത് കൊണ്ട് തന്നെ തന്റെ മറുപടി കേട്ട് നിരാശയോടെ തിരിഞ്ഞു നടന്നവൻ, അന്ന്  മനസ്സിനൊരു നോവും  നൽകിയിരുന്നില്ല.  പിന്നീട് ഇഷ്ടമാണെന്ന് പറഞ്ഞു കൊണ്ട് ഒരിക്കലും തന്നെയവൻ ശല്യപ്പെടുത്തിയിരുന്നില്ലെങ്കിലും തന്നെ കാണുമ്പോൾ  മാത്രം അവന്റെ ചുണ്ടിന്റെ കോണിൽ തെളിഞ്ഞിരുന്ന മനോഹരമായ ചിരിയും താൻ മറ്റു ആൺകുട്ടികളോട് സംസാരിച്ചിരിക്കുമ്പോൾ അവന്റെ മുഖത്തു വിരിഞ്ഞിരുന്ന കുശുമ്പും താനും എപ്പോഴൊക്കെയോ ആസ്വദിച്ചിരുന്നു. ഉള്ളിൽ ഒരിഷ്ടം മുളപൊട്ടുന്നുണ്ടെന്നു മനസ്സിലായപ്പോഴേ അത് വേരോടെ പിഴുതെറിയാൻ ചെറുപ്പത്തിലെ വൈധവ്യം പേറി മൂന്നു പെൺമക്കളെ പോറ്റാൻ പെടാപാടു പെടുന്ന, നാഴികയ്ക്ക് നാല്പത് വട്ടം ചീത്തപ്പേരു കേൾപ്പിക്കരുതെന്ന് മക്കളെ ഉപദേശിക്കുന്ന അമ്മയെക്കുറിച്ചുള്ള ചിന്ത മാത്രം മതിയായിരുന്നു.

അവസാനവർഷ പരീക്ഷയുടെ സമയത്താണ് നന്ദേട്ടന്റെ ആലോചന വരുന്നത്. ഒരു ബന്ധുവീട്ടിലെ വിവാഹത്തിൽ പങ്കെടുത്ത സമയത്ത് തന്നെ കണ്ടിഷ്ടപ്പെട്ട നന്ദേട്ടന്റെ അമ്മയും അച്ഛനും അമ്മാവൻ വഴി ആലോചിച്ചതാണ്. ഖത്തറിലെ ഒരു കമ്പനിയിൽ മാനേജർ, ഒറ്റ മകൻ, നല്ല സമ്പത്തികശേഷിയുള്ള, പേരും പെരുമയുമുള്ള തറവാട്ടുകാർ..!, ഒരു തരി പൊന്നു പോലും വേണ്ട,കുട്ടിയെ മാത്രം മതിയെന്ന് പറഞ്ഞ് വന്ന ഈ ആലോചന തന്റെ പ്രാർത്ഥനയുടെ ഫലമാണെന്ന് അമ്മ പറഞ്ഞപ്പോൾ തനിക്കും മറുത്തൊന്നും പറയാനില്ലായിരുന്നു.

നന്ദേട്ടൻ ഒരു മിതഭാഷിയാണെന്ന് വിവാഹത്തിന്റെ ആദ്യനാളുകളിൽ തന്നെ മനസ്സിലായിരുന്നു.. പക്ഷെ,വായാടിയായിരുന്ന തന്നെ മടുപ്പില്ലാതെ  കേട്ടിരുന്നു കൊണ്ട് ഒരു കുഞ്ഞു പരിഭവം പോലും തനിക്കുള്ളിലുണ്ടാക്കാതെ എത്ര പെട്ടെന്നാണ് നന്ദേട്ടൻ തന്റെ മനസ്സ് കീഴടക്കിയത്.വൈകാതെ തന്റെ അമ്മയ്‌ക്കൊരു മകനും തന്റെ അനിയത്തിമാർക്ക് പ്രിയപ്പെട്ട ഏട്ടനുമായി മാറി നന്ദേട്ടൻ..! ഓർമകളിൽ നിന്നും തിരിച്ചിറങ്ങിക്കൊണ്ട്,

