Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പ്രിയപ്പെട്ട ഭ്രാന്തൻ
ഓർമ്മകൾ ജീവിതം

പ്രിയപ്പെട്ട ഭ്രാന്തൻ

By Anamika SMay 9, 20245 Comments4 Mins Read83 Views
Bookmark Now
Please login to bookmark Close

No account yet? Register

കോളേജ് കഴിഞ്ഞ് വരുന്ന ഒരു ദിവസം. കുറേ കൂട്ടുകാരൊക്കെ കൂടി സിപ്പ് അപ്പ്‌ ഒക്കെ നുണഞ്ഞ് കലപില കൂട്ടി ടൗണിലെ തിരക്കുള്ള മെയിൻ റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഉന്തിയും തള്ളിയും കൂട്ടത്തിലുള്ളവരോട് തിരിഞ്ഞു നിന്നു ചളി പറഞ്ഞും ആഘോഷമായി നീങ്ങുന്നതിനിടക്ക് പെട്ടെന്ന് വലിയ ഒരൊച്ചെയും ഒരാളെന്റെ കൈയ്യിൽ പിടിച്ചു സൈഡിലേക്ക് ഒരൊറ്റ വലിയും..

നോക്കിയപ്പോൾ മുഷിഞ്ഞു നാറിയ വേഷവും ജട പിടിച്ച മുടിയും പുകയിലക്കറ പിടിച്ച പല്ലുകളുമുള്ള കറുത്തിരുണ്ട് ആജാനബാഹുവായ ഒരു മനുഷ്യൻ… മുൻപ് പലപ്പോഴും ടൗണിൽ പലയിടത്തായി അയാളെ കണ്ട ഓർമ്മയുണ്ട്,” ഭ്രാന്തൻ “പലപ്പോഴും ആ പേര് പറഞ്ഞു അയാളെകാണുമ്പോൾ ഞാനടക്കം പലരും പിന്തിരിഞ്ഞോടിയിട്ടുള്ളത് ഓർമ്മയിൽ വെള്ളിടി പോലെ തെളിഞ്ഞു…

എന്റെ തൊണ്ടയിൽ ഒരു നിലവിളി കുടുങ്ങി. ഞാൻ ചുറ്റുപാടും നോക്കി എന്റെ കൂട്ടുകാരൊക്കെ സ്തംഭിച്ചു നിൽക്കുന്നു. വലിയൊരു പാണ്ടിലോറി എന്റെ തൊട്ടടുത്തായി നിർത്തിയിട്ടിരിക്കുന്നു. വണ്ടികളിൽ പോകുന്നവർ അത് നിർത്തി എന്നെ നോക്കുന്നു,ചുറ്റുമുള്ള പല കടയിൽ നിന്നും ആളുകൾ എത്തിനോക്കുന്നു.

അപ്പോഴും അയാളെന്റെ കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ട്. എന്റെ തലമുടിയിൽ പതിയെ തലോടി ജടപിടിച്ച തലയൊന്നാട്ടി കൈകൊണ്ട് മുന്നോട്ടു പൊയ്ക്കോളാൻ അയാൾ ആംഗ്യം കാട്ടിയതും ഞാൻ ഓടി കൂട്ടുകാരുടെ അടുത്തെത്തി. അപ്പോഴും എന്താണ് സംഭവിച്ചതെന്നത് തിരിച്ചറിയാൻ പറ്റാത്തൊരു അവസ്ഥയിലായിരുന്നു ഞാൻ…

“ടീ നീയിപ്പം പടമായേനെ… ആ ഭ്രാന്തൻ പിടിച്ചു വലിച്ചില്ലായിരുന്നെങ്കിൽ നീയാ പാണ്ടിലോറിക്ക് അടിയിൽ പോയേനെ. ഒന്ന് ശ്രദ്ധിച്ചു നടക്കെടി. ദൈവം രക്ഷിച്ചു. നിന്റെ ഭാഗ്യം.”

