Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പാൽപ്പാണ്ടിയും ടോക്കിങ് ടോമും
അനുഭവം ഓർമ്മകൾ കഥ ജീവിതം ബന്ധങ്ങൾ

പാൽപ്പാണ്ടിയും ടോക്കിങ് ടോമും

By Sobha NarayanasharmaFebruary 22, 2024Updated:March 18, 2024No Comments5 Mins Read74 Views
Bookmark Now
Please login to bookmark Close

No account yet? Register

പാൽപ്പാണ്ടി! പേരിൽ തന്നെ ഒരു കൗതുകം തോന്നുമല്ലോ നമ്മൾ മലയാളികൾക്ക്. അൽപ്പസ്വൽപ്പം എഴുത്ത് തുടങ്ങിയപ്പോൾ  തന്നെ എന്നെക്കുറിച്ചെഴുതൂ എന്നെക്കുറിച്ചെഴുതൂ എന്ന് പലവുരു പറഞ്ഞു മനസ്സിലേക്ക് ഓടി ക്കയറിയെത്തുന്ന കഥാപാത്രമാണ് പാൽപ്പാണ്ടി.

UAE യിലെ പ്രവാസി ജീവിതത്തിനിടയിലാണ് ഞാൻ പാൽപ്പാണ്ടിയെ കണ്ടുമുട്ടുന്നത്. ചിലർ അങ്ങിനെയാണ്. തികച്ചും അപരിചിതരായ അവർ ഒരു സുപ്രഭാതത്തിൽ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരും. പ്രതേകിച്ചൊന്നും പ്രതീക്ഷിക്കാതെ.♥️

ഏകദേശം 20… 21 വയസ്സുകാണും പാൽപ്പാണ്ടിക്ക് ഞാനാദ്യം അവനെ കാണുമ്പോൾ. ഞങ്ങൾ  താമസിച്ചു കൊണ്ടിരുന്ന അപാർട്മെന്റിൽ കരാർ അടിസ്ഥാനത്തിൽ ക്ലീനിങ് ബോയ്സ്നെ നിയമിച്ചിട്ടുണ്ട്. അവരാണ് കോറിഡോർ, ലോബി ലിഫ്റ്റ് തുടങ്ങിയ ഭാഗങ്ങൾ ഒക്കെ വൃത്തിയാക്കുന്നത്. രാവിലെ മക്കളെ സ്കൂൾബസ് കയറ്റിവിടാൻ ഞാൻ അപാർട്മെന്റ്റിന്റെ കീഴെ പോകാറുണ്ട്. അപ്പോൾ ക്ലീനിങ് ബോയ്സ് ലിഫ്റ്റും മിററും മറ്റിടങ്ങളും ക്ലീൻ ചെയ്തുകൊണ്ടിരിക്കുന്നത് കാണാം. വളരെ നാളായി ആ ജോലിയിലുണ്ടായിരുന്ന അക്ബർ എന്നയാൾ ലീവിന് പോയപ്പോഴാണ് പകരം പാൽപ്പാണ്ടി എത്തിയത്. എന്നും ലിഫ്റ്റിൽ കാണുമ്പോൾ കുശലം പറയുക വഴി അക്ബറുമായി അത്യാവശ്യം പരിചയം ഉണ്ടായിരുന്നു. പെട്ടന്നൊരു ദിവസം ആണ് “പാൽപ്പാണ്ടി” പ്രത്യക്ഷപ്പെട്ടത്.