‘ അജു?’ എന്ന് മെസ്സേജ് അയച്ചപ്പോൾ ‘ആമി എന്നെ മറന്നിട്ടില്ല അല്ലേ…!!സന്തോഷമായി ‘ എന്ന് മറുപടി വന്നു. ഗ്രുപ്പിൽ അവൻ തുടക്കം മുതലേ ഉണ്ടങ്കിലും അത്ര ആക്റ്റീവ് അല്ലെന്ന് പറഞ്ഞു. പിന്നെ വിശേഷങ്ങൾ തിരക്കുന്നതിനിടയിലാണ് അവന്റെ ഫാമിലിയെക്കുറിച്ച് ചോദിച്ചത്. പപ്പയും മമ്മയും അവനും അനിയനും വിദേശത്ത് തന്നെയായിരുന്നെന്നും അവൻ ഒരു വർഷമായി ബാംഗ്ളൂരിലുണ്ടെന്നും ഇവിടത്തെ ബിസിനസ്‌ ഒക്കെ ഇപ്പോൾ അവനാണ് നോക്കുന്നതെന്നും മാര്യേജ് കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു അവന്റെ മറുപടി. അതെന്തേ മാര്യേജ് വേണ്ടെന്ന് വെച്ചതാണോ എന്ന തന്റെ ചോദ്യത്തിന്, “അതെ. നിന്നെ കിട്ടാത്തത് കൊണ്ട് വേണ്ടാന്ന് വെച്ചു.” എന്ന അവന്റെ ചിരിയോടെയുള്ള മറുപടി ഉള്ളിലൊരു നോവ് പടർത്തിയിരുന്നു. അതൊരു തുടക്കമായിരുന്നു. പിന്നെ എന്നും രാവിലെ തന്റെ ഫോണിലേക്ക് വരുന്ന ആദ്യത്തെ മെസ്സേജും ആ ദിവസത്തെ അവസാനത്തെ മെസ്സേജും അവന്റേതായിരുന്നു.  എന്തു കൊണ്ടോ അജുവിന്റെ കാര്യം നന്ദേട്ടനോട് പറയാൻ തോന്നിയില്ല.. ഒരിക്കൽ  എത്രയും വേഗം നല്ലൊരു കുട്ടിയെ  കണ്ടെത്തി വിവാഹം ചെയ്ത്  പുതിയൊരു ജീവിതം തുടങ്ങണമെന്ന തന്റെ ഉപദേശത്തിന്, “ആത്മാവിലേക്കാഴത്തിലേക്കിറങ്ങുന്ന ഇഷ്ടം  ജീവിതത്തിൽ ഒരിക്കൽ മാത്രമേ ഉണ്ടാവൂ ആമി.. ഒരിക്കലും സ്വന്തമാവില്ലെന്നറിഞ്ഞാലും ആ ഇഷ്ടം ആത്മാവിന്റെ ആഴങ്ങളിൽ ഒരു നോവായി അങ്ങനെത്തന്നെ കിടക്കും മരണം വരെ..” എന്നതായിരുന്നു അവന്റെ മറുപടി. ഒന്നു നിർത്തിയ ശേഷം അവൻ തുടർന്നു.

“നിന്റെ സ്ഥാനത്ത് മറ്റൊരാളെ.. My mind  would never accept that.. I can’t.. അതിനെനിക്കൊരിക്കലും കഴിയില്ല  ആമി..!”

അവന്റെ  ആ വാക്കുകൾ തന്റെ മനസ്സിനെയും കണ്ണുകളെയും ഒരുപോലെ ഈറനണിയിച്ചിരുന്നു. അത്രയ്ക്ക് തന്നെ  അവൻ സ്നേഹിച്ചിരുന്നുവോ..!?ഇത്രയ്ക്ക് തന്നെ സ്നേഹിച്ചിരുന്ന അവന്റെ ഇഷ്ടം, എന്തിന്റെ പേരിലായാലും താൻ കണ്ടില്ലെന്ന് നടിച്ചത് തെറ്റായിപ്പോയോ..!? വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും അവന്റെ മനസ്സിൽ താൻ മാത്രമേയുള്ളൂ…  അവന്റെ തന്നോടുള്ള ഇഷ്ടം ഇത്ര ആഴത്തിലുള്ളതായിരുന്നുവോ..!? തന്റെയുള്ളിലും അവനോട്  ഇഷ്ടമുണ്ടായിരുന്നില്ലേ..!? നല്ല ഒരു മകളാവാൻ വേണ്ടി അവന്റെ  ഇഷ്ടത്തെ  കണ്ടില്ലെന്ന്  നടിച്ചത് തെറ്റായിപ്പോയോ..!? ഈശ്വരാ ഇനിയെന്തു ചെയ്യും..!? ഉത്തരം കണ്ടെത്താനാവാത്ത പലവിധ ചോദ്യങ്ങളുമായി മനസ്സുഴറി. തന്നോട് തന്നെ വല്ലാത്ത ദേഷ്യം തോന്നി.

