Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ബലികാക്ക
കഥ പ്രചോദനം സാമൂഹ്യപ്രശ്നങ്ങൾ

ബലികാക്ക

By Joyce VargheseApril 15, 2024Updated:April 20, 202413 Comments4 Mins Read140 Views
Bookmark Now
Please login to bookmark Close

No account yet? Register

“ചേച്ചി വരുന്നില്ലേ? “, ഉത്സാഹത്തോടെ മുടി ചീകികൊണ്ട് മാളവിക ചോദിച്ചു.

‘രണ്ടാഴ്ചക്കുള്ളിൽ മാളു വിവാഹിതയായി, നവവധുവാകാൻ പോകുന്നു, കാലം പറക്കുന്നല്ലോ ‘, ചിത്രയോർത്തു. കുറച്ചു വർഷങ്ങൾക്കപ്പുറം അവൾ, തങ്ങളുടെ വിവാഹപന്തലിൽ ഉത്സാഹത്തോടെ ഓടിനന്നിരുന്ന കൗമാരകാരി.

“ഇതു ഞങ്ങളുടെ മാളുട്ടി..” സജീവേട്ടൻ അവളെ തനിക്കു പരിചയപ്പെടുത്തിയപ്പോൾ, അയാളുടെ കണ്ണുകളിൽ മിന്നിയ തിളക്കത്തിൽ  അനിയത്തിയോടുള്ള പ്രിയം താൻ തിരിച്ചറിഞ്ഞു.
തന്റെ ഭർത്താവ്, ഏറെ വയസ്സിനു ഇളപ്പമുള്ള അനിയത്തിക്ക് ചേട്ടച്ഛൻ തന്നെ ആയിരുന്നു. ചിത്രക്കും അവൾ മാനസപുത്രിയാകാൻ അധികം കാലം വേണ്ടിവന്നില്ല.

“ഏയ്… ചോദിച്ചത് ചിത്രേച്ചി കേട്ടില്ലേ?, മാളു കണ്ണിറുക്കി ചിരിച്ചു.

“ങും…ഇല്ല… കുട്ടി, എനിക്ക് ഇവിടെ കുറച്ചു പണിയുണ്ട്. അമ്മായിമാരും മക്കളുമൊക്കെ കൂടെ വരുന്നുണ്ടണ്ടല്ലോ, അതു മതി. ”
ചിത്ര അവൾക്കു മുഖം കൊടുക്കാതെ തിരക്കു ഭാവിച്ചു. കല്യാണത്തിന് ആഭരണങ്ങളും വസ്ത്രവും വാങ്ങാൻ പോകുന്ന യാത്രയിൽ ഒരു വിധവയുടെ സാന്നിധ്യം അശുഭകരമാണെന്ന് കരുതുന്ന കുടുംബത്തിന്റെ ഉൾത്തുടിപ്പുകൾ കുത്തിക്കീറിയ തന്റെ മനസ്സിന്റെ നോവ് മറച്ചു വെക്കാൻ അവൾ ശ്രമിച്ചു.
പക്ഷെ അവളെ തീർത്തും പരാജയപ്പെടുത്തി, ഒഴുകിയിറങ്ങിയ കണ്ണീർ അവളുടെ കാഴ്ചയെ മറച്ചു.

മങ്ങിയ കാഴ്ചക്കിപ്പുറം മാളവിക അവളെ മെല്ലെ പുണർന്നു,
“അതൊക്ക പണ്ടത്തെ വിശ്വാസമല്ലേ ചേച്ചി, എനിക്ക് അതിലൊന്നും വിശ്വാസമില്ല.”

“ഏയ്… മാളു ചെല്ല്… സന്തോഷമായിരിക്കേണ്ട സമയം, ചേച്ചിയുടെ കാര്യമൊന്നും ഇപ്പോൾ ഓർക്കേണ്ട”, ചിത്ര അവളെ സ്നേഹത്തോടെ മെല്ലെ തള്ളിമാറ്റി.

