Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എൻ്റെ അമ്മ
ഓർമ്മകൾ ജീവിതം പാരന്റിങ്

എൻ്റെ അമ്മ

By Mary Josey MalayilMay 10, 20242 Comments4 Mins Read171 Views
Bookmark Now
Please login to bookmark Close

No account yet? Register

12-9-2020. എൻറെ ജീവിതത്തിലെ  ഒരിക്കലും മറക്കാനാകാത്ത ഒരു ദിനം. ഉച്ചയൂണു കഴിഞ്ഞ് മയങ്ങാൻ കിടന്ന അമ്മ ഒരു യാത്ര പോലും പറയാതെ പോയത് അന്നായിരുന്നു. നരച്ച തലമുടി കറുപ്പിച്ചും ബ്യൂട്ടിപാർലറുകളിൽ പോയി മുടി നീട്ടിയും ചുരുട്ടിയും മാനിക്യൂറും പെഡിക്യൂറും ഫേഷ്യലും ബ്ലീച്ചും ചെയ്തു എന്നും ചെറുപ്പം നിലനിർത്തിയിരുന്ന എനിക്ക് അമ്മയുടെ മരണശേഷം ആണ് മനസ്സിലായത് എനിക്ക് വയസ്സ് ആകാൻ തുടങ്ങിയിരിക്കുന്നു എന്ന്.

എൻറെ ഉത്തമ സുഹൃത്ത് എൻറെ അമ്മയായിരുന്നു. സൂര്യനു  താഴെയുള്ള സകല കാര്യങ്ങളും ഞാൻ ചർച്ച ചെയ്തിരുന്നത് അമ്മയുമായിട്ടായിരുന്നു. എൻറെ സഹോദരിമാരുടെയും സ്ഥിതി വ്യത്യസ്തമല്ല. എല്ലാ മക്കളോടും ഒരേപോലെ സംസാരിച്ച് ആരേയും മുഷിപ്പിക്കാതെ ആരോടും സ്നേഹക്കൂടുതലോ സ്നേഹക്കുറവോ കാണിക്കാതെ എല്ലാം ബാലൻസ് ചെയ്തു കൊണ്ടുപോകാൻ അറിയാവുന്ന നയതന്ത്രജ്ഞ ആയിരുന്നു അമ്മ എന്ന് പറഞ്ഞാൽ തെറ്റില്ല. എൻറെ അമ്മയുടെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ആഗ്രഹമായിരുന്നു പെൺമക്കളെയെല്ലാം  ബിരുദധാരികളാക്കിയെടുക്കുകയെന്നത്. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് ഉടനെ വിവാഹിതയായ അമ്മ ആ ആഗ്രഹം ഞങ്ങൾ പെൺമക്കളിലൂടെ നേടിയെടുക്കുകയായിരുന്നു.

1980 കാലഘട്ടം. ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയം. മൂത്ത സഹോദരി വിവാഹിതയായി ബാംഗ്ലൂരിൽ. ബാക്കി സഹോദരങ്ങൾ സ്കൂളിലും കോളേജിലുമൊക്കെ  പഠിക്കുന്നു.ആ സമയത്താണ്   അമ്മയ്ക്ക് റുമറ്റോയ്ഡ് ആർത്രൈറ്റിസ്  (ആമവാതം) എന്ന അസുഖം പിടിപെടുന്നത്. ആ അസുഖം വരുന്നതിനുമുമ്പ് അമ്മയ്ക്ക് ജലദോഷം, പനി, തലവേദന, ഇതുപോലെ സാധാരണ കണ്ടുവരുന്ന ഒരു അസുഖങ്ങളും വന്നതായോ ഒരു മരുന്ന് കഴിക്കുന്നതോ  ഞാൻ എൻറെ ജീവിതത്തിൽ കണ്ടിട്ടില്ല. മുപ്പത്തിഏഴാമത്തെ വയസ്സിൽ  പെട്ടെന്നൊരു ദിവസം ഈ അസുഖം വന്നതോടെ കുടുംബം മുഴുവൻ അന്ധാളിപ്പിലായി. ദേഹമാസകലം നീരും സന്ധി വേദനയും.  ഭിത്തിയിൽ പിടിച്ചു പിടിച്ചാണ് പതുക്കെ നടക്കുക. ഒരു മാസത്തോളം അലോപ്പതി ചികിത്സ നടത്തി ഡോക്ടർമാർ കയ്യൊഴിഞ്ഞു. ആയുർവേദത്തിൽ  കഷായവും   കുഴമ്പ് തേച്ചുള്ള കുളിയുമൊക്ക   തുടങ്ങി. എന്നിട്ടും യാതൊരു പുരോഗതിയും ഇല്ല. സാവധാനമേ മാറുകയുള്ളൂ എന്നു പറഞ്ഞിരുന്നു.