പിന്നിടെപ്പോഴാണ്  താൻ മാറിത്തുടങ്ങിയത് ..!? അറിയില്ല.! വായന ഒട്ടും ഇഷ്ടമില്ലാതിരുന്ന നന്ദേട്ടനേക്കാൾ  തികഞ്ഞ അക്ഷരസ്നേഹികളായ തങ്ങൾക്ക് സംസാരിക്കാൻ വിഷയങ്ങളേറെയുണ്ടായിരുന്നു..ആദ്യമാദ്യം വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ചുള്ള ചർച്ചകൾ  പ്രണയസല്ലാപങ്ങളിലേക്ക് വഴിമറിയതെപ്പോഴാണെന്നറിയില്ല..മെസ്സേജുകളും ഫോൺ കോളുകളും വിഡിയോ കോളുകളിലേക്ക്  മാറാൻ പിന്നെ അധിക സമയം വേണ്ടി വന്നില്ല.ദിവസത്തിൽ ഒരു നേരമെങ്കിലും അവനെ കാണാതെ, അവനോട് സംസാരിക്കാതെ വയ്യെന്നായി ..! അവന്റെ വശ്യമായ സംസാരരീതി എത്ര കേട്ടാലും മതി വരാത്ത പോലെ.. ഓരോ ദിവസത്തിന്റെയും നല്ലൊരു ഭാഗം അവനായി മാറ്റിവയ്ക്കാൻ തുടങ്ങി..! അവന്റെ ഒഴിവുസമയങ്ങൾക്കനുസരിച്ച് താനും ഒഴിവുസമയങ്ങൾ കണ്ടെത്തിത്തുടങ്ങി..പണ്ടു താൻ വെറുത്തിരുന്ന നന്ദേട്ടന്റെ  ബിസിനസ് യാത്രകളെ താൻ ഇഷ്ടപ്പെട്ടു തുടങ്ങി.. അജു തന്നിൽ തീർക്കുന്ന  മായാജാലം എന്തെന്ന് അത്ഭുതത്തോടെ  തിരഞ്ഞു കൊണ്ടിരിക്കുമ്പോൾ, താനൊരു എട്ടു വയസ്സുകാരന്റെയും അഞ്ചു വയസ്സുകാരന്റെയും അമ്മയാണെന്നുള്ളതും, തന്നെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു നല്ലപാതി തനിക്കുണ്ടെന്നുള്ളതും ഓർക്കാതെയായി. ആ മൂന്ന് പേരുടെയും ലോകം താൻ മാത്രമാണെന്ന് മറന്ന് തുടങ്ങിയിരുന്നു. കുട്ടികളെ നേരത്തേ കിടത്തിയും നന്ദേട്ടനോട് വഴക്കുണ്ടാക്കാനായി മനപ്പൂർവ്വം കാരണങ്ങൾ കണ്ടെത്തി നന്ദേട്ടനെ അകറ്റി നിർത്തിയും അജുവിനോട് കൂടുതൽ കൂടുതൽ അടുത്തു.. മുഴുവനായും താൻ അവന് അടിമപ്പെട്ടുപോയിരുന്നു.  താനൊരു ഭാര്യയിൽ നിന്നും അമ്മയിൽ നിന്നും മാറി ഒരു പ്രണയിനി മാത്രമായി മാറിപ്പോയത് എത്ര വേഗത്തിലാണ്..!!തന്റെ മാറ്റം നന്ദേട്ടനും മക്കളും ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു എന്നതിനെപ്പോലും അവഗണിക്കുമ്പോൾ, മനസ്സിൽ മുഴുവൻ അജു എന്ന ഭ്രാന്തു മാത്രമേ നിറഞ്ഞു നിന്നിരുന്നുള്ളു..

