Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തിന്മ അതിന്റെ വേട്ട നടത്തുമ്പോൾ നമ്മൾ എന്ത് ചെയ്യുകയായിരുന്നു?
ജീവിതം പ്രചോദനം സമത്വം സാമൂഹ്യപ്രശ്നങ്ങൾ സിനിമ സ്ത്രീ

തിന്മ അതിന്റെ വേട്ട നടത്തുമ്പോൾ നമ്മൾ എന്ത് ചെയ്യുകയായിരുന്നു?

By Pavithra UnniMarch 23, 2024Updated:March 28, 20242 Comments3 Mins Read85 Views
Bookmark Now
Please login to bookmark Close

No account yet? Register

തിന്മ അതിന്റെ വേട്ട നടത്തുമ്പോൾ നമ്മൾ എന്ത് ചെയ്യുകയായിരുന്നു?

 

Spoiler Alert: Bakshak – Netflix

 

സമൂഹത്തിലെ തിന്മയ്ക്ക് എതിരെ, വിവേചനങ്ങൾക്ക് എതിരെ അക്ഷരം ചലിപ്പിക്കുമ്പോൾ, വാ തുറക്കുമ്പോൾ സ്ഥിരമായി കേൾക്കുന്ന ഒരു കാര്യമുണ്ട്. നിങ്ങളെ ബാധിക്കാത്ത കാര്യത്തിൽ എന്തിനാണ് ഇങ്ങനെ ഇമോഷണൽ ആകുന്നത്? അവർക്ക് പ്രശ്നം ഇല്ലെങ്കിൽ നിങ്ങൾ എന്താണ് പ്രശ്നം? ലോകത്തുള്ള എല്ലാവരെയും രക്ഷിക്കാൻ/മാറ്റങ്ങൾ വരുത്താൻ നിങ്ങൾ ഒരാൾക്ക് സാധിക്കുമോ? എഴുതാനൊക്കെ ആർക്കും പറ്റും, ആദ്യം നിങ്ങളുടെ ജീവിതത്തിൽ ഈ ധൈര്യം കാണിക്കൂ എന്നൊക്കെ. അതായത് തിന്മകളെ കണ്ടില്ലെന്ന് നടിച്ച്, വിവേചനങ്ങളെ നമ്മളെ ബാധിക്കുന്നവ അല്ലെന്ന് സമാധാനപ്പെട്ട്, ബോഡി ഷെമിങ് മുതൽ സ്ത്രീ വിരുദ്ധത വരെ എല്ലാം വെറും ‘പൊക’ യെന്ന് പരിഹസിച്ചു സ്വന്തം കംഫോർട് മാത്രം നോക്കി ജീവിക്കുക. അങ്ങനെ ചിന്തിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ തീർച്ചയായും netflix ൽ Bakshak കാണുക.

 

ബിഹാറിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി നിർമിച്ചിരിക്കുന്ന ഒരു പുതിയ ഹിന്ദി ചിത്രമാണ് Bakshak. രക്ഷകന്റെ വിപരീതമാണ് ഭക്ഷക്. വേട്ടക്കാർക്ക് ഈ നാട്ടിൽ കിട്ടുന്ന പിന്തുണ-അത് സർക്കാർ മുതൽ ഉദ്യോഗസ്ഥവൃന്ദം വരെ, മീഡിയ മുതൽ കുടുംബം വരെ എങ്ങനെ ഒക്കെ അതിന് നേരെ അന്ധരാകുന്നു എന്നറിയാൻ ഈ ചിത്രം തീർച്ചയായും കാണുക. ഒരു സർക്കാർ അംഗീകൃത ബാലിക ഗൃഹത്തിലെ 7 മുതൽ 17 വയസ് വരേയുള്ള അനാഥ പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്ന നരാധമൻമാരെ കാണൂ. എന്നിട്ടും അത് നമ്മുടെ മക്കൾ അല്ലാലോ എന്ന് തോന്നുന്നു എങ്കിൽ പിന്നെ നായികാ വൈശാലി(ഭൂമി പെഡ്നേക്കർ) പറയും പോലെ കാത്തിരിക്കൂ വേട്ടക്കാർ നിങ്ങളുടെ പെൺകുട്ടികളെ തേടി വരുന്നത് വരെ!