നവവധുവായി ആദ്യമായി വീട്ടിൽ കാലെടുത്തു വെച്ച നിമിഷം, കയ്യിൽ ഏല്പിച്ച എരിയുന്ന ഏഴുതിരികളിട്ട നിലവിളക്ക്. നാളങ്ങൾ മെല്ലെ ആടിയുലഞ്ഞതും ഒരു തിരി കെട്ടുപോയതും, പന്തലിൽ ഉയർന്ന സീൽക്കാരവും അവളെ എന്നും വേട്ടയാടി.

“ശകുനം മോശം… തിരി കെട്ടു…”, കാതിൽ കടന്നൽക്കൂട്ടം മൂളി.

സജീവേട്ടന്റെ അമ്മയുടെ അന്നേരത്തെ മുഖത്തെ ഭാവമാറ്റം അവളെ ഭയപ്പെടുത്തി.

“അതൊക്കെ ചുമ്മാ, ചിത്ര ഇതിലൊക്കെ വിശ്വസിക്ക്യാ… ഒരോ അന്ധവിശ്വാസങ്ങള്. താൻ ഒന്നു ഉഷാറായി ഇരിക്കടോ…”, തലകുനിച്ചിരുന്ന തന്നോട് പറഞ്ഞു. ആ വാക്കുകൾ, സജീവേട്ടൻ എന്നും തനിയ്ക്കൊരു താങ്ങാവും എന്നുറപ്പിച്ചു. ആ കരുതലും ഉറപ്പും നഷ്ടപ്പെടുത്തിയ ബൈക്കപകടം, ചിത്രയുടെ നെറുകയിലെ സിന്ദൂരം തുടച്ചുമാറ്റി.

ആശുപത്രി വരാന്തയിൽ നനഞ്ഞ പക്ഷിക്കുഞ്ഞിനെപ്പോലെ അവൾ മരവിച്ചിരുന്നു. മരണത്തിന്റെ തണുപ്പ് സജീവിനോടൊപ്പം അവളുടെ ഭാവിയിലും അരിച്ചിറങ്ങി.

മടിയിൽ കിടന്നുക്കരയുന്ന മകന്റെ കരച്ചിലിനിടയിൽ കേട്ടതും അതായിരുന്നല്ലോ.
“കല്യാണ പന്തലിൽ വിളക്കിന്റെ തിരി കെട്ടപ്പോൾ ശകുനപ്പിഴ കരുതീതാ…, ഇപ്പോൾ എന്തായി?”

ആരാണതു പറഞ്ഞതു്? അല്ലെങ്കിൽ ആരു പറഞ്ഞു എന്നതിൽ കാര്യമില്ലല്ലോ. കാലങ്ങളായി അന്ധവിശ്വാസങ്ങൾ മൂത്തുവിളഞ്ഞ തറവാടിന്റെ മുരൾച്ചയായിരുന്നുവതു്. ആ വാക്കുകളിൽ വെന്തു, തന്റെയടുത്തു തളർന്നിരിക്കുന്ന അച്ഛനെയും അമ്മയെയും അവൾ മാറി മാറി നോക്കി.

മകന്റെ ജീവനപഹരിച്ച നിർഭാഗ്യം കൊണ്ടുവന്ന മരുമകളോട് നിഴലിനോടെന്നപ്പോലെ അയാളുടെ അമ്മ യുദ്ധം ചെയ്തു. അവൾ തൊടുന്നതെല്ലാം കുറ്റമായി വ്യാഖ്യാനിപ്പിക്കപ്പെട്ടു.

‘അശ്രീകരം, ശ്രീയില്ലാത്തവൾ തറവാടിന്റെ ഭിത്തികളിൽ പുതിയ വിശേഷണം തട്ടിത്തെറിച്ചു. അരുതായ്മകളുടെ ഭാണ്ഡക്കെട്ടുകൾ ചുമലിൽ ചുമന്ന് കൂനിപ്പോയയവൾ തലയുയർത്താൻ അശക്തയായിരുന്നു. അവളുടെ കാഴ്ചയും ശബ്ദവും ഒതുങ്ങിയതും നേർത്തതുമാകണമെന്ന് കാർക്കശ്യമുള്ള സ്വരം അവളെ ഓർമ്മിപ്പിച്ചുക്കൊണ്ടിരുന്നു.