ജെൽ തേച്ച് സ്റ്റൈലാക്കി ഒതുക്കി വെച്ച അവന്റെ കറുത്തു നീണ്ട തലമുടി കാണുമ്പോൾ അല്പം കഷണ്ടി കയറിത്തുടങ്ങിയ  നന്ദേട്ടന്റെ തലമുടിയോട് ഉള്ളിൽ വല്ലാത്ത അവജ്ഞ തോന്നിത്തുടങ്ങിയിരുന്നു. രണ്ടു മാസങ്ങൾക്കു ശേഷമുള്ള റിയൂണിയനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു തങ്ങൾ..! താനായി ഒരിക്കൽ നിഷേധിച്ചതെല്ലാം അവനായി നൽകാൻ മനസ്സ് വെമ്പൽ കൊണ്ടു..!  വരാൻ പോകുന്ന ആ  ഒരു ദിനത്തെക്കുറിച്ചുള്ള ഓർമ്മ മനസ്സിൽ മഞ്ഞുമഴ പെയ്യിച്ചു കൊണ്ടേയിരുന്നു..!

മണിക്കൂറുകൾ തന്നോട് സംസാരിക്കാൻ മാത്രമായി മാറ്റിവെച്ചിരുന്ന അവന്റെ ഒരു കോളോ മെസ്സേജോ ഒന്നും തന്നെ ഇന്നലെ രാത്രി പതിനൊന്നിനു ശേഷം ഇത് വരെയും വന്നിട്ടില്ല. ഇപ്പോൾ, തന്റെ ഒരു ദിനത്തിന്റെ തുടക്കവും ഒടുക്കവും എല്ലാം, അവന്റെ പ്രണയം നിറഞ്ഞ മെസ്സേജുകളോടെയായിരുന്നുവല്ലോ..! അവന്റെ മനോഹരമായ സംസാരം കേൾക്കാതെ… അവന്റെ ആ കൊല്ലുന്ന ചിരി  കാണാതെ ഇനിയും കഴിയില്ല…  ശ്വാസം മുട്ടി മരിച്ചു പോകുമെന്ന്  വരെ തോന്നിപ്പോയി..!ഭ്രാന്തു പിടിക്കുന്ന പോലെ…!  അവനെന്തെങ്കിലും അപകടം പറ്റിക്കാണുമോ എന്ന ആധി ആയിരുന്നു മനസ്സിൽ മുഴുവൻ. ഇന്നലെ രാത്രി പതിനൊന്നു മണിയ്ക്ക് ശേഷം അവൻ ഓൺലൈനിലേ വന്നിട്ടില്ല.. ആരോട് പറയും..? ആരോട് ചോദിക്കും..?അജുവിന് തന്നോടുണ്ടായിരുന്ന പഴയ ഇഷ്ടം ഗ്രുപ്പിൽ ഒരുവിധം എല്ലാവർക്കും അറിയാമായിരുന്നുവെങ്കിലും ഇപ്പോഴുള്ള തങ്ങളുടെ ഈ ബന്ധം ആർക്കുമറിയില്ല. അതുകൊണ്ട് ഗ്രൂപ്പിലുള്ള ആരോടും അവനെപ്പറ്റി അന്വേഷിക്കാനും പറ്റില്ല. വാട്സാപ്പ് നോട്ടിഫിക്കേഷൻ സൗണ്ടാണ് ചിന്തകളിൽ നിന്നുമുണർത്തിയത്. അജുവാകുമോ എന്നുള്ള ആകാംക്ഷയിൽ ഫോണെടുത്തപ്പോൾ ഗ്രൂപ്പിൽ നിരവധി മെസ്സേജുകൾ. ‘നമ്മുടെ അജുവോ?’എന്നും ചോദിച്ച് പലരും ഞെട്ടിയ ഇമോജിയിട്ടത് കണ്ടപ്പോൾ മനസ്സിലൊരു വെള്ളിടി വെട്ടി. മെസ്സേജുകൾക്ക് മുകളിലുള്ള വിഡീയോ ഡൌൺലോഡ് ആക്കി. യു ട്യൂബിലെ ഏതോ ന്യൂസ്‌ ചാനലാണ്. പിടയ്ക്കുന്ന ഹൃദയത്തോടെയാണ് അത് പ്ലേ ചെയ്തത്. ‘ബംഗളൂരുവിൽ മലയാളിയായ യുവ വ്യവസായി അറസ്റ്റിൽ. കഴിഞ്ഞ ആറു മാസമായി യുവാവിനൊപ്പം താമസിക്കുകയായിരുന്ന ബംഗുളൂരു സ്വദേശിനിയും കാമുകിയുമായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ഗർഭിണിയായതിനെത്തുടർന്ന് വിവാഹത്തിന് സമ്മർദ്ദം ചെലുത്തിയ തന്നെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്ന് യുവതി മൊഴി നൽകി. യുവതിയുടെ….’ ബാക്കി കേൾക്കാൻ ത്രാണിയില്ലാതെ ഫോൺ താഴേക്കിട്ട് ചെവികൾ ഇരുകൈകൾ കൊണ്ടും അടച്ചു പിടിച്ചു.