തൃശ്ശൂർ നിന്ന് വാത്സല്യനിധികളായ മുത്തശ്ശനും മുത്തശ്ശിയും പറന്നെത്തി. അമ്മയുടെ അസുഖവിവരങ്ങളൊക്കെ തിരക്കി അപ്പോൾ തന്നെ തൃശ്ശൂർക്ക് കൊണ്ടുപോയി ചികിത്സ ആരംഭിക്കണമെന്ന് മുത്തച്ഛൻ ശഠിച്ചു. പക്ഷേ അമ്മ അപ്പോഴും പറഞ്ഞു.

” ഇല്ല,  ഞാൻ ഇവിടുന്നു പോയാൽ കുട്ടികളുടെ പഠിപ്പ് പോകും. ഇപ്പോൾ വയ്യാതെ ആണെങ്കിലും ഞാൻ ഇവിടെ ഉണ്ടല്ലോ. എനിക്ക് കട്ടിലിൽ കിടന്ന് എങ്കിലും എല്ലാം മാനേജ് ചെയ്യാൻ പറ്റുമെന്ന്.”

അമ്മയുടെ ആ ശാഠ്യത്തിനു  മുമ്പിൽ മുട്ടുമടക്കി വേദനയോടെ മുത്തശ്ശനും മുത്തശ്ശിയും മടങ്ങി. പക്ഷേ അവർ താമസിയാതെ പരസ്പരം ആലോചിച്ചുറപ്പിച്ച്  മൂത്ത സഹോദരിയെ ബാംഗ്ലൂരിൽനിന്ന് ഇവിടെ കൊണ്ടുവന്നു നിർത്തി കുടുംബഭാരം ഏല്പിച്ച് അവർ അവരുടെ മകളെയും കൊണ്ട് തൃശ്ശൂർക്ക് പറന്നു.

12 ദിവസം കൊണ്ട് എല്ലാം ഭേദം  ആക്കി മോളെ ഞാൻ പി.ടി. ഉഷയുടെ കൂടെ ഓടിക്കാം എന്ന് പറഞ്ഞ വൈദ്യരുടെ ചികിത്സ ആരംഭിച്ചു. കുഴമ്പ് തേച്ചുള്ള കുളിയും  ധാരയും പിഴിച്ചിലും  കഷായവും  പാൽക്കഞ്ഞിയും  പഥ്യവും ഒക്കെ നോക്കിയുള്ള ആയുർവേദ വിധിപ്രകാരമുള്ള ചികിത്സ പുരോഗമിച്ചു. ഒരു 10 ദിവസം കഴിഞ്ഞു. യാതൊരു പുരോഗതിയും കാണാതെ ഇനി തിരിച്ചു തിരുവനന്തപുരത്തേക്ക് തന്നെ വരാം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് മുത്തശ്ശിയുടെ സുഹൃത് വലയത്തിൽ പെട്ട ഒരാൾ ഒരു ഉണ്ണി വൈദ്യന്റെ  കാര്യം പറയുന്നത്.  എന്നാൽ ഒരു പത്ത് ദിവസം അതും കൂടി   പരീക്ഷിച്ചു നോക്കാം എന്ന് തീരുമാനമായി.

