Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആണൊരുത്തൻ
വിവാഹം സാമൂഹ്യപ്രശ്നങ്ങൾ

ആണൊരുത്തൻ

By Soumya MuhammadMarch 18, 2024Updated:March 23, 20243 Comments4 Mins Read78 Views
Bookmark Now
Please login to bookmark Close

No account yet? Register

രാവിലെ അഞ്ചു മണിക്കുള്ള അലാം കേട്ട് അവളെ ചുറ്റിയിരുന്ന എന്റെ കൈകൾ മാറ്റി ഞാൻ മറുവശം ചെരിഞ്ഞു കിടന്നു. ഈ അലാമിന് ഞാൻ എഴുന്നേൽക്കേണ്ട കാര്യമില്ല. എന്തെന്നാൽ ഞാനൊരു ആണാണ്. 

 അഴിഞ്ഞു തൂകിയ മുടി തല്ലി കുടഞ്ഞ് ചുരുട്ടി കെട്ടി അവൾ എഴുന്നേറ്റ് അടുക്കളയിലേക്ക് പോകുമ്പോൾ ഞാൻ പുതപ്പെടുത്ത് തല വഴി മൂടി. ഹായ്… പുറത്ത് നല്ല വൃശ്ചിക കുളിര്. 

 കാര്യം രാവിലെ അടുക്കളയിൽ കയറി അവളുടെ കൂടെ എന്തേലുമൊക്കെ സഹായിക്കണമെന്ന്  കരുതുമെങ്കിലും  രാവിലെ കിടക്കപായിൽ നിന്നും എഴുന്നേൽക്കാൻ എനിക്ക് വല്ലാത്ത മടിയാണ്. എനിക്കെന്നല്ല ഞങ്ങൾ ശരാശരി ഏതൊരു മലയാളി ആണുങ്ങൾക്കും അതിത്തിരി പണിയാണേയ്. 

 ആണായതിന്റെ  ഒരു ഗുണമേ! പെണ്ണാണെങ്കിൽ പെട്ടേനെ..

 അവൾ അടുക്കളയിൽ കയറി ചോറും കറികളും ബ്രേക്ക്‌ ഫാസ്റ്റും എല്ലാം ഉണ്ടാക്കി ഹാൻഡ് വാഷിനുള്ളത്  അലക്കാനായി  അലക്കു കല്ലിനരികിൽ ചെന്നു നില്ക്കുമ്പോഴാണ് കിടക്ക പായിൽ നിന്നും ഉടുമുണ്ടും തപ്പിയുടുത്ത് ഞാൻ എഴുന്നേറ്റു വന്നു പല്ലു തേക്കാൻ നിൽക്കുന്നത്. 

 പലപ്പോഴും എനിക്ക് പാവം തോന്നും. 

 എന്നാലും ഞാനത് പുറമെ പറയാറില്ല കേട്ടോ. അല്ലെങ്കിൽ തന്നെ പണ്ടൊക്കെ പല്ലു തേപ്പ് കഴിയുമ്പോൾ ഞങ്ങൾ ആണുങ്ങൾക്കെല്ലാം കട്ടൻ കാപ്പി കയ്യിൽ കിട്ടി കൊണ്ടിരുന്നതാണ്. ഇപ്പോൾ അതൊന്നും ഒരിടത്തും ഇല്ലത്രെ. വേണമെങ്കി അടുക്കളേൽ പോയി എടുത്തു കുടിച്ചോളണം. അതിന്റെടക്ക് ഇനി സോഫ്റ്റ്‌കോർണർ കാണിച്ചു ചെന്നാൽ നാളെ തൊട്ട് ചായ ഉണ്ടാക്കി കുടിച്ചോളാൻ പറയും ഇവറ്റകൾ. അല്ലെങ്കിൽ തന്നെ ഇവള് അപ്പുറത്തെ ആ ഫെമിനിച്ചി  പാത്തുവിന്റെ  കൂട്ട് കൂടി  ചിലപ്പോഴൊക്കെ തുല്യതക്കു വേണ്ടിയുള്ള പിടി വലികൾ നടത്തുന്നില്ലേ എന്നെനിക്കു സംശയമുണ്ട്. 

 ആണൊരുത്തന്റെ വിലയെ കുറിച്ച് ഇവളുമാർക്കെന്തറിയാം?

 ഞാൻ വായിൽ പതഞ്ഞു കൂടിയ പേസ്റ്റും  തുപ്പലും കൂടി വാഷ് ബേസിനിലേക്ക് ആഞ്ഞു തുപ്പി. 