കണ്മുൻപിൽ വിലങ്ങണിഞ്ഞു നിൽക്കുന്ന അജുവിന്റെ രൂപം തെളിഞ്ഞു നിന്നു. ഒരിക്കൽ അപ്പുവിന്റെയും അച്ചുവിന്റെയും ഫോട്ടോ കണ്ടപ്പോൾ

“Wow. ആമി..നിന്നെപ്പോലെ തന്നെ നിന്റെ മക്കളും  so cute..! നിന്റെ നന്ദേട്ടൻ.. he is so lucky..!”

എന്ന് വേദനയോടെ പറഞ്ഞവനാണോ സ്വന്തം കുഞ്ഞിനെ ഉദരത്തിൽ പേറുന്നവളെ ക്രൂരമായി മർദ്ദിച്ചത്…!!ആറു മാസമായി ആ പെൺകുട്ടി അവനോടൊപ്പമായിരുന്നോ!? എന്നിട്ടായിരുന്നോ അവൻ.. തന്നോട്..!!  ദൈവമേ..!താനെത്ര വലിയ പാപിയാണ്..!!  സത്യത്തിന്റെ മുഖം എത്ര വികൃതമാണെന്ന തിരിച്ചറിവ് ഉള്ളം ചുട്ടുപൊള്ളിച്ചു. ഈ ഭൂമിയൊന്നു പിളർന്നു താഴേയ്ക്ക് പോയിരുന്നുവെങ്കിൽ… എന്നാലും തന്റെ നന്ദേട്ടനോട് താൻ ചെയ്ത് പോയ തെറ്റിന് പ്രായശ്ചിത്തമാവില്ല. തല തല്ലിക്കരഞ്ഞു. താനെത്ര വലിയ മൂഢസ്വർഗത്തിലായിരുന്നു എന്ന തിരിച്ചറിവ് സമനില തന്നെ തെറ്റിച്ചിരുന്നു. തനിക്കിനി ഈ ഭൂമിയിൽ ജീവിക്കാനുള്ള യോഗ്യതയില്ല..! താൻ ചെയ്ത തെറ്റിന് മരണം കൊണ്ട്  വേണം  നന്ദേട്ടനോട് മാപ്പു  ചോദിക്കാൻ..എന്നും മരിക്കാൻ ഭയമായിരുന്ന തനിക്കിന്ന് മരണഭയം ഒട്ടുമില്ലാത്ത പോലെ..!തന്റെ നന്ദേട്ടന്റെ കളങ്കമേതുമില്ലാത്ത  ആ നിസ്വാർത്ഥ സ്നേഹത്തിന് ഇനി താൻ അയോഗ്യയാണ്..,മരിക്കണമെന്ന ഉറച്ച തീരുമാനമെടുക്കുമ്പോൾ, ഒരിക്കൽ കൂടി തന്റെ പ്രിയപ്പെട്ട നന്ദേട്ടനെയും തന്റെ പൊന്നു മക്കളെയും കാണണമെന്ന് തോന്നി..തങ്ങളുടെ കിടപ്പുമുറിയിലേക്ക് നടക്കുമ്പോൾ അടിപതറുന്നത്  പോലെ തോന്നി. വേച്ചു വീഴാതിരിക്കാൻ ചുമരിൽ അള്ളിപ്പിടിച്ചു. ഒരുവിധത്തിൽ മുറിയിലെത്തിയപ്പോൾ  ബെഡ്  ശൂന്യമായിരുന്നു.. പതിയെ മക്കളുടെ മുറിയിലേക്ക് നടന്നു. അവിടെ  ബെഡ്ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ കണ്ടു. ശാന്തരായി  കെട്ടിപ്പിടിച്ചുറങ്ങുന്ന അച്ഛനെയും മക്കളെയും. കരച്ചിൽ ചീളുകൾ പുറത്ത് വരാതിരിക്കാൻ നന്നേ പണിപ്പെട്ടു. നന്ദേട്ടന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഉള്ളം വെന്തു നീറി.. ആ നീറ്റൽ അവളുടെ കണ്ണുകളിലൂടെ പെരുമഴയായി പെയ്തിറങ്ങി..ആ കാൽക്കൽ വീണൊന്നു മാപ്പ് പറയാൻ  അവളുടെ മനസ്സ് മുറവിളി കൂട്ടി. എങ്ങലുകൾ അടക്കിപ്പിടിച്ചു കൊണ്ട്  അഭിരാമി, തന്റെ പ്രിയപ്പെട്ട നന്ദേട്ടന്റെ കാലുകൾ  ഇരുകൈകൾ കൊണ്ടും ഒരു വിറയലോടെ ചേർത്തു പിടിക്കുമ്പോൾ നിയന്ത്രണം വിട്ടുപോയിരുന്നു  അവൾക്ക്..! ഞെട്ടിപ്പിടഞ്ഞെണീറ്റ നന്ദൻ  അവളെ ഇരുകൈകൾ കൊണ്ടും ചേർത്തു പിടിച്ച്  നനവാർന്ന  സ്വരത്തിൽ ചോദിച്ചു.