കൂട്ടുകാരൊക്കെ പലവിധത്തിൽ അഭിപ്രായ പ്രകടനങ്ങൾ നടത്തിയപ്പോൾ മാത്രമാണ്,  മൈൻഡ് ഒന്ന് റീവൈൻഡ് ചെയ്ത് സംഭവിച്ചത് എന്താണെന്നു ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചത്. സംസാരിച്ചു നടക്കുന്നതിനിടയിൽ താരതമ്യേനെ നല്ല ട്രാഫിക് ഉള്ളൊരു പോക്കറ്റ് റോഡ് ഞാൻ മറന്നു. സാധാരണ അവിടെ കാത്തുനിന്ന് വണ്ടികളൊക്കെ പോയതിന് ശേഷമാണു അവിടം കടന്നു പോവാറ്. ഇന്നിപ്പം സ്ഥലകാല ബോധമില്ലാത്തവളെപ്പോലെ നേരെയങ്ങു നടന്നു. ഏതോ ഭാഗ്യത്തിന് ആ മനുഷ്യൻ എന്റെ കയ്യിൽപിടിച്ചു വലിച്ചു. ആ സമയത്ത് അയാളെവിടുന്നു വന്നെന്നു പോലും എനിക്ക് തിട്ടമില്ല.

ഞാൻ മെല്ലെ തിരിഞ്ഞ് നോക്കി, അയാൾ അവിടെ ചിരിച്ചോണ്ട് നിൽപ്പുണ്ട്, എനിക്ക് നേരെ കൈവീശി ടാറ്റാ കാണിച്ചു, യാന്ത്രികമായി ഞാനും കൈവീശി.

വീട്ടിലെത്തിയിട്ടും എന്റെ നെഞ്ചിടിപ്പ് കൂടിത്തന്നെ ഇരുന്നു,വീട്ടിലാരോടും ഈ കാര്യം ഞാൻ പറഞ്ഞതുമില്ല. മരണത്തെ മുഖാമുഖം കണ്ടതിന്റെ ഒരു പേടി എന്നിൽ നിഴലിട്ട് നിന്നു. ആ മനുഷ്യനെക്കുറിച്ച് ഞാൻ കുറേനേരം ചിന്തിച്ചു. പിന്നീടുള്ള ദിവസങ്ങളിൽ മിക്കപ്പോഴും പലയിടത്തു വെച്ചും ഞാൻ അയാളെ കണ്ടു, പതിയെ പതിയെ ഞാൻ അയാളോട് പുഞ്ചിരിക്കാനും ഒന്ന് രണ്ട് വാക്കൊക്കെ സംസാരിക്കാനും തുടങ്ങി.

അയാൾ എന്നെ കുഞ്ഞീ എന്നു വിളിച്ചു. പലരിൽ നിന്നായി അയാളെക്കുറിച്ച് കുറച്ചു കാര്യങ്ങളൊക്കെ മനസ്സിലാക്കിയതിൽ വെച്ച് അയാൾ കുറച്ചധികം വർഷങ്ങളായി ഈ നഗരത്തിന്റെ തിരക്കുകളിൽ ഉണ്ട്. ബസ്സ് സ്റ്റാൻഡിന്റെ തൊട്ടടുത്തൊള്ളോരു ബഹുനിലക്കെട്ടിടത്തിന്റെ പുറകുവശത്തായി മുകളിലേക്കു കയറാനുള്ള സ്റ്റൈയറിന്റെ അടിയിൽ ആണിപ്പോൾ താമസം. ലോറി താവളത്തിലെയും ബസ്സ് സ്റ്റാൻഡിലെയും ആൾക്കാർക്കൊക്കെ അയാൾ അണ്ണനാണ്. ശരിക്കുള്ള പേരോ നാടോ ഒന്നും ആർക്കുമറിയില്ല. ചിലപ്പോൾ ഉച്ചത്തിൽ ചിരിച്ചും ഇംഗ്ലീഷും തമിഴും അടക്കം പലതരം ഭാഷകൾ സ്വയം സംസാരിച്ചും നടക്കും. ഒരു പ്രത്യേകതരം ഒച്ച ഉണ്ടാക്കും. എന്നെ അന്ന് രക്ഷിച്ച ദിവസവും ആ ഒരൊച്ചയോടെയാണ് എന്റെ കയ്യിൽ പിടിച്ചത്. നഗരത്തിൽ ഓട്ടം കഴിഞ്ഞു കിടക്കുന്ന വണ്ടികളൊക്കെ കഴുകി കൊടുത്തും. വേറെ അല്ലറ ചില്ലറ പണികളൊക്കെ ചെയ്തും അയാൾ ജീവിക്കുന്നു. പണികൾക്ക് പകരമായി മിക്കവരും പൈസ കൊടുക്കാറില്ല, ഭക്ഷണം വാങ്ങി നൽകും. പൈസ കൊടുത്താൽ അതിന് മദ്യം വാങ്ങി കുടിച്ചു അവരെയൊക്കെത്തന്നെ ചീത്തവിളിക്കുന്നത് കൊണ്ടാണ് അങ്ങനൊരു പതിവ്. ഇടക്ക് കാണുന്ന ഏതേലും ദീർഘ ദൂര വണ്ടികളിൽ കയറി എങ്ങോട്ടെങ്കിലും പോകും കുറേ നാളുകൾക്ക് ശേഷമാവും പിന്നെ മടങ്ങി വരിക. ഞാനും പതിയെ അയാളെ അണ്ണാ എന്നു വിളിച്ചു.