കണ്ടാൽ മെലിഞ്ഞ പൊക്കം കുറഞ്ഞ ഒരു പയ്യൻ. മുഖത്ത് എപ്പോഴും ഉള്ള കടന്നലു കുത്തിയ ഭാവം ആണ് ആദ്യം എന്റെ ശ്രദ്ധയിൽപ്പെട്ടത്. ഈ ലോകത്തോട് മുഴുവൻ പക ഉള്ളതുപോലെ തോന്നും അവന്റെ ഭാവം കണ്ടാൽ. അക്ബറിന് പകരം വന്ന ഈ പയ്യനെ ഒട്ടൊരു ഭീതിയോടെയാണ് ഞാൻ വീക്ഷിച്ചത്. എന്തുകൊണ്ടോ അവന്റെ മുഖം പണ്ടെന്നോ പത്രത്താളുകളിൽ കണ്ടു മറന്ന റിപ്പർ എന്ന കുറ്റവാളിയെ ഓർമ്മിപ്പിച്ചു. അതോ എന്റെ ഭയം മൂലം ഞാൻ ആ സാദൃശ്യം മെനഞ്ഞെടുത്തതോ തീർച്ചയില്ല. എന്തായാലും പാൽപ്പാണ്ടിയെ ഡെയിലി ലിഫ്റ്റിൽ വച്ച് കണ്ടുതുടങ്ങി. അവനെ മറ്റേതെങ്കിലും സമയത്തു ഞങ്ങളുടെ 803 ഫ്ലാറ്റിന് മുൻവശത്തു കണ്ടാൽ ഞാൻ അൽപ്പം ജാഗരൂകയാകാനും തുടങ്ങി! ഇവനെങ്ങാനും കത്തികാണിച്ചു മോഷ്ടിക്കാൻ ശ്രമിച്ചാലോ! ഇതായിരുന്നു  എന്റെ ഭയം

എന്നാൽ അവൻ തമിഴ‌നാണ്. ഞാൻ കരുതിയ പോലെ ബംഗാളിയല്ല എന്ന് പതിയെ മനസ്സിലായി. ഓ! അപ്പോൾ നമ്മുടെ ഭാഷക്കാരനാണ്! (ഞങ്ങൾ വീട്ടിൽ തമിഴാണ് സംസാരിക്കുന്നതു) എന്റെ പേടി കുറഞ്ഞു. എന്നാൽ ഒന്നു പരിചയപ്പെടാം എന്ന് തോന്നി. അങ്ങനെ സംസാരിക്കാൻ തുടങ്ങിയപ്പോൾ ആണ് അവന്റെ പേര് പാൽപ്പാണ്ടി എന്നറിഞ്ഞത്. കേട്ടപ്പോൾ എനിക്ക് ചിരി വന്നു. പതിയെ അവൻ നമ്മുടെ കുട്ടികളുമായി കൂട്ടായിതുടങ്ങി.

“സ്കൂൾ പോറേളാ പാപ്പാ? എപ്പടി ഇറുക്കേൾ?” ഇങ്ങനെ വിദ്യക്കുട്ടിയോട് കുശലം ചോദിക്കാൻ അവൻ മറക്കാറില്ല. അങ്ങനെ പലനാൾ കഴിഞ്ഞപ്പോൾ ഇവൻ കുഴപ്പക്കാരനല്ല എന്നെനിക്കു ബോധ്യം വന്നു. പിന്നെ നമ്മുടെ ഫ്ലാറ്റ് വൃത്തിയാക്കാൻ സ്ഥിരമായി വന്നിരുന്ന റാം നാട്ടിൽ അവധിക്കു പോയപ്പോൾ ആ ജോലി ഒരു മാസത്തേക്ക് പാൽപ്പാണ്ടിയെ ഏൽപ്പിച്ചു. ആഴ്ചയിൽ രണ്ട് തവണ വരും അവൻ. അങ്ങനെ അവനുമായി കൂടുതൽ പരിചയത്തിലായി. അവൻ സ്വന്തം കഥ പലപ്പോളായി എന്നിട് പറഞ്ഞു തുടങ്ങി.