അവൾ പലരുടെയും ചരടുവലിയിൽ ചലിക്കുന്ന പാവ മാത്രമായി. ശോകം കൊത്തിയെടുത്ത മുഖഭാവമുള്ള ശില്പം മാത്രമായിരിക്കണം അവൾ എന്ന് അവർ തീർപ്പുകൽപ്പിച്ചു.
‘നിർഭാഗ്യത്തിന്റെ ദൂതുമായി അലയുന്നവൾ ‘, അവൾക്കൊരു വിശേഷണമായി.

മകന്റെ കുസൃതികളിൽ നൂണ്ടുപോയി, വല്ലപ്പോഴും മുഖത്തു വന്നുപോയ പുഞ്ചിരി വരെ അവളെ മറ്റുള്ളവരുടെ മുന്നിൽ തെറ്റുകാരിയാക്കി.

“എനിക്ക് അവിടെ തുടർന്ന് താമസിക്കാൻ വയ്യ, അച്ഛാ, ഞാനും മോനും അവിടെ അധികപറ്റാണ്…”, അവൾ അച്ഛന്റെ മുമ്പിൽ തേങ്ങി.

നാലു പെണ്മക്കളുടെ അച്ഛനായ ആ വിരമിച്ച പ്രൈമറി സ്കൂൾ അധ്യാപകന് മകളുടെ കണ്ണീർ അപ്പാടെ തുടക്കുവാൻ നിവൃത്തിയില്ലായിരുന്നു.
“മോളെ… വിഷമമില്ലാഞ്ഞല്ല, നമ്മുടെ വീട്ടിലെ സ്ഥിതി നിനയ്ക്കറിയാലോ, നിന്റെ താഴെയുള്ളോരുടെ കാര്യം കൂടി ഈയച്ഛൻ നോക്കണ്ടെ? “, അയാളുടെ സ്വരം ചിലമ്പി.

‘ഉം…, അവൾ തേങ്ങി, വാക്കുകൾ തൊണ്ടയിൽ കുരുങ്ങി.

കുത്തുവാക്കുകൾ മൗനത്തിന്റെ പരിചകൊണ്ടു തടുത്തു, കാലം തിരിഞ്ഞു, ഇരുളിൽ ചേർന്നു. ഇരുൾ, പടം പൊഴിച്ച പാമ്പിനെ പോലെ അവൾ പിന്തിരിഞ്ഞു നോക്കാതെ അതിൽ നിന്നും ഇഴഞ്ഞുപോയി. കരിപ്പിടിച്ച അടുക്കളയിലും കോലായിലും കിണറ്റിൻക്കരയിലും മാത്രമായ അവളൊതുങ്ങി.

റോഡിൽ കാർ വന്നു നിൽക്കുന്ന സ്വരം കേട്ടു. വലിയ പൊതിക്കെട്ടുകളും സഞ്ചികളും മുറി നിറഞ്ഞു. പലർക്കുമുള്ള സാരികൾ തന്റെ കിടക്ക കയ്യേറുന്നത് അവൾ കണ്ടു. പലനിറത്തിലുള്ള സാരികൾ, കെട്ടുകളിൽ കുടുങ്ങാതെ, പട്ടിന്റെ മിനുസത്തിൽ തെന്നിയിറങ്ങി കിടക്കയിൽ പരന്നു. ഒരു നിമിഷം, അവൾ കടും നിറങ്ങളെ താലോലിക്കുന്ന പെൺകുട്ടിയായി.

“ഈ കളറൊക്കെ നന്നായിട്ടുണ്ട്…”, അവളുടെ വിരലുകൾ അവയെ തലോടി.
മാളവിക അവളോട്‌ ചേർന്നിരുന്നു.

” ദേ…ചേച്ചിക്ക്  ഇതു മതിയെന്ന് കുഞ്ഞമ്മ പറഞ്ഞു”, അവൾ വിഷമത്തോടെ മങ്ങിയ നിറമുള്ള സാരി എടുത്തു നീട്ടി. പഴകിയ ചുമരിലെ വിളർത്ത മഞ്ഞനിറം, അവളുടെ മോഹങ്ങൾക്കു ഇനി വർണങ്ങൾ അരുതെന്ന് അവളെ ഓർമ്മിപ്പിച്ചു.