 “ദേ. ഈ തുണികളൊന്നു മുകളിലെ അയയിൽ വിടർത്തിയിട്ടേക്കണേ. ഞാൻ ഒത്തിരി വൈകി”

 ഒരു കപ്പ് ചായയുമായി പത്രം വിടർത്തി ഞാൻ ഇരുന്നപ്പോഴേക്കും  അത്രയും പറഞ്ഞ് മിന്നൽ പോലെ പാഞ്ഞ് അവൾ കുളിമുറിയിൽ കയറി. 

 ഞാൻ ഒന്നും മിണ്ടിയില്ല. 

 ഇവൾക്കിതൊക്കെ  ഇത്തിരി നേരത്തെ ചെയ്തു കൂടെ. വെറുതെ മനുഷ്യനെ മെനക്കെടുത്താൻ!

 പത്രം വായന കഴിഞ്ഞ് മുണ്ട് മടക്കി കുത്തി ഞാൻ മുകളിലേക്കു കയറി. നേരത്തെയാണെങ്കിൽ എന്നെ എന്തേലും ജോലി അവൾ ഏൽപ്പിച്ചാൽ ഞാൻ ഊടായിപ്പു  കാണിച്ചങ്ങു ചെയ്തു വെക്കും. ലേശം വൃത്തി പ്രാന്തുള്ള അവള് പിന്നെ എന്നോടതു  പറയില്ലായിരുന്നു. പക്ഷേ ഇപ്പോ ആ കളി നടക്കൂല്ല. അവളെന്നെ എഴുതി തോല്പിക്കും. ഏതോ ഒരു ആപ്പില് അവള് കണസാ കുണസാ എന്തൊക്കെയോ എഴുതുന്നുണ്ട്. ആരാണ്ടൊക്കെ വായിക്കുന്നുമുണ്ട്. അതിന് ശേഷം ഞാൻ പിന്നെ അല്പം നോക്കീം കണ്ടും ഒക്കെയാണ് എന്തെങ്കിലും പറയുകയും ചെയ്യുകയും ചെയ്യുന്നത്. വെറുതെ എന്തിനാ ആപ്പ് വഴി നമ്മൾ കോപ്പിലെ പണി മേടിക്കുന്നത്. 

 “ചെമ്മീൻ ചാടിയാൽ മുട്ടോളം പിന്നേം ചാടിയാൽ ചട്ടിയോളം “

 ചില അവളുമാരുടെ പ്രസംഗവും ചെയ്തികളും കാണുമ്പോൾ പണ്ട് അമ്മൂമ്മ പറയാറുള്ള  ഈ ചൊല്ല് എനിക്ക് ഓർമ്മ വരുമെങ്കിലും ഞാനൊന്നും പുറത്തു കാണിക്കില്ല. കാരണം സമൂഹത്തിൽ ഞാനൊന്നാന്തരം ഒരു പുള്ളിക്കാരൻ ആണേയ്. 

 അമ്മൂമ്മയുള്ളപ്പോൾ  ആണൊരുത്തൻ എന്ന എല്ലാ പ്രിവിലേജും എനിക്ക് കിട്ടുമായിരുന്നു. നേരം വെളുത്ത് എഴുന്നേൽക്കാൻ  വൈകുമ്പോൾ അമ്മ വഴക്ക് പറയാൻ തുടങ്ങുമ്പോഴേക്കും അമ്മൂമ്മ പറയും അവൻ  ഇത്തിരി നേരം കൂടി കിടന്നോട്ടെടി. അവനൊരു ആൺകൊച്ച് അല്ലയോ. 

 വലിയ അല്ലലും അലച്ചിലുമൊന്നുമില്ലാത്ത കുടുംബം ആയതിനാൽ വളർന്നപ്പോഴും അച്ഛന്റെ ഉത്തരവാദിത്തത്തിൽ തന്നെയായിരുന്നു വീട്ടിലെ കാര്യങ്ങൾ. അതുകൊണ്ട് തന്നെ  മീശ മുളക്കുന്ന പ്രായം ആയപ്പോഴേക്കും ഞാനൊരു ആണാണ് എന്നുള്ള തന്റേടത്തോടെ മുണ്ട് മടക്കി കുത്താനും അടുത്തുള്ള വായനശാലയിൽ ഒൻപതു മണി നേരം വരെ സൊറ പറഞ്ഞിരിക്കാനും തുടങ്ങി. പെങ്ങള് വീട്ടിൽ അടച്ചു പൂട്ടി ഇരിക്കുമ്പോൾ ഞാൻ ഇരുട്ടത്ത് സൈക്കിളോടിച്ചു കസർത്ത്  കാണിച്ചു. 