” എന്താണ് ആമി നീയി കാണിക്കുന്നത്..!? എന്തു പറ്റി മോളെ നിനക്ക്.!? ”

അവനിൽ നിന്നടർന്ന് മാറി പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ പറഞ്ഞു.

. “വേണ്ട നന്ദേട്ടാ.. ഞാൻ വേണ്ട.. എന്റെ നന്ദേട്ടനിനി ഞാൻ വേണ്ട.. ഞാൻ..”

അവളെ അത് പറഞ്ഞു മുഴുവനാക്കാൻ സമ്മതിക്കാതെ അവളുടെ ചുണ്ടുകളെ തന്റെ വിരലുകളാൽ തടഞ്ഞ്, അവളെ തന്നിലേക്ക് ചേർത്തുപിടിച്ചു കൊണ്ട്  നന്ദൻ പറഞ്ഞു.

“വേണ്ട, നീയിനി ഒന്നും പറയണ്ട. എനിക്ക് ഒന്നും കേൾക്കുകയും വേണ്ട.”

നന്ദന്റെ ആ സ്നേഹത്തിന് മുൻപിൽ,പാപഭാരത്താൽ വെന്തുരുകുകയായിരുന്നു അഭിരാമി . ഈ സ്നേഹം വേണ്ടെന്ന് വെച്ചിട്ടാണല്ലോ ദൈവമേ ഞാൻ….!!നന്ദന്റെ നെഞ്ചിലേക്ക് പെയ്തിറങ്ങുമ്പോൾ കുറ്റബോധത്തിന്റെ ഒരായിരം മുള്ളുകൾ തന്റെ ഉള്ളം കീറിമുറിയ്ക്കുന്നതായി തോന്നി അഭിരാമിക്ക്…

അഭിരാമിയെ തന്റെ ഇരുകൈകൾ കൊണ്ടും പൊതിഞ്ഞു പിടിച്ച്, തന്റെ നെഞ്ചോട് ചേർത്ത് അവളുടെ നെറുകയിൽ ചുണ്ടുകളമർത്തുമ്പോൾ,

