Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പൂർണ്ണമായ ചിത്രം
കഥ ജീവിതം പ്രചോദനം

പൂർണ്ണമായ ചിത്രം

By Anju AjishMay 17, 20246 Comments4 Mins Read182 Views
Bookmark Now
Please login to bookmark Close

No account yet? Register

കാറ്റത്ത് ഊഞ്ഞാലാടികളിക്കുന്ന ശിഖരവും അവളുടെ ഇലകുഞ്ഞുങ്ങളും ജീവിതം ആസ്വദിക്കുമ്പോൾ, ജീവിതചക്രം കറങ്ങിക്കഴിഞ്ഞ കുറെ മുത്തശ്ശിയിലകൾ കുറെനേരം വായുവിലൂടെ പറന്ന് മണ്ണിൽ നിലംപതിക്കുന്നു. പഴുത്ത മഞ്ഞയും ചുമപ്പും ഇലകൾ കൊണ്ട് മെത്ത വിരിച്ച പാതയോരങ്ങളിൽ ഇരുന്ന് പുക
പുറത്തേയ്ക്ക് വലിച്ചു വിടുന്ന ഒരു ഏകദേശം അറുപത് വയസ്സ് തോന്നിക്കുന്ന ഒരു മനുഷ്യൻ. ചുക്കിച്ചുളിഞ്ഞ ആ മുഖത്ത് നിർഭയത്തോടെ ആരെയും വെല്ലുന്ന കണ്ണുകൾ, ഒന്നിനെയും ഓർത്തുള്ള ആകുലതകളോ, വേവലാതികളോ ഇല്ലാതെ ഇരിക്കുന്നു. നഷ്ടപ്പെടാൻ ആകെയുള്ളത് മനോബലം മാത്രമാണ്. അത് മരിച്ച് മണ്ണിലടിഞ്ഞാലും താൻ കൂടെ കൊണ്ടുപോകുമെന്ന് വിളിച്ചു പറയുന്ന മുഖം. 

വഴിയിലൂടെ കടന്ന് പോകുന്ന ഓരോ വാഹനങ്ങളിലേയ്ക്കും അയാൾ അലക്ഷ്യമായ് നോക്കുന്നുണ്ട്. ഞങ്ങൾ മെല്ലെ അദ്ദേഹത്തിന്റെ അടുത്തെത്തി. ഞങ്ങളെ തീരെ ഗൗനിക്കാതെ അദ്ദേഹം ചുണ്ടിലെ സിഗരറ്റ് രണ്ടു വിരലുകൾക്കും ഇടയിലാക്കി പുറത്തേയ്ക്ക് എടുത്തപ്പോൾ ഞങ്ങൾ പരസ്പരം ഒന്ന് നോക്കി. 

കുറച്ചൊരു മടി തോന്നിയെങ്കിലും ഞാൻ വിളിച്ചു. “അങ്കിൾ “

പെട്ടന്ന് അദ്ദേഹം തന്റെ വിരലുകൾക്കിടയിലെ സിഗരറ്റ് നിലത്തിട്ട് കാലുകൾക്കൊണ്ട് തേച്ചു. പതുക്കെ ഞങ്ങളെ മാറി മാറി നോക്കിയശേഷം ചോദിച്ചു.

” ടൂറിസ്റ്റ് ലൊക്കേഷൻ വല്ലോം അറിയാനാണോ!”

ഞങ്ങൾ പെട്ടന്ന് പറഞ്ഞു “അല്ല ഞങ്ങൾ ഫോട്ടോഗ്രാഫഴ്സ് ആണ്. അങ്കിളിനെ കണ്ടപ്പോൾ ഈ ആത്മവിശ്വാസത്തിന്റെ മുഖം പകർത്താൻ തോന്നി. “

” വേണ്ട. ”

ഒരു കനത്ത ശബ്ദം അദേഹത്തിന്റെ തൊണ്ടയിൽ നിന്നും പുറത്തേയ്ക്ക് വന്നു.

” അങ്കിൾ ഞങ്ങൾ പച്ചയായ ജീവിതം വെള്ളവും മായവും ചേർക്കാതെ ഒപ്പിയെടുക്കാനാണ് ശ്രമിക്കുന്നത്. “

എന്റെ സുഹൃത്തിന്റെ വാക്കുകളിൽ അയാളുടെ അവജ്ഞ കേറി ഉടക്കിയതിനാൽ ഞങ്ങളൊന്നും പിന്നെ സംസാരിച്ചില്ല. 

