Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അമ്മയെന്ന ശിൽപി
ഓർമ്മകൾ കഥ ജീവിതം പാരന്റിങ്

അമ്മയെന്ന ശിൽപി

By Anju AjishMay 13, 2024Updated:May 22, 20245 Comments3 Mins Read168 Views
Bookmark Now
Please login to bookmark Close

No account yet? Register

പഠിക്കുന്ന കാലം, ട്രെയിനിൽ ബാംഗ്ലൂർ തിരിച്ചു പോകണം. ഇടയ്ക്ക് വച്ച് ഒന്ന് രണ്ട് കുട്ടികൾ കയറാനുള്ളതുകൊണ്ട് അമ്മ ട്രെയിൻ കയറ്റി വിടാൻ വന്നു.

തികഞ്ഞ ആത്മവിശ്വാസത്തോടെ ഞാൻ സീറ്റിൽ ഇരുന്നു. ട്രെയിൻ അകലുമ്പോൾ അമ്മയുടെ കണ്ണുകളിൽ നിറഞ്ഞ കണ്ണുനീർ കണ്ണിനെ വിട്ടു പോകില്ല എന്ന വാശിയിൽ നിന്നപ്പോൾ ആ കണ്ണുകളിൽ വല്ലാത്തൊരു തിളക്കം. അമ്മയുടെ കൈ എന്നെ നോക്കി വീശിയപ്പോൾ കണ്ണുനീരിന്റെ വാശി മുട്ടുമടക്കി. കവിൾത്തടം തൂവാല കൊണ്ട് തുടച്ചു നിൽക്കുന്ന അമ്മയുടെ രൂപം പതുക്കെ കണ്ണിൽ നിന്നും അകന്നു.

തലേദിവസം തീരെ ഉറങ്ങാത്തതുകൊണ്ട്, എന്റെ കണ്ണുകൾ പതുക്കെ ഉറക്കത്തിലേക്ക് മയങ്ങി വീണു. പെട്ടെന്ന് ഒരു ശബ്ദം കേട്ട് ഞാൻ ഞെട്ടി ഉണർന്നു. എന്റെ മൊബൈൽ ഫോൺ ആണ് ശബ്ദമലിനീകരണത്തിന് കാരണം . അമ്മയാണ്… ഭക്ഷണം കഴിച്ചോ? ഇപ്പോൾ കൂടെ ആരാണ് ഇരിക്കുന്നെ? എന്ത് ചെയ്യുന്നു? അങ്ങനെ കുറേ വേവലാതികൾ കേൾക്കാൻ മടിയായതുകൊണ്ട് ഞാൻ ആ ഫോൺ എടുത്തില്ല. തൊട്ടടുത്തിരുന്ന മദ്ധ്യവയസ്സൻ അരോചകത്തോടെ എന്നെയും ഫോണും മാറി മാറി നോക്കിയപ്പോൾ ഞാൻ ഫോൺ സൈലന്റ് ആക്കി. യൗവ്വനത്തിന്റെ അഹങ്കാരത്തോടെ ഞാൻ അയാളെ നോക്കിയെങ്കിലും ഒരു പുച്ഛഭാവത്തോടെയാണ് അയാൾ എന്നെ തിരിച്ചു നോക്കിയത്. ” പഴുത്തില നിലത്ത് വീഴുമ്പോൾ അവളെ നോക്കി മരക്കൊമ്പിലിരുന്ന് ചിരിക്കുന്ന പച്ച ഇല” എന്ന പഴമൊഴി അയാളുടെ നോട്ടത്തിൽ നിന്ന് വായിച്ചെടുത്തു.

സന്ധ്യ ആകാറായ്, കുഞ്ഞിപ്പക്ഷികൾ അമ്മയുടെ പുറകെ കൂടണയാൻ പായുന്നു.തുള്ളിച്ചാടി പോകുന്ന കുഞ്ഞി പശുവിനൊപ്പം നടന്നകലുന്ന അമ്മ പശുവും അവയുടെ ഉടമയും. എല്ലാവരും അമ്മയുടെ തണലിൽ മയങ്ങാൻ തിടുക്കം കൂട്ടുന്നു. ‘അമ്മയും മകനും’ എന്നെഴുതിയ ഒരു ബുക്ക്‌ മുൻപ് പറഞ്ഞ മദ്ധ്യവയസ്സൻ വായിക്കുന്നുണ്ട്.അതിന്റെ കവർ പേജിൽ മാതാവിന്റെ മടിയിൽ കിടക്കുന്ന ഈശോയുടെ ചിത്രം.