‘ എനിക്കറിയാം ആമി.നിന്റെ ഈ കരച്ചിൽ.. അത് നിന്റെ മനസ്സിന്റെ ഏറ്റുപറച്ചിലാണെന്ന്.. നിന്റെ നന്ദേട്ടനേക്കാൾ  നിന്നെ മനസ്സിലാവുന്ന വേറാരുണ്ട് ഈ ലോകത്ത്..!! എനിക്ക് എല്ലാം മനസ്സിലാവുന്നുണ്ട്.. നീ എന്നെയും മക്കളെയും കൂട്ടാതെ  ഒരല്പദൂരം ട്രാക്ക് മാറി  ഓടിപ്പോയി എന്ന്.. !!ഞാനും മക്കളുമില്ലാതെ അധികദൂരം നിനക്കെന്തായാലും ഓടാനാവില്ലെന്ന് നിന്റെ നന്ദേട്ടന് നന്നായി അറിയാം..എന്റെ ശ്രദ്ധക്കുറവ് കൊണ്ടായിരിക്കാം നിന്റെ മനസ്സ് ഒന്നു പതറിപ്പോയത്..അതെന്തായിരുവെന്നോ.. ആരായിരുന്നുവെന്നോ എനിക്കൊരിക്കലും അറിയണ്ട..!! ഇനിയൊരിക്കലും നിന്റെ നന്ദേട്ടന്റെ കൂട്ടില്ലാതെ , നമ്മുടെ മക്കളുടെ കൂട്ടില്ലാതെ നീ  ഒരടി പോലും മുൻപോട്ടു  ഓടുകയില്ലെന്ന് എനിക്ക് പൂർണ ബോധ്യമുണ്ട്..!! നിന്റെയീ ഉള്ളം തകർന്ന കരച്ചിലിലുണ്ട്  ആ ഒരു ഉറപ്പ്.. അത് മതി നിന്റെ നന്ദേട്ടന്..! ഇന്ന് നിന്നെ ഞാൻ കൈവിട്ടാൽ എനിക്കറിയാം നീയി ജീവിതം അവസാനിപ്പിക്കുമെന്ന്..!   ഒന്നിന്റെ പേരിലും  നിന്നെ നഷ്ടപ്പെടുത്താൻ  എനിക്കും നമ്മുടെ മക്കൾക്കും പറ്റില്ലെടി..! ഞങ്ങൾക്ക് വേണം നിന്നെ…!’

എന്ന് നന്ദന്റെ ഉള്ളം ഒരു നോവോടെ,അഭിരാമിയറിയാതെ അവളോടായി പറഞ്ഞു കൊണ്ടേയിരുന്നു.

നന്ദേട്ടന്റെ ചേർത്തു പിടിക്കലിൽ, ഉറവ വറ്റാത്ത, എന്നും തനിക്കായി മാത്രം കരുതി വെച്ചിട്ടുള്ള ആ സ്നേഹം ഇനിയും  ഒരുപാട് കാലം ആവോളം ആസ്വദിക്കാൻ അവളുടെ ഉള്ളിൽ  വല്ലാത്ത മോഹം നിറഞ്ഞു. എല്ലാം നന്ദേട്ടനോട് തുറന്ന് പറഞ്ഞ് നന്ദേട്ടൻ തരുന്ന ഏതു ശിക്ഷയും ഏറ്റുവാങ്ങാമെന്ന് മനസ്സ് പറഞ്ഞപ്പോൾ അതോടു കൂടി നന്ദേട്ടന്റെ ഈ സ്നേഹം തനിക്കന്യമാവുമെന്ന് ബുദ്ധി അവളോട്  ഉപദേശിച്ചു . ബുദ്ധിയും മനസ്സും തമ്മിൽ കടുത്ത വടം വലിയിലായിരുന്നു. തന്നെ വെറുപ്പോടെ നോക്കുന്ന നന്ദേട്ടന്റെ കണ്ണുകളെ ഓർക്കാൻ കൂടി ഭയമായിരുന്നു അവൾക്ക്..

ഇല്ല..!എന്റെ നന്ദേട്ടന്റെ ഈ സ്നേഹം എനിക്കെന്റെ മരണം വരെ വേണം. നന്ദേട്ടന്റെ സ്നേഹച്ചൂടിൽ ആശ്വാസം കണ്ടെത്തുമ്പോൾ..ബുദ്ധി പറയുന്നത് കേൾക്കാനായിരുന്നു അപ്പോൾ മനസ്സും പറഞ്ഞത്..!

പുതുതായി തന്റെ ജീവിതത്തിലേക്ക് കയറിക്കൂടിയ  എല്ലാ അഴുക്കുകളെയും മനസ്സിൽ നിന്ന് പൂർണമായും കഴുകിക്കളയുമ്പോൾ ഇനിയൊരിക്കലും അവയൊന്നും തന്റെ ജീവിതത്തിലേക്ക് പടികടന്നു വരില്ലെന്ന ഉറപ്പും അഭിരാമിക്കുണ്ടായിരുന്നു.അവൾ പൂർണമായും തന്റെ നന്ദേട്ടന്റെ പഴയ ആമിയായി മാറിയിരുന്നു.