തിരികെ നടക്കാൻ തുടങ്ങിയ ഞങ്ങളെ അദ്ദേഹം വിളിച്ചു.

“ഒന്ന് നിന്നെ.  നിങ്ങൾ എന്റെ കൂടെ വരൂ. “

ഞങ്ങൾ പരസ്പരം നോക്കി ആദ്യം ഒന്ന് മടിച്ചെങ്കിലും ഞങ്ങൾ അദ്ദേഹത്തെ അനുഗമിച്ചു. അദ്ദേഹത്തിന്റെ ഓരോ കാൽവയ്പ്പുകളും ഞാൻ ശ്രദ്ധിച്ചുകൊണ്ട് തിരക്കൊഴിഞ്ഞ ഒരു ഇടവഴിയിലൂടെ നടന്നു. നല്ല തടിച്ച് കൊഴുത്ത തേക്കുകളും മറ്റ് പേരറിയാത്ത കുറെ മരങ്ങളും ഞങ്ങളെ നോക്കി അത്ഭുതം കൂറി. നഗരത്തിന്റെ ബഹളങ്ങളിൽ നിന്നും മാറി, കുറച്ചു ശാന്തതയുള്ള ഏതോ ഒരു സ്ഥലം. 

 പോകും വഴി ഉടനീളം അദേഹത്തിന്റെ നിശബ്ദത ഞങ്ങളെ ഭയപ്പെടുത്തി. ഞാൻ അദ്ദേഹത്തോട് ചോദിച്ചു.

“നമ്മളെങ്ങോട്ടാ പോകുന്നത് ?”

“പേടിക്കണ്ട നിങ്ങൾക്ക് ഒരു നല്ല ഫോട്ടോ അല്ലേ വേണ്ടത്. എന്റെ ചെറിയ ലോകത്തിൽ ഇപ്പോളെത്തും”. അയാൾ പറഞ്ഞു കൊണ്ട് ഒരു വിളിപ്പാടകലെ ഒരു മനോഹര ദൃശ്യം ഞങ്ങൾക്ക് കാണിച്ചു. 

ഓല കൊണ്ട് മേഞ്ഞ ഒരു ചെറു കുടിൽ,എന്തൊക്കെയോ വാരി വലിച്ച് കെട്ടി ചുമരുകളാക്കിയിരിക്കുന്നു. മുറ്റത്തെ പൂക്കളുടെ സൗരഭ്യം.     പൂമ്പാറ്റകൾ കൊതിയോടെ മാറി മാറി പൂക്കളിൽ നിന്നും മധുരം നുകരുന്നു. 

അരികിൽ ശാന്തമായി ഒഴുകുന്ന കൈത്തോട്. കല്ലുകൾ കൊണ്ട് തീർത്ത മതിലുകളിൽ മാലകളിട്ടുകൊണ്ട് അളളിപിടിച്ച് കയറിപോകുന്ന വള്ളി ചെടികൾ. കൈതോട്ടിലെ തെളിഞ്ഞ വെള്ളം പോലും ആ കുടിലിന്റെ മുന്നിലൂടെ ഒഴുകിയകലാൻ മടിക്കും പോലെ വലിച്ചിഴയുന്നു. ഭൂമിയിലെ ആ സ്വർഗ്ഗത്തിന്റെ ചിത്രം പകർത്താൻ എന്റെ ക്യാമറകണ്ണുകൾ തുടിച്ചു. പൂമ്പാറ്റകളെ നോക്കി മോരയ്ക്കുന്ന കുഞ്ഞി പൂച്ചക്കുട്ടിയെ കണ്ടപ്പോൾ അവനെ ഓടി പോയ്‌ ഓമനിക്കാൻ തോന്നി. കുടിലിന്റെ അരികിലായ് നീണ്ടുനിവർന്നു നിൽക്കുന്ന ഒരു തേക്ക് കുടിലിനൊരു വെല്ലുവിളിയാണെ ങ്കിലും മുറിച്ചു മാറ്റത്ത അയാളുടെ മനസ്സിനെ ഞാൻ വിസ്മയത്തോടെ ഓർത്തു. 