പാൽപ്പാണ്ടിയുടെ സ്ഥലം മധുര ആണ്. അവൻ 10ആം ക്ലാസുകഴിഞ്ഞു, ഐടിഐ കോഴ്സും ചെയ്തതാണ്. ഗൾഫിൽ വരുന്ന മറ്റനേകം തൊഴിൽ അന്വേഷകർക്കു സംഭവിക്കുന്നതുപോലെ ഇവനും പറ്റിക്കപ്പെട്ടു ഈ തൊഴിലിൽ എത്തിയതാണ്. അവന്റെ ട്രേഡ് ആയ ഇലക്ട്രിക്കലിൽ ജോലി തരാമെന്നു പറഞ്ഞു ഭീമമായ തുകയും കൈപ്പറ്റി വിസ ഏജന്റ് അവനെ കബളിപ്പിച്ചു. ഒടുവിൽ ഇവടെ എത്തി ആരുടെയൊക്കെയോ കയ്യും കാലും പിടിച്ചു തരപ്പെടുത്തിയതാണ് ഈ ജോലി. നാട്ടിലേക്ക് തിരിച്ചുപോകാൻ പറ്റില്ല. കിടപ്പാടം പണയം വച്ച് അമ്മ കൊടുത്താതാണ് വിസക്കുള്ള പൈസ. വീട്ടിൽ അനിയത്തിയും ചേട്ടനും ഉണ്ട്. ചേട്ടൻ അധികം പഠിച്ചിട്ടില്ല. ഇവനിലാണ് അമ്മയുടെ പ്രതീക്ഷ മുഴുവൻ. ഇവിടെ ഈ ബിൽഡിങ്ങിൽ വരുന്നതിനു മുൻപ് അൽ ഐനിൽ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ ഇറച്ചി വെട്ടായിരുന്നു പണി. ആ ജോലിയിൽ അവനു കുറച്ചൊക്കെ ടിപ്സ് കിട്ടുമായിരുന്നു. എന്നാൽ ഈ കമ്പനിയിൽ വന്നതോടെ ശമ്പളം പോലും ശരിക്കു കിട്ടാതായിരിക്കുന്നു. ഇങ്ങനെ ഇടക്കിടക്ക് അവൻ തന്റെ സങ്കടങ്ങളുടെ കെട്ടഴിച്ചു തുടങ്ങി. എല്ലാം കേൾക്കുമ്പോൾ എനിക്ക് അതിയായ കുറ്റബോധവും സങ്കടവും തോന്നിയിരുന്നു. അവനെ തെറ്റിദ്ധരിച്ചതിലുള്ള കുറ്റബോധം.

പൌലോ കൊയ്‌ലയുടെ ഒരു കോട്ട് ഓർമ്മ വരുന്നു. ”We can never judge the lives of others, because each person knows only their own pain and renunciation”, “നമുക്ക് മറ്റുള്ളവരുടെ ജീവിതത്തെ വിധിക്കാൻ അധികാരമില്ല. താൻ കടന്നുപോകുന്ന വഴിത്താര  എങ്ങനെയുള്ളതെന്നു അവനവനു മാത്രമേ അറിയൂ.”

ഉള്ളറിയാതെ പുറമെ നിന്ന് നോക്കി നിഗമനങ്ങളിൽ എത്തുന്നത് എത്ര മണ്ടത്തരമാണ്. ഇക്കാര്യം പാൽപ്പാണ്ടി എന്നെ പഠിപ്പിച്ചു.

അങ്ങനെ ഇരിക്കെ ഒരു ദിവസം ക്ലീനിങ്ങിനു വന്നപ്പോൾ അവൻ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് ഒരു സാധനം എടുത്ത് “രജനീകാന്ത്‌ സ്റ്റൈലിൽ ടോസ് ചെയ്തു മേശപ്പുറത്തേക്കിട്ടു. എന്നിട്ട് ടേബിളിൽ ഒരു കൈ കുത്തി അൽപ്പം ചെരിഞ്ഞു നിന്ന് .”ഇതു പാരുങ്കോ അക്കാ” എന്നും പറഞ്ഞു. മേശപ്പുറത്തു ദാ കിടക്കുന്നു ഒരു സ്വർണ്ണമാല! ഇതുകണ്ടു അന്തം വിട്ടു നിന്ന എന്നോടവൻ “അമ്മാവുക്കു വാങ്കിനതാക്കും. എപ്പടിയിരിക്കു? നാളക്ക് ഒരു ഫ്രണ്ട് ഊരുക്കു പോറാ. അവൻ കയ്യിലെ കുടുത്തു വിടുവേൻ.” എന്ന് പറഞ്ഞു. ഇതു പറയുമ്പോൾ അവന്റെ കണ്ണുകൾ അഭിമാനം കൊണ്ട് തിളങ്ങുന്നുണ്ടായിരുന്നു. ശരിക്കും സിനിമാ സ്റ്റൈലിൽ ആയിരുന്നു അവന്റെ പറച്ചിലും.(സിനിമ തമിഴന്റെ ബ്ലഡിലുണ്ടെന്നു നമ്മൾ കേട്ടിട്ടുണ്ടല്ലോ).

