Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഭഗവതിരൂപങ്ങൾ
കഥ ജീവിതം പ്രണയം

ഭഗവതിരൂപങ്ങൾ

By Joyce VargheseFebruary 16, 2024Updated:March 3, 202413 Comments4 Mins Read192 Views
Bookmark Now
Please login to bookmark Close

No account yet? Register

കഥ

ഭഗവതിരൂപങ്ങൾ.
——————————-
കത്തിനിൽക്കുന്ന സൂര്യൻ, വായുമണ്ഡലം ചൂടുപിടിപ്പിച്ചുകൊണ്ടിരുന്ന മേടമാസത്തിലാണ് ഒരു ചെറുവണ്ടിയിൽ അവരെത്തിയത്. നീണ്ടു നിവർന്നു മലർന്നു കിടക്കുന്ന വീതികുറഞ്ഞ റോഡ് മുറിയുന്ന കവലയിൽ ആളൊഴിഞ്ഞ ചായപ്പീടികയിൽ കാലിലെ രോമങ്ങൾ നുള്ളിപറിച്ചുകൊണ്ടിരുന്ന കൃഷ്ണൻ ഏറാടി തലപ്പൊക്കി നോക്കി.
ഇതാരാണ് ഈ കുഗ്രാമത്തിൽ കുടിപ്പാർക്കാൻ വരുന്നതെന്ന് അയാൾ സന്ദേഹിച്ചു.
നന്നെ കറുത്തു മെലിഞ്ഞ ഒരാൾ വലിയ ചരുവങ്ങളും തവികളും മറ്റു കുറച്ചു പാത്രങ്ങളും ഇറക്കിവെച്ചു. അടഞ്ഞു കിടക്കുന്ന മുറിയുടെ തുരുമ്പു പിടിച്ച പൂട്ടിൽ താക്കോൽ തിരിഞ്ഞു.

കൃഷ്ണൻ ഏറാടിയെ നോക്കി അയാൾ പുഞ്ചിരിച്ചു. ഭംഗിയില്ലാത്ത പല്ലുകൾ ചാഞ്ഞും ചെരിഞ്ഞും നിരതെറ്റിയും ചിരിയെ വികലമാക്കിയെങ്കിലും നിഷ്കളങ്കഭാവം ചിരിയിൽ തുടിച്ചിരുന്നു.

“ആരാ… എന്താ? “, ഏറാടി ചോദ്യമെറിഞ്ഞു.

“ഇവിടെ പുതിയതാ, നിങ്ങള് കട നിർത്തല്യേ… ഇവിടൊരു ചെറിയ കച്ചവടം തുടങ്ങാനാണ്, നാളെ വരാം “, വാക്കിൽ പിശുക്കി, അയാൾ വണ്ടിയിൽ കയറി.
വണ്ടിക്കു ചുറ്റും പിള്ളേരും മുതിർന്നവരും കൂടിയിരുന്നു. അവരുടെ കണ്ണിൽ കണ്ട അത്ഭുതം ഏറാടിയെ ബെഞ്ചിൽ നിന്നും എഴുന്നേൽപ്പിച്ചു.
“എന്താടാ…?”, അയാൾ ചോദിച്ചു.
ഏശൻ കുട്ടൻ അയാളുടെ അടുത്തേക്ക് നീങ്ങിനിന്നു.
“ആ വണ്ടീല് ഒരു പെണ്ണ്ണ്ട്”, അയാൾ ശബ്ദം വീണ്ടും താഴ്ത്തി.

” അതോന്റെ കെട്ട്യോളാവും, ഇതാ ഇപ്പ വല്യേ കാര്യം”, ഏറാടി വെള്ളമുണ്ട് കുടഞ്ഞുടുത്തു.

“ആ പെണ്ണൊരു ദേവീനെപ്പോലെ, കാവിലെ ഭഗവത്യന്നെ”, വിട്ടൊഴിയാത്ത അത്ഭുതം ഏശ്യന്റെ കണ്ണുകളിൽ തിളങ്ങി.