ഓരോ ചെടിയെയും ഇക്കിളിയാക്കി കടന്നുപോകുന്ന ഇളംകാറ്റുകൂടി എത്തുമ്പോൾ എന്താവും എല്ലാവർക്കും സംസാരിക്കാൻ ഉണ്ടാവുക? നാടുചുറ്റുന്ന നാടോടിക്കാറ്റിനായിരിക്കും കൂടുതൽ വിശേഷം. എല്ലാവരും അവന് വേണ്ടി ആയിരിക്കാം കൂടുതൽ കാത്തിരിക്കുക. എന്തൊക്കെയായിരിക്കാം ഒളിയും മറയും ഇല്ലാതെ ഇവന്റെ കാതിലും കണ്ണിലും വന്ന് ചേരുന്നത്. പ്രകൃതിയുടെ ജേർണലിസ്റ്റ് ആയത് കൊണ്ട് തന്നെ ആൾക്ക് നല്ല തിരക്കാണ്. എത്ര പേരോട് വിശേഷം പറഞ്ഞാലാണ്. അവരുടെ കൊച്ചു വർത്തമാനത്തിൽ പങ്കുചേരാൻ കുറേ വണ്ണാത്തികിളികൾ കൂടെ ചേർന്നു. അവരുടെ ഇടയിൽ അവരോടൊപ്പം കഥ പറയാൻ എന്റെ ഉള്ള് കൊതിച്ചു. 

“അകത്തേക്ക് വാ ” അയാൾ പറഞ്ഞു. ഞങ്ങൾ മെല്ലെ അകത്തേയ്ക്ക് കയറി. അത്യാവശ്യം സാധനങ്ങൾ അവിടെ ഇവിടെ ചിതറി കിടക്കുന്നു. വേറെ ആരെയും കണ്ടില്ല.

” ഈ വീട്ടിൽ പണ്ട് അച്ഛനും അമ്മയും മക്കളും അമ്മമ്മയും ഒക്കെ ഉണ്ടായിരുന്നു. എന്നാൽ… ഇന്ന്… ഈ വീട് ശൂന്യമാണ്. ”

അയാൾ മുഖത്ത് യാതൊരു ഭാവമാറ്റവും ഇല്ലാതെ തുടർന്നു. ” പട്ടിണിയും രോഗവും എന്റെ കുടുംബത്തെ ഇല്ലാതാക്കി. അച്ഛന്റെ തുച്ഛമായ വരുമാനത്തിൽ ഞങ്ങൾ സന്തുഷ്ടരായിരുന്നു. പെട്ടെന്ന് വന്ന ക്ഷയ രോഗം അച്ഛനെ ഇല്ലാതാക്കി പിന്നെ അനുജത്തിയും അതേ രോഗത്തിൽ.”
അയാളുടെ തൊണ്ട ഇടറാൻ ഇടം കൊടുക്കാതെ കൂജയിലെ തണുത്ത വെള്ളം അതിലൂടെ കടത്തി വിട്ടു.

” ജീവിതം കെട്ടിപടുക്കാനുള്ള ഓട്ടത്തിൽ അമ്മ ഒരു വാഹനാപകടത്തിൽ മരണപ്പെട്ടു. വാർദ്ധക്യരോഗങ്ങളാൽ അമ്മമ്മയും പോയി.”

ഞങ്ങൾ പരസ്പരം നോക്കാൻ പോലും തുനിഞ്ഞില്ല. വിവാഹത്തെ കുറിച്ച് ചോദിക്കാൻ എന്റെ മനസ്സ് പറഞ്ഞെങ്കിലും.  ശബ്ദം…  അത്…  പുറത്തേക്കു വന്നില്ല. 

” തന്നെ ഇനി തോൽപ്പിക്കാൻ ആകില്ല. നഷ്ടപ്പെടാനായ് താനിനി ഒന്നും സാമ്പാദിക്കില്ല. കുടുംബം പോലും വേണ്ടാന്ന് വച്ചത് അതുകൊണ്ടാണ്. കരയാനോ ചിരിക്കാനോ അറിയാത്ത നക്ഷത്ര കൂട്ടങ്ങളെ നോക്കി നിൽക്കുമ്പോൾ, ഞാനിടയ്ക്ക് അവരോട് പറയും. നഷ്ട്ടബോധത്തിന്റെ വിലാപയാത്രയിൽ നീറുന്ന ഓർമകളായ് നീ എന്നിൽ പുനർജനിക്കുമെങ്കിൽ ഇരുൾ വീണ ഈ മനസ്സിന്റെ എല്ലാ കോണുകളിലും പ്രകാശം പടർന്നേനെ. ”   