 കുറച്ചും കൂടി മുതിർന്നപ്പോൾ നാലും കൂടുന്ന കവലയിൽ ഇരുന്ന്  പെൺപിള്ളേരെ കമന്റടിക്കാൻ തുടങ്ങിയെങ്കിലും സ്വന്തം പെങ്ങളുടെ മുന്നിൽ ഉത്തരവാദിത്തമുള്ള ആങ്ങളയായി. അത് അങ്ങനെയാണ്  ഞങ്ങളുടെ അമ്മേം പെങ്ങളും ഞങ്ങൾക്ക് വിലപ്പെട്ടതാണ്. 

 അമ്മക്കെന്നും ഞാൻ സൽപുത്രൻ ആയിരുന്നെങ്കിലും അച്ചന് ഞാൻ ഒരു വകതിരിവില്ലാത്തവനായിരുന്നു. പറഞ്ഞിട്ട് കാര്യമില്ല ഞങ്ങളുടെ നാട്ടിൽ അക്കാലത്ത്  അതായിരുന്നു കീഴ് വഴക്കം. 

 ഞങ്ങൾ ആൺകുട്ടികൾ എല്ലാവരുടെയും  അവസ്ഥ ഇതല്ല കേട്ടോ. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ  നാടു മുഴുവൻ പത്രം ഇട്ടിട്ടു വരുന്ന നവാസ്. പത്തിൽ എന്നെക്കാളും മാർക്കുണ്ടായിട്ടും വീട്ടിലെ കഷ്ടപ്പാട് കാരണം പഠിപ്പ് നിർത്തിയ സരുൺ. മദ്യപാനിയായ അപ്പന്റെ ഉപദ്രവത്തിൽ നിന്നും പെങ്ങന്മാരെ തടുത്ത് ദിവസവും തല്ലു കൊണ്ട് വരുന്ന ജോമോൻ. 

 സാഹചര്യങ്ങൾ അനുകൂലമായത്  കൊണ്ടും മേല് അനങ്ങി പണിയെടുക്കാൻ മടിയായത് കൊണ്ടും ഞാൻ അല്പം കഷ്ടപ്പെട്ട് പഠിച്ചിട്ടാണെങ്കിലും ഒരു ഗവണ്മെന്റ് ജോലി തരമാക്കി. അതുകൊണ്ട് കല്യാണ മാർകെറ്റിൽ എനിക്ക് നല്ല വിലയായിരുന്നു. ജോലിയുള്ള ഒരു പെണ്ണിനെ തന്നെ കിട്ടി. കാര്യം പറഞ്ഞു വരുമ്പോൾ എന്നേക്കാളും ഉയർന്ന പോസ്റ്റിൽ അവളാണ്. പക്ഷേ പലർക്കും അതറിയില്ല. ഞാനായിട്ട് പറയാനും പോകാറില്ല. 

 എങ്കിലും സമൂഹത്തിലെ പല തട്ടിലുള്ളവരും ആയിട്ട് ഇന്നുമെനിക്ക് കമ്പനിയുണ്ട്. ഉയർന്ന ഗസറ്റെഡ് റാങ്കിലുള്ള ഉദ്യോഗസ്ഥർ മുതൽ രാത്രി കോഴി വണ്ടി ഓടിക്കാനും മീൻ കച്ചവടത്തിനും പോകുന്നവൻ വരെ ആക്കൂട്ടത്തിൽ ഉണ്ട്. ജോലി കഴിഞ്ഞ് വന്നാൽ ഞാനല്പം സാമൂഹ്യ പ്രവർത്തനങ്ങളും കവല ചർച്ചകളുമായി പുറത്തേക്കിറങ്ങും. 

ഉള്ളത് പറയാമല്ലോ ആണും പെണ്ണും തുല്യമായി  പുറത്തു പോയി ജോലിയെടുക്കുന്ന ഇക്കാലത്തും ഞങ്ങൾ ആണുങ്ങൾക്ക്  താരതമ്യേന ആശ്വാസമാണ് കേട്ടോ. ഞങ്ങൾ രണ്ടു പേരും ഒരുമിച്ചു ജോലി കഴിഞ്ഞ് വന്നാൽ അവൾ അടുക്കളയിലേക്കും ഞാൻ ഫോണിലേക്കും കയറും. അപ്പനെ കണ്ടു പഠിക്കാതിരിക്കാനായി ആകെയുള്ള ആങ്കൊച്ചിനെ അവൾ അടുക്കളയിൽ കയറ്റുമെങ്കിലും “മത്തൻ കുത്തിയാൽ കുമ്പളം മുളക്കുമോ “എന്ന് അവൻ ഇടയ്ക്കിടയ്ക്ക്  വ്യക്തമാക്കുന്നുണ്ട്. 