പതിയെ ഈ മുഖങ്ങളും ഇവിടത്തെ വഴികളും അപരിചിതത്വം വിട്ടൊഴിയുമെന്ന്‌ ശിവൻകുട്ടി കണക്കുക്കൂട്ടി.

ബസ്സിറങ്ങി, തിരക്കില്ലാത്തവർ, കവലയിലെ മല്ലിമരത്തിന്റെ ചുവട്ടിൽ കൂടി നിന്നു. അന്നത്തെ വിശേഷം അവരെ കുറിച്ചായിരുന്നു.

ചൂടുക്കാറ്റു ചില്ലകൾക്കിടയിലൂടെ ഊർന്നു, ഇലകളെ ഉണർത്തി.

മല്ലിമരത്തടിയിൽ അരിപ്പൊടിപ്പശയിൽ ഒട്ടി നിന്നിരുന്ന തിരഞ്ഞെടുപ്പു പോസ്റ്ററിൽ പശുവും കിടാവും കാറ്റിൽ വിറച്ചു. എഴുപ്പത്തിയേഴിലെ രാഷ്ട്രീയപോരാട്ടം നിരത്തുകളിൽ ചിഹ്നങ്ങൾ നിറച്ചിരുന്നു. പാൽനുര പതയുന്ന കിടാവിന്റെ മുഖവും കിടാവിനെ നക്കിതുടക്കുന്ന അമ്മയുടെ കണ്ണിൽ തുടിക്കുന്ന വാത്സല്യവും ഒരു നിമിഷം ശിവൻകുട്ടിയുടെ കണ്ണിലുടക്കി. ഓരോ കാഴ്ചയും അയാളുടെ കരളിൽ കാരമുള്ളു കുത്തി. ഒരിക്കലും മുളപ്പൊട്ടാത്ത തന്റെ വിത്തുകൾ ഒഴുകിയിറങ്ങുന്നത് കൃത്യമായ ഇടവേളകളിൽ ശിവൻ അറിഞ്ഞിരുന്നു.

‘ഏയ്… ഇല്ല, എനിക്കെന്റെ തങ്കത്തേക്കാൾ പ്രിയമുള്ളതായി ഒന്നുമില്ല… അവൾക്കൊരു അമ്മയാകാൻ കഴിഞ്ഞില്ലെങ്കിലും… സാരല്യ’, ഒരു ചിന്തയ്ക്കും തങ്ങളുടെ പ്രണയം പറിച്ചെറിയാൻ കെല്പില്ലെന്ന് അയാളുരുവിട്ടു.

പായ് നെയ്ത്തുകാരി അമ്മിണിയുടെ സുന്ദരിയായ പേരക്കുട്ടി തങ്കം. എങ്ങനെയാണ് ഈ പെൺകുട്ടി ഇത്ര സുന്ദരിയായതെന്നു ആളുകൾ അടക്കം പറഞ്ഞു, കഥകൾ മുറിഞ്ഞു വീണു. ഭാര്യയുടെ അവിഹിതം നാട്ടിൽ അടക്കിയ ചർച്ചയായപ്പോൾ തങ്കത്തിന്റെ അച്ഛൻ ആക്രോശിച്ചുക്കൊണ്ടിരുന്നു.
“നാട്ടാര് പറയുന്നേല് നേരുണ്ടോടി? ”

“ഇല്ല… കാവിലെ ഭഗോത്യാണ് സത്യം… നിങ്ങളെന്നെ വിശ്വസിക്ക് “, തങ്കത്തിന്റെ അമ്മ കരഞ്ഞു തളർന്നു.

സംശയത്തിന്റെ വിഷപ്പാമ്പുകൾ ചുറ്റി ഞെരുക്കിയ ബന്ധം ശ്വാസം മുട്ടിപ്പിടഞ്ഞു. പരൽ മീനുകൾ കൊത്താൻ തുടങ്ങിയ വീർത്തു വിറങ്ങിച്ച ശരീരം കരിയിലകൾക്കൊപ്പം പൊട്ടക്കുളത്തിൽ പൊങ്ങിയപ്പോൾ ഭർത്താവ് നടുങ്ങി നാടുവിട്ടു.