ഞാനുടനെ മാല എടുത്തു നോക്കി. നിറഞ്ഞ സന്തോഷത്തോടെ അവനെ അഭിനന്ദിച്ചു. വാക്കുകൾ ഒട്ടും പിശുക്കാതെ. അതുകേട്ടവന്റെ സന്തോഷം ഇരട്ടിച്ചെന്നു തോന്നി. കൂടെ ഞാൻ എന്റെ ആശങ്കയും പങ്കുവയ്ക്കാൻ മറന്നില്ല.. “പാൽപ്പാണ്ടി..ഇന്ത ഫ്രണ്ടെ  നമ്പലാമാ”? പാൽപ്പാണ്ടിക്ക് അതിലൊന്നും തരിമ്പും ആശങ്കയില്ല എന്ന് മനസ്സിലായപ്പോൾ എനിക്ക് തോന്നിയത് ഗ്രാമീണർക്കിടയിലും പാവങ്ങൾക്കിടയിലും ഉള്ള പരസ്പ്പരവിശ്വാസം നഗരവാസികൾക്കിടയിലും സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവർക്കിടയിലും ഇല്ലല്ലോ എന്നതാണ്. ആ ദിവസത്തോടെ പാൽപ്പാണ്ടിയോടു ഒരു അനിയനോടുള്ള സ്നേഹം തോന്നിത്തുടങ്ങി എനിക്കും.

ദിവസങ്ങൾ പലതു കഴിഞ്ഞു. ഒരു ദിവസം വിദ്യക്കുട്ടിയുടെ ബർത്ഡേ ആയിരുന്നു. യൂണിഫോമിന് പകരം ബർത്ഡേ ഫ്രോക്ക് ഇട്ടു നഴ്സറിയിലേക്ക് ഇറങ്ങുന്ന വിദ്യയെ കണ്ടതും പാൽപ്പാണ്ടിക്ക് കാര്യം കത്തി.”ഓ ഇന്നയ്ക്ക് പാപ്പാ ബർത്ഡേയാ! ഹാപ്പി ബർത്ഡേ ചെല്ലം” എന്ന് പറഞ്ഞ് ഒരു ഷേക്ക്‌ ഹാൻഡ്.

ഉച്ചക്ക് വിദ്യക്കുട്ടിക്ക് ചോറ് കൊടുത്തശേഷം ഞാൻ ഊണ് കഴിക്കാൻ ഇരുന്നപ്പോൾ ആണ് കാളിങ് ബെൽ അടിച്ചത്. തുറന്നു നോക്കുമ്പോൾ മുന്നിൽ പാൽപ്പാണ്ടി! കയ്യിലൊരു പാക്കറ്റുമായി!! “പാപ്പാ ബർത്ഡേക്ക് ഞാൻ ഗിഫ്റ്റ് കുടുക്ക വേണ്ടാമാ!”

ഞാൻ ശരിക്കും അത്ഭുത സ്തബ്ധയായി എന്ന് പറയാം. നാട്ടിലേക്ക് പണമയക്കാൻ പാടുപെടുന്ന പയ്യനിൽ നിന്ന് ഇങ്ങനെ ഒരു പ്രവൃത്തി തീരെ പ്രതീക്ഷിച്ചില്ല. അതുകൊണ്ടുതന്നെ ഈ സംഭവം ആഴത്തിൽ സ്പർശിച്ചു! ഇതെഴുമ്പോഴും ഗിഫ്റ്റ് ബോക്സുമായി നിറഞ്ഞ ചിരിയോടെ  ഡോറിനരികിൽ നിൽക്കുന്ന പാൽപൊണ്ടിയുടെ ചിത്രം മായാതെ നിൽക്കുന്നുണ്ട് മനസ്സിൽ.