Bhakshak-Movie-Teaser-Video

ഒരു ചെറിയ ചാനൽ ‘കോശിഷ് ന്യൂസ്’ ലെ റിപ്പോർട്ടർ ആയെത്തുന്ന വൈശാലി സിങ്ങും കാമറ മാനായ ഭാസ്കർ ആയി എത്തുന്ന സഞ്ജയ് മിശ്രയും വില്ലനായി എത്തുന്ന ആദിത്യ ശ്രീവാസ്‌തവയും ബാക്കി ഓരോരോ കഥാപാത്രങ്ങളും നിങ്ങളെ ഈ കാര്യം ഓർമിപ്പിക്കും-മനുഷ്യൻ ആയിരിക്കുക എന്നാൽ എന്താണ്? അത് തിന്മ കണ്ടിട്ടും കണ്ണടച്ചിരിക്കുന്നതാണോ അതോ ഒരു ചെറിയ മാറ്റം എങ്കിലും കൊണ്ട് വരാൻ പ്രയത്നിക്കുന്നതാണോ എന്ന്! നമ്മളിൽ എത്ര പേര് മൃഗങ്ങളായി ജീവിക്കുന്നു എന്നറിയാം. നിങ്ങൾ അറിയുന്ന നാല് പേർക്ക് പ്രശ്നം ഒന്നുമില്ല എങ്കിൽ ബാക്കി ആർക്കും പ്രശ്നമില്ല എന്നാണോ നിങ്ങളുടെ ന്യായീകരണം?

e4aca071608fcd135356aaf0641fb7291707470318788410_originalഅത് ഇത്തരം വലിയ വേട്ടക്കാർ ആകട്ടെ, അല്ലെങ്കിൽ കുടുംബങ്ങളിലും സൗഹൃദസംഘങ്ങളിലോ ഉള്ള മറഞ്ഞിരിക്കുന്ന വേട്ടക്കാർ ആകട്ടെ, നിങ്ങൾ അവർക്കെതിരെ പ്രതിഷേധിക്കാറുണ്ടോ? ബോഡി ഷെമിങ് തമാശ അല്ലെ എന്ന് പറയുന്നവരെ/സെക്സിസ്റ്റ് തമാശ പറയുന്നവരെ/ ടോക്സിക് ഫെമിനിസത്തെ/ടോക്സിക് മാസ്ക്കുലിനിറ്റിയെ/എക്സ്ട്രീമിസ്റ്റ് മതവാദിയെ/ അടിമ രാഷ്ട്രീയ ആരാധകനെ…നിങ്ങളുടെ ജീവിതത്തിലേക്ക് കൈ കടത്തും വരെ കാത്തിരിക്കുകയാണോ? കുറഞ്ഞത് നമ്മളിലുള്ള തിന്മകളെ/ആധുനിക ലോകത്തിന് നിരക്കാത്ത ചിന്തകളെ മാറ്റാൻ എങ്കിലും ശ്രമിക്കേണ്ടെ?

സിനിമയിലെ ഗാനത്തിന്റെ വരികൾ കൂടി പറഞ്ഞിട്ട് നിർത്തട്ടെ…

“ഇത്രയും ചുറ്റിലും നടക്കുമ്പോഴും നമ്മൾ എവിടെയായിരുന്നു?

കണ്ണുകൾ അടച്ചുകൊണ്ട് സ്വന്തം കാര്യം മാത്രം നോക്കി

നമ്മൾ എന്തെ ഈ വേട്ടക്കാരെ കണ്ടില്ലെന്ന് നടിക്കുന്നു?

നമുക്ക് ചുറ്റും എത്രയധികം ജീവിതങ്ങളിൽ

ഇരുട്ട് മാത്രം നിറഞ്ഞിരിക്കുന്നു!