തൃശൂർ പൂങ്കുന്നം  ഭാഗത്തു നിന്ന്   വൈദ്യൻ രോഗിസന്ദർശനത്തിനു ഒരു സ്റ്റാൻഡേർഡ് സൂപ്പർ 10 ഐവറിയും നീലയും കലർന്ന കാറിൽ പുറപ്പെടും. രോഗികളെ അദ്ദേഹം വീട്ടിലെത്തിയാണ് ചികിൽസിക്കുക.  രോഗിയെ കാണിച്ചയുടനെ അദ്ദേഹം പറഞ്ഞു.  “10 ദിവസം കൊണ്ടൊന്നും  ഒന്നും ചെയ്യാൻ പറ്റില്ല. കുറഞ്ഞത് ഒരു മൂന്ന് മാസം തന്നാൽ ഞാൻ ഒരു കൈ നോക്കാം.” എന്ന്. മറ്റു മാർഗ്ഗങ്ങൾ ഒന്നും മുന്നിൽ ഇല്ലാത്തതു കൊണ്ട് ചികിത്സ തുടങ്ങാൻ തന്നെ തീരുമാനിച്ചു. കഴിക്കാനുള്ള  മരുന്നുകളും ദിവസവും തലയിൽ പൊതിച്ചിൽ നടത്താനുളള  മറ്റു സാമഗ്രികളുമായി വൈദ്യന്റെ സഹായികൾ കൃത്യസമയത്ത് എത്തും.  കുഞ്ഞമ്മമാരുടെയും  അമ്മാവന്മാരുടെയും സ്നേഹവും സഹകരണവും കരുതലും പ്രത്യേകിച്ച് അമ്മയുടെ ഏറ്റവും ഇളയ സഹോദരി ‘ലിജി’ അമ്മയുടെ ഒപ്പം നിന്ന് എല്ലാ ശുശ്രൂഷകൾക്കും നേതൃത്വവും സഹായവും ചെയ്തുകൊടുത്തു.

ഈ ചെറു പ്രായത്തിൽ ഈ അസുഖം  വന്ന വിവരം അറിഞ്ഞു  ബന്ധുമിത്രാദികളും കുടുംബസുഹൃത്തുക്കളും എന്ന് വേണ്ട സകലരും അമ്മയെ കാണാൻ എത്തി കൊണ്ടിരുന്നു. ചികിത്സ ഒരു വശത്ത്,  വരുന്ന അതിഥികളെ സ്വീകരിക്കുകയും അവരുടെ നിർദ്ദേശങ്ങളും ഉപദേശങ്ങളും മറ്റൊരുവശത്ത്. എൻറെ മകളെ ഒരു ആമവാതത്തിനും  വിട്ടുകൊടുക്കില്ല എന്ന മുത്തച്ഛന്റെയും മുത്തശ്ശിയുടെയും നിശ്ചയദാർഢ്യത്തിനും  എല്ലാവരുടെയും പ്രാർത്ഥനയ്ക്കും  മുമ്പിൽ മുട്ടുകുത്തി ആമവാതം പിൻവാങ്ങിയതോ?  വൈദ്യൻ വാക്കു പാലിച്ചു. മൂന്ന് മാസം തികയുന്ന അന്ന്  അമ്മയും സഹോദരിമാരും മുത്തച്ഛനും മുത്തശ്ശിയും ഒരുമിച്ച് വേളാങ്കണ്ണി പള്ളിയിലെ നേർച്ച സഫലമാക്കാൻ ട്രെയിൻ കയറി.  മൂന്നു മാസത്തെ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ അമ്മയ്ക്ക് പിന്നീട് പഴയതുപോലെതന്നെ യാതൊരു അസുഖവും  വന്നിട്ടില്ലയെന്ന് തന്നെ  പറയാം.