ഇടക്കൊക്കെ ചോക്ലേറ്റ്സും മിഠായികളും ഞാൻ അണ്ണന് കൊടുക്കും, സ്നേഹപൂർവ്വം അണ്ണനത് വാങ്ങി കഴിക്കും. എന്റെ ജീവൻ രക്ഷിച്ചത് കൊണ്ടു മാത്രമല്ല അദ്ദേഹത്തോട് എന്തോ ഒരു മുന്ജന്മ ബന്ധം എനിക്ക്‌ തോന്നിത്തുടങ്ങി. ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു വ്യക്തിയായി എന്നും അണ്ണൻ നിലകൊണ്ടു.

ഒരിക്കൽ അമ്മയോടൊപ്പം പോകുമ്പോൾ വലിയ ഒച്ചയുണ്ടാക്കി എന്റെ മുൻപിലേക്ക് അണ്ണൻ വന്നതും അമ്മ പേടിച്ചു കാറിയോടി. ഞാൻ കയ്യിൽ കരുതിയ ചോക്ലേറ്റ് അണ്ണന് കൊടുത്തു, അമ്മയ്ക്കൊപ്പം ഓടിയെത്തി. വീടെത്തുന്നവരെ അമ്മയെന്നെ ശകാരിച്ചു. അച്ഛനോട് “ഇവൾക്ക് കണ്ട ഭ്രാന്താന്മാരുമൊക്കെയായിട്ടാണ് കൂട്ടെന്ന് “പറഞ്ഞു ബഹളമുണ്ടാക്കി. അന്നാണ് അവരോട് അന്നത്തെ സംഭവം ഞാൻ പറഞ്ഞത്. അത് അവരാരും നേരിൽ കാണാത്തതിനാൽ എത്രവലിയ അപകടത്തിന്റെ വക്കിൽനിന്നാണ് ഞാൻ രക്ഷപെട്ടതെന്നു അനുഭവിച്ച എനിക്കല്ലാതെ അവർക്കാർക്കും മനസ്സിലായില്ല. അതുകൊണ്ട് തന്നെ ഇനി അണ്ണനോട് മിണ്ടരുതെന്നു വീട്ടിൽ നിന്നും താക്കീത് കിട്ടി, എങ്കിലും എനിക്ക് അണ്ണനോട് സംസാരിക്കാതിരിക്കാൻ കഴിഞ്ഞില്ല. കുറേ നാളുകൾക്കു ശേഷം അണ്ണനെ ടൗണിൽ കാണാതായി.

പഠന ശേഷം ഒരു കാൾ സെന്ററിൽ ജോലി കിട്ടി എന്റെ നാട്ടിൽ നിന്നും കൊച്ചിയിലേക്ക് ഞാൻ പറിച്ചു നടപ്പെട്ടു. പതിയെ പതിയെ ഞാൻ കൊച്ചിയുടെ പുത്രിയായി. മാറി മാറിയുള്ള ഷിഫ്റ്റുകളിൽ ഹോസ്റ്റലിൽ നിന്നും ജോലിസ്ഥലത്തേക്ക് ഞാനെന്റെ ടൂ വീലറിൽ രാവെന്നോ പകലെന്നോ ഇല്ലാതെ പറ പറന്നു. അതിനേക്കാളേറെ ജോലി സ്ഥലത്ത് ഒരു പ്രണയത്തിൽ മൂക്കുംകുത്തി വീണു.

