Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സൺ‌ഡേ ഹോളിഡേ
ജീവിതം ജോലി പ്രചോദനം വീട് സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

സൺ‌ഡേ ഹോളിഡേ

By Soumya MuhammadMarch 10, 2024Updated:March 17, 202411 Comments4 Mins Read257 Views
Bookmark Now
Please login to bookmark Close

No account yet? Register

ഓഫീസ് കഴിഞ്ഞ് തിരക്കുള്ള ബസിലേക്ക് ഞാനും അഭിരാമിയും കയറുമ്പോഴേക്കും മഴ തോർന്നിരുന്നു.

“എന്ത് പെയ്ത്തായിരുന്നു? ഇത് കർക്കിടക മാസമല്ലേ? എന്നിട്ടും തുലാമഴ പെയ്ത്തു പോലെ… അല്ലേ?”

അഭിരാമി തെല്ലു ഈർഷ്യയോടെ ചുരിദാറിന്റെ ഷാൾ കൊണ്ട് മുഖം അമർത്തി തുടച്ചു.

“ഉം…”

ദീർഘമായൊന്നു നിശ്വസിച്ചു കൊണ്ട് ഞാൻ പുറത്തേക്കു നോക്കി. മഴയിൽ കുളിച്ച അനേകം കാഴ്ചകൾ…

എന്ത് ഭംഗിയാ കാണാൻ…

എന്നും എനിക്ക് മഴ ഇഷ്ടമാണ്.

ഉടുതുണിക്ക് മറുതുണി ഇല്ലാത്ത കാലത്ത് പോലും.

മൂന്നു സ്റ്റോപ്പ്‌ പിന്നിട്ടപ്പോൾ പ്രായമായ ഒരു അമ്മച്ചി എഴുന്നേറ്റ സീറ്റിലേക്ക് ഞാൻ ഇരുന്നു.

ബാഗ് മടിയിലൊതുക്കി നെറ്റിയിലേക്ക് വീണ മുടി പിന്നോട്ടൊതുക്കി സീറ്റിനരികിൽ ഇരിക്കുമ്പോൾ മനോഹരമായ ഒരു നിറക്കൂട്ട് എന്റെ വലതുഭാഗത്ത്‌ മിന്നായം പോലെ കണ്ടതും ഞാൻ തലതിരിച്ച് എന്റെ സഹയാത്രികയെ നോക്കി.

കുങ്കുമ നിറത്തിൽ പച്ചയും പിന്നെ കറുപ്പും  നൂലിഴയാൽ അലങ്കാരങ്ങൾ തീർത്ത കോട്ടൺ സാരിയിൽ ഒതുങ്ങിയിരിക്കുന്ന ഒരു സ്ത്രീ. ഇടം കയ്യിൽ രണ്ടു കറുത്ത നേർത്ത കുപ്പിവളകൾ…

നല്ല ഭംഗി…

ഇവർക്ക് എത്ര പ്രായം കാണും?

നാല്പതോ അതോ നാൽപത്തി അഞ്ചോ?

എനിക്കെത്ര പ്രായം ഉണ്ട് ?

അസ്വസ്‌ഥതയോടെ ഞാനെന്റെ കൈകളിലേക്ക് നോക്കി.

അറ്റം പൊട്ടിയ എന്റെ വിരൽ നഖങ്ങൾ വക്കു പൊട്ടിയ എന്റെ പഴയ അലൂമിനിയം പാത്രങ്ങളെ ഓർമിപ്പിച്ചു. ഇപ്പോൾ എന്റെ അടുക്കളയിൽ വക്കു പൊട്ടിയതും ചെളുങ്ങിയതും കുഴിഞ്ഞതുമായ ഒന്നുമില്ല. പക്ഷേ എന്റെ കൈ നഖങ്ങളും മുടിയിഴകളും കവിളുകളും ആകൃതി നഷ്ടപ്പെട്ടിരിക്കുന്നു.

എനിക്കുറക്കം വന്നു തുടങ്ങി.

എവിടേലും ഇരുന്നാൽ അപ്പോൾ തന്നെ ഉറക്കം തൂങ്ങും. എത്രയോ കാലങ്ങളായി എന്റെ ഉറക്കം ബാക്കി നിൽക്കുന്നു. എത്ര കാലമായി വൈകി ഉറങ്ങുകയും നേരത്തെ ഉണരുകയും ചെയ്യുന്നു.

ബാഗിനുള്ളിൽ ഫോൺ ബെല്ലടിക്കുന്നു.

മകനാണ്.