“പാവം… ഓള് നല്ലോളായിരുന്നു”, അററുപോയ ജീവന്റെ വേരുകൾ അവരുടെ ജല്പനങ്ങളിൽ ഈറ കാണിച്ചു നിശ്ചലമായി.

അമ്മിണി, ഇരുവശവും മുള്ളുകളുള്ള കൈതോലകൾ വെട്ടി, മുള്ളു ചീകിയെടുത്ത് കളഞ്ഞു. ഓല പുഴുങ്ങി, കീറിയെടുത്തു പായ നെയ്തു. ചോര പൊടിഞ്ഞു അവരുടെ വിരലുകൾ നീറ്റി. കുഞ്ഞുപ്പായിൽ കിടന്നു തങ്കം, അമ്മൂമ്മയെ നോക്കി ചിരിച്ചു.

കാലം വളർത്തിയെടുത്ത അവളുടെ തങ്കനിറമുള്ള മേനിയിലും വിടർന്ന കണ്ണുകളിലും ചൊടികളിലും പാറി വീഴുന്ന നോട്ടങ്ങളിൽ വൃദ്ധ വ്യസനിച്ചു. പ്രായമായ തനിക്കെന്തെങ്കിലും സംഭവിച്ചാൽ, അനാഥയായിപ്പോകുന്ന പെൺകുട്ടിയെ കുറിച്ചോർത്തവരുടെ ഉള്ളമുരുകി.

അമ്മിണിയും തങ്കവും അകന്ന ബന്ധുവീട്ടിലേയ്ക്കു വലിഞ്ഞു നടന്നു.
“ഇനീം കൊറെ ദൂരണ്ടോ അമ്മൂമ്മേ?”

“ഹേയ് എത്താറായി”, അവർ വാക്കുകൾ ചുരുക്കി.

കസവുകരയുള്ള നേർത്ത ദാവണി തങ്കത്തിന്റെ മേനിയിൽ ചേർന്നുക്കിടന്നു. പൊക്കിൾക്കുഴിക്കു ചുറ്റുമുള്ള സ്വർണ രോമങ്ങളിൽ വശ്യതയോടെ ചുംബിച്ച കുസൃതികാറ്റ് ദാവണി പറത്തി അവളെ നാണിപ്പിച്ചു.

“ശിവേട്ടനവിടെ കാണില്ലെ?”, അവൾ മനസ്സിൽ കൂട്ടിക്കിഴിച്ചു,

ഓർമ്മകൾ പിറകോട്ടോടി.
വീട്ടിൽ, പലഹാരപ്പൊതികളും ഓണക്കോടിയും കൊണ്ടുവരുന്ന ശിവേട്ടൻ.

“അച്ഛൻ തന്നയച്ചതാ”, കൈയിലുള്ള കടലാസുപ്പൊതികൾ അയാൾ തിണ്ണയിൽ വെച്ചു.ചിലമ്പിച്ച സ്വരത്തിൽ അമ്മൂമ്മയോടു സംസാരിക്കുമ്പോഴും കണ്ണുകൾ തന്നെ തിരയുന്നുണ്ടെന്നു തങ്കത്തിനു തോന്നി.

“ദാ… ഇതെടുത്തോ…”, അയാൾ അവളുടെ നേരെ നോക്കി, ഒച്ച താഴ്ത്തിപ്പറഞ്ഞു.
“അക്കരെ തോട്ടിൻക്കരയിൽ കൈത പൂത്തിരിക്കുണു.”,അയാളുടെ വിരലുകൾ വിറച്ചു.