 ഇടക്ക് ഞാൻ അവൾക്ക് ഒരു റെസ്റ്റ് കൊടുക്കാനായി അവളുടെ വീട്ടിൽ വിടും. രണ്ടു പെണ്മക്കൾ മാത്രമുള്ള അവളുടെ വീട്ടിലെ ആദ്യ മരുമകൻ ആയതുകൊണ്ട് അവിടേം എനിക്ക് സ്വീകരണത്തിനും പരിചരണത്തിനും ഒന്നും യാതൊരു കുറവുമില്ല. ആഹാ. ഞാൻ തന്നെ എവിടേം രാജാവ്. 

 എല്ലാ ആൺ പ്രജകളുടെയും ജീവിതം ഇങ്ങനെയൊന്നും അല്ല കേട്ടോ. ഭാര്യ ഉപേക്ഷിച്ചു പോയതിന്റെ നോവിൽ തല കുനിഞ്ഞു പോയവരും, ഒരു ആയുഷ്കാലം മുഴുവൻ കുടുംബത്തിനായി ജീവിച്ചിട്ടും മക്കളും ഉറ്റവരും തള്ളി പറഞ്ഞതിന്റെ പേരിൽ സങ്കടപ്പെടുന്നവരും, രോഗങ്ങൾ കൊണ്ടും പ്രാരാബ്ധങ്ങൾ കൊണ്ടും നട്ടം തിരിയുന്നവരും ഈ ലോകത്ത് ധാരാളമുണ്ട്. ആണായി പിറന്നിട്ടും അതിനുള്ളിൽ പാകമാകാത്ത മനസ്സുമായി ജീവിക്കുന്ന ഉടലിലും നെഞ്ചിലും ഒരു പെൺജീവിതം കൊതിക്കുന്ന സമൂഹത്തിനു മുന്നിൽ ആണും പെണ്ണും കെട്ടവനെന്ന ആട്ടും തുപ്പും കേട്ട് ജീവിക്കുന്നവരുമുണ്ട്. അല്ലെങ്കിൽ തന്നെ ഞങ്ങൾ ആണുങ്ങളുടെ സങ്കടം കേൾക്കാൻ ആർക്കാണിവിടെ താല്പര്യം?

 കാര്യം ഇങ്ങനെയൊക്കെയാണേലും ഒരു ശരാശരി  ആൺ ജീവിതം എന്റേതു പോലെ അല്പം സുഭിക്ഷമാണെങ്കിലും ഇനി ഞങ്ങൾക്ക് ഒരു കുഞ്ഞു കൂടി ഉണ്ടാവുകയാണെങ്കിൽ അതൊരു പെൺകുഞ്ഞു മതിയെന്ന് ഞാൻ മുട്ടിപ്പായി പ്രാർഥിക്കുന്നുണ്ട്. എന്റെ പെങ്ങള് എന്റെ അച്ഛനെ സ്നേഹിക്കുന്നത് കണ്ടും എന്റെ ഭാര്യ അവളുടെ അച്ഛനെ സ്നേഹിക്കുന്നത് കണ്ടും ഞാനങ്ങനെ കൊതിക്കുന്നതിൽ എന്നെ തെറ്റ് പറയാൻ പറ്റുമോ? അതെന്റെ സ്വർത്ഥതയാണെന്ന് ചിലപ്പോൾ നിങ്ങൾ പറഞ്ഞേക്കും. സാരമില്ല. ഞങ്ങൾ ആണുങ്ങൾക്ക് അങ്ങനെ പല സ്വാർത്ഥതയും  ഉണ്ട്. 

 #പുരുഷജീവിതം

Post Views: 42
2
Soumya Muhammad
  • Website

പൂക്കളും പുസ്തകങ്ങളും ഏറെ ഇഷ്ടം…

3 Comments

  1. Shreeja R on March 25, 2024 7:36 AM

    നല്ലെഴുത്ത് ❤️

    Reply
  2. Sunandha Mahesh on March 24, 2024 10:49 AM

    Nice 👍

    Reply
  3. sabira latheefi on March 18, 2024 7:59 PM

    ❤️😍. നല്ല എഴുത്ത്. ഒരു ശരാശരി മലയാളി ആൻപിറന്നവൻ ഇങ്ങനെ തന്നെയാണ്.

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.