അധികംആർക്കും മുഖം കൊടുക്കാതെ ബർത്തിൽ കയറി ഞാൻ ഉറങ്ങുന്ന പോലെ അഭിനയിച്ചു. കുറച്ചു കഴിഞ്ഞ് താഴോട്ട് നോക്കിയപ്പോൾ ഒരു സ്ത്രീ, പാറി പറന്ന മുടി, വിറയാർന്ന ചുണ്ടുകൾ, നെറ്റിയിൽ വിയർപ്പ് തുള്ളികൾ, കരഞ്ഞു കണ്ണീർ വറ്റിയ രണ്ട് കുഴികൾ, ആ കണ്ണിലെ നിരാശ അവളെ കാർന്ന് തിന്നുകൊണ്ടിരിക്കുന്നു. അവൾ ഇടക്കൊക്കെ മൊബൈൽ നോക്കുന്നുണ്ട്, പിന്നെ വല്ലപ്പോഴും പുറത്തേക്കും. അവളുടെ കൂടെയുള്ള ഒരു മനുഷ്യൻ ആ മദ്ധ്യവയസ്സന്റെ പരിചയക്കാരനാണ് എന്ന് തോന്നുന്നു. അവളുടെ ഭർത്താവും കുഞ്ഞും മരിച്ച് പോയതിന്റെ ആഘാതത്തിലാണവളെന്നു അവരുടെ സംസാരത്തിൽ നിന്നും എനിക്ക് മനസ്സിലായി.

കേരള ബോർഡർ കഴിഞ്ഞതും ഒരു സ്ത്രീയും കുഞ്ഞും അവരുടെ അടുത്ത് വന്നിരുന്നു. ആ സ്ത്രീയുടെ ചുണ്ടുകൾ മുറുക്കാൻ ചവച്ചു നന്നേ ചുമന്നിരുന്നു. നല്ല ഓമനത്തമുള്ള മോൻ… എനിക്കുറപ്പാണ് ഇതവരുടെ കുഞ്ഞല്ല, കാരണം കുഞ്ഞു വിശക്കുന്നെന്നു പറഞ്ഞു കരയുന്നു. പക്ഷെ ആ സ്ത്രീ ഒന്നും കഴിക്കാൻ കൊടുക്കുന്നില്ലെന്ന് മാത്രമല്ല ആ മോനെ നന്നായ് ശകാരിക്കുന്നുമുണ്ട്. ഞാൻ പതുക്കെ കണ്ണുകളടച്ചു ഉറക്കത്തിലേയ്ക്ക് വഴുതി വീണു.

ട്രെയിനിന്റെ ലാസ്റ്റ് സ്റ്റോപ്പിലാണ് എനിക്ക് ഇറങ്ങേണ്ടത്. ഞാൻ പതുക്കെ ട്രെയിനിൽ നിന്നും ഇറങ്ങിയപ്പോൾ ആ കാഴ്ച്ച കണ്ട് അതിശയിച്ചു. എന്റെ കമ്പാർട്മെന്റിൽ കണ്ട ആ മോനെ അവന്റെ അമ്മ തന്നെയാണോ എന്നറിയാത്ത ആ സ്ത്രീ ഉപേക്ഷിച്ചു പോയിരിക്കുന്നു. അതല്ല എന്നെ അതിശയിപ്പിച്ചത്. കുട്ടി മരിച്ച് പോയ്‌ എന്ന് പറഞ്ഞ മറ്റേ സ്ത്രീ ആ കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നു. സ്നേഹത്തോടെ അവനെ ചേർത്ത് പിടിച്ച് വെള്ളം കുടിപ്പിക്കുന്നു. മാതൃത്വമവളിൽ കത്തിജ്വലിച്ചു. അടക്കി വച്ചിരുന്ന വികാരത്തിന്റെകുത്തൊഴുക്കാണ്ഞാനവിടെ കണ്ടത്. ജനിപ്പിച്ചതുകൊണ്ട് മാത്രം സ്ത്രീ അമ്മയാകുന്നില്ല. കർമ്മം കൊണ്ട് ആണ് മാതൃത്വം പൂർത്തീകരിക്കപ്പെടുന്നത്. ജനനി അല്ലെങ്കിലും അമ്മയെന്ന വിളിയ്ക്ക് അർഹതയുള്ളത് ഈ സ്ത്രീ തന്നെയാണ്.