പുല്ല് ചെത്തിയൊതുക്കിയ, ശിവേട്ടന്റെ വീട്ടിലേക്കുള്ള നടവഴിയിൽ, കാലിൽ ഒട്ടിപ്പിടിക്കുന്ന കളിമണ്ണ് ചിതറിക്കിടന്നിരുന്നു.
“ഈ മണ്ണ് ശിവൻ രൂപങ്ങളുണ്ടാക്കാനായിട്ട് പാടത്തുന്ന് കൊണ്ടു വരണതാണ്‌, ദാ അങ്ങോട്ട് നോക്ക്യേ…”, അമ്മൂമ്മ വീടിനോടു ചേർന്ന ചായ്പ്പിലേക്ക് വിരൽ ചൂണ്ടി.

“ഹായ്… ആരാത്?, അമ്മിണ്യേടത്തിയ്ക്കു ഇപ്പഴെങ്കിലുമൊന്ന് ഇത്രടം വരാൻ തോന്നീലോ”, നരച്ച മുടി മാടിയൊതുക്കി അമ്മാവൻ അവരെ ഉമ്മറത്തേയ്ക്കു ക്ഷണിച്ചു.

“എപ്പഴും ഓരോ തിരക്കാ ഗോപാലാ… ശിവൻകുട്ടി ഇവിടില്യേ?, അമ്മൂമ്മ ചോദിച്ചു.

“ദാ… അവനവിടെ പണിത്തിരക്കിലാ…, അയാൾ ചായ്പ്പിനു നേരെ നോക്കി.

“മോളു പോയി കണ്ടോളൂ”, തങ്കത്തിന്റെ വിടർന്ന കണ്ണുകൾ ശിവനെ തേടുന്നതറിഞ്ഞ ഗോപാലൻ അവളോടു പറഞ്ഞു.

തങ്കം, ചാരിയിട്ടിരുന്ന വാതിൽ ശബ്ദമുണ്ടാക്കാതെ തുറന്നു. കുഴഞ്ഞ മണ്ണിൽ അയാളുടെ കൈവിരലുകൾ ദ്രുതഗതിയിൽ ചലിച്ചുകൊണ്ടിരുന്നു. മുറിയുടെ മൂലയിൽ മാറ്റിവെച്ചിരുന്ന അവളുടെ രൂപസാദൃശ്യമുള പ്രതിമയവൾ കണ്ണെടുക്കാതെ നോക്കിനിന്നു. അവളുടെ കൈവളകളുടെ കിലുക്കം കേട്ട് അയാൾ ഞെട്ടിത്തിരിഞ്ഞു.

“ങ്‌… ആരാത്… തങ്കം”, ആയാൾ ആശ്ചരപ്പെട്ടു.

“ങും…ശിവേട്ടാ, എന്തു ഭംഗിയാ ഈ രൂപങ്ങൾക്ക്”, തങ്കം പ്രതിമയുടെ ഭംഗി വീണ്ടും ആസ്വദിച്ചു.

” ഉം…, ഇഷ്ടായോ തങ്കത്തിന്?

“രൂപങ്ങൾ മാത്രല്ല, അതു മെനയുന്ന ആളേം വല്യേ ഇഷ്ടാണ് “, അവളുടെ സ്വരം നേർത്തു.

അയാളുടെ കണ്ണുകളിൽ നിരാശ തിരയിളക്കി.

അവളുടെ കണ്ണുകളിൽ കൊരുത്ത പ്രണയം, വാക്കുകൾ മുറിഞ്ഞു.

“ശിവേട്ടന് എന്നെ ഇഷ്ടമാണെന്ന് എനിയ്ക്കു മുൻപേ തോന്നിയിട്ടുണ്ട്, പിന്നെന്താണ് ഒരിക്കലുമെന്നോടു തുറന്നു പറയാത്തത്?”, അവൾ അയാളുടെയടുത്തേക്ക് നീങ്ങി നിന്നു.
മണ്ണുപ്പുരണ്ട കൈകളയാൾ ഉടുമുണ്ടിൽ തുടച്ചു.

“ഉം… അതു പിന്നെ നിന്നെ ഇഷ്ടല്യാണ്ടല്ല തങ്കം… നമ്മള് തമ്മില് ചേരില്ല … ഞാൻ നിനക്ക് ഒത്തൊനല്ല, വെറുതെ ഒരാശ തോന്നീന്ന് കരുതിക്കോളാം”, അയാളുടെ സ്വരമിടറി.

