നിന്നെ ഞാന്‍ പ്രണയിച്ചിരുന്നത്
ഈ ഏകാന്തതയിലാണ്…
നിന്നോട് മൊഴിയുവാനുള്ളതെല്ലാം
രാത്രിയുടെ നിശബ്ദമാം ഏകാന്തതയിൽ
മൗനത്തെ കൂട്ട് പിടിച്ചു ഞാന്‍
മൊഴിഞ്ഞു തീര്‍ത്തു…
വര്‍ണ്ണാഭമേകി ചിത്രശലഭങ്ങളേറെ
എനിക്കു ചുറ്റിനും പാറി നടന്നിരുന്നെങ്കിലും….
എന്‍ നയനങ്ങൾ തിരഞ്ഞിരുന്നത്
മറ്റെന്തിനേയോ ആയിരുന്നു….
ഒടുവില്‍ ഈ ഏകാന്തയെ ഭേദിച്ചു നീ-
എനിക്കു മുന്നില്‍ പ്രത്യക്ഷമായി..!
വിരക്തിയുടെ ഏങ്കോണിച്ച ഏതോ ചില്ലയിലൂടെയല്ലാ……. മറിച്ച്,
നഗ്നമായി…. സുതാര്യമായി…. !!
അയന….✍