‘ഇനിയെത്ര ജന്മമുണ്ടെങ്കിലും ഈ ആമി നന്ദേട്ടന്റെ മാത്രമായിരിക്കും..’ അഭിരാമിയുടെ ഹൃദയം അവളുടെ നന്ദേട്ടനോടായി ഇങ്ങിനെ മന്ത്രിച്ചു കൊണ്ടേയിരുന്നു..

അപ്പോൾ പുറത്ത്, മഴ എല്ലാ മലിന്യങ്ങളെയും ഒഴുക്കിക്കളയാനെന്നവണ്ണം തിമർത്തു പെയ്യുന്നുണ്ടായിരുന്നു….

N. B. നന്ദൻ എന്റെ മനസ്സിൽ  വിരിഞ്ഞൊരു കഥാപാത്രം മാത്രമാണ്. എല്ലാ ഭർത്താക്കന്മാരും നന്ദന്മാരാവണമെന്നില്ല..! വിവാഹജീവിതം അമൂല്യമാണ്. വിവാഹിതരായ ഓരോരുത്തരും അതിന്റെ പവിത്രത കാത്തുസൂക്ഷിക്കാൻ കടപ്പെട്ടവരാണ്. അതിന് ദൈവം നമ്മെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ..!!

ഫോട്ടോ:കടപ്പാട് :ഗൂഗിൾ

പ്രണയകഥാ മത്സരം

Post Views: 26
13
Sajna.Vp

21 Comments

  1. Shreeja R on April 9, 2024 8:50 AM

    നന്നായി എഴുതി 👌

    Reply
  2. Seena Navaz on February 24, 2024 10:56 AM

    Touching story❤️

    Reply
    • Sajna on February 28, 2024 2:17 PM

      നന്ദി. സ്നേഹം seena🥰❤️

      Reply
  3. Saleena kk on February 22, 2024 4:42 PM

    A mind blowing story super Sajna

    Reply
    • Sajna on February 22, 2024 4:49 PM

      Thank you my dear🥰

      Reply
  4. Sunandha Mahesh on February 17, 2024 11:15 PM

    നന്നായി എഴുതി 👍👍👍

    Reply
    • Sajna on February 18, 2024 5:36 AM

      Thank you chechi🥰

      Reply
  5. Jasla Backer on February 17, 2024 5:52 PM

    നല്ല കഥ.. നന്നായി എഴുതി.. തുടർന്നും എഴുതുക..

    Reply
    • Sajna on February 17, 2024 6:58 PM

      Thank you dear🥰🥰

      Reply
    • Saleena kk on February 22, 2024 4:42 PM

      A mind blowing story super Sajna

      Reply
  6. M.R. K on February 16, 2024 5:23 PM

    Good message

    Reply
    • Sajna on February 16, 2024 6:26 PM

      ❤️❤️

      Reply
  7. Rasheed on February 16, 2024 5:04 PM

    🥰super👍🏼👍🏼👍🏼

    Reply
    • Sajna on February 16, 2024 6:25 PM

      നന്ദി ❤️❤️

      Reply
  8. Jams on February 16, 2024 4:55 PM

    👍👌❤️

    Reply
    • Sajna on February 16, 2024 5:01 PM

      ❤️❤️

      Reply
  9. Jasna on February 16, 2024 2:55 PM

    നല്ല കഥ.🌹

    Reply
    • Sajna on February 16, 2024 4:04 PM

      🥰🥰

      Reply
  10. sabira latheefi on February 16, 2024 1:21 PM

    നല്ല സ്റ്റോറി.. തെറ്റിലേക്ക് പോകും മുമ്പ് ദൈവഹിതേനെ രക്ഷപ്പെടുന്നവർ വളെരെ കുറവാണ്. നന്നായി എഴുതി.

    Reply
    • Sajna on February 16, 2024 1:45 PM

      നന്ദി സ്നേഹം dear❤️❤️

      Reply
      • Sajna on February 27, 2024 8:54 PM

        നന്ദി സീന. എന്റെ കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ❤️❤️

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.