“ശിവേട്ടാ… അതു ഞാനല്ലെ തീരുമാനിക്കേണ്ടതു്.”
ആർദ്രമായ ആ സ്വരം അയാളെയുണർത്തി.

പ്രണയം അവരുടെ സിരകളിൽ ത്രസിച്ചു.
അയാൾ അവളോട്‌ കൂടുതൽ ചേർന്നുനിന്നു. അയാളുടെ നിശ്വാസം അവളുടെ നെറുകയിൽ പതിച്ചു. പ്രണയം കൈയ്യൊപ്പിട്ട ഉടമ്പടി, അവരുടെ ഭാവിജീവിതത്തിന്റെ പ്രമാണമായി.

മാസങ്ങളും വർഷങ്ങളുമായി കാലം സമയത്തെ അടയാളപ്പെടുത്തി. അനുരൂപരല്ലാത്ത ദമ്പതികളും അപസ്വരങ്ങളില്ലാത്ത അവരുടെ ജീവിതവും ചുറ്റുമുള്ളവരെ അത്ഭുതപ്പെടുത്തി. അവർക്കതൊരു കുരുക്കഴിയാത്ത സമസ്യയായി.

സംഭവബഹുലമല്ലാത്ത ഗ്രാമത്തിൽ സ്വന്തം ചെറിയ കൃഷിയിടങ്ങളിലും ജന്മിമാരുടെ വലിയ പാടശേഖരങ്ങളിലും പണിയെടുക്കുന്ന കർഷകർ ദിവസവും വെള്ളം കുറയുന്ന പുഴയെക്കുറിച്ചും വിഷുവിനു പറിക്കാൻ വിളഞ്ഞു പാകമായ പച്ചക്കറിയെക്കുറിച്ചും പതിവു സംഭാഷണം മറന്നു. വണ്ടിയിൽ വന്നിറങ്ങിയ പുതിയ താമസകാരനെക്കുറിച്ചും അയാളുടെ ചിലമ്പിച്ച ഒച്ചയും കൃശഗാത്രവും നീണ്ട കഴുത്തും വണ്ടിയിൽ കണ്ട ഭഗവതിയെപ്പോലെ സുന്ദരിയായ സ്ത്രീയെക്കുറിച്ചും ചർച്ച ചെയ്തു. ചിറകുകളില്ലാതെ വാർത്ത പറന്നു നടന്നു.

മുന്നോട്ടു തള്ളിയ വലിയ പല്ലുകൾ മറിക്കടന്ന്, വയറ്റാട്ടി പാറുവമ്മ പുകയില കഷണം അണപ്പല്ലിനടുത്തു തിരുകി, ഞെരിച്ചമർത്തി, നീട്ടിതുപ്പി.
കുളിയ്ക്കാനും അലക്കാനും പുഴക്കരയിൽ കൂടിയിരിക്കുന്ന പെണ്ണുങ്ങളുടെ ഇടയിലേക്ക് ചൂടുള്ള വാർത്ത വീശി.

“കേട്ടതു ശര്യന്ന്യാ… ശരിക്കും ഒരു സുന്ദര്യാ…”

“അതിനു നിങ്ങള് ഓളെ കണ്ടോ?”, കല്ലിൽ തല്ലാൻ ആഞ്ഞുപ്പൊക്കിയ തുണി താഴെവെച്ചു പെണ്ണുങ്ങൾ അവരുടെ ചുറ്റും കൂടി.

“അതെന്നേയ്… ഞാൻ
കാണ്യേ, മിണ്ട്യേ ഒക്കെ ചെയ്തു. ”

“പെണ്ണു കണ്ടാല് ഒരു ഭഗവതി തന്ന്യാ… ന്റീശ്വരാ… എങ്ങനെ ആ പെണ്ണു അയാളുടെ കൂടെ നടക്കണാവോ…അയാള് കാഴ്ചയ്ക്കത്രമോശം.”,

ചെളിവെള്ളം ചവിട്ടി തെറിപ്പിക്കുന്ന കുട്ടികളെ തെറി വിളിച്ച് പാറുവമ്മ വിഴുപ്പലക്കാൻ തുടങ്ങി.