“അമ്മാ… നാളെ സൺ‌ഡേ അല്ലേ? ലഞ്ചിന് എന്റെ രണ്ടു ഫ്രണ്ട്‌സ് ഉണ്ടാകും. അമ്മേടെ ഫ്രൈഡ് റൈസ് അവർക്ക്  ഭയങ്കര ഇഷ്ടാണ്. അമ്മ ഐറ്റംസ് മേടിച്ചോണ്ട് പോരേ ട്ടോ”

ഈ ഞായറാഴ്ച്ച അവൻ ബുക്ക്‌ ചെയ്തിരിക്കുന്നു. മറുപടി ഒന്നും പറയാതെ ഞാൻ ഫോൺ വച്ചു. നെഞ്ചു കനക്കുന്നത് പോലെയും തല പെരുക്കുന്നത് പോലെയും എനിക്കു തോന്നി.

ഇന്നലെ രാത്രിയും ഇന്നു രാവിലെയും എനിക്ക് തല വേദനിക്കുന്നുണ്ടെന്നു ഞാൻ വീട്ടിൽ പറഞ്ഞതാണ്. പക്ഷേ അതൊന്നും ആരും കേട്ടതായി പോലും ഭാവിക്കുകയോ പിന്നീട് കുറഞ്ഞോ എന്നൊരു വാക്ക് പോലും ചോദിക്കുകയുമില്ല.

എന്റെ അരികിലിരുന്ന സ്ത്രീ എഴുന്നേറ്റു. ആ മഴയുള്ള വൈകുന്നേരവും അവരുടെ പശ മുക്കിയ കോട്ടൺ സാരി ഉടയാതെയിരിക്കുന്നത് കണ്ട് എനിക്ക് കൊതിയായി.

എനിക്കുമുണ്ട് ആഗ്രഹിച്ചു വാങ്ങിയ കുറച്ചു സാരികൾ. പക്ഷേ ഉടുക്കാനൊന്നും രാവിലെ സമയമില്ല. ആ സമയം കൂടി ഞാൻ തന്നെ എല്ലാവർക്കും വീതിച്ചു നൽകി.

ഞാൻ സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചിരുന്നു.

മഴയിൽ കുതിർന്നാണ് വീട്ടിൽ എത്തിയത്. മോനും മോളും ഭർത്താവും ഒരു ചായക്ക്‌ വേണ്ടി ഞാൻ വരുന്നതും കാത്തിരിക്കുന്നുണ്ട്. ഒന്നും മിണ്ടാതെ വേഷം മാറി ഞാൻ ചായ വച്ചു.

തെറ്റ് എന്റേതാണ്.

“അമ്മേ സാധനങ്ങൾ വാങ്ങിയോ?”

മകന്റെ ചോദ്യം കേട്ട് ഭർത്താവാണ് മറുപടി പറഞ്ഞത്.

“ഇവന്റെ കൂട്ടുകാർ വരുന്നുണ്ടെങ്കിൽ ഞാൻ മാത്യുസിനോടും ഹമീദിനോടും നാളെ വരാൻ പറയാം. ഈ ഞയറാഴ്ച നമുക്ക് അങ്ങനെ ആഘോഷിക്കാം.”

ഒരിറുക്ക് ചായ കുടിച്ചുകൊണ്ട് ഞാൻ മൂവരെയും നോക്കി.

“ഇനി മുതൽ എല്ലാ ഞായറാഴ്ചയും എനിക്ക് അവധിയാണ്!”

“ങേ.. അല്ലെങ്കിലും ഞായർ അമ്മക്ക് അവധി അല്ലേ?”

മോള് ചിരിച്ചു.

നെറ്റിക്കിരുവശവും അമർത്തി തിരുമ്മി കൊണ്ട് ഞാൻ അവളെ രൂക്ഷമായൊന്ന് നോക്കി.

“എന്ത്‌ അവധി? ഞായറാഴചയും ഞാൻ അലാം വച്ചു തന്നെ എഴുന്നേൽക്കുന്നുണ്ട്. എഴുന്നേറ്റ ഉടനെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ബ്രേക്ക്‌ ഫാസ്റ്റ് ഉണ്ടാക്കാനുള്ള പണി തുടങ്ങും. പിന്നെ ക്ലീനിങ്, മുറ്റം തൂക്കൽ, ഹാൻഡ് വാഷ് ചെയ്യേണ്ട നിങ്ങളുടെ ഡ്രസ്സ്‌ പുറത്തെ കല്ലിൽ കഴുകൽ, ഉച്ചക്ക് നിങ്ങൾക്കിഷ്ടപ്പെട്ട ലഞ്ച് ഒരുക്കൽ, പിന്നെ അതിന്റെ പാത്രം കഴുകൽ, തറ തുടക്കൽ എല്ലാം കഴിഞ്ഞ് ഞാൻ കുളിക്കുമ്പോഴേക്കും അന്നത്തെ പകൽ വെളിച്ചം അവസാനിച്ചിട്ടുണ്ടാകും. ചുരുക്കി പറഞ്ഞാൽ യാതൊരു വ്യതാസവും ഇല്ലാതെ എന്റെ ആ അവധി ദിവസവും അവസാനിച്ചിട്ടുണ്ടാകും!”