പാൽപ്പാണ്ടി പോയശേഷം ഗിഫ്റ്റ് തുറന്നു നോക്കിയപ്പോൾ എന്റെ അതിശയം ഇരട്ടിച്ചു. അക്കാലത്തു അവിടത്തെ കുട്ടികൾക്കിടയിൽ ഹരമായിരുന്ന ‘ടോക്കിങ് ടോം’ എന്ന ടോയ് ആയിരുന്നു അതു. വിദ്യക്കുട്ടിയുടെ പ്രായത്തിൽ ഉള്ള കുട്ടിക്ക് ഏറ്റവും അനുയോജ്യമായ കളിപ്പാട്ടം.

പിന്നീടങ്ങോട്ട് വിദ്യ ഊണിലും ഉറക്കത്തിലും ടോക്കിങ് ടോമിനൊപ്പം ആയിരുന്നു. സാമാന്യം നല്ല വില കൊടുത്താണ് ഈ പയ്യൻ ഈ ടോയ് വാങ്ങിയിരിക്കുന്നത്. അതും അവനു ഒരു ബന്ധവുമില്ലാത്ത താൽക്കാലികമായി മാത്രം കണ്ടുമുട്ടിയ കുഞ്ഞിനുവേണ്ടി. പാൽപ്പാണ്ടിയുടെ ഹൃദയവിശാലതക്കു മുന്നിൽ ഞാൻ എത്രയോ ചെറുതാണെന്ന് സ്വയം തോന്നിയ ഒരു നിമിഷമായിരുന്നു അത്.

പാൽപ്പാണ്ടി…രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന, സ്വപ്നങ്ങൾ ഒക്കെ തകർന്ന അവസ്ഥയിൽ നിൽക്കുന്ന പയ്യൻ. എന്നിട്ടും സ്നേഹത്തിനു മുന്നിൽ അവൻ കാശ് നോക്കുന്നില്ല. ആരാണ് യഥാർത്ഥത്തിൽ സമ്പന്നൻ? പാൽപ്പാണ്ടിയോ ഈയുള്ളവളോ?

അന്നുമുതൽ നിസ്വാർത്ഥ സ്നേഹത്തിനു മറുവാക്കായി ഒരിക്കൽ റിപ്പർ മുഖമുള്ളവൻ എന്ന് ഞാൻ വിചാരിച്ച പാൽപ്പാണ്ടി!

ഈ സംഭവത്തിന്‌ ശേഷം അധികം വൈകാതെ പാൽപ്പാണ്ടിക്ക് സ്ഥലം മാറ്റമായി. പക്ഷെ ഞങ്ങൾ വാട്സ്ആപ്പിലൂടെ ബന്ധം പുലർത്തിപ്പോന്നു കുറേ കാലത്തേക്ക്. പിറ്റെ വർഷവും വിദ്യയുടെ പിറന്നാൾ ദിവസം മെസ്സേജ് രൂപത്തിൽ പാൽപ്പാണ്ടിയുടെ ആശംസ എത്തിയിരുന്നു. പിന്നീട് എപ്പഴോ ആ നമ്പറിൽ പാൽപ്പാണ്ടിയെ കിട്ടാതായി. എന്നാലും പിന്നീടുള്ള കുറേ വർഷങ്ങളിലും വിദ്യക്കുട്ടിയുടെ പിറന്നാൾ ദിവസം പാൽപ്പാണ്ടിയും ടോക്കിങ് ടോമും മധുരസ്‌മൃതിയായി നന്മയുടെയും സ്നേഹത്തിന്റെയും പ്രതീകമായി എന്റെ മനസ്സിൽ തിരതള്ളി എത്താറുണ്ട്.

പാൽപ്പാണ്ടീ…. നീ ഇപ്പോൾ എവിടെ ആയിരിക്കും? എവിടെ ഇരുന്നാലും സന്തോഷമായി സൗഖ്യമായി ഇരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

Disclaimer:    The opinions expressed in this post are the personal views of the author. IMG-20240222-WA0028

Post Views: 31
2
Sobha Narayanasharma

ഞാൻ ശോഭ നാരായണശർമ്മ.നാല്പതു കളിൽ എത്തി നിൽക്കുന്ന വീട്ടമ്മയാണ്. കൂട്ടുകാർ, യോഗ,വായന,സംഗീതം ഇവയൊക്കെ എന്റെ ജീവനാഡികൾ. ഇടക്കൊക്കെ കുത്തിക്കുറിക്കുന്ന സ്വഭാവം ഉണ്ട്.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.