അവനായി എന്റെ ലോകം. അങ്ങനെ അവന്റെ ബർത്ഡേക്ക് സർപ്രൈസ് കൊടുക്കാൻ കേക്ക് ഒക്കെ വാങ്ങി പാതിരാത്രി 12മണിക്ക് ഞാനവൻ താമസിക്കുന്ന വീട്ടിലേക്ക് ടൂ വീലറിൽ കുതിച്ചെത്തി. അവിടെയതാ അവനൊപ്പം വേറൊരുത്തി. അതും എന്റെ തൊട്ടടുത്തിരുന്ന് ജോലി ചെയ്യുന്നവൾ… ഒരിക്കൽപോലും അവനും അവളും തമ്മിൽ സംസാരിക്കുന്നത് പോലും കണ്ടിട്ടില്ലാത്ത ഞാൻ കണ്മുൻപിൽ കണ്ട കാഴ്ച്ചയിൽ ഞെട്ടിത്തരിച്ചു. കേക്ക് വലിച്ചവന്റെ മുഖത്തെറിഞ്ഞു ഞാൻ വണ്ടിയെടുത്തു തിരികെ പോന്നു. ആകെപ്പാടെ തകർന്നുപോയ ഞാൻ മഴയ്‌ക്കൊപ്പം കരഞ്ഞു കൊണ്ട് വണ്ടിയോടിച്ചു.

വിജനമായ വഴിയിൽ നനഞ്ഞൊട്ടിയ വസ്ത്രങ്ങളോടെ മഴയത്തു വണ്ടിയോടിച്ചു പോകുന്ന എന്റെ പിന്നാലെ ഒരു ബൈക്കിൽ 3പേർ പിന്തുടരാൻ തുടങ്ങിയപ്പോൾ ഞാൻ പരിഭ്രാന്തയായി. വഴിയിലെങ്ങും ഒരു മനുഷ്യജീവിപോലും ഇല്ല. അവരെന്റെ വണ്ടിക്ക് കുറുകെ വണ്ടി നിർത്തി, എന്നെ വലിച്ചു വണ്ടി സഹിതം റോഡ് സൈഡിലെ പൊന്തക്കാട്ടിലേക്ക് തള്ളി. ഞാൻ ഉറക്കെ കരഞ്ഞു, കാറി, നിലവിളിച്ചു. ആര് കേൾക്കാൻ? മഴയ്ക്കൊപ്പം എന്റെ നിലവിളികളും അലിഞ്ഞില്ലാതെയായി…

അവരുടെ കൈകളിൽ കിടന്നു ഞാൻ പിടഞ്ഞു. എന്റെ വസ്ത്രങ്ങളുടെ കുടുക്കുകൾ അവർ വലിച്ചു പൊട്ടിച്ചു. മാന്തിയും പിച്ചിയും കടിച്ചും ഞാൻ പ്രതിരോധിച്ചു. എല്ലാ പ്രതിരോധങ്ങളും വ്യർത്ഥമായിത്തുടങ്ങി. ഞാൻ കണ്ണുകൾ ഇറുക്കെ അടച്ചു, അതാ… വർഷങ്ങൾക്കു മുൻപത്തെ അതേ ഒച്ച… ഞാൻ കണ്ണ് തുറക്കുമ്പോൾ അലർച്ചയോടെ അണ്ണൻ മുൻപിൽ..കയ്യിലുള്ള ഇഷ്ടിക കഷ്ണം കൊണ്ട് അണ്ണൻ അവരെ ആക്രമിക്കുന്നു. തലപൊട്ടി ചോരയൊഴുകുന്നവർ എന്നെ വിട്ട് അണ്ണന് നേരെ തിരിഞ്ഞു.