ഞാൻ ഒന്നു നിർത്തി. ആരും ഒന്നും മിണ്ടുന്നില്ല.

ഞാൻ തുടർന്നു…

“നിങ്ങൾ ഓർക്കണം ഇക്കണ്ട നേരം മുഴുവൻ നിങ്ങൾക്ക് ആ ദിവസം വിശ്രമമാണ്. നിങ്ങൾ പാട്ട് കേൾക്കുന്നു, ഫോൺ നോക്കുന്നു,കൂട്ടുകാരോട് സംസാരിക്കുന്നു. എല്ലാറ്റിനും പുറമെ അലസമായി എത്രയോ നേരം കിടന്നുറങ്ങുന്നു. നിങ്ങൾക്കറിയാമോ ഞാൻ എത്ര നാളായി ഒന്നു കൊതി തീരെ ഉറങ്ങിയിട്ടെന്ന്. യാതൊരു തിരക്കിനെക്കുറിച്ചും ഓർക്കാതെ കഴുകാനുള്ള പാത്രങ്ങളെ കുറിച്ചോർക്കാതെ നിങ്ങളുടെ ഊണിനെ കുറിച്ചോർത്ത് ബേജാറാകാതെ കൊതി തീരെ ഉറങ്ങിയ കാലം മറന്നു!”

എന്റെ തൊണ്ടയൊന്നു വിറച്ച് സ്വരമൊന്നു ചിലമ്പിച്ചു.

“ഞാൻ ഇത്രയും ഇപ്പോൾ ഇവിടെ പറയാനുള്ള കാരണം ഇതിൽ ഞാനും തെറ്റുകാരിയാണ് എന്നത് കൊണ്ടാണ്. കാരണം ഈ വീട്ടിലെ ജോലിയൊന്നും നിങ്ങൾക്ക് കർശനമായി ഞാൻ വീതിച്ചു തന്നില്ല, ഇനിയെങ്ങാനും പറഞ്ഞ ജോലികൾ നിങ്ങളൊട്ടു വൃത്തിക്ക് ചെയ്തുമില്ല. അതുകൊണ്ട് എന്റെ തെറ്റ് ഞാനായി തിരുത്തുകയാണ്. ഇനി മുതൽ നിങ്ങൾ ഓരോരുത്തരും ഈ വീട്ടിലെ സകല കുഞ്ഞുവല്യ ജോലികളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കണം!”
കുടിച്ചു തീർത്ത എന്റെ മാത്രം ചായ കപ്പുമായി ഞാൻ എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു കൊണ്ട് വീണ്ടും പറഞ്ഞു.

“പിന്നൊരു കാര്യം പ്രത്യേകം ഓർമിപ്പിക്കുന്നു… നാളെ മുതൽ എല്ലാ സൺ‌ഡേയും നിങ്ങളെ പോലെ തന്നെ എനിക്കും അവധിയായിരിക്കും.”

രാത്രി അത്താഴവും കഴിഞ്ഞ് ഞാൻ റൂമിലേക്ക്‌ ചെല്ലുമ്പോൾ ഭർത്താവ് ഫോൺ നോക്കി ഇരിക്കുന്നുണ്ട്.

ഞാൻ കണ്ണാടിക്കു മുന്നിൽ നിന്നും എന്നെ നോക്കി.

നാളെ മുഖത്തല്പം മഞ്ഞൾ പുരട്ടണം, ഈ നഖമൊന്നു ക്ലീൻ ചെയ്യണം, അലമാരയിൽ നിന്നും നല്ലൊരു സാരിയെടുത്ത് പശ മുക്കണം. മറ്റന്നാൾ സാരി ഉടുക്കാം. നാളെ പകൽ ഏറെ നേരം അലസമായിരിക്കണം. ഏറെ നേരം മക്കളും കെട്ട്യോനും തോണ്ടുന്നത് പോലെ ഫോണിൽ തോണ്ടി ഇരിക്കണം. ഇടക്ക് സ്വീകരണ മുറിയിലെ സെറ്റിയിൽ അയഞ്ഞ വസ്ത്രങ്ങൾ ധരിച്ച് വെറുതെ കിടക്കണം. അങ്ങനെ കിടന്നൊടുവിൽ വേണമെങ്കിൽ മൊബൈലും കയ്യിൽ പിടിച്ച് ഒന്നു മയങ്ങണം.