എന്തെന്നില്ലാത്ത ഒരു നിശബ്ദത ആ വീടിന്റെയും ചുറ്റുപാടുകളുടെയും ഭംഗി കൂട്ടി. ഞങ്ങളാരും സംസാരിക്കാതെ അന്തരീക്ഷത്തിൽ പാറുന്ന പൊടികളെ നോക്കി നിന്നു. ഓരോ കുടിലിനും, മാളികയ്ക്കും ഓരോ കഥകളായിരിക്കാം. നഷ്ടങ്ങൾ മാത്രമല്ല നേട്ടങ്ങളും അതിൽ പെടാമെന്ന് എനിക്ക് തോന്നി. അയാളുടെ മുഖത്തെ ആത്മവിശ്വാസത്തിന്റ രഹസ്യം ഞങ്ങൾക്ക് മനസ്സിലായ്. ഒറ്റപ്പെടൽ ആസ്വദിക്കുന്ന ഒരു വാർദ്ധക്യം. അല്ല പ്രകൃതിയുടെ മടിത്തട്ടിൽ അതിലെ
അന്തേവാസികളെ ഓമനിച്ച് ജീവിക്കുന്ന അയാൾക്ക് എവിടെയാണ് ഒറ്റപ്പെടൽ. ആരോടെങ്കിലും അയാൾ വാശി തീർക്കുകയാണോ? നഷ്ടം മാത്രം കൂട്ടിവച്ചു അയാൾ പക പോക്കുകയാണോ? ഇതളുകൾ ഓരോന്നും കാറ്റത്തു പൊഴിഞ്ഞു വീണപ്പോൾ തണ്ടിൽ മുറുകെ പിടിച്ചു നിൽക്കുന്ന അയാൾക്ക് പിന്നെ കാറ്റിന്റെ കൂട്ടുകാരനാകാൻ എങ്ങനെ സാധിക്കുന്നു? അറിയില്ല, പക്ഷെ ജീവിതത്തിൽ അയാളെന്നും ഒരു ഒറ്റയാൾ പോരാളിയാണ്. 

ഞങ്ങൾ അദ്ദേഹത്തോടൊപ്പം മുറ്റത്തേക്കിറങ്ങി. അദ്ദേഹത്തിന്റെ അനുവാദത്തോടെ ആ കുടിലിന്റെ മുറ്റത്ത് അദ്ദേഹത്തിന്റെ ചിത്രം ഞങ്ങൾ പകർത്തി. എന്തോ.    എന്റെ ക്യാമറകണ്ണുകൾക്ക് അടക്കം ആയില്ല.    ഞാൻ മുകളിലോട്ട് നോക്കിയപ്പോൾ അയാളുടെ മനസ്സുപോലെ തെളിഞ്ഞ ആകാശം എന്നെ നോക്കി വേറൊരു കഥ പറയാൻ തിടുക്കം കൂട്ടുന്നത് പോലെ തോന്നി.  അങ്ങനെ ആകാശം കൂടി അദ്ദേഹത്തോടൊപ്പം ചിത്രത്തിൽ ഉൾപ്പെടുത്തി , ആ ചിത്രമങ്ങനെ പൂർണ്ണമാക്കി. എന്റെ ക്യാമറയും പിന്നെ അടങ്ങിയിരുന്നു.      അടുത്ത ഏതോ ഒരു കഥാപാത്രത്തിന്റെ മുഖചിത്രം പകർത്താൻ
വിശ്രമിക്കും പോലെ.    എന്റെ ക്യാമറയുടെ കണ്ണുകളിലൂടെ കഥ തുടർന്നുകൊണ്ടിരിക്കുന്നു. 

#എന്റെരചന #കഥതുടരുമ്പോൾ

അഞ്ചു അജീഷ്

Post Views: 24
2
Anju Ajish

ഇംഗ്ലണ്ടിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. എറണാകുളം ജില്ലയിലെ മുവാറ്റുപുഴ ആണ് സ്വദേശം. എഴുത്ത്, വായന എന്നിവ കൂടാതെ വരയും ഡാൻസും ഇഷ്ടവിഷയങ്ങൾ ആണ്.

6 Comments

  1. Suma Jayamohan on May 29, 2024 7:57 PM

    മനോഹരമായി എഴുതി❤️
    അഭിനന്ദനങ്ങൾ💐👌❤️

    Reply
  2. Jalajanarayan on May 28, 2024 2:37 PM

    നന്നായിട്ടുണ്ട് ❤️❤️

    Reply
  3. anjuranjima on May 18, 2024 9:30 AM

    👌🏻👌🏻♥️

    Reply
    • Anju Ajish on May 19, 2024 2:11 AM

      Thank you

      Reply
  4. Nija Gopalakrishnan on May 17, 2024 11:59 PM

    മനോഹരം

    Reply
    • Anju Ajish on May 19, 2024 2:12 AM

      Thank you

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.