എന്റെ ഫോണിൽ വീണ്ടും അമ്മയുടെ വിളി വന്നു. ഫോണിൽ അമ്മയുടെ കുറേ മിസ്സ്ഡ് കാളുകൾ കണ്ടതും കുറ്റബോധത്തിന്റെആഴകടലിൽ ഞാൻ താഴ്ന്നു പോകും പോലെ… പെട്ടെന്ന് ഫോൺ എടുത്ത് നടന്ന കാര്യങ്ങൾ എല്ലാം വിവരിച്ചു. പതിവില്ലാതെ അമ്മക്കൊരുമ്മ കൂടി നൽകിയപ്പോൾ മറുതലയ്ക്കൽ നിന്ന് ഒരു ശകാരം. ” മതി മതി വേഗം ഒരു ഓട്ടോറിക്ഷ പിടിച്ചു കൂട്ടുകാരുടെ ഒപ്പം ഹോസ്റ്റലിൽ പോകാൻ നോക്ക്!”. ആ ശകാരത്തിൽ വാത്സല്യത്തിന്റെ ഒരു നൂറുമ്മ തിരിച്ച് കിട്ടിയത്പോലെ എന്റെ രണ്ട് കവിളുകളും ചുമന്ന് തുടുത്തു.

വർഷങ്ങൾക്ക് ശേഷം എന്റെ അമ്മയുടെ മടിയിൽ കിടക്കാൻ കൊതിച്ചപ്പോൾ ആ അമ്മയുടെ വിളിക്കായ് ഫോണിൽ കണ്ണുംനട്ടിരിക്കുമ്പോൾ, കൈയെത്തും ദൂരെ ഉണ്ടായിരുന്നപ്പോൾ എത്തിപ്പിടിക്കാത്തതിൽ ഞാൻ നീറുന്നു. ഇപ്പോൾ മാനം മുട്ടെ വളർന്ന് പന്തലിച്ചപ്പോൾ ഈ ശിഖരത്തിൽ കൂടു കൂട്ടിയ രണ്ട് കുഞ്ഞി പക്ഷികൾക്ക് അമ്മക്കിളിയായ് ആശ്രയം ആകുമ്പോൾ ഞാൻ എന്റെ അമ്മ തന്നെയാകുന്നു. എന്റെ അമ്മ വേറെ ഒരു അമ്മയെ എന്നിൽ കൊത്തി രൂപം നൽകി. ഇനി ഞാനും എന്റെ മകളെ മറ്റൊരമ്മയാക്കാൻ ആയുധം കൈയിലെടുത്തു പണി തുടങ്ങിയിരിക്കുന്നു. ആയുധത്തിന് അമ്മയെ മാത്രമല്ല അച്ഛനെയും ഭർത്താവിനെയും ഭാര്യയേയും മറ്റെല്ലാ വേഷപകർപ്പുകളെയും കൊത്തി മെനയാൻ കഴിവുണ്ട്. ഒരു സ്ത്രീക്ക് മാത്രം ദൈവം സമ്മാനിച്ച മാതൃതം എന്ന ആയുധം.

അഞ്ചു അജീഷ്

#എന്റെരചന #മാതൃദിനം

Post Views: 20
3
Anju Ajish

ഇംഗ്ലണ്ടിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. എറണാകുളം ജില്ലയിലെ മുവാറ്റുപുഴ ആണ് സ്വദേശം. എഴുത്ത്, വായന എന്നിവ കൂടാതെ വരയും ഡാൻസും ഇഷ്ടവിഷയങ്ങൾ ആണ്.

5 Comments

  1. Anju Ajish on June 6, 2024 6:41 PM

    Thank you

    Reply
  2. Suma Jayamohan on June 6, 2024 3:55 PM

    ഹൃദയസ്പർശിയായ എഴുത്ത്❤️
    അഭിനന്ദനങ്ങൾ👌💐❤️

    Reply
    • Anju Ajish on June 6, 2024 6:41 PM

      Thank you

      Reply
  3. Ammu on May 15, 2024 8:16 AM

    Heart touching😞
    Miles to go Anju chechi ! Keep going

    Reply
    • Anju Ajish on June 6, 2024 6:41 PM

      Thank you

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.