“നല്ലൊരു മരതകപ്പച്ച നിറമുള്ള സാരി ചേച്ചിക്ക്, ഞാൻ എടുത്തുവെച്ചതാണ്,
കുഞ്ഞമ്മ അതു വാങ്ങാൻ സമ്മതിച്ചില്ല… ചിത്രേച്ചി, പറഞ്ഞാൽ കേൾക്കേണ്ട, ഇപ്പോൾ അങ്ങിനെയൊന്നുമില്ല എന്ന് പറഞ്ഞിട്ട്”, മാളുവിന്റെ വാക്കുകൾ അരിശം തുപ്പി.

“സാരല്യ കുട്ടി, ചിലരുടെ വിശ്വാസങ്ങൾ മാറാൻ സമയമെടുക്കും… പിന്നെ എനിക്കിപ്പോൾ ഇതൊക്കെ ശീലമായി “, അവളുടെ കണ്ണീർ വിളർത്ത മഞ്ഞനിറത്തിൽ നനവുപ്പാടുകൾ വീഴ്ത്തി.

ഉയർന്ന പന്തലും തോരണങ്ങളും വീടിന്റെ മുറ്റം മനോഹരമാക്കി, കല്യാണമേളത്തിനായി കാത്തിരുന്നു. വീടും പന്തലും നിറഞ്ഞവരുടെ പുത്തൻ വസ്ത്രങ്ങളിൽ വെളിച്ചം തട്ടിത്തിളങ്ങി. മൂല്ലപ്പൂവിന്റെ നേർത്ത സുഗന്ധം കാറ്റിനോടൊപ്പം പാറി  മുറികളിൽ നിറഞ്ഞു. വിശേഷങ്ങൾ പങ്കുവെക്കലും ചിരിയും കല്യാണവീട്ടിൽ ആഘോഷത്തിൽ അലകളുണർത്തി.

നിർഭാഗ്യം പേറിയവൾ, ആൾക്കൂട്ടത്തിൽ ഒററയ്ക്കിരുന്നു. തനിക്കു നേരെ നീണ്ട സഹതാപനോട്ടങ്ങൾ അവളെ കൂടുതൽ അലോസരപ്പെടുത്തി. മുറിവുകൾക്ക് മേൽ മൊരിഞ്ഞു ഉണങ്ങിയ തൊലി മാന്തി കീറി വീണ്ടും രക്തം കിനിഞ്ഞു.

“ചിത്ര അകത്തു കാണും ല്ലേ, പന്തലിൽ വരില്ലല്ലോ? ഞാൻ കുഞ്ഞിനെ ഇവിടെ കിടത്തുന്നുണ്ട് “, അമ്മായിയുടെ മകൾ ഉറങ്ങുന്ന കുഞ്ഞിനെ ചിത്രയുടെ കിടക്കയിൽ കിടത്തി, കണ്ണാടിയിൽ നോക്കി, സാരി ഞൊറിഞ്ഞിട്ടു. പുത്തൻപ്പട്ടിന്റെ തിളക്കവും മുല്ലപ്പൂവിന്റെ സുഗന്ധവും മുറി നിറഞ്ഞു.

“ഞങ്ങൾക്ക് പന്തലിൽ ഇറങ്ങാറായി, കുഞ്ഞിനെ നോക്കണെ”

“ഉം.. ഉം… “, ചിത്ര മൂളി.

ചിത്ര ജനലഴികളിൽ മുറുകെപ്പിടിച്ചു, ഉപ്പൂറ്റി ഉയർത്തി, കാഴ്ചയുടെ നേർത്ത കീറിലേയ്ക്ക് ഉററു നോക്കി. വിവാഹമണ്ഡപത്തിലെ അലങ്കാരങ്ങളുടെ പകുതി കാഴ്ചയിൽ നിറഞ്ഞു.

‘സജീവേട്ടാ… വിവാഹവസ്ത്രങ്ങളിൽ മാളവിക സുന്ദരി ആയിരിക്കുന്നു. പിന്നെ ഇവിടത്തെ ഒരുക്കങ്ങളും. എല്ലാം അവിടെയിരുന്നു കാണുന്നുണ്ട് ല്ലേ?’,
പൂമാലയിട്ട ചിത്രം പുഞ്ചിരിച്ചില്ലേ? അവൾ സംശയിച്ചു.