ഒരു ചിരിയോടെ ഞാൻ ബെഡിലേക്കിരുന്നു. നാളെ വൈകിയേ എഴുന്നേൽക്കുന്നുള്ളൂ. പുറത്തു നിന്നും വെളിച്ചം മുറിയിലാകെ പരക്കുന്ന നേരം വരെ അല്ലെങ്കിൽ ഉറക്കം മതിയാകുന്നവരേയും കിടക്കണം.

ഞാനെന്റെ ഫോൺ കയ്യിലെടുത്തു. നാളേക്കുള്ള അലാം ഓഫാക്കിയെന്ന് ഒരുവട്ടം കൂടി ഉറപ്പിച്ചു. പിന്നെ നാളെ എനിക്കും അവധിയാണെന്നുള്ള ആനന്ദത്തോടെ കിടന്നുകൊണ്ട് പതിയെ കണ്ണുകൾ അടച്ചു.

Post Views: 35
6
Soumya Muhammad
  • Website

പൂക്കളും പുസ്തകങ്ങളും ഏറെ ഇഷ്ടം…

11 Comments

  1. മിനി സുന്ദരേശൻ on May 26, 2025 2:01 AM

    ആ തിരിച്ചറിവ് നന്നായി…… നല്ല അവതരണം🌹👍

    Reply
  2. Nafs nafs on May 5, 2024 11:37 PM

    ‘
    സ്വയം സ്നേഹിച്ചു തുടങ്ങുമ്പോൾ ഒരു യന്ത്രത്തിൽനിന്നു മനുഷ്യനിലേക്കുള്ള മാറ്റം’
    നന്നായിട്ടെഴുതി സൗമ്യാ👏👏👏👏

    Reply
  3. Anuja V S on May 5, 2024 10:05 AM

    Good parenting ന്റെ വലിയൊരു ഭാഗം ആണ് വീട്ടിലെ ജോലി വീതിച്ചു നൽകൽ. ചെയ്താൽ ശരിയാവില്ലായിരിക്കാം. നമ്മളും അങ്ങനെ ചെയ്തു തന്നെയാണ് പഠിച്ചത്. Let everyone try and finish.

    Reply
  4. Lijesh on March 20, 2024 1:17 AM

    നല്ല വരികൾ.വിശ്രമം എല്ലാവർക്കും ആവശ്യമാണ് അതിന് ആണ് പെണ്ണ് വേർതിരിവ് വേണ്ട. എല്ലാവർക്കും ഉള്ളത് ഒരു ഭൂമി ഒരു ജന്മം ഒരു ജീവിതം …

    Reply
    • Sajna on May 26, 2025 4:04 PM

      👌👌👌

      Reply
  5. anwar Abdurahiman cm on March 17, 2024 1:45 AM

    തിരിച്ചറിവിന്റെ സൺഡേ ഹോളിഡേ കൊള്ളാം .

    Reply
  6. NISHA SIDHIQUE on March 15, 2024 10:40 AM

    വലിയൊരു സത്യം…

    നമ്മളുടെ കണ്ണുകളും കയ്യുകളും എത്തിയില്ലെങ്കിൽ ഒന്നും ശരി ആകില്ല എന്ന് വിചാരിച്ചു മൊത്തം പണികളും ഏറ്റെടുത്തു ചെയ്യുന്ന നമ്മൾ മാത്രമാണ് തെറ്റുകാർ 😌

    Reply
  7. Suma Jayamohan on March 14, 2024 3:42 PM

    നല്ല വിവരണം. നമ്മൾ തന്നെയാണ് തെറ്റുകാർ. എല്ലാ ഭാരവും സ്വയമേറ്റെടുത്ത് കിതച്ചു കിതച്ച് ……… ഒടുവിൽ തിരിഞ്ഞു നോക്കുമ്പോൾ അവസാന ലാപ്പിലെത്തിയിരിക്കും.

    Reply
  8. Sabira latheefi on March 12, 2024 1:10 PM

    ❤️👍🏻

    Reply
    • Shreeja R on March 14, 2024 5:27 PM

      അതെ. എപ്പോഴും വിചാരിക്കാറുണ്ട് സ്വന്തം കാര്യത്തിന് വേണ്ടി സമയം കണ്ടെത്താതെ ബാക്കി എല്ലാവരെയും സന്തോഷിപ്പിക്കാൻ ശ്രമിക്കുന്ന വീട്ടമ്മമാർ തന്നെയാണ് ഇവിടെ കുറ്റക്കാർ. പണിയെല്ലാം വേറൊരാൾ ചെയ്തു തരുമെന്ന് കണ്ടാൽ പലരും അലസരാകും.

      Reply
  9. Joyce Varghese on March 11, 2024 6:14 AM

    Super 👌👏
    😍😍😍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.