അത് അമ്മയുടെ രണ്ടാം ജന്മം ആയിരുന്നു.ഞങ്ങളുടെ അമ്മയെ ഞങ്ങൾക്ക് തിരിച്ചു തന്ന ആ വൈദ്യനോട് തീർത്താൽ തീരാത്ത നന്ദിയും കടപ്പാടുമുണ്ട്.  പിന്നീട് വയസ്സായപ്പോൾ വാർധക്യ സഹജമായ അസുഖങ്ങളും പ്രമേഹരോഗവും ഉണ്ടായിരുന്നതെന്നൊഴിച്ചാൽ മറ്റു പ്രശ്നങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. ഇടയ്ക്ക് കയറി വന്ന ഹൃദയതകരാറുകൾ രണ്ടു സ്റ്റെന്റുകൊണ്ട് മറികടന്നിരുന്നു. അമ്മ ആഗ്രഹിച്ചത് പോലെ തന്നെ പെൺമക്കളെയൊക്കെ  ഗ്രാജുവേറ്റ് ആക്കി 20, 21 വയസ്സിനകം  എല്ലാവരെയും വിവാഹജീവിതത്തിലേക്ക് എത്തിച്ചു. അതുപോലെ സഹോദരനും ഇരുപതാമത്തെ വയസ്സിൽ തന്നെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. ബാക്കി എല്ലാ ഉത്തരവാദിത്വങ്ങളും ഭംഗിയായി നിർവ്വഹിച്ച്  കൊച്ചുമക്കളുടെ മുത്തശ്ശിയുമായി,അവരുടെ മക്കളെയും കണ്ട് മുതു മുത്തശ്ശിയുമായി നാലു തലമുറ കണ്ട്    കുടുംബത്തിനു വേണ്ടി മാത്രം ഉഴിഞ്ഞു വച്ചൊരു  ജീവിതത്തിന്റെ തിരശ്ശീല അന്ന് വീണു.

ഏതു  വലിയ പ്രശ്നവും കൊണ്ട് ഞാൻ അമ്മയുടെ അടുത്ത് ചെന്നാലും ‘മല പോലെ വന്നത് എലി പോലെ ആയി’ എന്നതുപോലെ ആക്കി തരും. ജീവിതത്തിലെ ഏതു പ്രതിസന്ധിഘട്ടങ്ങളിലും അമ്മ എൻറെ കൂടെ ഉണ്ടെന്ന ധൈര്യവും ആത്മവിശ്വാസവും ഉള്ളപ്പോൾ ഞാൻ അവയൊക്കെ പുഷ്പം പോലെ  മറികടന്നു. ഏതു മോട്ടിവേഷൻ സ്പീച്ചിനേക്കാളും  ധൈര്യം  തരുന്നതാണ് എനിക്ക് ആ വാക്കുകൾ. ആ കരുതൽ കൈകൾ എനിക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടോ?  അതിനിയും എനിക്ക് ഉൾക്കൊള്ളാൻ ആയിട്ടില്ല.  ഇല്ല എൻറെ അമ്മ മരിച്ചിട്ടില്ല. എപ്പോഴും എന്നോടൊപ്പമുണ്ട്. എഴുത്തിന്റെ  ലോകത്ത് ഞാൻ ഓരോ പടവുകൾ കയറുമ്പോഴും ഞാൻ ആദ്യം നമസ്കരിക്കുന്നതും  ഓർമ്മിക്കുന്നതും  ആ  മുഖം മാത്രം.  എൻറെ കണ്ണുനീരിൽ കുതിർന്ന ആദരാഞ്ജലികൾ.

#എന്റെ രചന # മാതൃദിനം#കൂട്ടക്ഷരങ്ങൾ.

മേരി ജോസി മലയിൽ,
തിരുവനന്തപുരം.

Post Views: 37
4
Mary Josey Malayil

Short story writer.

2 Comments

  1. Suma Jayamohan on May 7, 2025 4:20 PM

    അമ്മയ്ക്കു പകരം വെയ്ക്കാൻ അമ്മ മാത്രം❤️🌹❤️

    Reply
    • Cicy Binoy on May 11, 2025 12:59 PM

      🙏❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.