“മുഹൂർത്തമാകാറായി, പെൺകുട്ടിയെ പന്തലിൽ ഇറക്കുകയല്ലേ? “, കസവു കരയുള്ള തോൾമുണ്ട് വീശി വല്യച്ഛൻ.

“ഞാൻ പന്തലിൽ ഇറങ്ങുന്നില്ല, ഇറങ്ങണമെങ്കിൽ ചിത്രചേച്ചിയും എല്ലാവരേയും പോലെ എന്നോടൊപ്പം വേണം”, മാളവികയുടെ ശബ്ദം ഉറച്ചതും വ്യക്തവുമായിരുന്നു.

ഒരൊറ്റ നിമിഷം കൊണ്ടു ആയിരം ചോദ്യങ്ങളുടെ മുൾമുനയിൽ കുടുംബം വിറച്ചു.

” കുട്ടി വിവരദോഷം പറയ്യാ… ഒരു മംഗളകാര്യം നടക്കുമ്പോൾ ശ്രീയില്ലാത്തൊരു പാടില്ല കുട്ട്യേ.. “, അയാൾ ദേഷ്യത്തോടെ അമർത്തി ചവിട്ടി. ആശങ്ക നിറഞ്ഞ നോട്ടങ്ങളും കുശുകുശുപ്പും നിമിഷങ്ങൾക്കു കനം വെപ്പിച്ചു.

‘അവൾ പറയുന്നതാണ് ശരി. ചിത്രയുടെ കുറ്റം കൊണ്ടല്ല സജീവിന് അങ്ങനെ സംഭവിച്ചത്. വെറുതെ അന്ധവിശ്വാസങ്ങളുടെ പേരിൽ ഒഒരാളുടെ ജീവിതം നരകമാക്കരുത് “, കരുത്തുറ്റ പുരുഷ ശബ്ദത്തിന്റെ ഉടമയെ തേടി നോട്ടങ്ങൾ പാഞ്ഞു.

സജീവിന്റെ ബന്ധുവായ യുവാവിന്റെ ആജ്ഞാശക്തിയുള്ള സ്വരം മുല്ലപ്പൂമണത്തോട് ചേർന്നു മുറിയിൽ പരന്നു.

കണ്ണുകളിൽ വിരിഞ്ഞ ചിരിയോടെ മാളവിക, ചിത്രയെ നോക്കി. ആ കണ്ണുകൾ, നിലവിളക്കിന്റെ നാളങ്ങളായി പ്രഭ ചൊരിഞ്ഞു.

ചിങ്ങമാസത്തിലെ ചെറിയ കാറ്റിൽ, ചുമരിലെ സജീവന്റെ ചിത്രത്തിൽ തൂക്കിയ പൂമാല ഇളകിയാടി. ചിത്രയപ്പോൾ നേർത്ത ചിരി കേൾക്കുന്നുണ്ടായിരുന്നു.

അടുക്കള മുറ്റത്തു എച്ചിൽ കൊത്തിപറക്കുന്ന കാക്കകൾ കലമ്പൽ കൂട്ടി. ആ കൂട്ടത്തിൽ കണ്ട ബലികാക്കയെ നോക്കി വല്യച്ഛൻ മുരണ്ടു,
“വിളിക്കുമ്പം വരില്ല… അശ്രീകരം, വേണ്ടാത്തിടത്തു കയറി വരും “, അയാൾ അതിനു നേരെ കല്ലു വലിച്ചെറിഞ്ഞു.

” കാ…കാ… “, ഉറക്കെ കരഞ്ഞു പ്രതിഷേധിക്കുന്ന ബലികാക്ക തലചെരിച്ചു, ചിത്രയെ നോക്കി.

ചിറകു വിരിച്ചു അവൾക്കു ചുറ്റും പറന്ന പക്ഷിയോടൊപ്പം വാനിൽ ഉയർന്നുപൊന്തി അവൾ ഉറക്കെ പറഞ്ഞു, ‘ എനിക്കും ജീവിക്കണം ‘.