ആ ഇരുട്ടിന് നമ്മളും കാരണക്കാർ അല്ലെ?

അപ്പോൾ അവിടെ വെളിച്ചം കൊണ്ട് വരേണ്ടത് നമ്മുടെ കൂടി കടമ അല്ലെ?

നമ്മളും കൂടി ഉത്തരവാദികൾ ആണ്

ഈ തിന്മകളുടെ വളർച്ചയ്ക്ക്!

ചിലപ്പോൾ നമ്മൾ കൂട്ടം കൂടി പ്രതിഷേധിക്കും

എന്നാൽ പലപ്പോഴും ചുണ്ടുകൾ തയ്ച്ചു വയ്ക്കും

ഭയമാണ് നമ്മെ ഭരിക്കുന്നത്!

സത്യം പറയാൻ നമുക്ക് കഴിയണം

അനീതിക്ക് എതിരെ ശബ്ദം ഉയർത്താൻ നമുക്ക് കഴിയണം!”

കുറഞ്ഞ പക്ഷം വാ തുറക്കാനെങ്കിലും നമ്മൾ ധൈര്യം കാണിക്കണം എന്ന് പറഞ്ഞു വയ്ക്കുന്നു ഈ സിനിമ. പക്ഷെ ആര്? അതിന് ചിലരെങ്കിലും ഉണ്ടാകും. എല്ലാ കാലത്തും അങ്ങനെ ചിലർ ഉണ്ടായിരുന്നു. അവരെ പിന്നോട്ട് വലിക്കാതെ ഇരിക്കാൻ എങ്കിലും നമുക്ക് ശ്രമിക്കാം.അവർ ഓവർ ആണെന്ന് പറയാതിരിക്കാം! എല്ലാത്തിലും പൊക കാണുന്നവർ എന്ന് പരിഹസിക്കാതെ ഇരിക്കാം!ഇവർ വിചാരിച്ചാൽ ലോകം നന്നാകുമോ എന്ന് സംശയിക്കാതിരിക്കാം!

‘ആരണ്യകം’ എന്ന ചിത്രത്തിൽ നക്സൽ ആയ ദേവന്റെ കഥാപാത്രം പറയുന്നുണ്ട്- “എനിക്ക് എല്ലാം ഉണ്ട്, പക്ഷെ എനിക്ക് മാത്രം പോരല്ലോ അതെല്ലാം!”

നിങ്ങൾ കണ്ടോ Bhakshak? അഭിപ്രായം കമെന്റ് ചെയ്യൂ.

©പവിത്ര ഉണ്ണി

 

 

 

 

 

 

Post Views: 24
2
Pavithra Unni

I pen my thoughts here. I am here to make a signature…

2 Comments

  1. Gopinath Muriyad on March 29, 2024 4:02 PM

    ചിത്രം കണ്ടില്ല.. Will see 🙏🙏

    Reply
  2. അനാമിക s on March 29, 2024 11:35 AM

    നമ്മളെ ബാധിക്കാത്തിടത്തോളം ഒട്ടു മിക്ക പ്രശ്നങ്ങളും കണ്ടില്ലെന്നു നടിക്കുന്ന ഒരു സമൂഹമാണ് ഇന്നുള്ളത്. തിന്മ അതിന്റെ വേട്ട നടത്തുമ്പോൾ എല്ലാവരും ഉറക്കം നടിക്കുകയായിരുന്നു. നമ്മളെ തേടിയെത്തുമ്പോൾ മാത്രം പ്രതികരിക്കാൻ കാത്തിരിക്കുകയാണ്…. അപ്പോൾ മാത്രം….അങ്ങനെ അല്ലാത്ത ചുരുക്കം ചിലരുമുണ്ട്. അവരെയൊക്കെ നെഗറ്റീവ് പറഞ്ഞു ഇല്ലാതാക്കാനും ആളുണ്ട്. നല്ലെഴുത്ത് 🥰

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.