“അയാൾക്ക് മണ്ണുകൊണ്ട് രൂപങ്ങളുണ്ടാക്കണ പണി അറിയാത്രേ, അതുണ്ടാക്കി ചായക്കടേല് കൊണ്ടു വെയ്ക്കുത്രേ.“, അവർ വിളിച്ചുപ്പറഞ്ഞു.

“ചായക്കടേല് രൂപങ്ങള് വിൽക്കുന്നോ? അതിലൊരു ചേരായ്കീണ്ടല്ലോ, പാറുവമ്മേ?”, കടന്നൽക്കൂട്ടം മൂളി.

അസ്തമയസൂര്യൻ ചെഞ്ചായം പൂശിയ സന്ധ്യയിൽ പുഴക്കടവിൽ നറുമണം പേറി കാറ്റുവീശി.
കൈതപ്പൂമണം !

#പ്രണയം

Post Views: 28
3
Joyce Varghese

I am Joyce, presently living in Toronto Canada with family. Working as analytical chemist in Canada. Hobbies : reading, gardening and more…

13 Comments

  1. Seena Navaz on February 24, 2024 11:03 AM

    അക്ഷരങ്ങളിലൂടെ ഒരു കാലഘട്ടം വരച്ചിട്ടു. നന്നായിട്ടുണ്ട്👏👏❤️🥰

    Reply
    • Rema Damodaran on March 4, 2024 3:53 PM

      പഴയ കാലത്തിൻ്റെ നരച്ച രൂപങ്ങളും ബിംബങ്ങളും വാക്കുകളിലൂടെ നിറമാർന് താക്കിയ എഴുത്ത്👌

      Reply
      • Joyce on March 5, 2024 3:37 AM

        ഒത്തിരി സന്തോഷം, ഈ വാക്കുകൾക്ക്.
        സ്നേഹം, നന്ദി ❤🙏

        Reply
    • Joyce on March 5, 2024 3:36 AM

      Thank you സീന 🙏❤

      Reply
  2. Sunandha Mahesh on February 17, 2024 11:19 PM

    അസ്സലായി എഴുതി 😍

    Reply
    • Joyce Varghese on February 18, 2024 12:00 AM

      Thank you, നന്ദ 🙏😍

      Reply
  3. Sajna on February 17, 2024 3:20 PM

    ഗ്രാമത്തിന്റെ വിശുദ്ധി നിറഞ്ഞു നിൽക്കുന്ന മനോഹര രചന 👌

    Reply
    • Joyce Varghese on February 18, 2024 12:04 AM

      ഒത്തിരി സന്തോഷം, പഴകാലഘട്ടം 77 ഇൽ ആണ് കഥ നടക്കുന്നത്. അന്ന് ഗ്രാമങ്ങളിൽ കൂട്ടമായി സംസാരിച്ചിരുന്ന മനുഷ്യർ ഉണ്ടായിരുന്നു. ടിവി യും മൊബൈലും ആ കാലം തട്ടിപ്പറച്ചു.
      🙏

      Reply
    • Joyce Varghese on February 19, 2024 7:18 PM

      Thank you

      Reply
  4. Silvy on February 17, 2024 8:53 AM

    അസ്സലായി ജോയ്സ് 👏👏👏

    Reply
    • Joyce Varghese on February 18, 2024 12:05 AM

      നന്ദി, സ്നേഹം ❤

      Reply
  5. Nafs nafs on February 17, 2024 8:27 AM

    വായിക്കുകയായിരുന്നില്ല. അലിഞ്ഞിറങ്ങുകയായിരുന്നു. എന്തൊരു ഫീലാ സന്തോയക്കുട്ടീ👌👌🔥🔥
    ആശംസകൾ👏👏👏👏

    Reply
    • Joyce Varghese on February 18, 2024 12:05 AM

      ഒത്തിരി സന്തോഷം ❤

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.