#അന്ധവിശ്വാസം

Post Views: 30
3
Joyce Varghese

I am Joyce, presently living in Toronto Canada with family. Working as analytical chemist in Canada. Hobbies : reading, gardening and more…

13 Comments

  1. Shreeja R on April 24, 2024 1:41 PM

    കണ്ണിൽ ചോരയില്ലാത്ത വിശ്വാസങ്ങൾ

    Reply
  2. Sabira latheefi on April 21, 2024 1:59 PM

    നല്ല കഥ. വായിക്കാൻ ഇത്തിരി ലേറ്റ് ആയിപ്പോയി. അന്ധ വിശ്വാസങ്ങളിൽ കുടുങ്ങി ജീവിതം ഹോമിച്ച എത്രായോ പേർ കാണുമായിരിക്കും. മറ്റൊരു ആളുടെ വിധി വേറെ ഒരാളുടെ ചുമലിലും അല്ല. അവനവന്റെ കർമഫലം ആണെന്ന് എപ്പോൾ മനസിലാക്കും. നക്ഷത്രങ്ങൾ പണ്ട് വഴികാട്ടികളായിരുന്നു.

    Reply
  3. Nafs nafs on April 17, 2024 11:47 PM

    ജോയ്സിൻ്റെ മറ്റൊരു മികച്ച കഥ. തീവ്രം . ശക്തം. 🔥🔥🔥അന്ധവിശ്വാസങ്ങളുടെ കെട്ടുപൊട്ടിക്കാൻ ജോയ്സിൻ്റെ വരികൾക്കാവട്ടെ. അഭിനന്ദനങ്ങൾ👏👏👏👏
    എൻ്റെ സന്തോയക്കുട്ടീ😘😘😘💞💞💞

    Reply
    • Misna parappur on April 18, 2024 5:40 PM

      നല്ല കഥ.. ✨❤️
      ഇന്നും നമ്മുടെ സമൂഹത്തിൽ ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങളുടെ കൂമ്പാരം തന്നെയുണ്ട്.ഒരു മനുഷ്യനും ഇത്തരത്തിലുള്ള ചിത്രയാകാത്തിരിക്കട്ടെ..

      Reply
    • Joyce Varghese on April 19, 2024 4:46 AM

      Thank you so much.
      സ്നേഹം മാത്രം ❤

      Reply
    • Joyce Varghese on April 19, 2024 4:54 AM

      Thank you, Nafs. വായനക്കും ഈ വാക്കുകൾക്കും 🙏
      😍

      Reply
  4. Jasna on April 17, 2024 6:06 PM

    മാറ്റങ്ങൾ വരട്ടെ 👍👍👍

    Reply
    • Joyce Varghese on April 19, 2024 4:48 AM

      Thank you 🙏
      😍

      Reply
    • Joyce Varghese on April 19, 2024 4:52 AM

      Thank you, ജസ്‌ന. വായനക്കും ഈ വാക്കുകൾക്കും 🙏
      😍

      Reply
  5. Silvy on April 17, 2024 3:07 PM

    കൊള്ളാം ജോയ്സ്. സമൂഹത്തിൽ മാറ്റങ്ങൾ അവിടവിടെയായി കണ്ടുവരുന്നുണ്ട്. എഴുത്തുകാരാണ് അതിന് ചുക്കാൻ പിടിക്കേണ്ടത്. ഈ കഥയും അതിനൊരു മുതൽക്കൂട്ടാവട്ടെ. 👌👌👌

    Reply
    • Joyce Varghese on April 19, 2024 4:50 AM

      Thank you, Silvy

      Reply
  6. Sunandha Mahesh on April 17, 2024 4:34 AM

    സൂപ്പർ, ആയുസ്സ് തീർന്നാൽ മനുഷ്യൻ മരിക്കുന്നു, അത്രേയുള്ളൂ.. അതിനെ പലതുമായി കൂട്ടികൊഴച്ചു ജീവിച്ചിരിക്കുന്നവരെ കൊല്ലുക അല്ലെ

    Reply
    • Joyce Varghese on April 19, 2024 4:49 AM

      അതെ… ദുഃഖം തീവ്രമാക്കും ചില അന്ധവിശ്വാസങ്ങൾ.
      Thank you

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.