“കുഞ്ഞീ ഓടി രക്ഷപെടൂ”, അണ്ണൻ വിളിച്ചു പറഞ്ഞു…

അവിടെത്തന്നെ സ്ഥബ്ധയായി നിന്ന ഞാൻ വീണ്ടും വീണ്ടും ‘ഓടിപ്പോ കുഞ്ഞീ’ എന്നുള്ള അണ്ണന്റെ ആക്രോശം കേട്ട് പതിയെ മുൻപോട്ടു ഓടി.  എന്റെ പിന്നാലെ വരാൻ തുടങ്ങിയ അവന്മാരെ ബലിഷ്ഠമായ കൈകളാൽ അണ്ണൻ തടഞ്ഞു നിർത്തുന്നുണ്ടായിരുന്നു. മറിഞ്ഞു കിടന്ന വണ്ടി നേരെയാക്കി ഞാനതിൽ കയറിയിരുന്നു തിരിഞ്ഞു നോക്കുമ്പോൾ തലയിൽ നിന്നും ചോര ഒലിപ്പിച്ചു നിൽക്കുന്ന അണ്ണനെന്റെ നേർക്ക് കൈവീശുന്നു. അവർ അണ്ണനെയും അണ്ണൻ തിരിച്ചും ആക്രമിക്കുന്നുണ്ടായിരുന്നു. വണ്ടിയുടെ റിയർ വ്യൂ മിററിൽ ചോരയൊലിപ്പിച്ച മുഖത്തോടെ നിൽക്കുന്ന അണ്ണനായിരുന്നു അകന്നുപോകുന്ന അവസാന കാഴ്ച. പിന്നെയൊരിക്കലും ഞാൻ അദ്ദേഹത്തെ കണ്ടിട്ടേയില്ല..

അത്ര വർഷങ്ങൾക്കു ശേഷവും എന്നെ എങ്ങനെ അണ്ണന് മനസ്സിലായെന്നോ ആ സമയത്ത് അദ്ദേഹം ആ വിജനമായ സ്ഥലത്ത് എങ്ങനെ എത്തിപ്പെട്ടെന്നോ എനിക്കറിയില്ല. അടുത്ത ദിവസം തന്നെ ജോലി മതിയാക്കി ഞാൻ നാട്ടിലേക്ക് മടങ്ങും മുൻപ് എന്നാലാവും വിധം ഞാൻ അണ്ണനെ തിരഞ്ഞെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.

ഇന്നിപ്പോൾ വിവാഹിതയായി മകളുടെ കൈപിടിച്ച് നടക്കുന്ന വഴികളിലൊക്കെ ആ പ്രത്യേകതരം ഒച്ചയോടെ അണ്ണൻ എന്നെങ്കിലും എന്റെ മുൻപിലേക്ക് ഇനിയും വരുമെന്ന പ്രതീക്ഷയോടെ പോവുന്ന വഴികളിലും നാടുകളിലും ഞാൻ അണ്ണനെ തിരയാറുണ്ട്. എന്നെ രണ്ട് ആപൽ ഘട്ടങ്ങളിൽ നിന്നും രക്ഷിച്ച ” എന്റെ പ്രിയപ്പെട്ട ഭ്രാന്തനെ….”

Post Views: 21
3
Anamika S

എഴുതാൻ ഇഷ്ടം....

5 Comments

  1. Suma Jayamohan on May 27, 2024 2:01 PM

    എത്ര മനോഹരമായി എഴുതി ! ഹൃദയത്തിൽ തൊട്ടു.❤️
    അഭിനന്ദനങ്ങൾ💐👌

    Reply
  2. Shreeja R on May 27, 2024 3:04 AM

    നന്നായി എഴുതി 👍

    Reply
  3. Seenanavaz on May 26, 2024 11:18 PM

    ഉദ്യോഗഭരിതം❤️🌹

    Reply
  4. Anamika S on May 17, 2024 3:45 PM

    സ്നേഹം ചേച്ചു 🥰🥰🥰🥰

    Reply
  5. Silvy Michael on May 14, 2024 7:08 AM

    ദൈവത്തിന്റെ ചാരൻ…. ഹൃദ്യമായ എഴുത്ത് ❤️❤️❤️❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.